english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ സ്വന്തം കാലില്‍ അടിക്കരുത്
അനുദിന മന്ന

നിങ്ങളുടെ സ്വന്തം കാലില്‍ അടിക്കരുത്

Monday, 14th of August 2023
1 0 1124
Categories : Disobedience Sin
യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ച് അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു. (സംഖ്യാപുസ്തകം 25:1-3).

ബിലെയാം യിസ്രായേലിനെ ശപിക്കുവാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല, എന്നാല്‍ ഇപ്പോള്‍ അവര്‍ ദൈവത്തിനു എതിരായി പാപം ചെയ്തതു കാരണം ശപിക്കപ്പെട്ടു. 

"കോടാലികൊണ്ട്‌ സ്വന്തം കാലുകള്‍ തന്നെ മുറിക്കരുത്" എന്ന ഒരു പ്രചാരമുള്ള വാചകം ഹിന്ദി ഭാഷയിലുണ്ട്. യിസ്രായേല്‍ മക്കള്‍ക്ക്‌ എതിരായി ഒരു ശത്രുവിനു നേടുവാന്‍ കഴിയാത്തത്, തങ്ങളുടെ അനുസരണക്കേട്‌ നിമിത്തം യിസ്രായേല്‍ അവരുടെമേല്‍ കൊണ്ടുവന്നു. അതേ തത്വം ഇന്നും ദൈവത്തിന്‍റെ ജനത്തിനു എതിരായി നില്‍ക്കുന്നു. നമ്മുടെ പാപവും ദൈവത്തിനെതിരായുള്ള മത്സരങ്ങളും പോലെ നമ്മില്‍ നാശം ചെയ്യുവാന്‍ സാത്താന്‍റെ ഏറ്റവും ശക്തമായ ആക്രമണത്തിനു കഴിയുകയില്ല.

യിസ്രായേലിനെ ശപിക്കുവാന്‍ വേണ്ടി ബിലെയാം തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു - എന്നാല്‍ അതില്‍ താന്‍ വിജയിച്ചില്ല. എന്നിരുന്നാലും, ധനത്തോടുള്ള അവന്‍റെ സ്നേഹം അവനെ കൂലിക്കെടുത്ത മനുഷ്യനായ മോവാബിലെ രാജാവായ ബാലാക്കിനെ പ്രസാദിപ്പിക്കാതെ കാര്യങ്ങള്‍ അവസാനിപ്പിക്കുവാന്‍ അനുവദിക്കുകയില്ല.

ബിലെയാം യിസ്രായേല്‍ ജനത്തോടു ചെയ്‌തതായ കാര്യങ്ങള്‍ കര്‍ത്താവ് തന്നെ വെളിപ്പെടുത്തികൊണ്ട് പറയുന്നു. "എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ട്; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ ഇടർച്ച വയ്പാൻ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്" (വെളിപ്പാട് 2:14).
പ്രധാനമായും, യിസ്രായേലിനെ ശപിക്കുന്നതില്‍ പരാജയപ്പെട്ടതിനു ശേഷം, ബിലെയാം ബാലാക്കിനോടു പറഞ്ഞു: "എനിക്ക് ഈ ജനത്തെ ശപിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ അവരുടെ ദൈവത്തിനെതിരെ മത്സരിക്കുവാന്‍ അവരെ പ്രേരിപ്പിച്ചുകൊണ്ട് അവരെ സ്വയം ശപിക്കപ്പെട്ടവരാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഏറ്റവും സുന്ദരികളായ പെണ്‍കുട്ടികളെ അവരുടെ ഇടയിലേക്ക് അയച്ചിട്ട്, യിസ്രായേല്യ പുരുഷന്മാരെ അധാര്‍മ്മികതയിലേക്കും വിഗ്രഹാരാധനയിലേക്കും വശീകരിക്കുവാന്‍ അവരോടു പറയുക". അത് നടപ്പിലാകുകയും ചെയ്തു.

ബാലാക്കിനു നല്‍കിയ തന്‍റെ ദോഷമുള്ള ആലോചനയിലൂടെ ബിലെയാം ആഗ്രഹിച്ചത്‌ നേടി - എന്നാല്‍ അവനും മരിച്ചു ദൈവത്തിന്‍റെ ശത്രുക്കളുടെ ഇടയില്‍ അവസാനിച്ചു (സംഖ്യാപുസ്തകം 31:7-8). തന്‍റെ ധനം ചുരുങ്ങിയ കാലം ആസ്വദിക്കാന്‍ മാത്രമാണ് അവനു സാധിച്ചത്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ അനുസരണക്കേടിന്‍റെ മേഖലകള്‍ പാപമായി ഞാന്‍ ഏറ്റുപറയുന്നു. (അനുസരണക്കേടിന്‍റെ ആ മേഖലകള്‍ എന്തൊക്കെയാണെന്ന് കര്‍ത്താവിനോടു പറയുക). കര്‍ത്താവേ, എന്നോട് ക്ഷമിക്കേണമേ, മാത്രമല്ല അങ്ങയുടെ ആഗമനം വരെ എന്നെ കാത്തുകൊള്ളേണമേ. ആമേന്‍. (1 തെസ്സലൊനീക്യര്‍ 5:23-24).

കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
 
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.

സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.

രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.

Join our WhatsApp Channel


Most Read
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്‍
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്‍
● അവര്‍ ചെറിയ രക്ഷകന്മാര്‍ ആകുന്നു
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -2
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - I
● മഴ പെയ്യുന്നു
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ