നാം ജീവിക്കുന്ന അതിവേഗ ലോകത്ത്, സ്വാതന്ത്ര്യത്തോടെ അഭിപ്രായങ്ങള്‍ പങ്കുവെക്കപ്പെടുന്നു. സമൂഹ മാധ്യമ വേദികളുടെ ഉയര്‍ച്ച നിസാരമായതോ പ്രധാനപ്പെട്ടതോ ആയ സകല കാര്യങ്ങളിലുമുള്ള ചിന്തകള്‍, കാഴ്ചപ്പാടുകള്‍, വിധിന്യായങ്ങളും എന്നിവ പങ്കുവെക്കുന്നത് എന്നത്തെക്കാളും എളുപ്പമുള്ളതാക്കി മാറ്റി. എന്നിരുന്നാലും, വാക്കുകള്‍ക്ക് സ്വാധീനം ചെലുത്തുവാന്‍ കഴിയുമ്പോള്‍ തന്നെ, "പ്രവര്‍ത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു" എന്ന പറച്ചിലില്‍ ആഴമേറിയ സത്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.
അപ്പോസ്തലനായ പൌലോസ് തീത്തോസിനു എഴുതിയ തന്‍റെ ലേഖനത്തില്‍ ഈ ആശയത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി, "വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക. ഉപദേശത്തിൽ നിർമ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യവചനവും ഉള്ളവൻ ആയിരിക്ക". (തിത്തോസ് 2:7-8). ഇവിടെ, കേവലം നല്ല വാക്കുകള്‍ സംസാരിക്കുവാന്‍ മാത്രം വിശ്വാസികളെ അപ്പോസ്തലനായ പൌലോസ് പ്രബോധിപ്പിക്കുകയല്ല; പ്രത്യുത അതിന്‍പ്രകാരം ജീവിക്കേണ്ടതിനു അവന്‍ ഊന്നല്‍ നല്‍കി പറയുന്നു.
അതിനെക്കുറിച്ച് ചിന്തിക്കുക. ആരെങ്കിലും പറഞ്ഞ കാര്യങ്ങളിലൂടെയല്ല മറിച്ച് അവര്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങളെ ചലിപ്പിച്ച എത്ര അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്? വാക്കുകള്‍ മറന്നുപോകാം, എന്നാല്‍ പ്രവര്‍ത്തികളോ? അത് സ്മരണകളില്‍ കൊത്തിവെക്കപ്പെടുന്നു, ചില സന്ദര്‍ഭങ്ങളില്‍ ജീവിതത്തിന്‍റെ ഗതിയെതന്നെ മാറ്റിമറിക്കുന്നു.
കര്‍ത്താവായ യേശു തന്നെ ഇത് മനസ്സിലാക്കി. തന്‍റെ ശുശ്രൂഷ കേവലം പ്രസംഗം മാത്രമല്ലായിരുന്നു; അത് പ്രവര്‍ത്തിയെ സംബന്ധിച്ചായിരുന്നു. അവന്‍ സൌഖ്യമാക്കി, അവന്‍ സേവനം ചെയ്തു, അതുപോലെ അവന്‍ സ്നേഹിച്ചു. യോഹന്നാന്‍റെ സുവിശേഷത്തില്‍, കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്നു, ദാസത്വപരമായ നേതൃത്വത്തെ പ്രകടമാക്കുന്ന അങ്ങേയറ്റം താഴ്മയോടെയുള്ള പ്രവര്‍ത്തിയാകുന്നത്. യേശു പിന്നീട് പറയുന്നു, "ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു". (യോഹന്നാന്‍ 13:15).
നാം പറയുന്നതുപോലെ നടക്കുമ്പോള്‍, മറ്റുള്ളവര്‍ക്ക് അനുഗമിക്കുവാനായി അവരുടെ പാതയില്‍ ഒരു വെളിച്ചം പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്. നാം ഇടറുകയില്ല എന്നോ തെറ്റ് വരുത്തുകയില്ല എന്നോ അല്ല ഇത് അര്‍ത്ഥമാക്കുന്നത്. നമ്മുടെ ആകെയുള്ള യാത്ര, ദൈവത്തിന്‍റെ വഴികളില്‍ നടക്കുവാനുള്ള നമ്മുടെ സമര്‍പ്പണം മറ്റുള്ളവര്‍ക്കുള്ള ഒരു ദീപസ്തംഭം ആകുന്നു എന്നാണ് ഇതിനര്‍ത്ഥം.
പഴയനിയമത്തില്‍, ബാബിലോണിലേക്ക് ഒരു അടിമയായി പിടിച്ചുകൊണ്ടുപോകപ്പെട്ട, ഒരു യുവാവായ ദാനിയേലിന്‍റെ കഥ നമുക്ക് കാണാം. അത് അന്യദേശമായിരുന്നിട്ടും വിചിത്രമായ സംസ്കാരങ്ങള്‍ ഉണ്ടായിരുന്നിട്ടും ദാനിയേല്‍ തന്‍റെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. രാജാവിന്‍റെ ഭോജനം കൊണ്ടും താന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന്‍ ആശുദ്ധനാക്കുകയില്ല എന്ന് അവന്‍ തീരുമാനിച്ചു. ഈ വിശ്വാസത്തിന്‍റെ പ്രവര്‍ത്തി കേവലം അവന്‍റെ നേട്ടത്തിനു മാത്രമായിരുന്നില്ല; മറിച്ച് താന്‍ സേവിച്ചിരുന്ന ദൈവത്തെക്കുറിച്ച് ബാബിലോണിലെ ആളുകള്‍ക്കുള്ള ഒരു സാക്ഷ്യം കൂടിയായിരുന്നത്. അത് അവന്‍റെ നിശബ്ദമായ, ഉറച്ച പ്രതിബദ്ധത ആയിരുന്നു ഒരു പ്രസംഗത്തെക്കാള്‍ ഉച്ചത്തില്‍ സംസാരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതം സദൃശ്യവാക്യങ്ങള്‍ 22:1 ന്‍റെ ഒരു സംഗ്രഹമായിരുന്നു, "അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്".
അഭിപ്രായങ്ങളുടെ ലോകത്തില്‍, നമ്മുടെ ജീവിതം സംസാരിക്കട്ടെ. അത് ക്രിസ്തുവിന്‍റെ സ്നേഹം, കൃപ, കരുണ എന്നിവയെ പ്രതിധ്വനിപ്പിക്കട്ടെ. മറ്റുള്ളവര്‍ നമ്മുടെ വിശ്വാസത്തെ വെല്ലുവിളിക്കുകയോ അല്ലെങ്കില്‍ നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോള്‍, നമ്മുടെ സ്വഭാവത്തില്‍ അവര്‍ കുറ്റങ്ങള്‍ കാണാതിരിക്കട്ടെ. നമ്മോടു വിയോജിപ്പ് പുലര്‍ത്തുന്നവര്‍ പോലും നമ്മുടെ ആത്മാര്‍ത്ഥതയെ ബഹുമാനിക്കത്തക്കവണ്ണം നമ്മുടെ ജീവിതം പ്രേരണ നല്കുന്നതായിരിക്കട്ടെ.
അതിലുപരിയായി, വിശാസികള്‍ എന്ന നിലയില്‍, ക്രിസ്തീയ ജീവിതത്തിന്‍റെ ഒരു നല്ല മാതൃക ആകുന്നതില്‍ നാം പരാജയപ്പെട്ടാല്‍, മറ്റുള്ളവര്‍ക്ക് തങ്ങളുടെ അവിശ്വാസത്തെ ന്യായീകരിക്കുവാന്‍ നാം അവസരം നല്‍കുകയാണ് എന്ന കാര്യം ഓര്‍ക്കുന്നത് പ്രധാനമാണ്. റോമര്‍ 2:24 ല്‍ പൌലോസ് എഴുതിയിരിക്കുന്നു, "നിങ്ങൾ നിമിത്തം ദൈവത്തിന്‍റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു”. നമ്മുടെ പ്രവര്‍ത്തികള്‍, അല്ലെങ്കില്‍ അതിന്‍റെ അഭാവം, ഒന്നുകില്‍ ജനങ്ങളെ ദൈവത്തിങ്കലേക്കു അടുപ്പിക്കുകയോ അഥവാ അവരെ അകറ്റുകയോ ചെയ്യുമെന്നതിന്‍റെ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാകുന്നിത്.
ആകയാല്‍, നമുക്ക് നമ്മുടെ വിശ്വാസം കേവലം പങ്കുവെക്കുക മാത്രമല്ല; നമുക്ക് അതിനെ പ്രദര്‍ശിപ്പിക്കാം. നാം സകല മനുഷ്യരും വായിക്കുകയും അറിയുകയും ചെയ്യുന്ന ജീവിക്കുന്ന പത്രങ്ങളായിരിക്കട്ടെ (2 കൊരിന്ത്യര്‍ 3:2). നമുക്ക് ചുറ്റുമുള്ള ലോകം മാറിയേക്കാം,സത്പ്രവര്‍ത്തികളുടെ ഒരു മാതൃക സൃഷ്ടിക്കുകയും പ്രകാശം അന്വേഷിക്കുന്നവര്‍ക്കുള്ള വെളിച്ചം വഹിക്കുന്നവരായി മാറികൊണ്ട്, നമുക്ക് സ്ഥിരതയോടെ നില്‍ക്കുകയും ചെയ്യാം.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങള്‍ ചെയ്യുന്ന സകല കാര്യങ്ങളിലും അങ്ങയുടെ സ്നേഹവും കൃപയും പ്രദര്‍ശിപ്പിച്ചുകൊണ്ട്, മാതൃകയോടെ ജീവിക്കുവാന്‍ ഞങ്ങളെ ശക്തീകരിക്കേണമേ. ഞങ്ങളുടെ പ്രവര്‍ത്തികള്‍ അങ്ങയുടെ നാമത്തിന്‍റെ മഹത്വത്തിനു കാരണമായികൊണ്ട്, ഞങ്ങളുടെ ജീവിതം അനേകരെ അങ്ങയിലേക്ക് അടുപ്പിക്കുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എന്താണ് ആത്മവഞ്ചന? - I● സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്യുക
● കര്‍ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം
● മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രാവചനീക സന്ദേശം
● സുവിശേഷം പ്രചരിപ്പിക്കുക
● നിങ്ങളുടെ മനസ്സിനു ശിക്ഷണം നല്‍കുക
● ആ കാര്യങ്ങള്‍ സജീവമാക്കുക
അഭിപ്രായങ്ങള്‍