അനുദിന മന്ന
ദൈവത്തിന്‍റെ കൃപയെയും നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഉദ്ദേശത്തേയും ആലിംഗനം ചെയ്യുക
Monday, 16th of October 2023
1
0
1148
"മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ. ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോൾ ഉദ്ഭവിക്കും; നിങ്ങൾ അത് അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും". (യെശയ്യാവ് 43:18-19).
ആശ്വാസങ്ങളുടെ കാലങ്ങളെക്കാള്‍ പോരാട്ടങ്ങളുടെ കാലങ്ങളിലാണ് വിധി വെളിപ്പെടുന്നത് എന്ന് പറയാറുണ്ട്. വേദപുസ്തക ചരിത്രത്തിലേക്ക് നാം നോക്കുമ്പോള്‍, ഈ പ്രസ്താവനയിലൂടെ പ്രതിധ്വനിക്കുന്ന ഒരു സത്യം നമുക്ക് കാണുവാന്‍ സാധിക്കും. മോശെ ഫറവോനെ നേരിട്ടു, ദാവീദ് ഗോല്യാത്തിനെ അഭിമുഖീകരിച്ചു, കര്‍ത്താവായ യേശു നരകത്തിന്‍റെ ക്രോധത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിച്ചു. ഏറ്റുമുട്ടലിന്‍റെ ഓരോ നിമിഷങ്ങളും, ദൈവീകമായ ഒരു നിര്‍ണ്ണയം അടയാളപ്പെടുത്തികൊണ്ട് അവരുടെ ജീവിതത്തില്‍ മഹത്തായ ഒരു പദ്ധതിയും ഉദ്ദേശവും വെളിപ്പെടുത്തുകയുണ്ടായി.
എന്നാല്‍ വരാനിരിക്കുന്നതിനെ സത്യമായി നമുക്ക് അധീനമാക്കുവാന്‍ കഴിയുന്നതിനു മുമ്പ്, നമ്മുടെ കഴിഞ്ഞകാലവുമായി നാം പൊരുത്തപ്പെടേണ്ടതുണ്ട് എന്ന് നാം ഓര്‍ക്കണം. കഴിഞ്ഞകാല തെറ്റുകള്‍, പരാജയങ്ങള്‍, അഥവാ നഷ്‌ടമായ അവസരങ്ങള്‍ എന്നിവയാല്‍ വേട്ടയാടപ്പെടുന്നത് അസാധാരണമായ കാര്യമല്ല. പല സന്ദര്‍ഭങ്ങളിലും, നമ്മുടെ കഴിഞ്ഞകാല ബലഹീനതകളായി കാണുന്നതിനെ നാം തന്നെ സ്വയമായി ശിക്ഷിച്ചുകൊണ്ട്, നാം നമ്മുടെ തന്നെ മോശമായ വിമര്‍ശകരായി നാം മാറുന്നു. ചില സമയങ്ങളില്‍, മറ്റുള്ളവരില്‍ പഴിചാരുവാനും നാം തയ്യാറാകുന്നു. സദ്വാര്‍ത്ത എന്തെന്നാല്‍ ദൈവം നമ്മെ നമ്മുടെ കഴിഞ്ഞകാലത്തിന്‍റെ കണ്ണാടിയില്‍ കൂടിയല്ല കാണുന്നത് എന്നുള്ളതാണ്.
ഫിലിപ്പിയര്‍ 3:13-14ല്‍, അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു".
ഇന്നലെകളുടെ ഓര്‍മ്മകളില്‍ നാം കുടുങ്ങികിടക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ദൈവം ചെയ്യുവാന്‍ ശ്രമിക്കുന്ന നൂതനമായ കാര്യങ്ങളെ ഗ്രഹിക്കുവാന്‍ അത് ഒരു തടസ്സമായി മാറുന്നു. നമ്മുടെ യാഥാര്‍ത്ഥ വ്യക്തിത്വം, ദൈവത്തിന്‍റെ സ്വരൂപത്തില്‍ കൊത്തിയെടുത്തത്, കാണുവാന്‍ പ്രയാസമായി മാറുന്നു. നാം വഹിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ദര്‍ശനം ഇതല്ല. ദൈവത്തിന്‍റെ കൃപയാലും കരുണയാലും മെനഞ്ഞെടുത്ത ഒരു ഭാവിയിലേക്ക് ചുവടു വെക്കുവാന്‍ ലജ്ജയുടെ ചങ്ങലകളില്‍ നിന്നും നാം സ്വതന്ത്രരാകണമെന്നു ദൈവം ആഗ്രഹിക്കുന്നു.
യോഹന്നാന്‍ 8-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന, വ്യഭിചാര കുറ്റത്തിന് പിടിക്കപ്പെട്ട സ്ത്രീയെ യേശു കണ്ടുമുട്ടിയപ്പോള്‍, അവളെ കല്ലെറിയണമെന്ന് ന്യായപ്രമാണം അനുശാസിച്ചിട്ടും യേശു അവള്‍ക്ക് ശിക്ഷ വിധിച്ചില്ല. പകരം, യേശു അവളൊടു പറഞ്ഞു, "ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു". യേശു അവള്‍ക്കു കൃപ വാഗ്ദാനം ചെയ്തു, ഒരു പുതിയ തുടക്കത്തിനായുള്ള ഒരു അവസരം. ഒരു വ്യക്തിയുടെ കഴിഞ്ഞകാലത്തെ തങ്ങളുടെ ഭാവിയില്‍ ലജ്ജ കൊണ്ടുവരുവാന്‍ അനുവദിക്കാതെയിരിക്കുന്നതിന്‍റെ ഒരു ആഴമായ ഉദാഹരണമാണിത്.
നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും, 'അതെല്ലാം നല്ലതും കൊള്ളാകുന്നതും ആകുന്നു, എന്നാല്‍ എങ്ങനെയാണ് ഞാന്‍ അതിനെ പോകാന്‍ അനുവദിക്കുന്നത്?' ഇത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്, അതിന്‍റെ ഉത്തരം ലളിതമായിരിക്കുമ്പോള്‍ തന്നെ, സമര്‍പ്പണവും വിശ്വാസവും ആവശ്യപ്പെടുന്നു.
1 പത്രോസ് 5:7 നമ്മെ ഇപ്രകാരം ഉത്സാഹിപ്പിക്കുന്നു, "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേൽ ഇട്ടുകൊൾവിൻ". നിങ്ങളുടെ കഴിഞ്ഞകാലങ്ങളെ ദൈവത്തിന്‍റെ പാദപീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുക. നിത്യമായ സ്നേഹത്താല്‍ ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നമ്മുടെ സകല പാപങ്ങളും, തെറ്റുകളും, കുറവുകളും മറയ്ക്കുവാന്‍ അവന്‍റെ കൃപ മതിയായതാണ്. ഓരോ പ്രഭാതത്തിലും പുതിയതായിരിക്കുന്ന അവന്‍റെ കരുണയില്‍ ആശ്രയിക്കുക.
നിങ്ങള്‍ മുമ്പോട്ടു പോകുമ്പോള്‍ ഓര്‍ക്കുക, നിങ്ങള്‍ക്കായുള്ള ദൈവത്തിന്‍റെ പദ്ധതികള്‍ നിങ്ങളുടെ തിന്മയ്ക്കല്ല മറിച്ച് നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവിയ്ക്ക് വേണ്ടിയാകുന്നു (യിരെമ്യാവ് 29:11). ദൈവത്തിന്‍റെ അനുഗ്രഹങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഒരു ഭാവിയ്ക്കുവേണ്ടി അവന്‍ നിങ്ങളെ ഒരുക്കുകയാണ്, പോരാട്ടത്തിന്‍റെ ഓരോ കാലങ്ങളും നിങ്ങളെ രൂപപ്പെടുത്തുകയും, പണിതെടുക്കുകയും, ദൈവീക വിളിയ്ക്കായി നിങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
പ്രിയ സ്വര്‍ഗ്ഗീയ പിതാവേ, എന്‍റെ കഴിഞ്ഞകാലങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിച്ച്, അങ്ങയുടെ കൃപയെ ആലിംഗനം ചെയ്തുകൊണ്ട്, അവിടുന്ന് എനിക്കായി ഒരുക്കിയിരിക്കുന്ന ഭാവിയിലേക്ക് പ്രവേശിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ ഉദ്ദേശത്തില്‍ ഞാന്‍ നടക്കുമ്പോള്‍, ധൈര്യത്താലും, പ്രത്യാശയാലും, സ്നേഹത്താലും എന്നെ നിറയ്ക്കേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
● ഭയപ്പെടേണ്ട
● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്
● പ്രവചനത്തിന്റെ ആത്മാവ്
● നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
അഭിപ്രായങ്ങള്‍