അനുദിന മന്ന
വിത്തിന്റെ ശക്തി - 3
Saturday, 18th of May 2024
1
0
437
Categories :
വിത്തിന്റെ ശക്തി (The Power of the Seed)
1. എല്ലാറ്റിനും ഒരു സമയമുണ്ട്
ആകാശത്തിന്കീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.
2 ജനിപ്പാന് ഒരു കാലം,
മരിപ്പാന് ഒരു കാലം;
നടുവാന് ഒരു കാലം നട്ടതു പറിപ്പാന് ഒരു കാലം;
3 കൊല്ലുവാന് ഒരു കാലം,
സൌഖ്യമാക്കുവാന് ഒരു കാലം,
ഇടിച്ചുകളവാന് ഒരു കാലം, പണിവാന് ഒരു കാലം;
4 കരവാന് ഒരു കാലം, ചിരിപ്പാന് ഒരു കാലം;
വിലപിപ്പാന് ഒരു കാലം,
നൃത്തം ചെയ്വാന് ഒരു കാലം;
5 കല്ല് പെറുക്കിക്കളവാന് ഒരു കാലം,
കല്ലു പെറുക്കിക്കൂട്ടുവാന് ഒരു കാലം;
ആലിംഗനം ചെയ്വാന് ഒരു കാലം,
ആലിംഗനം ചെയ്യാതിരിപ്പാന് ഒരു കാലം;
6 സമ്പാദിപ്പാന് ഒരു കാലം,
നഷ്ടമാവാന് ഒരു കാലം;
സൂക്ഷിച്ചുവെപ്പാന് ഒരു കാലം,
എറിഞ്ഞുകളവാന് ഒരു കാലം;
7 കീറുവാന് ഒരു കാലം,
തുന്നുവാന് ഒരു കാലം;
മിണ്ടാതിരിപ്പാന് ഒരു കാലം,
സംസാരിപ്പാന് ഒരു കാലം;
8 സ്നേഹിപ്പാന് ഒരു കാലം,
ദ്വേഷിപ്പാന് ഒരു കാലം;
യുദ്ധത്തിനു ഒരു കാലവും,
സമാധാനത്തിന് ഒരു കാലവും ഉണ്ട്. (സഭാപ്രസംഗി 3:1-8)
"വിത്തിന്റെ ശക്തി" എന്ന നമ്മുടെ പഠന പരമ്പരയിലെ മൂന്നാമത്തെ ഭാഗമാണ് ഇന്നത്തേത്. ഈ ദൈവീകമായ സത്യങ്ങള് നിങ്ങള് പഠിക്കുകയും ജീവിതത്തില് പ്രാവര്ത്തീകമാക്കുകയും ചെയ്യുന്നുവെന്ന് ഞാന് വിശ്വസിക്കുന്നു.
ഇന്ന് നാം 5-ാമത്തെ വിത്തിനെകുറിച്ചാണ് ചിന്തിക്കുന്നത്.
5.സമയം
സമയം ഭൂമിയുടെ പ്രസരണമാണ്. സമയത്തിന്റെ അവബോധം സ്വര്ഗ്ഗത്തില് ഇല്ല. നിങ്ങള്ക്ക് ചുറ്റും നിങ്ങള് കാണുന്നതിനു എല്ലാം, നിങ്ങള് സമയം ഉപയോഗിച്ചിട്ടുണ്ട്. ഒരു സുഹൃത്ത് ഇങ്ങനെ പറയുന്നത് ഞാന് കേള്ക്കുകയുണ്ടായി, "എന്റെ ഈ അമിതഭാരം ഒന്നു കുറഞ്ഞിരുന്നുവെങ്കില് എന്ന് ഞാന് ആഗ്രഹിക്കുന്നു, എന്നാല് വ്യായാമത്തിന് എനിക്ക് ശരിക്കും സമയം കണ്ടെത്തുവാന് സാധിക്കുന്നില്ല".
നോക്കുക, ആ ദിവസംതന്നെ വൈകുന്നേരം എന്റെ സ്നേഹിതന് നെറ്റ്ഫ്ലിക്സില് രണ്ടു മണിക്കൂറിന്റെ ഒരു ചലച്ചിത്രം കാണുകയുണ്ടായി. അദ്ദേഹത്തിന്റെ സമയം വിനോദത്തിനായി വിനിയോഗിക്കുവാന് താന് തയ്യാറായിരുന്നു, എന്നാല് ആരോഗ്യമുള്ള ഒരു ശരീരത്തിനു വേണ്ടി സമയമില്ല. ഞാന് പറയുവാന് ശ്രമിക്കുന്നത് നിങ്ങള്ക്ക് മനസ്സിലാകുന്നു എന്ന് ഞാന് പ്രതീക്ഷിക്കുന്നു.
ഇത് എന്നോടു പറയുന്നത്, ഇപ്പോള് നിങ്ങള്ക്ക് അവകാശമായി ഇല്ലാത്തത് എന്തൊക്കെയാണോ അത് സമയമാകുന്ന വിത്തിനെ ഉല്പാദനത്തിനായി വിതയ്ക്കുവാന് മനസ്സില്ലാത്തത് നിമിത്തമാകുന്നു.
ശരാശരിയേയും ശ്രേഷ്ഠമായതിനെയും തമ്മില് വേര്തിരിക്കുന്നത് സമയത്തിന്റെ നിര്വ്വഹണം ആണ്. വളരെ നാളുകള്ക്ക് മുമ്പ്, ഞാന് ഇങ്ങനെ ഒരു തീരുമാനം എടുത്തു, സമയത്തിനു വില കല്പ്പിക്കാത്ത ഒരുവനെ ഞാന് ജോലിക്കായി എടുക്കുകയില്ല എന്ന്. സമയത്തെ ഒരു വിത്തായി കാണുന്നതിനുള്ള ആളുകളുടെ വ്യത്യസ്തമായ മനോഭാവം അവര്ക്കും അവരോടുകൂടെ ഉള്ളവര്ക്കും ഒരുപോലെ നാശത്തിനു കാരണമാകുന്നു.
നമുക്ക് ഈ ജിവിതത്തില് ലഭിച്ചിരിക്കുന്ന ഏറ്റവും വിലയേറിയ ദാനമാണ് സമയം എന്നത്. സമയത്തെ ഒരു വിത്തായി സംരക്ഷിക്കുവാനോ, വിലമതിക്കുവാനോ, അതില് സന്തോഷിക്കുവാനോ തയ്യാറാകുന്നില്ലെങ്കില്, നാം നമ്മെത്തന്നെ മനപൂര്വ്വം പരാജയത്തിനായി ഒരുക്കുകയാണ് ചെയ്യുന്നത്.
നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏതു നിലയിലാണെങ്കിലും, അവിടെ എപ്പോഴും വിത്തിന്റെ സമയം ഉണ്ടാകും. നിങ്ങള് ഈ വിത്തിന്റെ കാലത്തെ തിരസ്കരിക്കുക ആണെങ്കില്, നിങ്ങള് നിങ്ങളുടെ ഭാവിയെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭൂമിയിലെ സകല ആളുകള്ക്കും വിത്തിന്റെ സമയം നല്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് സദ്വര്ത്തമാനം. സമയമാകുന്ന വിത്തിനെ ശരിയായ രീതിയില് ഉപയോഗിക്കുകയാണെങ്കില് ഒരു കാടിനെ ഒരു പറുദീസയാക്കി മാറ്റുവാന് കഴിയും. അത് ഒരു ബന്ധമാകാം അഥവാ ബുദ്ധിമുട്ടികൊണ്ടിരിക്കുന്ന ഒരു ബിസിനസ് ആകാം, അതിലേക്ക് സമയമാകുന്ന വിത്ത് നിങ്ങള് നിക്ഷേപിക്കുമ്പോള് അത് വളരുവാന് ഇടയാകും.

പ്രാര്ത്ഥന
പിതാവേ, എന്റെ വിത്തിന്റെ സമയം തിരിച്ചറിയുവാനുള്ള വിവേചനം എനിക്ക് നല്കണമെന്ന് ഞാന് അപേക്ഷിക്കുന്നു. ശരിയായ മനോഭാവത്തിനായി ഞാന് പ്രാര്ത്ഥിക്കുന്നു. യേശുവിന്റെ നാമത്തില്. ആമേന്!
Join our WhatsApp Channel
Most Read
● ദൈവീക സ്വഭാവമുള്ള വിശ്വാസം● എ.ഐ (നിര്മ്മിത ബുദ്ധി) എതിര്ക്രിസ്തു ആകുമോ?
● വെറുതെ ചുറ്റും ഓടരുത്
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● ഉത്പ്രാപണം (യേശുവിന്റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
● ദൈവത്തിനു പ്രഥമസ്ഥാനം നല്കുക #2
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്
അഭിപ്രായങ്ങള്