അനുദിന മന്ന
മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്
Sunday, 4th of February 2024
1
0
923
Categories :
പക്വത (Maturity)
സ്വഭാവം (Character)
നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നു പോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. (ഗലാത്യര്‍ 6:9).
മറ്റുള്ളവരെ സഹായിക്കാന്‍ പരിശ്രമിച്ചത് നിമിത്തം വളരെ മോശകരമായ അനുഭവം നേരിട്ടിട്ടുള്ള അനേകരെ എനിക്ക് അറിയാം. അവര്‍ മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സഹായിച്ചു, അവര്‍ക്ക് വേണ്ടി ആഹാരം പാകം ചെയ്തു, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു, ഒരു ജോലി കണ്ടെത്തുവാന്‍ അവരെ സഹായിച്ചു, അവര്‍ സഹായിച്ചവര്‍ മാത്രം ഒടുവില്‍ തങ്ങള്‍ക്കു എതിരായി തിരിയും.
തികച്ചും സ്പഷ്ടമായി, അത് ഒരുപാട് വേദനയും കയ്പ്പും ഉളവാക്കുക മാത്രമല്ല ഇനി ഒരിക്കലും തങ്ങള്‍ ആരേയും സഹായിക്കുകയില്ല എന്ന് അവര്‍ ശപഥം ചെയ്യുകയും ചെയ്തു. അത് ഒരുതരത്തില്‍ സമര്‍ത്ഥമായ ഒരു വഴിയായി തോന്നുമെങ്കിലും, അത് ക്രിസ്തുവിന്‍റെ വഴിയല്ല. അത് തന്നെയാണ് ശത്രു (പിശാച്) ആഗ്രഹിക്കുന്നതും.
നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍; അവര്‍ക്കു നന്മ ചെയ്യുവീന്‍ [നന്മ ചെയ്യുമ്പോള്‍ അതില്‍ നിന്നും ചിലര്‍ക്ക് പ്രയോജനം ലഭിക്കും]; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്‍റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ (ലൂക്കോസ് 6:35)
നമ്മില്‍ പലരും മറ്റുള്ളവരെ സഹായിക്കുന്നത് നമുക്ക് ആവശ്യമുള്ളപ്പോള്‍ തിരികെ കിട്ടും എന്നുള്ള ചിന്തയോടെയാണ്. എന്നാല്‍ അവര്‍ക്ക് ലഭിക്കാതെ വരുമ്പോള്‍, അവര്‍ ഉപയോഗിക്കപ്പെട്ടവരായും, ദുരൂപയോഗിക്കപ്പെട്ടവരായും തങ്ങള്‍ക്ക് തോന്നും. വേദപുസ്തകം പറയുന്നത് ഒന്നും തിരികെ പ്രതീക്ഷിക്കാതെയും ആഗ്രഹിക്കാതെയും നാം മറ്റുള്ളവരെ സഹായിക്കണം എന്നാണ്. അതില്‍ കൂടുതലായി വചനം നമ്മെ ഉത്സാഹിപ്പിക്കുന്നത്, നാം മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അത് ഒരിക്കലും വൃഥാവായി പോകയില്ല; നാം കര്‍ത്താവിങ്കല്‍ നിന്നും തീര്‍ച്ചയായും ഒരു പ്രതിഫലം പ്രാപിക്കുകയും നാം അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്മാരും പുത്രിമാരും എന്ന് വിളിക്കപ്പെടുകയും ചെയ്യും.
വേദപുസ്തകം പറയുന്നു: "മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ നിങ്ങള്‍ക്ക് വരം ഉണ്ടെങ്കില്‍ ദൈവം നല്‍കുന്ന പ്രാപ്തിക്ക് ഒത്തവണ്ണം ആകട്ടെ".- 1പത്രോസ് 4:11.
മറ്റുള്ളവരിലേക്ക് പകരുന്നത് നിര്‍ത്തരുത്. നിങ്ങള്‍ അത് ചെയ്യുമ്പോള്‍, ദൈവം ബലവും ശക്തിയും നല്‍കുകയും, അത് നിങ്ങളെ വര്‍ദ്ധിപ്പിക്കുകയും മാത്രമല്ല നിങ്ങളോടുകൂടെയുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഒരു അനുഗ്രഹമാകുവാനുള്ള നിങ്ങളുടെ കഴിവിനെ വളര്‍ത്തുകയും ചെയ്യും. ആത്മീക വളര്‍ച്ചയുടെ രഹസ്യം ഇതാണ്.
ആകയാല്‍ മറ്റുള്ളവര്‍ക്കു ഒരനുഗ്രഹം ആകുന്നതില്‍ നിന്നും, മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ നിന്നും, അവരെ ഉയര്‍ത്തുന്നതില്‍ നിന്നും ഭയമോ, സംശയമോ, അവിശ്വാസമോ, നീരസമോ, കയ്പോ നിങ്ങളെ തടയുവാന്‍ ഒരിക്കലും അനുവദിക്കരുത്.
എബ്രായര്‍ 6:10ല്‍ ദൈവവചനം പറയുന്നു, "ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല".
മറ്റുള്ളവരോട് നിങ്ങള്‍ കാണിക്കുന്ന ദയയും സ്നേഹത്തിന്‍റെ പ്രവൃത്തിയും നിമിത്തം നിങ്ങള്‍ക്ക് പ്രതിഫലം തരുന്നത് കര്‍ത്താവാണെന്ന് അറിഞ്ഞുകൊണ്ട് എല്ലായിപ്പോഴും ആനന്ദിക്കുക.
പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്‍റെ മകനോട്: "ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു". അപ്പോള്‍ എണ്ണ നിന്നുപോയി. (2 രാജാക്കന്മാര്‍ 4:6).
ആ വിധവ എണ്ണ ഒഴിക്കുന്നത് നിര്‍ത്തിയപ്പോള്‍ എണ്ണ വര്‍ദ്ധിക്കുന്നത് നിന്നുപോയി. ഞാന്‍ നിങ്ങളോടു പ്രവചനമായി പറയുവാന്‍ ആഗ്രഹിക്കുന്നത്.......
നിങ്ങള്‍ ചെയ്യുന്നതിനു പകരം മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിച്ചില്ലെങ്കിലും, അവര്‍ നിങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും പകരുന്നത് തുടരുക.
അവര്‍ നിങ്ങളെ നിരാകരിച്ചാലും, വേദനിപ്പിച്ചാലും, നിങ്ങളെ മനസ്സിലാക്കിയില്ലെങ്കിലും തുടര്‍ച്ചയായി പകര്‍ന്നുകൊണ്ടിരിക്കുക.

- ശുശ്രൂഷിക്കുന്നത് നിര്‍ത്തരുത്
- കൊടുക്കുന്നത് നിര്‍ത്തരുത്
- ആരാധനയില്‍ സംബന്ധിക്കുന്നത് നിര്‍ത്തരുത്
- മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിര്‍ത്തരുത്
- ക്ഷമിക്കുന്നതും കരുതുന്നതും നിര്‍ത്തരുത്
പ്രാര്‍ത്ഥന
പിതാവേ, എനിക്ക് ചുറ്റുപാടുമുള്ള ആളുകള്‍ക്ക് ഒരു അനുഗ്രഹം ആയിരിക്കുന്നത് തുടരുവാനുള്ള കൃപ എനിക്ക് തരേണമേ. അങ്ങ് നീതിയും വിശ്വസ്തതയും ഉള്ളവന്‍ ആകുന്നു. അങ്ങയുടെ കണ്ണുകള്‍ക്ക് ഒന്നും മറഞ്ഞിരിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിനു എനിക്ക് കൂടുതല്‍ നല്‍കേണമേ. എല്ലാ മഹത്വവും അങ്ങേക്ക് തരുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ആത്മീക നിയമങ്ങള്: സംസര്ഗ്ഗത്തിന്റെ നിയമം● കുറച്ചു യാത്രചെയ്യുന്നതിനുള്ള പാത
● പത്ഥ്യോപദേശത്തിന്റെ പ്രാധാന്യത
● വെറുതെ ചുറ്റും ഓടരുത്
● ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ജ്ഞാനം പ്രാപിക്കുക
● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്‍