ലൂക്കോസ് 17ല്‍, നോഹയുടെ കാലവും തന്‍റെ രണ്ടാം വരവിനു മുമ്പുള്ള കാലവും തമ്മില്‍ യേശു താരതമ്യം ചെയ്യുന്നു. അവന്‍ വിശദീകരിക്കുന്നു, ലോകം അതിന്‍റെ ക്രമമായ താളത്തില്‍ തുടരുന്നു: ആളുകള്‍ ഭക്ഷിക്കുന്നു, പാനം ചെയ്യുന്നു, വിവാഹം കഴിക്കുന്നു, അവരുടെ ദൈനംദിന ജീവിതം നയിക്കുന്നു, ആസന്നമായ ദൈവീക ന്യായവിധിയെ അവഗണിക്കുന്നതായി തോന്നുന്നു. ആഴമായ കാര്യങ്ങളെ കാണാതെ, ലൌകീകതയില്‍ മുഴുകിയിരിക്കുന്ന ഒരു സമൂഹത്തിന്‍റെ ചിത്രം ഇവിടെ വരച്ചുകാട്ടുന്നു.
"നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും". (ലൂക്കോസ് 17:26).
നോഹയുടെ നാളുകള്‍ അടയാളപ്പെടുത്തിയിരുന്നത് കേവലം ദിനചര്യകളാല്‍ മാത്രമല്ല, പ്രത്യുത വരുവാനിരിക്കുന്ന ജലപ്രളയത്തിന്‍റെ മുന്നറിയിപ്പിനെ കുറിച്ചുള്ള അടയാളങ്ങളോടുള്ള നഗ്നമായ അവഗണനകളാലും ആകുന്നു. മാനസാന്തരപ്പെടുവാനുള്ള നോഹയുടെ നിരന്തരമായ പ്രസംഗകളുടെ നടുവിലും, ലോകം തങ്ങളുടെ ആഗ്രഹങ്ങളിലും, അഭിലാഷങ്ങളിലും, വ്യതിചലനങ്ങളിലും മുഴുകികൊണ്ട് മുമ്പോട്ടുപോയി.അതുപോലെ 2 പത്രോസ് 3:2-4 വരെ, തങ്ങളുടെ സ്വന്തം ആഗ്രഹങ്ങളാല്‍ നയിക്കപ്പെടുന്ന, കര്‍ത്താവായ യേശുവിന്‍റെ മടങ്ങിവരവിന്‍റെ ആശയത്തെ പരിഹാസരൂപേണ ചോദ്യം ചെയ്യുന്ന, പരിഹാസികളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നു.
"അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കന്മാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ". (2 പത്രോസ് 3:3-4).
ഈ തിരുവചനഭാഗങ്ങള്‍ നമുക്ക് സമയോചിതമായ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നു. നോഹയുടെ കാലത്ത് വ്യാപകമായ അക്രമങ്ങളും ധാര്‍മ്മിക അധഃപതനവും ഉണ്ടായതുപോലെ (ഉല്പത്തി 6:11), ഇന്ന് നമ്മുടെ ലോകം അതിന്‍റെതായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. എന്നാലും, ഇതിന്‍റെയെല്ലാം നടുവില്‍, പ്രത്യാശയുണ്ട്.
അപ്പോസ്തലനായ പൌലോസ്, തെസ്സലോനിക്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍, വെളിച്ചത്തിന്‍റെ മക്കളായിരിക്കുവാനും, ജാഗ്രതയുള്ളവരും,സുബോധമുള്ളവരും, കര്‍ത്താവിന്‍റെ വരവിനായി എല്ലായിപ്പോഴും തയ്യാറുള്ളവരും ആയിരിപ്പാന്‍ വിശ്വാസികളെ ഉത്സാഹിപ്പിക്കുന്നു.
"എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല". (1 തെസ്സലോനിക്യര്‍ 5:4-5).
വിശ്വാസികൾ എന്ന നിലയിൽ, നാം ഭയത്തോടെയല്ല, പ്രത്യുത നമ്മുടെ ലക്ഷ്യത്തേയും ദൗത്യത്തേയും കുറിച്ചുള്ള അഗാധമായ ധാരണയാൽ വളരെ തിടുക്കത്തോടെ ജീവിക്കുവാൻ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ, പ്രത്യാശയുടെ, രക്ഷയുടെ സന്ദേശം പ്രചരിപ്പിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന, അവൻ്റെ സ്ഥാനാപതികൾ ആകുന്നു നാം.യേശുവിൻ്റെ ആസന്നമായ മടങ്ങി വരവ് നമ്മെ ഭയത്താൽ തളർത്തുകയല്ല, പ്രത്യുത പ്രവർത്തിക്കുവാൻ വേണ്ടി നമ്മെ പ്രചോദിപ്പിക്കണം.
ദൈവത്തെ സ്നേഹിക്കുക അതുപോലെ നിൻ്റെ കൂട്ടുകാരേയും സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ കല്പന എന്ന് മത്തായിയുടെ സുവിശേഷത്തിൽ യേശു നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, സംശയത്തിന്‍റെയും, പരിഹാസത്തിന്‍റെയും, അലംഭാവത്തിന്‍റെയും, അന്ധകാരത്തിനെതിരായി നാം അവൻ്റെ പ്രകാശത്തിന്‍റെ ദീപശിഖകളായി മാറുന്നു.
"യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം". (മത്തായി 22:37-39).
ഈ അനിശ്ചിതകാലങ്ങളിൽ, നാം നോഹയുടെ കാലത്തെ ആളുകളെ പോലെ, ജാഗ്രത പാലിക്കാതെയും ഒരുക്കമില്ലാത്തവരുമായി ഇരിക്കരുത്. പകരം നമുക്ക് ജാഗ്രതയുള്ളവർ ആയിരിക്കാം, നമ്മുടെ വിളക്കുകളെ നന്നായി പ്രകാശിപ്പിക്കാം, ഓരോ ദിവസവും ഉദ്ദേശത്തോടെ ജീവിക്കാം, മാത്രമല്ല ഏതുനേരത്തും നമ്മുടെ രക്ഷിതാവായ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മടങ്ങിവരവിനെ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുക.
പ്രാര്‍ത്ഥന
പിതാവേ, സമയങ്ങളെ വിവേചിക്കുവാനുള്ള ജ്ഞാനവും, ഞങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനുള്ള ധൈര്യവും, ആവശ്യത്തിലിരിക്കുന്ന ഒരു ലോകത്തിനു അങ്ങയുടെ സന്ദേശം പങ്കുവെക്കുവാനുള്ള സ്നേഹവും ഞങ്ങള്‍ക്ക് നല്‍കേണമേ. ആസന്നമായ അങ്ങയുടെ വരവിന്‍റെ വെളിച്ചത്തില്‍ ഓരോ ദിവസവും ജീവിക്കുവാന്‍, ഞങ്ങള്‍ ഒരുക്കമുള്ളവര്‍ ആയിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 1● തലകെട്ട്: നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്‍ദ്ദേശങ്ങള്‍
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം
● ദൈവത്തോട് അടുത്ത് ചെല്ലുക
● നീതിയുടെ വസ്ത്രം
● അനുഗ്രഹത്തിന്റെ ശക്തി
അഭിപ്രായങ്ങള്‍