അനുദിന മന്ന
ചെറിയ വിത്തുകളില്‍ നിന്നും ഉയരമുള്ള വൃക്ഷങ്ങളിലേക്ക്
Sunday, 24th of September 2023
1
0
763
"പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോട് അതിനെ ഉപമിക്കേണ്ടൂ? ഒരു മനുഷ്യൻ എടുത്തു തന്‍റെ തോട്ടത്തിൽ ഇട്ട” കടുകുമണിയോട് അതു സദൃശം; അതു വളർന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്‍റെ കൊമ്പുകളിൽ വസിച്ചു". (ലൂക്കോസ് 13:18-19).
ചില സന്ദര്‍ഭങ്ങളില്‍, ചെറിയ പ്രവര്‍ത്തികളുടെ, ചെറിയ തീരുമാനങ്ങളുടെ, അതേ, ചെറിയ വിത്തുകളുടെ പോലും ശക്തിയെ നാം വിലക്കുറച്ച് കാണാറുണ്ട്. ദൈവരാജ്യത്തിന്‍റെ ഫലഭുയിഷ്ഠമായ മണ്ണില്‍ നട്ടുപ്പിടിപ്പിക്കുമ്പോള്‍ ഒരു വിത്തും ചെറുതല്ലെന്നു മനസ്സിലാക്കികൊണ്ട്, മനഃപൂര്‍വ്വമായി "നമ്മുടെ വിത്ത് വിതയ്ക്കുവന്‍" നാം തീരുമാനിക്കുമ്പോള്‍ അത്ഭുതകരമായ വളര്‍ച്ച സംഭവിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള, ഇപ്പോഴും ഉപയോഗിക്കാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്ന വിത്തുകള്‍ കണ്ടുപ്പിടിക്കുവാന്‍ വേണ്ടി പുരാവസ്തുഗവേഷകര്‍ ഈ അടുത്തസമയത്ത് പുരാതനമായ ഒരു പിരമിഡ് തുറക്കുവാന്‍ ഇടയായി. ഈ വിത്തുകള്‍ക്ക് ജീവന്‍റെ വലിയ സാദ്ധ്യതകള്‍ ഉണ്ടായിരുന്നു, എന്നാല്‍ അവ ഒരിക്കലും നടാതിരുന്നതുകൊണ്ട് അത് നിഷ്ക്രിയമായി തുടര്‍ന്നു. ദൈവവചനം പറയുന്നു, "അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു". (യാക്കോബ് 2:17).
നല്ല ഉദ്ദേശങ്ങള്‍ ആ വിത്തുകള്‍ പോലെയാണ് - സാദ്ധ്യതകള്‍ നിറഞ്ഞതും എന്നാല്‍ പ്രവര്‍ത്തിക്കാത്തിടത്തോളം വിലയില്ലാത്തതുമാകുന്നു. അത് ഒരു സ്നേഹിതനു വേണ്ടി നിങ്ങള്‍ ചെയ്യാത്ത പ്രാര്‍ത്ഥനയായാലും, നിങ്ങള്‍ എപ്പോഴും സഹായിക്കുവാന്‍ ആഗ്രഹിച്ചതും എന്നാല്‍ ഒരിക്കലും ചെയ്തിട്ടില്ലാത്തതുമായ കര്‍ത്താവിനായുള്ള പ്രവര്‍ത്തനമായാലും, അല്ലെങ്കില്‍ നിങ്ങള്‍ നിഷ്ക്രിയമായി വെച്ചിരുന്ന ആത്മീക വരങ്ങളായാലും, ഒരു കൊയ്ത്തിനു വേണ്ടി നിങ്ങളുടെ ഉദ്ദേശങ്ങള്‍ വിതയ്ക്കേണ്ടത് ആവശ്യമാണ്.
ഒരു വിത്തും വളരെ ചെറുതല്ല:
അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തുവാന്‍ എന്തെങ്കിലും വലിയ കാര്യങ്ങള്‍ എപ്പോഴും ചെയ്യണമെന്ന് നാം പലപ്പോഴും വിചാരിക്കുന്നു. എന്നാല്‍, ദൈവരാജ്യം കടുകുമണിപോലെയാകുന്നു - ചെറുതാണ് പക്ഷേ അത് നട്ടുക്കഴിഞ്ഞാല്‍ അത്യധികം ഫലവത്തായിതീരും എന്ന് കര്‍ത്താവായ യേശു നമ്മോടു പറഞ്ഞിരിക്കുന്നു.
"അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്‍റെ കൈയിലുള്ള തൂക്കുകട്ട കണ്ടു സന്തോഷിക്കുന്നു". (സെഖര്യാവ് 4:10).
ദയയോടെയുള്ള ഒരു ചെറിയ പ്രവര്‍ത്തിയോ, സേവനത്തിനായുള്ള ഒരു മദ്ധ്യസ്ഥതയോ, അല്ലെങ്കില്‍ കര്‍ത്താവിന്‍റെ വേലയ്ക്കായുള്ള ഒരു ചെറിയ വിത്ത് പോലും നിങ്ങളുടെ വലിയ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമായി വളരും. പ്രോത്സാഹജനകമായ ഒരൊറ്റ വാക്ക് ഒരാളുടെ ജീവിതത്തെ ആകമാനം മാറ്റിമറിക്കും. വിശ്വാസത്തോടെയുള്ള ഒരു ചെറിയ ചുവടുവെയ്പ്പ് അത്ഭുതകരമായ ഒരു ഫലത്തിലേക്ക് നയിച്ചേക്കാം.
വിത്ത് വിതയ്ക്കലും ആവശ്യങ്ങള്‍ നിറവേറ്റലും:
നമ്മുടെ സ്വന്തം ജീവിതമാകുന്ന പൂന്തോട്ടത്തില്‍, വിതയ്ക്കുവാന്‍ വ്യത്യസ്തങ്ങളായ വിത്തുകള്‍ നമുക്കുണ്ട് - സ്നേഹത്തിന്‍റെ, ദയയുടെ, സന്തോഷത്തിന്‍റെ, സമാധാനത്തിന്‍റെ, വിശ്വാസത്തിന്‍റെ വിത്തുകള്‍. ഈ വിത്തുകള്‍ വിതയ്ക്കപ്പെടുമ്പോള്‍, അവ നമ്മെ മാത്രമല്ല, നമുക്ക് ചുറ്റുമുള്ളവരെയും അനുഗ്രഹിക്കുവാന്‍ ഇടയായിത്തീരും. മറ്റുള്ളവര്‍ക്ക് അഭയവും തണലും പ്രദാനം ചെയ്തുകൊണ്ട് അവ ഉയരത്തിലും ഉയര്‍പ്പോടെയും വളരുന്നു.
"നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും". (ഗലാത്യര്‍ 6:9).
ഓര്‍ക്കുക, ഇത് നിങ്ങള്‍ കേവലം വിത്തുകള്‍ വിതയ്ക്കുന്നത് മാത്രമല്ല; അവയില്‍ നിന്നും എന്ത് വളരുന്നു എന്നതും കൂടിയാണിത്. പൂര്‍ണ്ണമായി വളര്‍ന്ന ഒരു വൃക്ഷം കേവലം സൌന്ദര്യത്തേക്കാള്‍ വളരെയധികം പ്രദാനം ചെയ്യുന്നു - അത് പക്ഷികള്‍ക്ക് ഒരു വീടും, ക്ഷീണിതര്‍ക്ക് ഒരു തണലും, ചില സമയങ്ങളില്‍ വിശക്കുന്നവര്‍ക്ക് ഫലങ്ങളും നല്‍കുന്നു.
"നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു". (സദൃശ്യവാക്യങ്ങള്‍ 11:30).
കടുകുമണി വലിയ വൃക്ഷമായി വളരുന്നതുപോലെ, നിങ്ങളുടെ ചെറിയ പ്രവര്‍ത്തികള്‍, ആവശ്യത്തിലിരിക്കുന്നവര്‍ക്ക് വൈകാരീകമോ, ആത്മീകമോ, അഥവാ ശാരീരികമോ പോലുമായ അഭയം അത് നല്‍കികൊണ്ട്, ദൂരവ്യാപകമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കുന്നു.
പ്രായോഗീക ഘട്ടങ്ങള്‍:
1. നിങ്ങളുടെ വിത്തുകള്‍ തിരിച്ചറിയുക: ദൈവം നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന വിത്തുകള്‍ ഏതൊക്കെയാണ്? നിങ്ങളുടെ സമയം, നിങ്ങളുടെ താലന്തുകള്‍, നിങ്ങളുടെ ഉറവിടങ്ങള്‍ തുടങ്ങിയവ?
2. നിങ്ങളുടെ പൂന്തോട്ടത്തെ കണ്ടെത്തുക: നിക്ഷേപിക്കുവാന്‍ വേണ്ടി ദൈവം നിങ്ങളെ വിളിക്കുന്ന ഫലഭുയിഷ്ഠമായ ഭൂമി എവിടെയാണ്? തകര്‍ന്ന ഒരു ബന്ധം, പ്രയാസപ്പെടുന്ന ഒരു സമൂഹം, സഭയിലെ അര്‍ത്ഥവത്തായ ഒരു കാരണം?
3. ഉത്സാഹത്തോടെ വിതയ്ക്കുക: ക്രമരഹിതമായി വിത്തുകള്‍ വിതറരുത്. മനഃപൂര്‍വ്വം ആയിരിക്കുക. ലക്ഷ്യത്തോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
എപ്പോഴും ഓര്‍ക്കുക, ദൈവരാജ്യം കേവലം മഹത്തായ ആംഗ്യങ്ങളിലും നാടകീയ നിമിഷങ്ങളിലും കെട്ടിപ്പടുത്തതല്ല; വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നുമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട്, നിങ്ങളുടെ ജീവിതത്തിന്‍റെ പഴ്സില്‍ നിന്നോ പോക്കറ്റില്‍ നിന്നോ വിത്തുകള്‍ എടുത്തു വിശ്വാസത്തില്‍ വിതയ്ക്കുക, കാരണം "ചെറിയ വിത്തുകള്‍ക്ക് പോലും ഉയര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കും". ദൈവവചനം വ്യക്തമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും". (ഗലാത്യര്‍ 6:9).
നല്ല ഉദ്ദേശങ്ങള്‍ വിത്തുകള്‍ പോലെയാകുന്നു - സാദ്ധ്യതകള്‍ വളരെയധികമുണ്ട് എന്നാല്‍ പ്രവര്‍ത്തിക്കാത്തിടത്തോളം അത് മൂല്യമില്ലാത്തതാണ്.
പ്രാര്‍ത്ഥന
പിതാവേ, അങ്ങ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വിത്തുകള്‍ തിരിച്ചറിയുവാന്‍ ഞങ്ങളെ സഹായിക്കേണമേ - അത് എത്ര ചെറുതാണെങ്കിലും. വിശ്വാസത്തിലും സ്നേഹത്തിലും വിതയ്ക്കുവാന്‍ സാധിക്കുന്ന ഫലഭുയിഷ്ഠമായ മണ്ണിലേക്ക് ഞങ്ങളെ നയിക്കേണമേ. നമ്മുടെ ചെറിയ പ്രവര്‍ത്തികള്‍ സന്തോഷത്തിന്‍റെയും സങ്കേതത്തിന്‍റെയും പൊക്കമുള്ള മരമായി വളരുകയും പൂക്കുകയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കൃതജ്ഞതയുടെ ഒരു പാഠം● നിങ്ങളുടെ ഉദ്ദേശം എന്താണ്?
● സ്വയമായി വരുത്തിയ ശാപത്തില് നിന്നുള്ള വിടുതല്
● ഉദാരമനസ്കതയെന്ന കെണി
● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
● ഇന്നത്തെ സമയങ്ങളില്‍ ഇതു ചെയ്യുക
● ക്രിസ്ത്യാനികള്ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?
അഭിപ്രായങ്ങള്‍