അനുദിന മന്ന
1
0
1147
നിങ്ങള്‍ യേശുവിങ്കലേക്ക് എപ്രകാരമാണ് നോക്കുന്നത്?
Friday, 9th of February 2024
Categories :
ദൈവവചനം (Word of God)
നമ്മുടെ നോട്ടങ്ങളും, ചിന്തകളും, ഹൃദയവും കര്‍ത്താവിലും അവന്‍റെ വചനത്തിലും കേന്ദ്രീകരിക്കുവാന്‍ നമ്മെ ക്ഷണിക്കുന്ന, ക്രിസ്തീയ വിശ്വാസത്തിലെ അടിസ്ഥാനപരമായ ഒരു തത്വമാണ് യേശുവിങ്കലേക്ക് നോക്കുക എന്ന് പറയുന്നത്. ഇത് ഫലപ്രദമായി എങ്ങനെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നത് നമ്മുടെ ആത്മീക യാത്രയെ രൂപാന്തരപ്പെടുത്തുവാന്‍ ഇടയായിത്തീരും, മാത്രമല്ല ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ യഥാര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കുന്നതിലേക്ക് നമ്മ വഴിനടത്തുകയും ചെയ്യുന്നു.
യേശുവിങ്കലേക്ക് നോക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?
യേശു ആരായിരിക്കുന്നു എന്നതിന്‍റെ ഒരു പ്രതിഫലനമായിരിക്കുന്ന ദൈവത്തിന്‍റെ വചനവുമായി നമ്മുടെ ദര്‍ശനം അനുയോജ്യമാകുന്നതാണ് യേശുവിങ്കലേക്ക് നോക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. യോഹന്നാന്‍ 1:1 നമ്മോടു പറയുന്നു, "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു". ദൈവത്തിന്‍റെ വചനവും കര്‍ത്താവായ യേശുവും തമ്മിലുള്ള ഐക്യതയെ ഈ തിരുവചനം അടിവരയിടുന്നു. ഒരു കണ്ണാടി നമ്മുടെ ബാഹ്യമായ രൂപത്തെ കാണിക്കുന്നതുപോലെ, ദൈവത്തിന്‍റെ വചനം നമ്മുടെ ആന്തരീകാവസ്ഥയെ വെളിപ്പെടുത്തുന്നു. (യാക്കോബ് 1:23-24). നാം തിരുവചനം അന്വേഷിക്കുമ്പോള്‍, നാം കേവലം വാക്യങ്ങള്‍ വായിക്കുകയല്ല; യേശുവിന്‍റെ ദൃഷ്ടിയിലൂടെ നമ്മുടെ പ്രതിഫലനത്തെ കണ്ടുകൊണ്ട് നാം യേശുവുമായി ഇഴുകിച്ചേരുകയാകുന്നു.
ദൈവവചന വിചിന്തനം
ദൈവവചനവുമായി ഫലപ്രദമായി ഇടപഴകുവാന്‍ മൂന്നു വിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യാക്കോബ് 1:25 നമുക്ക് നല്‍കുന്നുണ്ട്:
1. അത് വായിക്കുക. "തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കുക" എന്നാല്‍, വേദപുസ്തകത്തിന്‍റെ ആഴവും ബാഹുല്യവും മനസിലാക്കുവാന്‍ ശ്രമിച്ചുകൊണ്ട്, ശ്രദ്ധ കേന്ദ്രീകരിച്ചു വേദപുസ്തകം പഠിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് ഒരു അശ്രദ്ധമായ നോട്ടത്തെക്കുറിച്ചല്ല മറിച്ച് ദൈവവചനം എന്താണ് പറയുന്നതെന്നും അത് നമ്മുടെ ജീവിതത്തില്‍ എപ്രകാരം പ്രായോഗീകമാക്കാമെന്നും ആഴത്തില്‍ പരിശോധിക്കുന്നതാണ്.
2. അത് അവലോകനം ചെയ്യുക. ദൈവവചനവുമായി നിരന്തരം ഇടപഴകുക - "അതിൽ നിലനില്ക്കുന്നവനോ"- എന്നത് ഊന്നല്‍ നല്‍കുന്നത്, ഒരു പ്രാവശ്യം വായിക്കുന്നതിനെയല്ല പ്രത്യുത ദൈവവചനവുമായുള്ള ആവര്‍ത്തിച്ചുള്ള, നിരന്തരമായ ഇടപ്പെടലിന്‍റെ പ്രാധാന്യതയ്ക്കാണ്. ഈ ആവര്‍ത്തനം ദൈവത്തിന്‍റെ സത്യങ്ങള്‍ നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും ആഴമായി പതിയുവാന്‍ സഹായിക്കുന്നു.
3. അത് ഓര്‍മ്മിക്കുക. "കേട്ടു മറക്കുന്നവനല്ല" എന്നത് ദൈവവചനം ഹൃദിസ്ഥമാക്കുന്നതിന്‍റെ മൂല്യത്തെ എടുത്തുപറയുന്നതാണ്. കാലക്രമേണ ഈ വാക്യങ്ങള്‍ നാം മറന്നുപോകുന്നതായി തോന്നിയാല്‍ പോലും, നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമോ അഥവാ പ്രോത്സാഹനമോ ആവശ്യമുള്ളപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ വെളിപ്പെടുവാന്‍ തയ്യാറായികൊണ്ട് അവ നമ്മുടെയുള്ളില്‍ നിലനില്‍ക്കുന്നു.
ദൈവവചനം പ്രായോഗീകമാക്കുക
യേശുവിങ്കലേക്ക് നോക്കുന്നതിനായുള്ള പ്രധാന കാര്യം വചനം വായിക്കുകയും, അവലോകനം ചെയ്യുകയും, ഓര്‍മ്മിക്കുകയും ചെയ്യുന്നതില്‍ മാത്രമല്ല, മറിച്ച് അത് നമ്മുടെ ജീവിതത്തില്‍ സചീവമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിലുമാണ്. 1 കൊരിന്ത്യര്‍ 9:24 നമ്മെ ഇപ്രകാരം ഉത്സാഹിപ്പിക്കുന്നു, "ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ". നമ്മുടെ ആത്മീക യാത്രയില്‍ ഏറ്റവും മികച്ചതിനായി പരിശ്രമിച്ചുകൊണ്ട്, ഉദ്ദേശത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നമ്മുടെ വിശ്വാസത്തില്‍ ജീവിക്കുവാന്‍ ഈ വേദഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
യേശുവിങ്കലേക്ക് നോക്കുന്നതിനായുള്ള ചില പ്രായോഗീക നടപടികള്‍.
1. അനുദിനവും ദൈവവചനവുമായി ഇടപഴകുക:
ഓരോ ദിവസവും ദൈവവചനം വായിക്കുന്നത് ഒരു ശീലമാക്കി മാറ്റുക. നിങ്ങളുടെ വര്‍ത്തമാനകാല സാഹചര്യത്തോടു സംസാരിക്കുന്ന അല്ലെങ്കില്‍ വേദപുസ്തകത്തിലെ ഒരു പുസ്തകത്തിലെ ഓരോരോ അദ്ധ്യായങ്ങള്‍ വായിച്ചുകൊണ്ട് ആരംഭിക്കുക.
2. വിചിന്തനം ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുക:
വായിച്ചതിനു ശേഷം, നിങ്ങള്‍ വായിച്ചതിനെ ധ്യാനിക്കുവാന്‍ വേണ്ടി സമയം എടുക്കുക. ദൈവം ഈ വേദഭാഗത്തിലൂടെ എന്താണ് സംസാരിക്കുന്നതെന്നും അത് നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ പ്രായോഗീകമാക്കാമെന്നും നിങ്ങളോടുതന്നെ ചോദിക്കുക.
3. ദൈവവചനം മനഃപാഠമാക്കുക: ഓരോ ആഴ്ചയിലും മനഃപാഠമാക്കുവാന്‍ ഓരോ വാക്യങ്ങള്‍ തിരഞ്ഞെടുക്കുക. അത് എഴുതിയെടുക്കുക, അത് നിങ്ങളുടെ ഫോണില്‍ സൂക്ഷിക്കുക, അല്ലെങ്കില്‍ അതിനെ ഹൃദിസ്ഥമാക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് ദിവസവും അത് കാണത്തക്കതായ ഒരു സ്ഥലത്ത് അതിനെ വെക്കുക.
4. നിങ്ങള്‍ പഠിക്കുന്നത് പ്രായോഗീകമാക്കുക:
നിങ്ങള്‍ ദൈവത്തിന്‍റെ വചനം വായിക്കുകയും, അവലോകനം ചെയ്യുകയും, ഓര്‍മ്മിക്കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അതിനെ പ്രാവര്‍ത്തീകമാക്കുവാനുള്ള അവസരത്തെ അന്വേഷിക്കുക. അത് ദയ കാണിക്കുന്നതോ, ക്ഷമിക്കുന്നതോ, പരിശോധനയുടെ സമയങ്ങളില്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതോ അങ്ങനെ എന്തുമാകട്ടെ, ദൈവവചനം നിങ്ങളുടെ പ്രവൃത്തിയെ നിയന്ത്രിക്കട്ടെ.
5. ദൈവവചനം പങ്കുവെക്കുക: നിങ്ങളുടെ വചന ജ്ഞാനത്തില്‍ നിങ്ങള്‍ വളരുമ്പോള്‍, നിങ്ങള്‍ പഠിക്കുന്നത് മറ്റുള്ളവരുമായി നിങ്ങള്‍ പങ്കുവെക്കുക. ഇത് സൌഹൃദപരമായ സംഭാഷണങ്ങളിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ ആകാം.
ഓര്‍ക്കുക, തന്‍റെ വചനത്തില്‍ കൂടി യേശുവിങ്കലേക്ക് നോക്കുന്നത് നമ്മെ ആകമാനം രൂപാന്തരപ്പെടുത്തുന്നതായ ഒരു യാത്രയാകുന്നു. അത് നമ്മുടെ ചിന്തകളെ, പ്രവൃത്തികളെ, മനോഭാവങ്ങളെ ദൈവത്തിന്‍റെ ഹിതവുമായി യോജിപ്പിച്ചുകൊണ്ട്, അവയെ രൂപപ്പെടുത്തുന്നു. എബ്രായര്‍ 12:2 പറയുന്നു, "വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക". ദൈവത്തില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നമ്മുടെ ഓട്ടം നന്നായി ഓടുന്നതിനും ആത്യന്തീകമായി ദൈവത്തോടുകൂടെ നിത്യമായ ജീവന്‍ അവകാശമാക്കുന്നതിനും ആവശ്യമായ ശക്തിയും, മാര്‍ഗ്ഗനിര്‍ദ്ദേശവും, പ്രോത്സാഹനവും നാം കണ്ടെത്തുന്നു.
പ്രാര്‍ത്ഥന
1. പിതാവേ, യേശുവിന്‍റെ സ്നേഹത്തിലേക്കും അവന്‍റെ സ്ഥിരോത്സാഹം പിന്തുടരുന്നതിലേക്കും എന്‍റെ ഹൃദയത്തെ നയിക്കേണമേ.
2.പിതാവേ, നല്ലപോര്‍ പൊരുതുവാന്‍, ഓട്ടം തികയ്ക്കുവാന്‍ വിശ്വാസം കാക്കുവാന്‍ എന്നെ സഹായിക്കേണമേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● ദൈവസ്നേഹത്തില് വളരുക● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം
● നമുക്ക് കര്ത്താവിങ്കലേക്ക് തിരിയാം
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 1
● നിങ്ങളുടെ യഥാര്ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക
● കോപത്തെ മനസ്സിലാക്കുക
അഭിപ്രായങ്ങള്‍