അനുദിന മന്ന
ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്‍
Tuesday, 5th of September 2023
1
0
831
Categories :
ശുദ്ധീകരണം (Sanctification)
യിസ്രായേല്‍മക്കള്‍ അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിജയങ്ങളില്‍ ഒന്നിന്‍റെ അടുക്കല്‍ എത്തിനില്‍ക്കുന്നു. ആ സമയത്താണ് യോശുവ യിസ്രായേല്‍ ജനത്തോടു പറഞ്ഞത്. "നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍; യഹോവ നാളെ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും". (യോശുവ 3:5)
ഇത് യോശുവയ്ക്ക് ഒരു പുതിയ തത്വം അല്ലായിരുന്നു. തന്‍റെ മാര്‍ഗ്ഗദര്‍ശിയും ദൈവ മനുഷ്യനുമായ മോശെ ഈ തത്വം നടപ്പിലാക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.
ദൈവം തന്‍റെ ജനത്തിന്‍റെ നടുവില്‍ ചില വന്‍കാര്യങ്ങള്‍ ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോഴൊക്കെയും, തങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് അവരോടു ദൈവം പറയും. യഹോവ യിസ്രായേല്‍ മക്കള്‍ക്ക് വ്യക്തിപരമായി പ്രത്യക്ഷപ്പെടുവാന്‍ ആഗ്രഹിച്ചപ്പോള്‍ തങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് അവരോടു ആവശ്യപ്പെടുന്നതായിട്ടു താഴെയുള്ള വാക്യങ്ങളില്‍ കാണുവാന്‍ കഴിയും.
യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ജനത്തിന്‍റെ അടുക്കല്‍ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായി പര്‍വ്വതത്തില്‍ ഇറങ്ങും. (പുറപ്പാട് 19:10-11)
നമുക്ക് ദൈവവുമായി ഒരു പുതിയ കണ്ടുമുട്ടല്‍ നടക്കണമെങ്കില്‍, അശുദ്ധമായതില്‍ നിന്നും, ദൈവീകമല്ലാത്തതില്‍ നിന്നും നാം ശുദ്ധീകരണം പ്രാപിക്കേണ്ടത് ആവശ്യമാണ്.
അവരുടെ നടുവില്‍ ദൈവത്തിന്‍റെ അത്ഭുതങ്ങള്‍ കാണണമെങ്കില്‍, അവരുടെ മദ്ധ്യത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാനും അത് സ്വീകരിക്കാനും അവര്‍ ആത്മീകമായി ഒരുങ്ങിയിരിക്കണം എന്ന് യോശുവയും അറിയുകയുണ്ടായി.
മാതാപിതാക്കളെ, ഇത് നിങ്ങളെത്തന്നെ ശുദ്ധീകരിപ്പാന്‍ ഉള്ള സമയമാണ്- ദൈവം നിങ്ങളുടെ വീടുകളേയും മക്കളേയും സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. അവന്‍ അവരെ സ്പര്‍ശിക്കുവാന്‍ പോകുന്നു. നിങ്ങളുടെ തലമുറകള്‍ അനുഗ്രഹിക്കപ്പെടും.
പാസ്റ്റര്‍മാരും ആത്മീയ നേതൃത്വവും ആയുള്ളോരെ, ഇത് നിങ്ങളെത്തന്നെ ശുദ്ധീകരിപ്പാന്‍ ഉള്ള സമയമാണ്- നിങ്ങളുടെ കീഴിലുള്ള ജനങ്ങള്‍ ആടുകളെപോലെ പെരുകുവാന്‍ പോകുന്നു. നിങ്ങളോടു കൂടെയുള്ള ജനം ദൈവത്തിന്‍റെ അഗ്നിയില്‍ ആയിരിക്കും.
യ്യൌവ്വനക്കാരെ, നിങ്ങളെത്തന്നെ ശുദ്ധീകരിപ്പാന്‍ ഉള്ള സമയം ഇതാണ്. അകത്ത് നിശബ്ദമായി ദൈവത്തോടു നിലവിളിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയെ തൊടുവാനായി ദൈവം നിങ്ങളെ ഉപയോഗിക്കും. നിങ്ങള്‍ യോസെഫിനെപ്പോലെ ആയിരിക്കും. നിങ്ങള്‍ മുഖാന്തരം അനേകര്‍ ശാരീരികവും നിത്യവുമായ മരണത്തില്‍നിന്നും രക്ഷപ്പെടും.
നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് ജനത്തോടു കല്‍പ്പിക്കുക (യോശുവ 7:13)
പിന്നെയും, മറ്റൊരു സന്ദര്‍ഭത്തില്‍, ദൈവം ജനത്തോടു പറഞ്ഞു, "തങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍ എന്ന് ജനത്തോടു കല്‍പ്പിക്കുക", ഇത് അര്‍ത്ഥമാക്കുന്നത് ശുദ്ധീകരണം എന്നത് കേവലം ഒരു നിര്‍ദ്ദേശമോ ഉപദേശമോ അല്ല; മറിച്ച് അത് ദൈവത്തില്‍നിന്നു മാത്രമുള്ള ഒരു കല്പനയാണ്.
പുതിയ നിയമത്തിലും ഇതേ സത്യം പ്രതിധ്വനിക്കുന്നുണ്ട്.
ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ. (1തെസ്സലൊ 4:3)
വീണ്ടും ദൈവവചനം പറയുന്നു, "നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു ഒരുങ്ങിയിരിപ്പീന്‍" (യോശുവ 7:13)
അതുകൊണ്ട്, ശുദ്ധീകരണം എന്നത് നാളത്തേക്കുള്ള ഒരു തയ്യാറെടുപ്പ് കൂടിയാണ്.
നാളെകളില്‍ നമ്മുടെ വഴികളില്‍ വരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നാം ഇന്ന് ആത്മീകമായി ഒരുങ്ങിയിരിക്കണമെന്ന് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. യുദ്ധം ദൈവത്തിനുള്ളതാണ്, എന്നാല്‍ ക്രിസ്തുവില്‍ നമുക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന വിജയം സ്വായത്തമാക്കേണ്ടതിനായി
നാം നമ്മെത്തന്നെ ശരിയായ സ്ഥാനത്തു നിര്‍ത്തേണ്ടത് ആവശ്യമാണ്.

പ്രാര്‍ത്ഥന
ഓരോ പ്രാർത്ഥന പോയിന്റും കുറഞ്ഞത് 3 മിനിറ്റോ അതിൽ കൂടുതലോ പ്രാർത്ഥിക്കണം
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, ഇന്നുമുതല്‍ ശുദ്ധീകരണത്തില്‍ ജ്ഞാനത്തോടെ നടക്കുവാനും, ഒരിക്കലും നിന്നുപോകാത്ത അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും കാലത്തില്‍ ഉറയ്ക്കുവാനും എന്നെ ശക്തീകരിക്കേണമേ, യേശുവിന്‍ നാമത്തില്‍. ആമേന്‍!.
കുടുംബ രക്ഷ
വാഴ്ത്തപ്പെട്ട പരിശുദ്ധാത്മാവേ, എന്റെ കുടുംബത്തിലെ ഓരോ അംഗത്തിനും എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് പ്രത്യേകം കാണിച്ചുതരൂ. കർത്താവേ, എന്നെ ശക്തനാക്കണമേ. ശരിയായ നിമിഷത്തിൽ നിങ്ങളെ കുറിച്ച് പങ്കിടാനുള്ള അവസരങ്ങൾ വെളിപ്പെടുത്തുക. യേശുവിന്റെ നാമത്തിൽ. ആമേൻ.
സാമ്പത്തിക മുന്നേറ്റം
ഞാൻ വിതച്ച എല്ലാ വിത്തും യഹോവ ഓർക്കും. അതിനാൽ, എന്റെ ജീവിതത്തിലെ അസാധ്യമായ എല്ലാ സാഹചര്യങ്ങളും കർത്താവ് വഴിതിരിച്ചുവിടും. യേശുവിന്റെ നാമത്തിൽ.
കെഎസ്എം പള്ളി
പിതാവേ, യേശുവിന്റെ നാമത്തിൽ, എല്ലാ ചൊവ്വ/വ്യാഴം, ശനി ദിവസങ്ങളിലും ആയിരങ്ങൾ കെഎസ്‌എം തത്സമയ പ്രക്ഷേപണത്തിലേക്ക് ട്യൂൺ ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവരെയും അവരുടെ കുടുംബങ്ങളെയും അങ്ങയുടെ നേർക്ക് നീ തിരിച്ചുവിടേണമേ. നിങ്ങളുടെ അത്ഭുതങ്ങൾ അവർ അനുഭവിക്കട്ടെ. നിന്റെ നാമം മഹത്വപ്പെടുകയും മഹത്വപ്പെടുകയും ചെയ്യപ്പെടേണ്ടതിന് അവരെ സാക്ഷ്യപ്പെടുത്തേണമേ.
രാഷ്ട്രം
പിതാവേ, യേശുവിന്റെ നാമത്തിൽ, ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ജനങ്ങളുടെ ഹൃദയങ്ങൾ അങ്ങയിലേക്ക് തിരിയണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യും.
Join our WhatsApp Channel
Most Read
● കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?● മറ്റുള്ളവര്‍ക്കായി വഴി തെളിക്കുക
● തലകെട്ട്: നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്‍ദ്ദേശങ്ങള്‍
● ദൈവത്തിന്‍റെ വചനത്തില്‍ മാറ്റം വരുത്തരുത്
● പ്രാര്‍ത്ഥനയില്ലായ്മ എന്ന പാപം
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 2
● ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
അഭിപ്രായങ്ങള്‍