"സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ". (1 യോഹന്നാന്‍ 4:8).
നിങ്ങള്‍ ദൈവത്തെ മനസ്സിലാക്കുന്നത് എങ്ങനെ?
നിങ്ങളുടെ പാപ പ്രവൃത്തികളില്‍ നിങ്ങളെ പിടിക്കേണ്ടതിനു, നിഴലില്‍ പതിയിരിക്കുന്ന സ്വേച്ഛാധിപതിയായ വ്യക്തിയാണോ അവന്‍? അതോ ഓരോ വഴിത്തിരിവിലും നിങ്ങളെ ആലിംഗനം ചെയ്യുന്ന സ്നേഹനിധിയായ പിതാവാണോ അവന്‍?
ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കും അപ്പുറം.
നൂറ്റാണ്ടുകളോളം, യെഹൂദാ ജനത ദൈവത്തെ കണ്ടത് മോശെയുടെ ന്യായപ്രമാണത്തിന്‍റെ കണ്ണാടിയിലൂടെ ആയിരുന്നു - കര്‍ക്കശമായ കല്പ്പനകളുടെയും ന്യായവിധികളുടേയും ദൈവം, കെരൂബുകളും ധൂപവര്‍ഗ്ഗവും കൊണ്ട് ചുറ്റപ്പെട്ട അതിപരിശുദ്ധ സ്ഥലത്തിന്‍റെ രഹസ്യത്തില്‍ മറഞ്ഞിരുന്നവന്‍. ദൈവം സ്നേഹമെന്നോ അഥവാ പിതാവെന്നോ ഉള്ളതായ ഒരു വെളിപ്പാട് അവര്‍ക്ക് ഇല്ലായിരുന്നു.
കര്‍ത്താവായ യേശു തന്‍റെ ശുശ്രൂഷ ആരംഭിച്ചപ്പോള്‍, അവന്‍ ഈ വിവരണത്തെ സമൂലമായി മാറ്റുവാന്‍ ഇടയായി. ന്യായപ്രമാണത്തിന്‍റെയും യാഗങ്ങളുടെയും ചട്ടക്കൂടിനുള്ളില്‍ നിന്നു മാത്രം ദൈവത്തെ മനസ്സിലാക്കിയവരെ അമ്പരിപ്പിച്ചുകൊണ്ട് അവന്‍ ദൈവത്തെ 'പിതാവ്' എന്ന് വിളിച്ചു. പെട്ടെന്ന്, ഇവിടെ ദൈവം അവതരിച്ചു, അവന്‍ പ്രപഞ്ചത്തിന്‍റെ സൃഷ്ടിതാവിനെ 'പിതാവ്' എന്ന് വിളിക്കുകയായിരുന്നു.
"അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു". (യോഹന്നാന്‍ 1:12).
സൌഖ്യമാക്കുന്ന സ്നേഹം.
ലൂക്കോസ് 13 ല്‍, പതിനെട്ടു വര്‍ഷമായി കൂനിയായിരുന്ന ഒരു സ്ത്രീയെ കര്‍ത്താവായ യേശു കണ്ടുമുട്ടുന്നു. മതത്തിന്‍റെ പാരമ്പര്യം ശബ്ബത്തില്‍ അങ്ങനെയുള്ള ഒരു രോഗശാന്തിയുടെ പ്രവൃത്തി ഒഴിവാക്കുമായിരുന്നെങ്കിലും, യേശു മാനദണ്ഡങ്ങള്‍ ലംഘിച്ചു. യേശു അവളെ കണ്ടു, അവളെ തൊട്ടു, അവളെ സൌഖ്യമാക്കി. തന്‍റെ പ്രവൃത്തിയില്‍, യേശു പിതാവിന്‍റെ ഹൃദയത്തെ വെളിപ്പെടുത്തുവാന്‍ ഇടയായി - പരിശുദ്ധവും നിരുപാധികവുമായ സ്നേഹത്തിന്‍റെ ഒരു ഹൃദയം.
"സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു." (1 കൊരിന്ത്യര്‍ 13:4-7).
സ്നേഹത്തിനു പ്രതിബന്ധങ്ങളില്ല.
കോപിച്ച പള്ളിപ്രമാണിയോടുള്ള യേശുവിന്‍റെ ശാസന, മതപരമായ പാരമ്പര്യങ്ങള്‍ മൂലം സ്നേഹത്തെ തടഞ്ഞുവെക്കുന്ന അസംബന്ധത്തെ എടുത്തുകാട്ടികൊണ്ടുള്ള വെട്ടിമുറിയ്ക്കല്‍ ആയിരുന്നു. ". . . . . . ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു". ദൈവത്തിന്‍റെ സ്നേഹത്തിനു മാനുഷീക നിയമങ്ങളോ അഥവാ ചട്ടങ്ങളോ തടസ്സമല്ലെന്ന് ഇവിടെ യേശു നമ്മെ കാണിച്ചിരിക്കുന്നു.
"മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ, ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു". (റോമര്‍ 8:38,39).
പ്രായോഗീക പടികള്‍:
1. ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം പുനഃപരിശോധിക്കുക: നിങ്ങളുടെ ധാരണ അടിസ്ഥാനപ്പെട്ടിരിക്കുന്നത് സ്നേഹത്തിലാണോ അഥവാ നിയമത്തിലാണോ?
2. ദൈവത്തിന്‍റെ സ്നേഹം പ്രതിഫലിപ്പിക്കുക: ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ നിരുപാധികമായി സ്നേഹിക്കാന്‍ സുവ്യക്തമായ നടപടികള്‍ സ്വീകരിക്കുക.
3. പ്രതിബന്ധങ്ങളെ തകര്‍ക്കുക: നിങ്ങളുടെ ജീവിതത്തില്‍ ദൈവ സ്നേഹത്തിന്‍റെ പ്രകടനത്തെ തടസ്സപ്പെടുത്തുന്ന എന്തിനേയും തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുക.
യേശുവിനാല്‍ വെളിപ്പെടുത്തപ്പെട്ട ദൈവം വിദൂരത്തുള്ള ഒരു ദൈവമല്ല; തന്‍റെ മക്കളോടുള്ള സ്നേഹത്താല്‍ ഹൃദയം കവിഞ്ഞൊഴുകുന്ന, സ്നേഹനിധിയായ ഒരു പിതാവാകുന്നു അവന്‍. വിവേചനം കാണിക്കാത്ത, 'ശരിയായ സമയത്തിനായി' കാത്തിരിക്കാത്ത, പ്രതിബന്ധങ്ങള്‍ ഒന്നും അറിയാത്ത ഒരു സ്നേഹമാകുന്നിത്. ഇന്ന്, ദൈവത്തിന്‍റെ സ്വഭാവത്തിന്‍റെ ശക്തമായ ഈ വെളിപ്പാടിനെ നാം ആലിംഗനം ചെയ്യുകയും മാത്രമല്ല ദൈവത്തിന്‍റെ സ്നേഹം വളരെ ആവശ്യമായിരിക്കുന്ന ഒരു ലോകത്തില്‍ അവന്‍റെ സ്നേഹത്തിന്‍റെ ചാലകങ്ങള്‍ ആകുവാന്‍ പരിശ്രമിക്കുകയും ചെയ്യാം. ആമേന്‍.
പ്രാര്‍ത്ഥന
പിതാവേ, മാനുഷീക പ്രതിബന്ധങ്ങളെയും പാരമ്പര്യങ്ങളെയും എതിര്‍ക്കുന്ന അങ്ങയുടെ അതിരുകളില്ലാത്ത സ്നേഹത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ ദിവ്യ സ്നേഹത്തിന്‍റെ ചാലകങ്ങളാക്കി മാറ്റുകയും അതിന്‍റെ ഒഴുക്കിനെ തടസ്സപ്പെടുത്തുവാന്‍ ഞങ്ങളുടെ ഉള്ളിലുള്ള എന്തിനേയും ഇല്ലാതാക്കുകയും ചെയ്യേണമേ. അങ്ങയെ പുതിയതായി ഇന്നും എന്നേക്കും വെളിപ്പെടുത്തേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ● വിശ്വാസം: ദൈവത്തെ പ്രസാദിപ്പിക്കുവാനുള്ള ഉറപ്പായ ഒരു വഴി
● വിശ്വസ്തനായ സാക്ഷി
● ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
● ദൈവം നല്കുവാന് തക്കവണ്ണം സ്നേഹിച്ചു
● ദൈവത്തിന്‍റെ ആലോചനയുടെ ആവശ്യകത
● ഒന്നും മറയ്ക്കപ്പെടുന്നില്ല
അഭിപ്രായങ്ങള്‍