അനുദിന മന്ന
ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Sunday, 24th of November 2024
1
0
78
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
"ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു
യഹോവയുടെ പ്രവൃത്തികളെ വർണിക്കും". (സങ്കീര്‍ത്തനം 118:17).നാം നമ്മുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുകയും നമ്മുടെ നല്ല വാര്‍ദ്ധക്യ പ്രായത്തില്‍ മരിക്കയും ചെയ്യണമെന്നുള്ളത് ദൈവഹിതമാണ്. നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴും രോഗവും, വേദനയും, വ്യാധികളും കൊണ്ട് നിറയണമെന്നും, സമയത്തിനു മുന്‍പേ നിങ്ങള്‍ മരിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നില്ല.
മരണം എന്നതിന്‍റെ അര്‍ത്ഥം "വേര്‍പ്പെടല്‍ അഥവാ അവസാനം" എന്നാകുന്നു.നാം ദൈവത്തില്‍ നിന്നും വേര്‍പ്പെടണമെന്നും ഈ ഭൂമിയിലെ നമ്മുടെ ദൈവീകമായ നിയമനങ്ങള്‍ അവസാനിക്കണമെന്നും പിശാച് ആഗ്രഹിക്കുന്നു; നാം ശക്തിയോടെ ഇതിനെ എതിര്‍ക്കുകയും അവന്‍റെ ആയുധങ്ങളെ നശിപ്പിക്കയും വേണം.
പ്രധാനമായി മൂന്നു തരത്തിലുള്ള മരണങ്ങള്‍ ഉണ്ട്:
1. ആത്മീകമായ മരണം
ദൈവത്തിന്‍റെ ആത്മാവ് മനുഷ്യന്‍റെ ആത്മാവില്‍ നിന്നും വേര്‍പ്പെടുന്നതാണ് ആത്മീക മരണം എന്നത്. ആദാമും ഹവ്വയും അനുഭവിച്ച ആദ്യത്തെ മരണം ആത്മീക മരണമായിരുന്നു; അവര്‍ ദൈവത്തിന്‍റെ ആത്മാവില്‍ നിന്നും വേര്‍പ്പെട്ടുപോയി. "എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും". (ഉല്‍പത്തി 2:17).
2. ശാരീരികമായ മരണം
ശാരീരിക മരണമെന്നാല്‍ ഭൌതീകമായ ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പ്പെടല്‍ ആകുന്നു.
ആദാം ആത്മീക മരണം അനുഭവിച്ചതിനു ശേഷം, അവന്‍റെ ശാരീരിക മരണം സംഭവിക്കുവാന്‍ 930 വര്‍ഷങ്ങള്‍ വേണ്ടിവന്നു, എന്നാല്‍ ദൈവത്തോടു അനുസരണക്കേട് കാണിച്ചതിനു ശേഷം താന്‍ അനുഭവിച്ച ആത്മീക മരണത്തിന്‍റെ ഒരു പരിണിതഫലമായിരുന്നു അവന്‍റെ ശാരീരിക മരണം. "ആദാമിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു". (ഉല്‍പത്തി 5:5).
3. നിത്യമായ മരണം
നിത്യമായ മരണമെന്നാല്‍ മനുഷ്യന്‍റെ ആത്മാവ് ദൈവത്തിന്‍റെ ആത്മാവില്‍ നിന്നും, ഒരു പരിഹാരവും ശേഷിക്കാതെ, എന്നെന്നേക്കുമായി വേര്‍പ്പെടുന്നതാണ്.
7 ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ 8നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ. 9ആ നാളിൽ അവൻ തന്‍റെ വിശുദ്ധന്മാരിൽ മഹത്ത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്‍റെ സന്നിധാനവും അവന്‍റെ വല്ലഭത്വത്തോടു കൂടിയ മഹത്ത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. (2 തെസ്സലോനിക്യര്‍ 1:7-9). നിത്യനാശം എന്ന ശിക്ഷാവിധി എന്നുള്ള പദപ്രയോഗം ശ്രദ്ധിക്കുക.
എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറയ്ക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം. (വെളിപ്പാട് 21:8). രണ്ടാമത്തെ മരണം നിത്യമായ മരണമാണ്.
അകാലത്തിലുണ്ടാകുന്ന മരണത്തിന്‍റെ കാരണങ്ങള്‍
ആരെങ്കിലും തങ്ങളുടെ സാധ്യതകള്‍ നേടുന്നതിനു മുന്‍പ് ഇവിടെനിന്നും മാറ്റപ്പെടുന്നതാണ് അകാലത്തിലെ മരണമെന്നത്; ചില ആളുകള്‍ അവര്‍ അദ്ധ്വാനിച്ചത് മുഴുവന്‍ അനുഭവിക്കേണ്ട സമയമാകുമ്പോള്‍ മരണത്താല്‍ മാറ്റപ്പെടുന്നു. ഇതെല്ലാം പിശാചിന്‍റെ പ്രവര്‍ത്തികളെയാണ് കാണിക്കുന്നത് (മോഷ്ടിപ്പാനും, അറുപ്പാനും, മുടിപ്പാനും, യോഹന്നാന്‍ 10:10 കാണുക).
- പാപംനിറഞ്ഞ ജീവിതശൈലി
20 ആഖാൻ യോശുവയോട്: ഞാൻ യിസ്രായേലിന്‍റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. 21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്‍റെ കൂടാരത്തിന്‍റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
25നീ ഞങ്ങളെ വലച്ചത് എന്തിന്? യഹോവ ഇന്നു നിന്നെ വലയ്ക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
26അവന്‍റെമേൽ അവർ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്വര എന്ന് ഇന്നുവരെ പേർ പറഞ്ഞുവരുന്നു. (യോശുവ 7:20-21, 25-26).
തന്‍റെ മൂടിവെക്കപ്പെട്ട പാപംനിമിത്തം ആഖാന്‍ അകാലത്തില്‍ മരിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
ദൈവവചനത്തോടു നിരന്തരമായി അനുസരണക്കേട് കാണിക്കയും പാപംനിറഞ്ഞ ഒരു ജീവിതരീതി അവലംബിക്കുന്നതും മരണത്തെ വിളിച്ചുവരുത്തും, മരണം സംഭവിക്കുന്നതിനു മുന്‍പ് കുറച്ചു സമയം ഒരുപക്ഷേ എടുക്കുമായിരിക്കും, എന്നാല്‍ അത് തീര്‍ച്ചയായും സംഭവിക്കും.
- മനുഷ്യന്‍റെ ദുഷ്ടത
അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് - കയ്പ്പുള്ള വാക്കുകള്‍ (സങ്കീര്‍ത്തനം 64:3).
എന്നാറെ കയീൻ തന്‍റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു. (ഉല്‍പത്തി 4:8).
മനുഷ്യന്‍റെ ഹൃദയം ദുഷ്ട ചിന്തകള്‍ കൊണ്ടും സ്വാര്‍ത്ഥമായ ലക്ഷ്യങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നു. മനുഷ്യന്‍റെ ഹൃദയത്തിലെ ദുഷ്ടത തങ്ങളുടെ പ്രിയപ്പെട്ടവരേയും അതുപോലെ അവര്‍ക്ക് ചുറ്റുമുള്ള ആളുകളേയും കൊല്ലുവാന്‍ അവരെ ഇടയാക്കുന്നു.
- ആത്മീക ആക്രമണങ്ങള്‍
17ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.
18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്‍റെ അപ്പന്‍റെ അടുക്കൽ ചെന്നു.
19അവൻ അപ്പനോട്: എന്‍റെ തല, എന്‍റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു. 20അവൻ അവനെ എടുത്ത് അവന്‍റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി. (2 രാജാക്കന്മാര്‍ 4:17-20).
ഈ വേദഭാഗത്തില്‍ പറഞ്ഞിരിക്കുന്ന ബാലന്‍ ശാരീരികമായ യാതൊരു ബലഹീനതകളും ഇല്ലാതെയാണ് മരിച്ചത്. ഇത് അവന്‍റെ തലയോട്, ആരോഗ്യത്തോട് ഉണ്ടായ ഒരു ആത്മീക ആക്രമണം ആയിരുന്നു. പഴയ നിയമത്തില്‍, സാത്താന്യ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കാണാം എന്നാല്‍ മനസ്സിലാകത്തില്ല. പുതിയ നിയമത്തില്‍, അന്ധകാരത്തിന്‍റെ മറഞ്ഞിരിക്കുന്ന പ്രവര്‍ത്തികളെ ക്രിസ്തു തുറന്നുകാട്ടുകയും ഈ പൈശാചീക ശക്തികളുടെ മേല്‍ നമുക്ക് അധികാരം നല്‍കുകയും ചെയ്തു (ലൂക്കോസ് 10:19). ആത്മീകമായി ആക്രമിക്കുവാനുള്ള അമ്പുകള്‍ അനുദിനവും പറന്നുകൊണ്ടിരിക്കുന്നു, ദൈവത്തിന്‍റെ സഹായമില്ലെങ്കില്‍, ഏതുസമയത്തും ആളുകള്‍ക്ക് പരിക്ക് പറ്റാം. "രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും നിനക്കു പേടിപ്പാനില്ല". (സങ്കീര്‍ത്തനം 91:5).
ആത്മീകത ഭൌമീകതയെ നിയന്ത്രിക്കുന്നു, ഭൌമീക മണ്ഡലത്തില്‍ എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ്, അത് ആത്മീക മണ്ഡലത്തില്‍ നിയന്ത്രിക്കയും ഇല്ലാതാക്കുകയും ചെയ്യേണ്ടതാണ്. മരണകരമായ ആക്രമണങ്ങള്‍ അതിജീവിക്കുവാന്‍ ശക്തി അനിവാര്യമാണ്. രാജാവായ ശൌലില്‍ നിന്നുമുള്ള നിരവധി മരണത്തിന്‍റെ കെണികളെ ദാവീദ് ജയിച്ചു, എന്നാല്‍ ഹാബേല്‍ നിഷ്കളങ്കന്‍ ആയിരുന്നു എന്നിട്ടും കയീനാല്‍ അവന്‍ കൊല്ലപ്പെട്ടു. (1 ശമുവേല്‍ 18:11-12; ഉല്‍പത്തി 4:8). നിഷ്കളങ്കരായ ആളുകള്‍ ശക്തിയില്ലാത്തവരും അജ്ഞരും ആയിത്തീരുമ്പോള്‍ അവര്‍ മരിക്കുവാന്‍ സാധ്യതയുണ്ട്.
നമ്മെ ഇല്ലാതാക്കുവാന്‍ വേണ്ടി പദ്ധതിയിട്ടിരിക്കുന്ന ദുഷ്ടന്‍റെ സകല കാര്യപരിപാടികളും നശിച്ചുപോകുന്നതിനായി ഇന്ന് നാം പ്രാര്‍ത്ഥിക്കുവാന്‍ പോകയാണ്. ഞാന്‍ നിങ്ങളുടെ ജീവിതത്തോടു പ്രവചിക്കുന്നു: നിങ്ങള്‍ മരിക്കയില്ല മറിച്ച് നിങ്ങളെക്കുറിച്ചുള്ള ദൈവീക പദ്ധതി യേശുവിന്‍റെ നാമത്തില്‍ പൂര്‍ത്തീകരിക്കും. നിങ്ങളുടെ ജീവിതത്തിലെ ഒന്നുംത്തന്നെ മരിക്കുകയില്ല യേശുവിന്‍റെ നാമത്തില്‍.
Bible Reading Plan : Matthew 13 -18
പ്രാര്‍ത്ഥന
1. എന്‍റെ പിതാവേ, എന്നെ നിര്‍മ്മിച്ചവനെ, അങ്ങ് എനിക്ക് തന്നിരിക്കുന്ന ഈ ജീവിതത്തിനായി ഞാന്‍ അങ്ങയെ വാഴ്ത്തുകയും നന്ദി പറയുകയും ചെയ്യുന്നു. ഞാന്‍ അങ്ങയെ ആരാധിക്കുന്നു.
2. പിതാവേ, അങ്ങയുടെ വഴികളില്‍ നടക്കുവാനും അങ്ങയുടെ കല്പനകള്‍ പ്രമാണിക്കുവാനുമുള്ള കൃപ എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നല്‍കേണമേ. ഈ ജീവനുള്ളവരുടെ ദേശത്ത് യേശുവിന്‍റെ നാമത്തില്‍ ഞങ്ങളുടെ നാളുകളെ വര്‍ദ്ധിപ്പിക്കേണമേ.
3. എബെന്‍-എസെര്‍ ആയിരിക്കുന്ന ദൈവമേ, ഞങ്ങളുടെ ജീവിതകാലം മുഴുവനും അങ്ങയെ ഭയപ്പെടുവാനുള്ള കൃപ എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍.
4. എന്നെയും എന്‍റെ കുടുംബാംഗങ്ങളേയും കൊല്ലുവാനായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന സകല രോഗങ്ങളും വ്യാധികളും, യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.
5. എന്നെ അകാലത്തില്‍ ഇല്ലാതാക്കുവാന്‍ വേണ്ടി, എന്‍റെ ശരീരത്തില്‍ കടന്നിരിക്കുന്ന സകല തിന്മകളും, പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ.
6. എന്‍റെ ജീവിതത്തിന്‍റെ നാളുകളെ, എന്‍റെ കുടുംബാംഗങ്ങളുടെ നാളുകളെ ചുരുക്കിക്കളയുന്ന എല്ലാ വിചിത്രമായ ഉടമ്പടികളും ശാപങ്ങളും; യേശുവിന്‍റെ രക്തത്താല്‍, യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.
7. രാത്രിയിലെ ഭയങ്ങളും ഇരുട്ടില്‍ സഞ്ചരിക്കുന്ന മരണത്തിന്‍റെ അസ്ത്രങ്ങളും എന്നിലേക്കും എന്‍റെ പ്രിയപ്പെട്ടവരിലേക്കും ഒരിക്കലും വരികയില്ല യേശുവിന്‍റെ നാമത്തില്‍.
8. ഞാന്‍ മരിക്കയില്ല, ജീവനുള്ളവരുടെ ദേശത്ത് ദൈവത്തിന്‍റെ മഹത്വം വര്‍ണ്ണിക്കുന്നതിനു ജീവനോടെ ആയിരിക്കും യേശുവിന്‍റെ നാമത്തില്‍.
9. ദൈവത്തിന്‍റെ പുനരുത്ഥാന ശക്തി, എന്‍റെ ജീവിതത്തില്‍ മരിച്ചുപോയ ഏതെങ്കിലും നന്മയെ ജീവനിലേക്ക് കൊണ്ടുവരേണമേ യേശുവിന്‍റെ നാമത്തില്‍.
10. എന്‍റെ ജീവിതത്തിലെ മരിച്ചതും പ്രതീക്ഷയില്ലാത്തതുമായ എല്ലാ സാഹചര്യങ്ങളുടെ മേലും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ജീവന്‍ പ്രഖ്യാപിക്കുന്നു (നിങ്ങളുടെ സമ്പത്തിന്മേല്‍, കുഞ്ഞുങ്ങളുടെമേല്‍, ബിസിനസിന്‍റെ മേല്‍ അങ്ങനെ പ്രഖ്യാപിക്കുക).
11. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ മറുപടിയ്ക്കായി ദൈവത്തിനു നന്ദി പറയുക. (ഇവിടെ വിലപ്പെട്ട സമയങ്ങള്‍ ചിലവഴിക്കുക)

Join our WhatsApp Channel
Most Read
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആദരവും മൂല്യവും
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 4
● ദൈവത്തിന്‍റെ മുന്നറിയിപ്പുകള് അവഗണിക്കരുത്
● നിങ്ങള്‍ പ്രാര്ത്ഥിക്കുക, അവന്‍ കേള്ക്കും
● നിങ്ങള്ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
അഭിപ്രായങ്ങള്‍