"ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നെ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി". (2 കൊരിന്ത്യര്‍ 10:4-5).
വിഭജനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തില്‍, സഭ ഐക്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഒരു സങ്കേതമായിരിക്കണം. എന്നാല്‍, നാം സഹവിശ്വാസികളുമായി നിസ്സാരമായ തര്‍ക്കങ്ങളിലും, അവരുടെ ആരാധനാ രീതിയേയും അഥവാ അവരുടെ ജീവിതരീതിയെ പോലും വിമര്‍ശിക്കുന്നതില്‍ എത്ര തവണ നാം നമ്മെത്തന്നെ അനുവദിക്കുന്നുണ്ട്? നമ്മുടെ യാഥാര്‍ത്ഥ പോരാട്ടം ജഡരക്തങ്ങളോടല്ല മറിച്ച് ആത്മീക കോട്ടകള്‍ക്ക് എതിരാണെന്ന് 2 കൊരിന്ത്യര്‍ 10:4-5 വരെ അപ്പോസ്തലനായ പൌലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മനസ്സിന്‍റെ യുദ്ധക്കളം:
അപ്പോസ്തലനായ പൌലോസിന്‍റെ അഭിപ്രായത്തില്‍, യഥാര്‍ത്ഥ പോരാട്ടം ആരംഭിക്കുന്നത് മനസ്സില്‍ നിന്നാണ്. ദൈവത്തിന്‍റെ പരിജ്ഞാനത്തെ എതിര്‍ക്കുന്ന ആഴത്തില്‍ വേരൂന്നിയിരിക്കുന്ന വിശ്വാസങ്ങളും, മനോഭാവങ്ങളും, ചിന്തകളുമാണ് അദ്ദേഹം പരാമര്‍ശിക്കുന്ന "കോട്ടകള്‍". ഈ കോട്ടകളില്‍ ചിലത് നമുക്ക് ചുറ്റുമുള്ള ലോകം സ്ഥാപിച്ചതായിരിക്കാം; മറ്റുള്ളവ സ്വയം ഉണ്ടായതാകാം. എന്നാല്‍ ഒരു കാര്യം ഉറപ്പാകുന്നു: നമ്മുടെ ജീവിതത്തിലും നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിലും ദൈവരാജ്യം സ്ഥാപിക്കപ്പെടുന്നതിന് അവ ഇറങ്ങിവരേണ്ടത് ആവശ്യമാകുന്നു.
ശരിയായ ആയുധങ്ങള്‍':
ലോകത്തിന്‍റെ ആയുധങ്ങളായ വിമര്‍ശനങ്ങള്‍, ന്യായവിധി, അല്ലെങ്കില്‍ വിഭജനം തുടങ്ങിയവ ഉപയോഗിക്കുന്നത് നാശത്തിന്‍റെ ഗതിയെ സ്ഥിരമാക്കുന്നു. എഫെസ്യര്‍ 6:14-18 വരെയുള്ള വാക്യങ്ങള്‍ നമ്മോടു പറയുന്നത് ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗത്തില്‍ സത്യം, നീതി, സുവിശേഷം, വിശ്വാസം,രക്ഷ, ദൈവവചനം, പ്രാര്‍ത്ഥന എന്നിവ അടങ്ങിയിരിക്കുന്നു എന്നാണ്. കോട്ടകളെ ഇടിപ്പാന്‍ നാം ഉപയോഗിക്കേണ്ടതായ "ആയുധങ്ങള്‍" ഇതൊക്കെയാണ്.
ശ്രദ്ധ തിരിച്ചുവിടുക:
നമ്മുടെ 'ആയുധങ്ങള്‍' കൊണ്ട് നാം അന്യോന്യം ലക്ഷ്യം വെക്കുമ്പോള്‍, ശത്രു ആഗ്രഹിക്കുന്നതാണ് നാം ചെയ്യുന്നത് - യാഥാര്‍ത്ഥ പോരാട്ടത്തില്‍ നിന്നും നമ്മുടെ ശ്രദ്ധയെ വഴിതിരിച്ചുവിടുന്നു. റോമര്‍ 14:19ല്‍ വേദപുസ്തകം പറയുന്നു, "ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മികവർധനയ്ക്കും ഉള്ളതിനു ശ്രമിച്ചുകൊൾക". ആന്തരീക തര്‍ക്കങ്ങളില്‍ നാം ചിലവഴിക്കുന്ന ഊര്‍ജ്ജം മുഴുവനും എടുത്ത് നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ശത്രു സ്ഥാപിച്ചതായ കോട്ടകളെ ചെറുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പുറപ്പെടുവിക്കുവാന്‍ കഴിയുന്ന ശക്തിയെക്കുറിച്ച് സങ്കല്പിച്ചുനോക്കുക.
യഥാര്‍ത്ഥ ശത്രുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക:
എഫെസ്യര്‍ 4:3 നമ്മെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു, "ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ".ഐക്യത എന്നാല്‍ ഏകരൂപം എന്നല്ല അര്‍ത്ഥമാക്കുന്നത്; ദൈവരാജ്യം വ്യാപിപ്പിക്കുക എന്ന മഹത്തകരമായ ലക്ഷ്യത്തിനായി നമ്മുടെ വ്യത്യാസങ്ങള്‍ക്കിടയിലും സഹകരിക്കുക എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ഐക്യത അനിവാര്യമാകുന്നു കാരണം മര്‍ക്കോസ് 3:25 ല്‍ യേശു പറഞ്ഞു, "ഒരു വീടു തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിനു നിലനില്പാൻ കഴികയില്ല".
യാക്കോബ് 4:7 പറയുന്നു, "ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും". വ്യത്യസ്തമായ സംഗീത
തം കൊണ്ടോ, അല്പം വ്യത്യസ്തമായ വസ്ത്രധാരണരീതിയിലോ നിന്നുകൊണ്ട് ആരാധിക്കുന്ന സഹവിശ്വാസിയല്ല നമ്മുടെ യഥാര്‍ത്ഥ ശത്രു. ഭിന്നിപ്പിക്കുവാനും നശിപ്പിക്കുവാനും ശ്രമിക്കുന്ന സാത്താനാണ് നമ്മുടെ യഥാര്‍ത്ഥ ശത്രു. അവനെ എതിര്‍ക്കുന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അവന്‍റെ കോട്ടകളെ തകര്‍ക്കാന്‍ കഴിയുന്ന ഒരു പ്രബലമായ ശക്തിയായി നാം മാറുന്നു.
ഇന്ന്, നമ്മുടെ ആത്മീക ആയുധങ്ങള്‍ യഥാര്‍ത്ഥ ശത്രുവിനു നേരെ വീണ്ടും ലക്ഷ്യം വെക്കുന്നതിനു നമ്മെത്തന്നെ ഒരുക്കുക. തകര്‍ക്കുമെന്നല്ല, കെട്ടിപ്പടുക്കുമെന്നു നമുക്ക് പ്രതിജ്ഞയെടുക്കാം. അധികം പ്രാര്‍ത്ഥിക്കുവാനും അല്പം വിമര്‍ശിക്കുവാനും, കൂടുതല്‍ മനസിലാക്കുവാനും കുറച്ചു വിധിക്കാനും, അധികം സ്നേഹിക്കാനും അല്പം തര്‍ക്കിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
നാം ഇത് ചെയ്യുമ്പോള്‍, കോട്ടകള്‍ താഴെ വീഴുക മാത്രമല്ല, മറിച്ച് യോഹന്നാന്‍ 17:21 ലെ ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥന നിറവേറുകയും ചെയ്യുന്നതായി നാം കാണും, "നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ, അവരും നമ്മിൽ ആകേണ്ടതിനുതന്നെ".
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അങ്ങയുടെ ദൈവീക ജ്ഞാനത്തെ അന്വേഷിക്കുന്നു. ഞാന്‍ അങ്ങയുടെ സംപൂര്‍ണ്ണ ഹിതത്തില്‍ നടക്കേണ്ടതിനു, എന്‍റെ ചിന്തകളെ നയിക്കുകയും, എന്‍റെ ചുവടുകളെ നിയന്ത്രിക്കയും, അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറയ്ക്കുകയും ചെയ്യേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്ക്കാരന്● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
● ആ കാര്യങ്ങള് സജീവമാക്കുക
● യഹോവയെ വിളിച്ചപേക്ഷിപ്പിന്
● സുവിശേഷം അറിയിക്കുന്നവര്‍
● അഭിഷേകം വന്നതിനുശേഷം എന്ത് സംഭവിക്കുന്നു
● ദിവസം 21:21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍