"വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 3:6).
ആ മനുഷ്യനു പത്രോസ് പണം വാഗ്ദാനം ചെയ്തില്ല; അതിനേക്കാള്‍ വിലയേറിയതായ ഒന്ന് അവന്‍ അവനു കൊടുത്തു. ഒരു സ്പര്‍ശനവും ആജ്ഞയും കൊണ്ട്, തന്‍റെ കാലുകളും നരിയാണിയും ശക്തി പ്രാപിക്കുന്നതായി ആ മുടന്തനായ മനുഷ്യന്‍ കണ്ടെത്തി. അവന്‍ എഴുന്നേറ്റു കേവലം നടക്കുവാന്‍ മാത്രമല്ല, കുതിക്കുവാനും ആരംഭിച്ചു. അവന്‍ "നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് പത്രോസിനോടും യോഹന്നാനോടും കൂടെ ദൈവാലയത്തിൽ കടന്നു". (അപ്പൊ.പ്രവൃ 3:8).
ആശ്ചര്യഭരിതരായ ജനക്കൂട്ടം ഒരുമിച്ചു കൂടിയപ്പോള്‍, പത്രോസ് വേഗത്തില്‍ അവരുടെ ഭയത്തെ തിരിച്ചുവിട്ടു. തങ്ങളുടെ മാനുഷീകമായ കഴിവോ അഥവാ വിശുദ്ധിയോ നിമിത്തം ഈ അത്ഭുതം അവര്‍ പ്രവര്‍ത്തിച്ചു എന്ന നിലയില്‍ ജനം ആശ്ചര്യപ്പെട്ടു. എന്നാല്‍ ആ രോഗസൌഖ്യം തങ്ങളുടെ ശക്തിയുടെയോ വിശുദ്ധിയുടേയോ പ്രകടനമല്ല എന്ന് അവര്‍ മനസ്സിലാക്കണമെന്ന് പത്രോസ് ആഗ്രഹിച്ചു.
"അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി..." (അപ്പൊ.പ്രവൃ 3:13).
മഹത്വം പിതാവായ ദൈവത്തിനും, ജനക്കൂട്ടം നിഷേധിച്ച ജീവന്‍റെ പ്രഭുവായ യേശുവിനും ലഭിക്കുന്നു. യേശുക്രിസ്തുവില്‍ കൂടി വരുന്നതായ വിശ്വാസം, "തികഞ്ഞ സൌഖ്യം" പ്രദാനം ചെയ്യുന്നുവെന്ന് പത്രോസ് ഊന്നല്‍ നല്‍കി പറയുന്നു. (അപ്പൊ.പ്രവൃ 3:16).
ഇന്ന് ഇതെല്ലാം നമുക്ക് ബാധകമാകുന്നത് എങ്ങനെയാണ്?
1. ദൈവത്തിന്‍റെ കൃപ മതിയായതാണ്:
മുടന്തനായ മനുഷ്യന്‍ ആദ്യം ഭിക്ഷ യാചിച്ചതുപോലെ, ചില സമയങ്ങളില്‍, നാം ഭൌതീകത്തില്‍ കേന്ദ്രീകൃതമായിരിക്കുന്നു. എന്നാല്‍ ദൈവം കൂടുതലായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു - ദൈവം നമുക്ക് കൃപ വാഗ്ദാനം ചെയ്യുന്നു. ഇപ്രകാരം എഴുതിയിരിക്കുന്നു, "എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു". (2 കൊരിന്ത്യര്‍ 12:9).
2. മഹത്വം വഴിതിരിച്ചുവിടുന്നു:
നേട്ടങ്ങളും, സൌഖ്യങ്ങളും, മുന്നേറ്റങ്ങളും നമ്മുടെ ശക്തിയുടേയോ യോഗ്യതയുടേയോ ഫലമായുള്ള ഉല്‍പ്പന്നങ്ങളല്ല. പത്രോസും യോഹന്നാനും ചെയ്തതുപോലെ, അത്ഭുതത്തിന്‍റെ യാഥാര്‍ത്ഥ ഉറവിടത്തിലേക്ക് നാം ആളുകളെ നയിക്കണം. "അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ". (മത്തായി 5:16).
3. വിശ്വാസം ദൈവീകമായ സാധ്യതകളെ തുറക്കുന്നു:
യേശുവിന്‍റെ നാമത്തിലുള്ള വിശ്വാസം നിമിത്തം ആ മുടന്തനായ മനുഷ്യന്‍ സൌഖ്യം പ്രാപിച്ചു. മാറ്റങ്ങളും സൌഖ്യങ്ങളും ആവശ്യമായ മേഖലകള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടോ? വേദപുസ്തകം നമ്മോടു പറയുന്നു, "അതുകൊണ്ടു നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു". (മത്തായി 11:24).
4. ഒരു സാക്ഷിയാകുക:
പത്രോസിനേയും യോഹന്നാനേയും പോലെ, ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിനും അതിനു തരുവാന്‍ കഴിയുന്ന രൂപാന്തിരത്തിനും ഒരു സാക്ഷിയാകുവാന്‍ വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. "എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികൾ ആകും എന്നു പറഞ്ഞു" (അപ്പൊ.പ്രവൃ 1:8). നിങ്ങളെ എവിടെ ആക്കിയാലും ആളുകളെ ക്രിസ്തുവിങ്കലേക്ക് നയിക്കുക എന്നതിനു എപ്പോഴും പ്രാധാന്യം നല്‍കുക.
മുടന്തനായ മനുഷ്യന്‍റെ ശ്രദ്ധേയമായ സൌഖ്യം കേവലം അത്ഭുതത്തിന്‍റെ ഒരു കഥയേക്കാള്‍ ഉപരിയായി കാര്യങ്ങള്‍ നല്‍കുന്നു; നമുക്ക് എല്ലാവര്‍ക്കും ലഭ്യമാകുന്ന വിശ്വാസം, താഴ്മ, ദൈവത്തിന്‍റെ സര്‍വ്വശക്തിയുള്ള കൃപ എന്നിവയുടെ ഒരു മാതൃക അത് പ്രദാനം ചെയ്യുന്നു. നമുക്ക് വിശ്വാസത്തോടെ പുറത്തു കടക്കാം, ദൈവത്തിനു മഹത്വം കൊടുക്കാം, അവന്‍റെ അവിശ്വസനീയമായ ശക്തിയുടെ ജീവനുള്ള ഒരു സാക്ഷിയാകാം.
പ്രാര്‍ത്ഥന
പിതാവേ, ഞങ്ങള്‍ക്കല്ല, മറിച്ച് അങ്ങേയ്ക്ക് മഹത്വം നല്‍കുന്നതായ ഒരു ജീവിതം നയിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. മറ്റുള്ളവര്‍ വിശ്വസിക്കുകയും സൌഖ്യമാകുകയും ചെയ്യേണ്ടതിനു, ഞങ്ങള്‍ അങ്ങയുടെ ശക്തിയുടെ പാത്രങ്ങളായി മാറട്ടെ, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മണവാളനെ എതിരേല്പ്പാന് ഒരുങ്ങുക● കര്ത്താവിനോടുകൂടെ നടക്കുക
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
● ദുഃഖത്തില് നിന്നും കൃപയിലേക്ക് മുന്നേറുക
● അത്ഭുതമായതിലുള്ള പ്രവര്ത്തികള് : സൂചകം # 1
● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ഒരു പുതിയ ഗണം
അഭിപ്രായങ്ങള്‍