അനുദിന മന്ന
വീഴ്ചയില്‍ നിന്നും വീണ്ടെടുപ്പിലേക്കുള്ള ഒരു യാത്ര
Thursday, 5th of October 2023
1
0
1333
ആത്മസംതൃപ്തി, പ്രലോഭനം, പാപം എന്നിവയുടെ ആന്തരീക എതിരാളികളുമായുള്ള മനുഷ്യന്‍റെ കാലാതീതമായ പോരാട്ടത്തെക്കുറിച്ച് 2 ശമുവേല്‍ 11:1-5 വരെയുള്ള വേദഭാഗം നമ്മോടു പറയുന്നു. തെറ്റായ ചുവടുവെയ്പ്പുകളുടെ ഒരു പരമ്പരയാല്‍ അടയാളപ്പെടുത്തിയ ദാവീദിന്‍റെ ജീവിതം, ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ മാനസീകാവസ്ഥയോടുകൂടി, ദൈവത്തിന്‍റെ വചനത്തോടു ചേര്‍ന്നുനില്‍ക്കുന്നതിന്‍റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
1. ശരിയായ സ്ഥലത്ത് ആയിരിക്കുന്നതിന്‍റെ പ്രാധാന്യം.
യിസ്രായേലിന്‍റെ ചരിത്രത്തിലെ ഒരു സുപ്രധാനമായ സമയത്ത്, ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്ന, ദാവീദ് തെറ്റായ സ്ഥലത്ത് ആയിരിക്കുന്നത് കാണുവാന്‍ ഇടയായി. അത് രാജാക്കന്മാര്‍ യുദ്ധത്തിനായി പോകേണ്ടതായ സമയമായിരുന്നു എന്ന് ദൈവവചനം പറയുന്നു, എന്നാല്‍ ദാവീദ് തന്‍റെ കൊട്ടാരത്തില്‍ തന്നെ തുടര്‍ന്നു, യുദ്ധക്കളത്തില്‍ നിന്നുമുള്ള തന്‍റെ അഭാവം ദൈവീകമായ അവന്‍റെ വിളിയില്‍ നിന്നുള്ള വ്യതിചലനത്തെ സൂചിപ്പിക്കുന്നു. (2 ശമുവേല്‍ 11:1).
നാം ആയിരിക്കണമെന്ന് ദൈവം ആഗ്രഹിന്നിടത്തു നിന്നും നാം നമ്മെത്തന്നെ അകറ്റുമ്പോള്‍, നമ്മുടെ ആത്മാവിനെ ദുര്‍ബലതയിലേക്ക് നാം തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്. എഫെസ്യര്‍ 6:12 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ". നമ്മുടെ ശരിയായ സ്ഥാനം ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം മുഴുവനും ധരിച്ചുകൊണ്ട്, ദൈവത്തിന്‍റെ ഹിതത്തോട് യോജിക്കുന്നതാകുന്നു.
2. സമയത്തിന്‍റെ പ്രാധാന്യത
"സന്ധ്യയാകാറായ സമയത്തു" ദാവീദ് എഴുന്നേറ്റു, ഇത് അലംഭാവത്തേയും ആത്മീക മയക്കത്തെയും സൂചിപ്പിക്കുന്ന സമയമാണ്. ദാവീദ് ദൈവത്തെ തീഷ്ണമായി അന്വേഷിക്കുന്നവനായിരുന്നു എന്ന് വചനം സൂചന നല്‍കുന്നു (സങ്കീര്‍ത്തനം 63:1), എന്നാല്‍ അവന്‍ തന്‍റെ ആത്മീക കവചം അഴിച്ചുവെച്ചു, അവന്‍ ഉണര്‍ന്നിരിക്കേണ്ടതും ദൈവത്തിന്‍റെ ഉദ്ദേശവുമായി ചേര്‍ന്നിരിക്കേണ്ടതുമായ വൈകുന്നേരസമയത്ത് അവന്‍ വൈകി എഴുന്നേറ്റു വരികയാണ്.
ദൈവത്തിന്‍റെ സമയത്തെ മനസ്സിലാക്കുന്നതും അതിനെ ബഹുമാനിക്കുന്നതും സുപ്രധാനമായ കാര്യമാകുന്നു. സഭാപ്രസംഗി 3:1 പറയുന്നു, "എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്". നമ്മുടെ ആത്മീകമായ ഉണര്‍വ്വും ദൈവത്തിന്‍റെ സമയവുമായുള്ള യോജിപ്പും ശത്രുവിന്‍റെ കെണികളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും നീതിയുടെ പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.
3. ശരിയായ ചിന്തകള്‍ വളര്‍ത്തുക.
കുളിച്ചുകൊണ്ടിരുന്ന ബേത്ശേബ എന്ന സ്ത്രീയുടെ നേരെയുള്ള ദാവീദിന്‍റെ നോട്ടം അവനെ വിനാശകരമായ ചിന്തകളുടെ കൊടുങ്കാറ്റിലേക്ക് തള്ളിവിട്ടു. ആളുകള്‍ക്ക് മുകളിലായുള്ള അവന്‍റെ സ്ഥാനം, അവന്‍റെ ഉയര്‍ന്ന നിലപാട് പ്രലോഭനത്തിനുള്ള ഒരു വേദിയായി മാറി, അവന്‍റെ ചിന്തകള്‍ കാടുകയറി.
ചിന്തകളുടെ ശക്തിയേയും നമ്മുടെ മനസ്സിനെ സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യതയെക്കുറിച്ചും ദൈവവചനം ഊന്നിപറയുന്നു. സദൃശ്യവാക്യങ്ങള്‍ 4:23 ഇപ്രകാരം ഉപദേശിക്കുന്നു, "സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്". നമ്മുടെ ചിന്തകള്‍ നമ്മുടെ പ്രവര്‍ത്തികളെ രൂപപ്പെടുത്തുന്നു, ദൈവത്തിന്‍റെ വചനവുമായി അവയെ യോജിപ്പിക്കുന്നത് നീതിയോടെയുള്ള ഒരു നടപ്പ് നിലനിര്‍ത്തുന്നതില്‍ പരമപ്രധാനമായതാണ്.
വീണ്ടെടുപ്പിലേക്കുള്ള വഴി
വീഴ്ചകളാല്‍ അടയാളപ്പെടുത്താമെങ്കിലും, ദാവീദിന്‍റെ ജീവിതയാത്ര ദൈവത്തിന്‍റെ വീണ്ടെടുക്കുവാനുള്ള കൃപയുടെ ഒരു സാക്ഷ്യം കൂടിയാണത്. പ്രവാചകനായ നാഥാന്‍ ദാവീദുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ദാവീദിന്‍റെ പെട്ടെന്നുള്ള ഏറ്റുപറച്ചിലും യാഥാര്‍ത്ഥ മാനസാന്തരവും ദൈവത്തിന്‍റെ ബോധ്യത്തോട് പ്രതികരിക്കുന്ന ഒരു ഹൃദയത്തെ വെളിപ്പെടുത്തുന്നു (2 ശമുവേല്‍ 12:13).
നമ്മുടെ പാതകളില്‍, ദാവീദിനെ പോലെ, വീഴ്ചകളും വ്യതിയാനങ്ങളും നേരിടേണ്ടതായി വരാം, എന്നാല്‍ ദൈവത്തിന്‍റെ കൃപ പ്രത്യാശയുടെ ദീപസ്തംഭമായി, പുനഃസ്ഥാപനത്തിന്‍റെ ഒരു നീരുറവയായിട്ടുണ്ടാകും. 1 യോഹന്നാന്‍ 1:9 ഉറപ്പുനല്‍കുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു". നമ്മുടെ ആത്മാര്‍ത്ഥമായ മാനസാന്തരത്തില്‍, ദൈവത്തിന്‍റെ അതിരുകളില്ലാത്ത കരുണയെ നാം കാണുകയും, പുതുക്കത്തിന്‍റെയും വിശുദ്ധീകരണത്തിന്‍റെയും ഒരു യാത്ര ആരംഭിക്കുകയും ചെയ്യുന്നു.
യാത്രയ്ക്കായുള്ള പാഠങ്ങള്‍
ജാഗ്രത, താഴ്മ, മാനസാന്തരം എന്നിവയില്‍ കാലാതീതമായ പാഠങ്ങള്‍ ദാവീദിന്‍റെ ജീവിതം നല്‍കുന്നു. നമ്മുടെ ആത്മീക സംരക്ഷണം നിലനിറുത്തേണ്ടതിന്‍റെയും, ദൈവത്തിന്‍റെ നിശ്ചിത സമയത്ത് ശരിയായ സ്ഥലത്ത് ആയിരിക്കേണ്ടതിന്‍റെയും, ദൈവവചനത്തില്‍ കേന്ദ്രീകൃതമായ ഒരു മനസ്സ് വളര്‍ത്തുന്നതിന്‍റെയും പ്രാധാന്യതയെ അവന്‍റെ വീഴ്ച അടിവരയിടുന്നു.
ഈ ഭൂമിയിലെ നമ്മുടെ യാത്രയില്‍ ഫലപ്രദമായി സഞ്ചരിക്കുവാന്‍, നാം ദൈവവചനത്തില്‍ നിരന്തരം നമ്മെത്തന്നെ നിമഞ്ജനം ചെയ്യുകയും, അത് നമ്മുടെ കാലിനു ഒരു ദീപവും, പാതയ്ക്ക് ഒരു പ്രകാശവുമായി സ്വീകരിക്കുകയും ചെയ്യണം (സങ്കീര്‍ത്തനം 119:105). പ്രാര്‍ത്ഥനയില്‍ കൂടിയുള്ള ദൈവവുമായുള്ള നിരന്തരമായ കൂട്ടായ്മ നമ്മുടെ ആത്മാക്കളെ ശക്തിപ്പെടുത്തുകയും, ദൈവത്തിന്‍റെ ശബ്ദത്തോടും നിയോഗത്തോടും കൂടെ നമ്മെ പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ സമൃദ്ധമായ സ്നേഹവും കരുണയും സദാ തിരിച്ചറിഞ്ഞുകൊണ്ട്, ജാഗ്രതയുള്ള ഹൃദയത്തോടും, വിശുദ്ധീകരിക്കപ്പെട്ട മനസ്സുകളോടും, വീണ്ടെടുക്കപ്പെട്ട ആത്മാക്കളോടും കൂടി ഞങ്ങളുടെ യാത്ര നടത്താനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - II● അനിശ്ചിതത്വത്തിന്റെ സമയങ്ങളില് ആരാധനയുടെ ശക്തി
● തിരിച്ചടികളില് നിന്നും തിരിച്ചുവരവിലേക്ക്
● ജീവിതത്തിന്റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
● ആത്മാവിന്റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 1
● അത്യധികമായി വളരുന്ന വിശ്വാസം
● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
അഭിപ്രായങ്ങള്‍