അനുദിന മന്ന
ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
Tuesday, 12th of September 2023
1
0
897
Categories :
സ്വഭാവം (Character)
ആത്മാവിന്‍റെ (പരിശുദ്ധാത്മാവ്) ഫലമോ (ദൈവത്തിന്‍റെ സാന്നിധ്യത്താല്‍ ഉള്ളില്‍ നിറവേറ്റപ്പെടുന്ന പ്രവര്‍ത്തി): സ്നേഹം, സന്തോഷം (ആനന്ദം), സമാധാനം, ദീര്‍ഘക്ഷമ (സഹിഷ്ണുത), ദയ, പരോപകാരം (ഉദാരമനസ്കത), വിശ്വസ്തത, സൌമ്യത (വിനയം, താഴ്മ), ഇന്ദ്രിയജയം (ആത്മനിയന്ത്രണം, ജിതേന്ദ്രിയത്വം); ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല (ഒരു ആരോപണം കൊണ്ടുവരുവാന്‍ കഴിയുന്ന). (ഗലാത്യര്‍ 5:22-23, ആംപ്ലിഫൈഡ് പരിഭാഷ).
ആ ഒമ്പതു സ്വഭാവങ്ങള്‍, ആത്മാവിന്‍റെ ഫലം, അതാണ് ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവവും പ്രകൃതിയും. അത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സ്വഭാവവും പ്രകൃതിയും ആണ്.
യേശു ആത്മാവിന്‍റെ ഫലത്തിന്‍റെ നടക്കുന്ന, സംസാരിക്കുന്ന പ്രത്യക്ഷപ്രകടനം ആയിരുന്നു. ആത്മാവിന്‍റെ ഫലം ക്രിസ്തുവിന്‍റെ തന്നെ "സ്വരൂപം" ആയിരുന്നു.
അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു. (റോമര്‍ 8:29)
യഥാര്‍ത്ഥത്തില്‍, ദൈവ വചനത്തിന്‍റെയും അഭിഷേകത്തിന്‍റെയും ആത്യന്തികമായ ഉദ്ദേശം നമ്മെ രൂപാന്തരപ്പെടുത്തുകയും നമ്മുടെ സ്വഭാവം ദൈവത്തിന്‍റെത് പോലെ ആക്കുകയും ചെയ്യുക എന്നതാണ്.
ഓര്‍ക്കുക കര്‍ത്താവായ യേശു പറഞ്ഞു, "നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ (പുറപ്പെടുവിക്കുന്നതിനാല്‍) എന്‍റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും". (യോഹന്നാന്‍ 15:8)
ആത്മാവിന്‍റെ ഫലം ഇല്ലാതെ ആളുകള്‍ പരിശുദ്ധാത്മാവിന്‍റെ വരം ഉപയോഗിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ആത്യന്തികമായി വരം ഉപയോഗപ്രദമല്ലാതെ വരികയും അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രവര്‍ത്തിക്കാതെയും വരുന്നു.
അങ്ങനെ വരം ദുരൂപയോഗം ചെയ്യുന്നതിലൂടെ ദൈവത്തിനു ഒരു മഹത്വവും ഉണ്ടാകുന്നില്ല. ആകയാല്‍ ദൈവത്തിന്‍റെ സന്നിധിയോടു ചേര്‍ന്നുനിന്ന് ഫലം പുറപ്പെടുവിക്കുക എന്നത് വളരെ അനിവാര്യമായ കാര്യമാണ്. പരിശുദ്ധാത്മാവിന്‍റെ വരം എപ്പോഴും ആത്മാവിന്‍റെ ഫലത്തോടു ചേര്‍ന്നും അതിന്‍റെ ശക്തമായ സ്വാധീനത്താലും ഉപയോഗിക്കപ്പെടെണ്ടത് ആകുന്നു.
സംഖ്യാപുസ്തകം 17-ാം അദ്ധ്യായത്തില്‍ ഒരു വടിയെകുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം; ദൈവം അവിടെ ഒരു മഹാപുരോഹിതനെ തിരഞ്ഞെടുക്കുകയാണ്, ഓരോ ഗോത്രത്തില്‍ നിന്നും പ്രഭുക്കന്മാര്‍ ഓരോ വടി വീതം കൊണ്ടുവന്ന് സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ വെക്കണമെന്ന് ദൈവം മോശെയോടു കല്പിച്ചു. ആരുടെ വടി തളിര്‍ക്കുന്നുവോ അത് തന്‍റെ പുരോഹിതനു വേണ്ടിയുള്ള തിരഞ്ഞെടുപ്പിന്‍റെ അടയാളം ആയിരിക്കും എന്ന് ദൈവം പറഞ്ഞു.
പിറ്റന്നാള്‍ മോശെ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു
ബദാംഫലം കായിച്ചിരുന്നു. ( സംഖ്യാപുസ്തകം 17:8)
കര്‍ത്താവായ യേശു പറഞ്ഞു, "അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം"...... (മത്തായി 7:16). മഹാപുരോഹിതനു വേണ്ടിയുള്ള ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് അറിഞ്ഞതും വടിയിലെ ഫലത്താല്‍ ആയിരുന്നു.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
ഞാന്‍ തലയുമായി (കര്‍ത്താവായ യേശുക്രിസ്തു) ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, എന്‍റെ ജീവിതം അത്യധികം ഫലം കായിക്കുകയും പിതാവിനു മഹത്വം വരുത്തുകയും ചെയ്യും.
കുടുംബത്തിന്‍റെ രക്ഷ:
പിതാവേ, രക്ഷയുടെ കൃപയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, ഞങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടി മരിക്കുവാന്‍ അങ്ങയുടെ പുത്രനായ യേശുവിനെ അയച്ചതിനാല്‍ പിതാവേ, അങ്ങേയ്ക്ക് നന്ദി പറയുന്നു. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനത്തിന്‍റെ വെളിപ്പാട് ഇവര്‍ക്ക് (പ്രിയപ്പെട്ടവരുടെ പേര് പരാമര്‍ശിക്കുക) നല്‍കേണമേ. അങ്ങയെ കര്‍ത്താവും രക്ഷിതാവുമായി അറിയുവാന്‍ അവരുടെ കണ്ണുകളെ തുറക്കേണമേ.
സാമ്പത്തീകമായ മുന്നേറ്റം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ വിളിയെ പൂര്‍ത്തിയാക്കുവാനുള്ള സാമ്പത്തീകമായ മുന്നേറ്റത്തിനായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. അവിടുന്ന് മഹത്വവാനായ പുനഃസ്ഥാപകന്‍ ആകുന്നു.
കെ എസ് എം സഭ:
പിതാവേ, എല്ലാ പാസ്റ്റര്‍മാരും കെ എസ് എമ്മിലെ ഗ്രൂപ്പിന്‍റെ മേല്‍നോട്ടം വഹിക്കുന്നവരും, ജെ-12 ലീഡര്‍മാരും അങ്ങയുടെ വചനത്തിലും പ്രാര്‍ത്ഥനയിലും വളരുവാന്‍ ഇടയാക്കേണമേ. അതുപോലെ, കെ എസ് എമ്മുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളും അങ്ങയുടെ വചനത്തിലും പ്രാര്‍ത്ഥനയിലും വളരുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍,കെ എസ് എമ്മിലെ ഓരോ പ്രാര്‍ത്ഥനാ വീരന്മാരേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മറയ്ക്കുന്നു. ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കൂടുതല്‍ ആളുകളെ എഴുന്നേല്‍പ്പിക്കേണമേ
Join our WhatsApp Channel
Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - I● മനുഷ്യരുടെ സമ്പ്രദായങ്ങള്
● നിങ്ങളുടെ വിടുതല് എങ്ങനെ സൂക്ഷിക്കാം
● എത്രത്തോളം?
● ആത്മീക വാതിലുകളുടെ മര്മ്മങ്ങള്
● സമാധാനത്തിനു വേണ്ടിയുള്ള ദര്ശനം
● ദാനം നല്കുവാനുള്ള കൃപ - 1
അഭിപ്രായങ്ങള്‍