അനുദിന മന്ന
വ്യതിചലനത്തിന്‍റെ അപകടങ്ങള്‍
Saturday, 26th of August 2023
1
0
549
Categories :
വ്യതിചലനം (Distraction)
ശീലങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ അടിത്തറയാകുന്നു. നാം നമ്മുടെ ദൈനംദിന സമ്പ്രദായങ്ങള്‍ പണിതുയര്‍ത്തുന്നു, ഒടുവില്‍, നമ്മുടെ ശീലങ്ങളും ദിനചര്യകളും നമ്മെ രൂപപ്പെടുത്തുകയും നാം ആയിരിക്കുന്നതുപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യുന്നു. വ്യതിചലനം നിങ്ങളുടെ ശ്രദ്ധയെ ഒരു ദശലക്ഷം ദിശകളിലേക്ക് തിരിച്ചുവിടുന്നു. വ്യതിചലനങ്ങള്‍ക്കു വഴങ്ങുന്നത് നിങ്ങള്‍ക്ക് ശീലമായിരിക്കുന്നുവെങ്കില്‍, അതിന്‍റെ പരിണിതഫലങ്ങളെ സംബന്ധിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന ആഗ്രഹിക്കുന്നു.
1.വ്യതിചലനങ്ങള്‍ നിങ്ങളുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയേക്കാം.
അപ്പൊ.പ്രവൃ 3 നിങ്ങള്‍ വായിക്കുമെങ്കില്‍, ഒരു ദിവസം, ഉച്ചതിരിഞ്ഞ സമയം, അപ്പോസ്തലന്മാരായ പത്രോസും യോഹന്നാനും പ്രാര്‍ത്ഥനയ്ക്കായി ദൈവാലയത്തില്‍ പോയതായി കാണുവാന്‍ സാധിക്കും. സുന്ദരം എന്ന ദൈവാലയ ഗോപുരത്തില്‍, ജനനം മുതല്‍ മുടന്തനായ ഒരു മനുഷ്യന്‍, ഭിക്ഷ യാചിക്കുവാന്‍ വേണ്ടി അവിടെ ഇരുന്നിരുന്നു. പത്രോസും യോഹന്നാനും ദൈവാലയത്തില്‍ പോകുന്നത് അവന്‍ കണ്ടപ്പോള്‍, അവരോടു അവന്‍ ഭിക്ഷ ചോദിച്ചു.
4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: "ഞങ്ങളെ നോക്കൂ" എന്നു പറഞ്ഞു. 5അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചുനോക്കി. (അപ്പൊ.പ്രവൃ 3:4-5).
നിങ്ങള്‍ വളരെ സൂക്ഷ്മതയോടെ ശ്രദ്ധിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; മുടന്തനായ ഭിക്ഷക്കരനോട് പത്രോസ് പറഞ്ഞു, "ഞങ്ങളെ നോക്കൂ" എന്ന്, അപ്പോള്‍ ഭിക്ഷക്കാരന്‍ പത്രോസിനെ ശ്രദ്ധിച്ചു. അപ്പോഴാണ് അത്ഭുതം സംഭവിച്ചത്.
ഇത് എന്നോട് പറയുന്നത്, നിങ്ങളുടെ മുന്നേറ്റങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുവാന്‍, നിങ്ങള്‍ ശരിയായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാകുന്നു എന്നാണ്. വ്യതിചലനങ്ങള്‍ നിങ്ങളുടെ മുന്നേറ്റങ്ങളെ കവര്‍ന്നെടുക്കുവാന്‍ ഇടയായിത്തീരും.
2. നമ്മുടെ ജീവിതത്തിലും ഈ ലോകത്തിലും ദൈവം പ്രവര്‍ത്തിക്കുന്നത് കാണുന്നതില്‍ നിന്നും വ്യതിചലനങ്ങള്‍ നമ്മെ തടയുന്നു.
പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു. രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ വന്നു. അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. (മത്തായി 14:24-26).
ശാസ്ത്രത്തില്‍ വലിയ പുരോഗതി കൈവരിച്ചിട്ടും, നമുക്ക് ഇപ്പോഴും വെള്ളത്തിന്‍ മുകളില്‍ കൂടി നടക്കുവാന്‍ കഴിയില്ല. ഇവിടെ യേശു വെള്ളത്തിന്‍ മുകളിലൂടെ നടക്കുകയാണ്. അവരുടെ കണ്ണിന്‍റെ മുമ്പില്‍ തന്നെ വലിയൊരു അത്ഭുതം സംഭവിക്കുകയായിരുന്നു, എന്നാല്‍ കാറ്റും, തിരമാലകളും കൊടുങ്കാറ്റും നിമിത്തം, യേശു വെള്ളത്തിന്‍ മുകളിലൂടെ നടക്കുന്നത് കാണുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ ജീവിതത്തില്‍, അവരുടെ ലോകത്തില്‍ യേശു പ്രവര്‍ത്തിക്കുന്നത് കാണുന്നതില്‍ നിന്നും അവരെ അകറ്റിയ വ്യതിചലനങ്ങള്‍ ആയിരുന്നു കൊടുങ്കാറ്റും തിരമാലകളും.
പ്രാര്‍ത്ഥന:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, വ്യതിചലനങ്ങളുടെ ഓരോ കൊടുങ്കാറ്റിലൂടെയും കടന്നുപോകുവാന്‍ അമാനുഷീക ശക്തിയുടെ നിലക്കാത്ത പ്രവാഹത്തെ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ആമേന്‍.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, വ്യതിചലനങ്ങളുടെ ഓരോ കൊടുങ്കാറ്റിലൂടെയും കടന്നുപോകുവാന്‍ അമാനുഷീക ശക്തിയുടെ നിലക്കാത്ത പ്രവാഹത്തെ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ആമേന്‍.
കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.
സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.
Join our WhatsApp Channel
Most Read
● നിങ്ങളുടെ വിധിയെ മാറ്റുക● ഭയപ്പെടേണ്ട
● വേരിനെ കൈകാര്യം ചെയ്യുക
● അനുസരണമെന്നാല് ഒരു ആത്മീക സദ്ഗുണമാകുന്നു
● ദിവസം39:40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ദിവസം 32: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ആത്മാവില് എരിവുള്ളവര് ആയിരിപ്പിന്
അഭിപ്രായങ്ങള്‍