അനുദിന മന്ന
താല്ക്കാലീകമായതിനല്ല, നിത്യമായതിനായി ആഗ്രഹിക്കുക
Saturday, 21st of October 2023
1
0
1047
ലോത്തിന്‍റെ ഭാര്യയെ ഓര്‍ത്തുകൊള്ളുക. (ലൂക്കോസ് 17:32).
കേവലം ചരിത്രപരമായ വിവരണങ്ങള്‍ മാത്രമല്ല മറിച്ച് മനുഷ്യരുടെ അനുഭവങ്ങളാകുന്ന ഘടനയില്‍ പൊതിഞ്ഞ അഗാധമായ സന്ദേശങ്ങളുടെ കഥകളാല്‍ വേദപുസ്തകം നിറഞ്ഞിരിക്കുന്നു. അങ്ങനെയുള്ള ദുഃഖകരമായ ഒരു കഥയാണ് ലോത്തിന്‍റെ ഭാര്യയുടേത് - നഷ്ടമാക്കിയ അവസരങ്ങളുടെ, വിട്ടുപോന്നതിനായുള്ള ആഗ്രഹത്തിന്‍റെ, ജീവിതത്തെ മാറ്റിമറിച്ച തീരുമാനത്തിന്‍റെ ഒരു കഥ.
സോദോം എന്ന പട്ടണം അതിന്‍റെ ദുഷ്ടത നിമിത്തം നാശത്തിനായി നിര്‍ണ്ണയിക്കപ്പെട്ടു, എന്നാല്‍ ദൈവം തന്‍റെ മഹാകരുണയാല്‍, ലോത്തിനും തന്‍റെ കുടുംബത്തിനും രക്ഷപ്പെടുവാനുള്ള ഒരു അവസരം നല്‍കുകയുണ്ടായി. ഈ ദൈവീകമായ രക്ഷാപ്രവര്‍ത്തനത്തിന്‍റെ മദ്ധ്യത്തില്‍, വ്യക്തമായ ഒരു കല്പന നല്‍കപ്പെട്ടു: "പുറകോട്ടു നോക്കരുത്" (ഉല്പത്തി 19:17). എന്നാല്‍, തീയും ഗന്ധകവും പെയ്തിറങ്ങിയപ്പോള്‍, ലോത്തിന്‍റെ ഭാര്യ അവളുടെ വിധി നിശ്ചയിച്ച ഒരു തീരുമാനം എടുത്തു: അവള്‍ തിരിഞ്ഞു നോക്കി.
ഇത് വെറുമൊരു നോട്ടമായിരുന്നില്ല; നാം മനസ്സിലാക്കുന്നതുപോലെ, അത് തീവ്രാഭിലാഷത്തിന്‍റെ ഒരു നോട്ടമായിരുന്നു. ഒരുപക്ഷേ അവള്‍ ഉപേക്ഷിച്ചു പോകുന്ന ജീവിതത്തെയോ, തന്‍റെ ഭവനത്തിന്‍റെ സുഖസൌകര്യത്തെയോ, അഥവാ പട്ടണത്തിത്തിന്‍റെ പരിചയത്തെയോ സംബന്ധിച്ച് അവള്‍ വ്യസനിച്ചു. സോദോമിന്‍റെ താല്ക്കാലീകമായ ആനന്ദത്തോടുള്ള അവളുടെ അടുപ്പം ഭാവിയിലുള്ള അവളുടെ അനുഗ്രഹത്തെ അവള്‍ക്കു നഷ്ടമാക്കി.
മത്തായി 5:13 ല്‍ കര്‍ത്താവായ യേശു നമ്മോടു ഇപ്രകാരം നിര്‍ദ്ദേശിക്കുന്നു, "നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു". ഉപ്പ് അധികമായ സ്വാദും സ്ഥായിയായ ഗുണവും നിലനിര്‍ത്തുന്നു. ക്രിസ്ത്യാനികളും, ആ ഉപ്പുപോലെ, സുവിശേഷം പങ്കുവെച്ചുകൊണ്ട്, സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ജീവിതം നയിക്കുന്നതിനാല്‍, എതിര്‍പ്പുകളുടെ നടുവിലും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാലും സ്വാദ് വര്‍ദ്ധിപ്പിച്ചുകൊണ്ട്, ലോകത്തിനു സംരക്ഷണം നല്‍കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാകുന്നു.
എന്നാല്‍ ലോത്തിന്‍റെ ഭാര്യയില്‍ വ്യക്തമായ ഒരു വിരോധാഭാസമുണ്ട്. ഉപ്പുപോലെ അവള്‍ ഒരു സംരക്ഷണ സ്വാധീനമാകേണ്ടതായിരുന്നു, എന്നാല്‍ അവള്‍ ചലനമില്ലാത്ത ഒരു ഉപ്പുതൂണായി മാറി - നമുക്ക് പിന്നില്‍ ഉള്ളതിനായി കൊതിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആകുന്നിത്.
ഫിലിപ്പിയര്‍ 3:13-14 ല്‍ അപ്പോസ്തലനായ പൌലോസ് പറയുന്നു, "സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു". നമ്മുടെ ആത്മീക ജീവിതയാത്ര ആവശ്യപ്പെടുന്നത്, നമ്മുടെ കഴിഞ്ഞകാലത്തിന്‍റെ സുഖസൌകര്യങ്ങളിലോ ആകര്‍ഷണങ്ങളിലോ നാം കുടുങ്ങിപോകാതെ, നിത്യമായ പ്രതിഫലത്തില്‍ കണ്ണുകള്‍ ഉറപ്പിച്ചുകൊണ്ട് നാം മുമ്പോട്ടു പോകണമെന്നാണ്.
കൊലൊസ്സ്യര്‍ 3:2, ഇതേ ആശയം പ്രതിധ്വനിപ്പിക്കുന്നു: "ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ".ഭൂമിയിലുള്ള നമ്മുടെ ജീവിതം ക്ഷണികമാണ്, നിത്യതയുമായി താരതമ്യം ചെയ്യുമ്പോള്‍ കേവലം ഒരു മിന്നല്‍ മാത്രം. ദൈവത്തിന്‍റെ നിത്യമായ സത്യത്തില്‍ നമ്മുടെ ഹൃദയത്തിന്‍റെ നങ്കൂരം വെച്ചുകൊണ്ട് ദൈവത്തിന്‍റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതത്തിനായി പരിശ്രമിക്കുമ്പോള്‍, ലോകത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്ന, ഉപ്പുപോലെ യാഥാര്‍ത്ഥത്തില്‍ നാമും ആയിത്തീരുന്നു.
ലോത്തിന്‍റെ ഭാര്യയെ ഓര്‍ക്കുക എന്നത് കേവലം ദാരുണമായ ഒരു അവസാനം ഓര്‍ക്കുന്നതിലും അപ്പുറമാണ്; അത് പ്രതിഫലനത്തിലേക്കുള്ള അടിയന്തിരമായ ഒരു വിളിയാകുന്നു. നമ്മുടെ അടുപ്പങ്ങള്‍ എവിടെയാകുന്നു? നാം എന്തിനുവേണ്ടിയാണ് ആഗ്രഹിക്കുന്നത്? ഈ ലോകത്തിന്‍റെ സുഖസൌകര്യങ്ങളും ആകര്‍ഷണങ്ങളും അമിതമായിരിക്കാം, എന്നാല്‍ ക്രിസ്തുവില്‍ നമ്മെ കാത്തിരിക്കുന്ന മഹത്വവുമായി താരതമ്യം ചെയ്യുമ്പോള്‍ അവയൊക്കെ മങ്ങിയതാകുന്നു.
നാം ലോകത്തിന്‍റെ വശീകരണത്തെ ചെറുക്കുന്ന, പരിശോധനകളുടെ നടുവില്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന, അഥവാ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ ദീപസ്തംഭങ്ങളായി പ്രകാശിക്കുന്ന ഓരോ സന്ദര്‍ഭങ്ങളിലും, യഥാര്‍ത്ഥമായ "ഭൂമിയുടെ ഉപ്പ്" എന്ന നിലയിലുള്ള നമ്മുടെ പങ്കിനെ നാം വീണ്ടും ഉറപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ ക്രിസ്തുവിന്‍റെ നിത്യമായ സ്നേഹത്തിലേക്ക് നയിച്ചുകൊണ്ട്, കേവലം വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തികളിലും നാം അവന്‍റെ സാക്ഷികളായി മാറുന്നു.
ഇന്ന്, നാം എവിടെയാണ് നില്‍ക്കുന്നതെന്ന് വിലയിരുത്തുവാന്‍ നമുക്ക് ഒരു നിമിഷമെടുക്കാം. നമുക്കായുള്ള ദൈവത്തിന്‍റെ ഉദ്ദേശവുമായി യോജിക്കാത്ത കാര്യങ്ങള്‍ക്കായുള്ള അഭിലാഷത്താല്‍, നാം പുറകോട്ടു നോക്കുകയാണോ? അതോ നാം ക്രിസ്തുവില്‍ ഉറച്ചിരിക്കുകയും, ഒരു മാറ്റം വരുത്തുവാന്‍ തയ്യാറാകുകയും, നിത്യതയ്ക്കായി കൊതിയ്ക്കുകയും ചെയ്യുന്നവരാണോ?
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, നിത്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ഞങ്ങളുടെ ചിന്തകളെ നയിക്കേണമേ. ഈ ലോകത്തിലെ ക്ഷണീകമായ ആകര്‍ഷണങ്ങളാല്‍ ഞങ്ങള്‍ വശീകരിക്കപ്പെടാതിരിക്കട്ടെ. അങ്ങയുടെ വീണ്ടെടുപ്പിന്‍റെ കൃപയിലേക്ക് അനേകരെ നയിക്കുന്ന സംരക്ഷണത്തിന്‍റെ ഉപ്പാകുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ആമേന്‍.
Join our WhatsApp Channel
Most Read
● കാലത്താമസത്തിന്റെ മല്ലനെ നശിപ്പിക്കുക● ആത്മീക അഹങ്കാരത്തിന്റെ കെണി
● പത്ഥ്യോപദേശത്തിന്റെ പ്രാധാന്യത
● ധൈര്യത്തോടെ ആയിരിക്കുക
● ആരാധനയാകുന്ന സുഗന്ധം
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● ആത്മാവിന്റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 1
അഭിപ്രായങ്ങള്‍