അനുദിന മന്ന
കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
Saturday, 10th of February 2024
1
0
884
Categories :
കടം (Debt)
പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവ് മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തന്‍ ആയിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര്‍ 4:1).
1. കടം നിങ്ങളെ അടിമകള്‍ ആക്കും
2 രാജാക്കന്മാര്‍ 4:1 ല്‍, കടത്തില്‍ ആയിരിക്കുന്ന ഒരു ദൈവപൈതലിനെ നമുക്ക് കാണാം. അവളുടെ മക്കളെപോലും കടക്കാരാല്‍ നഷ്ടമാകുന്നതിന്‍റെ വക്കില്‍ അവള്‍ എത്തിയിരിക്കുന്നു. കടം നിങ്ങളെ അടിമകള്‍ ആക്കുകയും നിങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ബാദ്ധ്യതക്കാരന്‍ ആക്കുകയും ചെയ്യുന്നു. ഇന്നലത്തേത് കൊടുത്തു തീര്‍ക്കുവാന്‍ വേണ്ടി കടം ഇന്ന് നിങ്ങളെകൊണ്ട് ജോലി ചെയ്യിക്കും.
ചിലര്‍ പൌലോസിനു കൊടുക്കുവാന്‍ വേണ്ടി പത്രോസില്‍ നിന്നും കടം വാങ്ങിക്കുന്നു, അങ്ങനെ അവര്‍ കടത്തിന്‍റെ ചക്രഗതിയില്‍ ആയിരിക്കുകയാണ്. കടം ബന്ധങ്ങളേയും, കുടുംബങ്ങളേയും, സഭകളേയും, വിളികളേയും നശിപ്പിച്ചിട്ടുണ്ട്. ചിലര്‍ ഒരു ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ചു മറ്റൊരു ക്രെഡിറ്റ്കാര്‍ഡിന്‍റെ കടം തീര്‍ക്കുന്നു. ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് പൂര്‍ത്തിയാക്കുവാനും ചെയ്യുവാനും വേണ്ടി അങ്ങനെയുള്ള പൈശാചീക ചക്രത്തെ തകര്‍ക്കേണ്ടത് ആവശ്യമാണ്.
2. കടം ആരോഗ്യത്തെ ബാധിക്കുന്നു
കടം നിമിത്തം ശരിയായി ഉറങ്ങുവാന്‍ കഴിയാത്ത അനേകം ആളുകള്‍ ഉണ്ട്. കടം കാരണം ആരോഗ്യം നഷ്ടപ്പെട്ട, രക്തസമ്മര്‍ദ്ദം ബാധിച്ച, കഠിനമായ തലവേദന ബാധിച്ച അനേകം ആളുകള്‍ ഉണ്ട്.
ചില ആളുകള്‍ മരിച്ചത് അവരുടെ സമയം ആയതുകൊണ്ടല്ല പ്രത്യുത കടം നിമിത്തമുള്ള സമ്മര്‍ദ്ദവും മനഃക്ലേശവും ഉണ്ടായതുകൊണ്ടാണ്. ചിലര്‍ ആത്മഹത്യ ചെയ്തു; ചിലര്‍ പല ആസക്തിയില്‍ തങ്ങളെത്തന്നെ മുക്കിതാഴ്ത്തുന്നു. ഈ കാര്യങ്ങള്‍ എനിക്കറിയാം കാരണം ഒരിക്കല്‍ എന്‍റെ ജീവിതത്തില്‍ ഞാനും ഇതിലൂടെ കടന്നുപോയതാണ്. എന്നെ വിടുവിച്ച ദൈവത്തിന്‍റെ കൃപയ്ക്കായി ഞാന്‍ നന്ദി പറയുന്നു. ആ കൃപ ഇപ്പോള്‍ നിങ്ങളേയും വിടുവിക്കാന്‍ ഇടയാകും.
3. കടം നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കും
കടം യുവതിയായ ഒരു പെണ്‍കുട്ടിയെ പ്രായമായ സ്ത്രീയായും, യുവാവായ ഒരുവനെ പ്രായമുള്ള ഒരു മനുഷ്യനുമാക്കി തോന്നിക്കുമാറാക്കും.
4. കടം നിങ്ങളുടെ അന്തസ്സിനെ എടുത്തുകളയും.
കടം വാങ്ങിക്കുന്നതില്‍ ഒരു അന്തസ്സും ഇല്ല. നിങ്ങള്‍ കടം ചോദിക്കുമ്പോള്‍ അവരോടു ചില കാര്യങ്ങള്‍ (ചിലപ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍) നിങ്ങള്‍ക്ക് പറയേണ്ടതായിട്ട് വരും എങ്കിലേ അവര്‍ക്ക് നിങ്ങളോടു കരുണ തോന്നി കടം തരികയുള്ളൂ. തങ്ങളുടെ മൂല്യങ്ങളും അന്തസ്സും പണം കിട്ടുവാന്‍ വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടിവന്ന പല പുരുഷന്മാരേയും സ്ത്രീകളേയും എനിക്കറിയാം. അവര്‍ക്ക് പണം കടമായി കൊടുത്ത ആളുകള്‍ അവരെ ദുരൂപയോഗം ചെയ്യും.
ധനവാന്‍ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍ കടം കൊടുക്കുന്നവനു ദാസന്‍ (സദൃശ്യവാക്യങ്ങള്‍ 22:7).
5. കടം നിങ്ങളുടെ ആത്മീയതയെ ബാധിക്കും.
ചില ആളുകള്‍ അന്യഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ ആണ്, എന്നാല്‍ കടം കാരണം കള്ളം പറയുവാനും കൃത്രിമം ചെയ്യുവാനും പിശാചു അവരുടെ നാവിനെ ഉപയോഗിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ പോലും കഴിയുകയില്ല. ഭയം അവരുടെ ഉള്ളില്‍ പ്രവേശിച്ചുകഴിഞ്ഞു. കടം ഒരു നാശകനും പീഡകനും ആകുന്നു.
എന്നിരുന്നാലും, ഞാന്‍ നിങ്ങള്‍ക്ക് സദ്വര്‍ത്തമാനം നല്‍കുവാന്‍ ആഗ്രഹിക്കുന്നു. തന്‍റെ മക്കള്‍ കടക്കാരായി ഇരിക്കുന്നത് കാണുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. തന്‍റെ ജനം വായ്പ വാങ്ങുകയില്ല മറിച്ച് അനേകര്‍ക്ക് വായ്പ കൊടുക്കുന്നവര്‍ ആകും എന്ന് ദൈവത്തിന്‍റെ വചനം വ്യക്തമായി പറയുന്നു. (ആവര്‍ത്തനം 15:6).
#സൂചകം നമ്പര്‍ 1
നിങ്ങളുടെ കടത്തില്‍ നിന്നും പുറത്തുവരുവാന്‍ പ്രാര്‍ത്ഥിക്കുക
പ്രാര്‍ത്ഥന ഒരു ആത്മീക ആയുധം ആണ്, എന്നാല്‍ അത് പ്രെത്യേക ലക്ഷ്യസ്ഥാനം ഉന്നം വെച്ചുകൊണ്ട്, ഫലം കാണുന്നത് വരെ, തോക്ക് ആവര്‍ത്തിച്ചു ഉപയോഗിക്കുന്നത്പോലെ വേണം പ്രയോഗിക്കുവാന്‍. കേന്ദ്രീകൃതമല്ലാത്ത പ്രാര്‍ത്ഥന ഒരു ഫലവും ഉളവാക്കുന്നില്ല.
കടത്തില്‍ നിന്നും പുറത്തുകടക്കാന്‍ പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ പറഞ്ഞതില്‍ കൂടെ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ഇപ്പോള്‍ ദയവായി മനസ്സിലാക്കുക. കര്‍ത്താവാണ് നമുക്ക് വേണ്ടി കരുതുന്നവന്‍ അതുകൊണ്ട് കടത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവന്‍ നിങ്ങളെ സഹായിക്കും. ചിലര്‍ക്ക് വേണ്ടി നിലവിലില്ല എന്നുപോലും തോന്നുന്ന അവസരങ്ങളുടെ വാതിലുകള്‍ അത്ഭുതകരമായി ദൈവം തുറന്നുതരും. ചിലര്‍ക്ക് സര്‍ഗ്ഗവൈഭവമുള്ള ആശയങ്ങള്‍ ദൈവം തരും. ചിലര്‍ക്ക് അത്ഭുതകരമായി ധനം ലഭിക്കും; ചിലര്‍ക്ക് തൊഴിലവസരങ്ങള്‍ ആകാം, മറ്റുചിലര്‍ക്ക് ബിസിനസ്സ് അവസരങ്ങള്‍ ആയിരിക്കാം. നിങ്ങള്‍ ചെയ്യേണ്ട ഒരു കാര്യം എന്നത് കര്‍ത്താവ് തരുന്ന അവസരങ്ങളുടെ മേല്‍ പ്രവര്‍ത്തിക്കുക എന്നുള്ളതാണ്.

ഏറ്റുപറച്ചില്‍
നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക.
1. കടത്തിന്‍റെയും ദാരിദ്രത്തിന്‍റെയും പര്‍വ്വതം എന്‍റെ ജീവിതത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വേരോടെ പിഴുതു പോകട്ടെ യേശുവിന്‍റെ നാമത്തില്‍.
2. എന്‍റെ ധനവും സമ്പത്തുകളും ചവച്ചുകളയുന്ന സാത്താന്യ ശക്തികള്‍ അഗ്നിയാല്‍ വെന്തുപോകട്ടെ യേശുവിന്‍റെ നാമത്തില്‍.
3. സാമ്പത്തീക ബാധ്യതകളുടെ കണ്ണികള്‍ എന്‍റെ ജീവിതത്തില്‍ നിന്നും പൊട്ടിപോകട്ടെ യേശുവിന്‍റെ നാമത്തില്‍.
4. എന്‍റെ സമൃദ്ധിയില്‍ പ്രസാദിക്കുന്ന ദൈവം, എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ അഭിവൃദ്ധിപ്പെടുത്തും, യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ദിവസം 06 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #4
● ശരിയായതില് ദൃഷ്ടികേന്ദ്രീകരിക്കുക
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം
● താരതമ്യത്തിന്റെ കെണി
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്
അഭിപ്രായങ്ങള്‍