english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അനുദിന മന്ന

ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും

Saturday, 30th of December 2023
1 0 1284
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
തലത്തിലെ മാറ്റം

"യഹോവ നിങ്ങളെ മേല്ക്കുമേൽ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ". (സങ്കീര്‍ത്തനം 115:14).

അനേകം ആളുകള്‍ കുടുങ്ങികിടക്കുന്നു; അവര്‍ക്ക് മുമ്പോട്ടു പോകണമെന്ന് ആഗ്രഹമുണ്ട് എന്നാല്‍ അവരെ പിറകോട്ടു പിടിച്ചു നിര്‍ത്തുന്നത് എന്താണെന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇന്ന്, ആ അദൃശ്യമായ തടസ്സം യേശുവിന്‍റെ നാമത്തില്‍ നശിപ്പിക്കപ്പെടണം.

നാം മുമ്പോട്ടു പോകുവാന്‍ വേണ്ടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്; ഒരു സ്ഥലത്ത് നാം സ്ഥിരമായി നില്‍ക്കണമെന്നതല്ല നമ്മെക്കുറിച്ചുള്ള ഉദ്ദേശം. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു, ഇത് തലത്തിലെ ഒരു മാറ്റത്തെ സാദൃശ്യപ്പെടുത്തുന്നു. (സദൃശ്യവാക്യങ്ങള്‍ 4:18).

തലത്തില്‍ ഒരു മാറ്റം ആവശ്യമായ ആളുകള്‍ ആരാകുന്നു?

  • ഒരേ സ്ഥാനത്തുതന്നെ ദീര്‍ഘനാളുകളായി നില്‍ക്കുന്ന ഏതൊരു വ്യക്തിയും.
  • ദീര്‍ഘനാളുകളായി അനുഗ്രഹങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നവര്‍.
  • മറ്റുള്ളവരെ വിശ്വസ്ഥതയോടെ സേവിക്കുകയും തങ്ങള്‍ക്ക് അവകാശപ്പെട്ടത് ദൈവീകമായി താമസിക്കുകയും ചെയ്യുന്നവര്‍.
  • മറ്റുള്ളവരാല്‍ വഞ്ചിക്കപ്പെട്ട ആളുകള്‍.
  • ജീവിതത്തിന്‍റെ പിന്നിലെ സീറ്റില്‍ ആയിപോയവര്‍.
  • എഴുതിതള്ളപ്പെട്ടവര്‍.
  • സഹായിക്കുവാന്‍ ആരും ഇല്ലാത്തവര്‍.
  • ബുദ്ധിമുട്ടുന്നവരും കഷ്ടത അനുഭവിക്കുന്നവരും.
  • ഈ ഭൂമിയില്‍ ദൈവത്തിന്‍റെ രാജ്യത്തിന്‍റെ വ്യാപ്തി ആഗ്രഹിക്കുന്നവര്‍.
തലത്തില്‍ മാറ്റം അനുഭവിച്ച ചിലരുടെ ഉദാഹരണങ്ങള്‍.

1. മൊര്‍ദ്ദെഖായി
ഒറ്റരാത്രികൊണ്ട് മൊര്‍ദ്ദെഖായിയുടെ പദവി മാറി; അത് അവന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു; അത് ദൈവീകമായിരുന്നു. (എസ്ഥേര്‍ 6:1-12, 9:3-4 വായിക്കുക).

2. ഏലിശ
എലിയാവില്‍ നിന്നും വീണതായ പുതപ്പും ആത്മാവിന്‍റെ കൈമാറ്റവും ഏലിശയുടെ ആത്മീക തലത്തെ മാറ്റുവാന്‍ ഇടയായി. അവന്‍റെ തലത്തില്‍ മാറ്റമുണ്ടായി എന്ന് കണ്ടുകൊണ്ട്‌ പ്രവാചക ശിഷ്യന്മാര്‍ വന്നു അവനെ നമസ്കരിച്ചു. (2 രാജാക്കന്മാര്‍ 2:9-15 വായിക്കുക).

3. ദാവീദ്
ഗോല്യാത്തിനെ പരാജയപ്പെടുത്തിയത് ദാവീദിന്‍റെ ജീവിതത്തില്‍ തലത്തിലെ ഒരു മാറ്റത്തിലേക്ക് നയിച്ചു. ജീവിതത്തിലെ പോരാട്ടങ്ങള്‍ നിങ്ങളെ നശിപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളതല്ല; അത് തലത്തിലെ മാറ്റത്തിനായി നിങ്ങളെ അറിയിക്കുന്നതിനാണ്.

ശൗൽ അന്ന് അവനെ ചേർത്തുകൊണ്ടു; അവന്‍റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. (1 ശമുവേല്‍ 18:2).

ആകയാൽ നീ എന്‍റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്തുനിന്ന് ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. (2 ശമുവേല്‍ 7:8).

4. പൌലോസ്
ദൈവസഭയെ ഭീഷണിപ്പെടുത്തികൊണ്ടിരുന്ന പൌലോസ്, തലത്തിലെ ഒരു മാറ്റം അനുഭവിക്കുകയും ദൈവരാജ്യത്തിന്‍റെ ഒരു അപ്പൊസ്തലനായി മാറുകയും ചെയ്തു. എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നിൽ വിശ്വസിപ്പാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു. (1 തിമോഥെയോസ് 1:16).

5. യോസേഫ്
മാനുഷീകമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യോഗ്യതയില്ലാതിരുന്ന ഒരു സ്ഥാനത്തേക്ക് യോസേഫ് ഉയര്‍ത്തപ്പെടുവാന്‍ ഇടയായി. അപരിചിതമായ ഒരു ദേശത്ത്‌, ദൈവം അവനെ ഒരു തലവനാക്കി മാറ്റി. (ഉല്പത്തി 41:14-46 വായിക്കുക).

തലത്തിലെ ഒരു മാറ്റം എങ്ങനെയാണ് അനുഭവിക്കേണ്ടത്.

സകലരുടേയും നിലവാരത്തില്‍ ഒരു മാറ്റം വരുത്തുവാന്‍ ദൈവം തയ്യാറാണ്, എന്നാല്‍ അവന്‍ തന്‍റെ വചനം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. തലത്തിലെ ഒരു മാറ്റം അനുഭവിക്കുവാന്‍ ആഗ്രഹിക്കുന്ന ആരുംതന്നെ ലംഘിക്കരുതാത്ത പ്രത്യേകമായ തത്വങ്ങളുണ്ട്. ഈ തലത്തിലെ മാറ്റം ആസ്വദിച്ചതായ ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്ന ആളുകള്‍ വ്യത്യസ്ത സമയങ്ങളില്‍ ഈ തത്വങ്ങള്‍ സമര്‍ത്ഥിക്കുകയുണ്ടായി. ആ അടിസ്ഥാന തത്വങ്ങളെ നമുക്ക് നോക്കാം.

1. സത്യസന്ധതയോടെ ജീവിക്കുക.
ദാവീദ് സത്യസന്ധതയുള്ള ഒരു മനുഷ്യനായിരുന്നതുകൊണ്ട് ദൈവം അവനെ തിരഞ്ഞെടുക്കുകയും അവന്‍റെ തലത്തെ മാറ്റുകയും ചെയ്തു.
അങ്ങനെ അവൻ പരമാർഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (സങ്കീര്‍ത്തനം 78:72).

2. ദൈവഭക്തിയോടെ ജീവിക്കുക.
യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു. ദൈവത്തോടുള്ള ഭക്തി ഒരു തലത്തിലെ മാറ്റത്തിനായി നിങ്ങളെ തയ്യാറാക്കും. യോസേഫ് പരീക്ഷിക്കപ്പെട്ടു, ആ പരീക്ഷയില്‍ അവന്‍ പരാജയപ്പെട്ടിരുന്നുവെങ്കില്‍, അവന്‍ ഒരിക്കലും രാജകൊട്ടാരത്തില്‍ എത്തുകയില്ലായിരുന്നു. പാപത്തിന്‍റെ അഭിലാഷത്താല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടും; തലത്തിലെ ഒരു മാറ്റത്തിനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ദൈവഭയം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴേണ്ടതാണ്. (ഉല്പത്തി 39:9).

3. തലത്തിലെ ഒരു മാറ്റത്തിനായി പ്രാര്‍ത്ഥിക്കുക.
നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുമെങ്കില്‍ നിങ്ങളുടെ നിലവാരത്തില്‍ മാറ്റം വരുത്തുവാന്‍ ദൈവം തയ്യാറാണ്.

9യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്‍റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. 10യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. (1 ദിനവൃത്താന്തം 4:9, 10).

4. നിങ്ങള്‍ക്ക് ദൈവത്തിന്‍റെ പ്രീതി ആവശ്യമാണ്‌.
മത്സരത്തിനായി വന്ന മറ്റുള്ള സകല യുവതികളെക്കാളും എസ്ഥേറിനു പ്രീതി നേടുവാന്‍ സാധിച്ചതുകൊണ്ട് എസ്ഥേറിന്‍റെ തലത്തില്‍ മാറ്റംവന്നു. തലത്തിലെ ഒരു മാറ്റത്തിനായി ദൈവപ്രീതി നിങ്ങളെ യോഗ്യരാക്കും. 

രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. (എസ്ഥേര്‍ 2:17).

5. ദൈവവുമായി ഒരു യഥാര്‍ത്ഥ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുക. 
മോശെയുടെ ജീവിതത്തില്‍ ദൈവവുമായുണ്ടായ കണ്ടുമുട്ടലാണ് അവന്‍റെ നിലവാരം മാറ്റുവാന്‍ കാരണമായത്‌. മോശെ ഫറവോന്‍റെ അടുക്കല്‍ നിന്നും മരുഭൂമിയിലേക്ക് ഓടിപോയി, എന്നാല്‍ അവന്‍ ദൈവത്തെ കണ്ടുമുട്ടിയപ്പോള്‍, അവന്‍ ഫറവോനു ദൈവതുല്യനായി മാറി. (പുറപ്പാട് 3:2, 4-10).

6. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാകുക.
യോസേഫ് ഫറവോനും മിസ്രയിമിനും ഒരു പരിഹാരമായിരുന്നതുകൊണ്ട് അവന്‍ തലത്തിലെ ഒരു മാറ്റം അനുഭവിച്ചു. തലത്തിലെ ഒരു മാറ്റം ആസ്വദിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരുടെ ജിവിതത്തോടു മൂല്യം കൂട്ടുക.

7. ജ്ഞാനത്തിനായി അന്വേഷിക്കുക
ജ്ഞാനം പ്രധാനപ്പെട്ട കാര്യമാണ്, അതാണ്‌ ശലോമോന്‍ ചോദിച്ചതായ കാര്യം. ദൈവം ശലോമോനു നല്‍കിയ ജ്ഞാനമാണ് അവന്‍റെ തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. (1 രാജാക്കന്മാര്‍ 3:5-15).

ആരുടേയും തലത്തെ ഏതു സമയത്തും മാറ്റുവാന്‍ ദൈവത്തിനു കഴിയും; ദൈവത്തിലുള്ള ആശ്രയം കൈവിടരുത്. ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുക, ശരിയായ സമയത്ത്, അവന്‍ നിങ്ങളെ ഉയര്‍ത്തും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.

1. അതേ കര്‍ത്താവേ, അങ്ങയുടെ ശക്തിയാല്‍, തലത്തിലെ ഒരു മാറ്റം അനുഭവിപ്പാന്‍ എന്നെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 75:6-7).

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ 40 ദിവസ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ഉന്നതമായ ഒരു തലത്തിലേക്ക് പോകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (യെശയ്യാവ് 40:31).

3. പരാജയത്തിന്‍റെ ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തിരസ്കരിക്കുന്നു. (ഫിലിപ്പിയര്‍ 4:13).

4. എന്‍റെ സകല പ്രയത്നങ്ങളിലും ഫലവത്തായി തീരുവാനുള്ള കൃപ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു. (യോഹന്നാന്‍ 15:5).

5. ഞാന്‍ വൃഥാ അദ്ധ്വാനിക്കുകയില്ല. അതുപോലെ എന്‍റെ പ്രിയപ്പെട്ടവരും വൃഥാ അദ്ധ്വാനിക്കുകയില്ല, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 65:23).

6. പിതാവേ, എന്‍റെ അടുത്ത തലത്തിനായി അവിടുന്ന് ഒരുക്കിയിരിക്കുന്ന ആളുകളുമായി എന്നെ ബന്ധിപ്പിക്കേണമേ യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 16:9).

7. പിതാവേ, എന്‍റെ അടുത്ത തലത്തിനായുള്ള മികച്ച ആശയങ്ങളെ യേശുവിന്‍റെ നാമത്തില്‍ എനിക്ക് തരേണമേ. (യാക്കോബ് 1:5).

8. മാറ്റത്തിന്‍റെ ഒരു സാക്ഷ്യത്തിനായി ഞാന്‍ ഉള്‍ക്കാഴ്ചകള്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 12:2).

9. പിതാവേ, എനിക്കുവേണ്ടി വഴിത്തിരിവിന്‍റെ പുതിയ വാതിലുകള്‍ തുറക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (വെളിപ്പാട് 3:8).

10. സാമ്പത്തീകമായ മുന്നേറ്റത്തിനായി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കൃപ പ്രാപിക്കുന്നു. (3 യോഹന്നാന്‍ 1:2).

11. പിതാവേ, എനിക്കുവേണ്ടി അന്തര്‍ദേശീയ വാതിലുകളെ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ . (അപ്പൊ.പ്രവൃ 16:9).

Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #2
● യേശു കുടിച്ച വീഞ്ഞ്
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #8
● ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
● ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു
● ഈ ഒരു കാര്യം ചെയ്യുക
● ദൈവീക സ്വഭാവമുള്ള വിശ്വാസം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ