അനുദിന മന്ന
അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
Monday, 11th of September 2023
0
0
1043
Categories :
ആത്മാവിന്‍റെ ഫലം (Fruit of the Spirit)
സ്നേഹം (Love)
ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള സ്നേഹമാണ് അഗാപേ സ്നേഹം. ഇതിനെ 'ദൈവസ്നേഹത്തിന്‍റെ ഗണത്തിലാണ്' പരാമര്‍ശിച്ചിരിക്കുന്നത്. മറ്റു എല്ലാ തരത്തിലുമുള്ള സ്നേഹം പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലിനെയും, ഉറച്ച വ്യവസ്ഥകളേയും അടിസ്ഥാനമാക്കിയുള്ളതാണ്. അഗാപേ സ്നേഹം വ്യവസ്ഥകളില്ലാത്ത സ്നേഹമാണ്. തന്‍റെ എല്ലാ ജനങ്ങളും പങ്കുവെക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത് ഈ തരത്തിലുള്ള സ്നേഹമാണ്. സത്യമായ അഗാപേ സ്നേഹം എപ്പോഴും ഒരു വരമാണ്.
ക്രിസ്തുവോ (മിശിഹ, അഭിഷിക്തനായവന്‍) നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ (അഗാപേ) പ്രദര്‍ശിപ്പിക്കുന്നു. (റോമര്‍ 5:8)
ദൈവം തന്‍റെ അഗാപേ സ്നേഹം നമ്മോടു കാണിച്ചപ്പോള്‍ നാം പാപികള്‍ ആയിരുന്നു. തന്‍റെ സ്നേഹമാകുന്ന ദാനത്തിനു പകരമായി ദൈവത്തിനു ഒന്നും കൊടുക്കുവാന്‍ നമുക്ക് കഴിയുമായിരുന്നില്ല.
ആത്മാവിന്‍റെ ഫലമോ: സ്നേഹം (അഗാപേ), സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം. ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. (ഗലാത്യര്‍ 5:22-23)
ആത്മാവിന്‍റെ ഫലത്തിന്‍റെ ഗണത്തില്‍ അഗാപേ സ്നേഹം ഒന്നാമതായി കൊടുത്തിരിക്കുന്നതിന്‍റെ കാരണം ഇത് എല്ലാത്തിന്‍റെയും അടിസ്ഥാനം ആയതുകൊണ്ടാണ്. സ്നേഹം കേവലം ആത്മാവിന്‍റെ ഒരു ഫലം മാത്രമല്ല; ഇത് മറ്റു ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന്‍റെ മൂലകാരണം കൂടിയാണ്. സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം ഇതിന്‍റെയെല്ലാം പ്രധാന ഉറവിടം സ്നേഹമാണ്.
പരിശുദ്ധാത്മാവില്‍ നിന്നും മാത്രമാണ് ആത്മാവിന്‍റെ ഫലം ഉത്ഭവിക്കുന്നത്. പരിശുദ്ധാത്മാവുമായുള്ള നമ്മുടെ അനുദിന കൂട്ടായ്മ നിലനിര്‍ത്തുന്നതില്‍ നാം സൂക്ഷ്മതയുള്ളവര്‍ ആയിരിക്കണം. അപ്പോള്‍ അവന്‍ ദൈവത്തിന്‍റെ അഗാപേ സ്നേഹം നമ്മുടെ ഹൃദയങ്ങളില്‍ പകരുവാന്‍ ഇടയാകും. (റോമര്‍ 5:5 വായിക്കുക)

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, പൂര്‍ണ്ണ ഹൃദയത്തോടെ, പൂര്‍ണ്ണ ആത്മാവോടെ, പൂര്‍ണ്ണ മനസ്സോടെ, പൂര്‍ണ്ണ ബലത്തോടെ അങ്ങയെ സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ശിഷ്യന്മാര്‍ പോയിട്ടു സകലവും തങ്ങള്‍ക്കു കീഴടങ്ങുന്നുവെന്ന സാക്ഷ്യവുമായി വന്നതുപോലെ, ഞാനും വിജയത്തിന്‍റെയും മുന്നേറ്റത്തിന്‍റെയും സാക്ഷ്യവുമായി വരുവാന്‍ ഇടയാക്കേണമേ.
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഓരോ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ കെ എസ് എമ്മിലെ തത്സമയ സംപ്രേഷണത്തില്‍ പങ്കുചേരുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവരേയും അവരുടെ കുടുംബങ്ങളേയും കര്‍ത്താവേ അങ്ങയിലേക്ക് തിരിക്കേണമേ. അവര്‍ അങ്ങയുടെ അത്ഭുതങ്ങള്‍ അനുഭവിക്കട്ടെ. അങ്ങയുടെ നാമം ഉയര്‍ത്തപ്പെടുവാനും മഹത്വപ്പെടുവാനും വേണ്ടി സാക്ഷ്യം വഹിക്കുവാന്‍ അവരെ ഇടയാക്കേണമേ.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്താലും അവന്‍റെ രക്തത്താലും, ദുഷ്ടന്‍റെ പാളയത്തിലേക്ക് അങ്ങയുടെ പ്രതികാരത്തെ അയയ്ക്കുകയും ഒരു രാജ്യം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട മഹത്വം പുനഃസ്ഥാപിക്കയും ചെയ്യേണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ രാജ്യത്തിന്മേല്‍ വാഴുവാന്‍ ഇടയാകട്ടെ.
Join our WhatsApp Channel
Most Read
● ഉള്ളിലെ നിക്ഷേപം● ഒരു കൂടിക്കാഴ്ചയുടെ സാധ്യതകള്‍
● ലംബവും തിരശ്ചീനവുമായ ക്ഷമ
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #16
● മാനുഷീക പ്രകൃതം
● ഇത് നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു
● താരതമ്യത്തിന്റെ കെണി
അഭിപ്രായങ്ങള്‍