അനുദിന മന്ന
1
0
1028
ആത്മാവിന്‍റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 2
Friday, 25th of August 2023
Categories :
Fruit of the Spirit
നാം നക്ഷത്രങ്ങളും പ്രകാശങ്ങളുമുള്ള ക്രിസ്തുമസ്സ് മരങ്ങളല്ല. ശരിയായതും നിലനില്‍ക്കുന്നതുമായ ഫലം പുറപ്പെടുവിക്കുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു. വേരിനെ പരിപാലിക്കാതെ ഇത് സാധ്യമല്ല.
ദൃശ്യമായ ഫലത്തെ കൊണ്ടുവരുന്ന അദൃശ്യമായ വേരുകളാണ് നമ്മുടെ ഹൃദയങ്ങള്‍. ഫലം പുറപ്പെടുവിക്കുന്നതില്‍ നിന്നും നമ്മെ തടസ്സപ്പെടുത്തുന്നതായ കാര്യങ്ങള്‍ ഉത്ഭവിക്കുന്നത് ഹൃദയത്തില്‍ നിന്നാകുന്നു. അതുകൊണ്ടാണ് ഹൃദയത്തെ നിരന്തരമായി സൂക്ഷിക്കുവാന്‍ നമുക്ക് ഉപദേശം തന്നിരിക്കുന്നത്.
സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്. (സദൃശ്യവാക്യങ്ങള്‍ 4:23). ഞാന്‍ ഇത് പലപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്: വേദപുസ്തകം ഹൃദയത്തെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍, മനുഷ്യന്‍റെ ശാരീരികമായ ഹൃദയത്തെ കുറിച്ചല്ല പറയുന്നത് പ്രത്യുത മനുഷ്യന്‍റെ ആത്മാവിനെക്കുറിച്ചാണ്.
ജീവിതത്തിലെ ഓരോ പരാജയത്തിനും പ്രധാനമായ ഒരു കാരണമുണ്ടാകും. "ആ വേരില്‍ കോടാലി വെച്ചില്ലെങ്കില്‍" രോഗസൌഖ്യവും വിടുതലുകളും സംഭവിക്കുകയില്ല. ഈ പ്രക്രിയ ഒരുപക്ഷേ മന്ദഗതിയിലുള്ളതും വേദനാജനകവുമായിരിക്കാം, എന്നാല്‍ ഇങ്ങനെ മാത്രമേ നമ്മുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും - രഹസ്യമായതും പരസ്യമായതും - നമുക്ക് ഫലം കായ്ക്കുവാന്‍ കഴിയുകയുള്ളൂ.
വളരെ ചുരുക്കംപേര്‍ മാത്രമേ ഈ അനുഗ്രഹീതാവസ്ഥ ഒറ്റരാത്രികൊണ്ട് നേടിയെടുക്കുന്നുള്ളൂ. നമ്മുടെ കണ്ണുകളിലുള്ള ചെതുമ്പലുകള്‍ ഓരോന്നായി താഴെ വീഴുന്നു, അപ്പോള്‍ മാത്രം നാം യാഥാര്‍ത്ഥ ചിത്രം കാണുവാന്‍ ആരംഭിക്കുന്നു.
താഴെ പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ വളരെ ശ്രദ്ധയോടെ വായിക്കുക:
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും
2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. (സങ്കീര്‍ത്തനം 1:1-3).
ഭാഗ്യവാനായ ഒരു മനുഷ്യന്‍ ചെയ്യാത്തതായ കാര്യങ്ങളും, അവന്‍ ചെയ്യുന്നതായ കാര്യങ്ങളും അതിന്‍റെ ഫലങ്ങളും താഴെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.
1. ഭാഗ്യവാനായ മനുഷ്യന്‍ ചെയ്യാത്തതായ കാര്യങ്ങള്‍.
ദുഷ്ടന്മാരുടെ ആലോചനപ്രകാരം (ഉപദേശം അനുഗമിക്കുന്നില്ല) നടക്കുന്നില്ല . . . . പാപികളുടെ വഴിയിൽ നില്‍ക്കുന്നില്ല . . . . പരിഹാസികളുടെ (നിന്ദിക്കുന്നവരുടെ) ഇരിപ്പിടത്തിൽ (കൂടിചേരുന്നില്ല) ഇരിക്കുന്നില്ല.
2. ഭാഗ്യവാനായ മനുഷ്യന്‍ ചെയ്യുന്നതായ കാര്യങ്ങള്‍.. . . . യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നു. . . . . അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നു (ചിന്തിക്കുന്നു, പ്രതിഫലിപ്പിക്കുന്നു).
3. അതിന്‍റെ ഫലങ്ങള്‍. . . . . ആറ്റരികത്തു (വെള്ളത്തിനരികെ) നട്ടിരിക്കുന്നതും (ഉറപ്പോടെ) . . . . . തക്കകാലത്തു (വീഴ്ച വരുത്താതെ) ഫലം കായിക്കുന്നതും . . . . ഇല വാടാത്തതുമായ വൃക്ഷം.
അവൻ ചെയ്യുന്നതൊക്കെയും സാധിക്കുന്നു (വിജയിക്കുന്നു) - വിജയം എന്നത് ഒരു അനിശ്ചിതത്വമോ അല്ലെങ്കില്‍ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന കാര്യമോ അല്ല മറിച്ച് ദൈവീകമായ തത്വങ്ങള്‍ പിന്തുടരുമ്പോള്‍ അത് ഉറപ്പായ ഒരു വസ്തുതയാകുന്നു.
ഇപ്രകാരമാണ് ദൈവത്തിന്‍റെ മഹത്വത്തിനായി നിങ്ങള്‍ക്ക് ഫലം കായ്ക്കുവാന്‍ കഴിയുന്നത്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
അനുദിനവും ദൈവത്തിന്‍റെ വചനം ധ്യാനിക്കുന്നതിലൂടെ എന്‍റെ ജീവിതത്തിലെ സമസ്ത മേഖലകളിലും ഞാന്‍ ഫലമുള്ളവനും അഭിവൃദ്ധിയുള്ളവനും ആകുന്നു. ദൈവത്തിന്‍റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കുവാന്‍ പരിശുദ്ധാത്മാവ് എന്നെ ശക്തീകരിക്കുന്നതുകൊണ്ട് ഞാന്‍ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. എന്‍റെ ആത്മാവിലുള്ള ദൈവത്തിന്‍റെ വചനം എന്‍റെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും ജീവന്‍ നല്‍കുന്നു യേശുവിന്‍റെ നാമത്തില്‍.
കുടുംബത്തിന്‍റെ രക്ഷ:
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്‍റെ കുടുംബത്തിലെ ഓരോ അംഗങ്ങളോടും ശുശ്രൂഷിപ്പാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ആര്‍ക്കും അടയ്ക്കുവാന്‍ കഴിയാത്ത വാതിലുകള്‍ അങ്ങ് എനിക്കുവേണ്ടിയും എന്‍റെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും തുറക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (വെളിപ്പാട് 3:8)
സഭാ വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളിലെ കെ എസ് എം തത്സമയ സംപ്രേഷണ പരിപാടിയില്‍ ആയിരങ്ങള്‍ ശ്രദ്ധിക്കുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബത്തേയും അങ്ങയിലേക്ക് തിരിക്കേണമേ കര്‍ത്താവേ. അവര്‍ അങ്ങയുടെ അത്ഭുതം അനുഭവിക്കുവാന്‍ ഇടയാകട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം പറയുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരം അയയ്ക്കുകയും ഒരു ദേശമെന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട യശസ്സ് പുനഃസ്ഥാപിക്കയും ചെയ്യേണമേ.
Join our WhatsApp Channel

Most Read
● വ്യത്യാസം വ്യക്തമാണ്● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
● എന്താണ് ആത്മവഞ്ചന? - II
● നിയമലംഘനത്തിന്റെ കെണിയില് നിന്നും സ്വതന്ത്രരായി നില്ക്കുക
● സര്പ്പങ്ങളെ തടയുക
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അനുകരണം
അഭിപ്രായങ്ങള്‍