അനുദിന മന്ന
നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
Sunday, 17th of November 2024
1
0
60
Categories :
വിടുതല്‍ (Deliverance)
നിങ്ങളുടെ ജീവിതത്തിന്‍റെ പല സന്ദര്‍ഭങ്ങളിലും ഇത് നിങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങള്‍ എവിടെനിന്നോ ഒരു ഗാനം കേട്ടു, എന്നിട്ട് നിങ്ങള്‍ നിങ്ങളോടു ഇങ്ങനെ പറയുകയുണ്ടായി, "എത്ര പരിഹാസ്യമായ ഗാനം?" പിന്നീട് അതേ ഗാനം തന്നെ മറ്റൊരു സ്ഥലത്ത് നിന്നും നിങ്ങള്‍ കേള്‍ക്കുകയുണ്ടായി.
ഒരു ദിവസം, നിങ്ങള്‍ ഭവനത്തില്‍ ഇരിക്കുമ്പോള്‍, പെട്ടെന്ന്, 'നിസ്സാരമായതെന്ന്' നിങ്ങള്‍ പറഞ്ഞ ആ പാട്ട് നിങ്ങള്‍ പാടുവാന്‍ അഥവാ മൂളുവാന്‍ തുടങ്ങി. ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നത്, ആ ഗാനം അത്രയും പരിഹാസ്യവും നിസ്സാരവുമാണെങ്കില്‍, പിന്നെ എന്തിനാണ് ഈ ഭൂമിയില്‍ നിങ്ങള്‍ അത് പാടുന്നത്?
യാഥാര്‍ത്ഥ്യം എന്തെന്നാല്‍ നിങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നതാണ് നിങ്ങളുടെ ബോധമനസ്സിന്‍റെ മുന്‍പില്‍ നില്‍ക്കുന്നത്. നിങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നതില്‍ ആശ്രയിക്കുവാന്‍ ഒരു പ്രവണത നമ്മുടെ മനസ്സിനുണ്ട്. ഇതിനെയാണ് ദൃഢീകരണ നിയമം എന്ന് പറയുന്നത്.
നാം ഒരു കാര്യം തന്നെ ദീര്‍ഘനേരം കേള്‍ക്കുമ്പോള്‍, അത് വിശ്വസിക്കാനും അതിന്മേല്‍ പ്രവര്‍ത്തിക്കുവാനുമുള്ള പ്രവണത നമുക്കുണ്ടാകും. ആ പ്രക്രിയ ലളിതമാണ്. പാട്ടു പലപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു, നാം അത് കേള്‍ക്കുവാന്‍ ഇടയായി, പിന്നീട് നാം ആ പാട്ടിനെകുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി, അതിനുശേഷം പെട്ടെന്ന് ആ ഗാനം പാടുന്നതിലേക്ക് അഥവാ ഈണം മൂളുന്നതിലേക്ക് നാം എത്തുന്നു.
ശരിയായ ചിന്തകള്‍ ശരിയായ പ്രവര്‍ത്തി ചെയ്യുവാന്‍ വേണ്ടി നമ്മെ ഉത്സാഹിപ്പിക്കയും അല്ലെങ്കില്‍ കുറഞ്ഞപക്ഷം ശരിയായ ദിശയില്‍ മുമ്പോട്ടു പോകുവാന്‍ ഇടയാക്കുന്നുവെന്ന് ഇത് നമ്മെ വ്യക്തമായി കാണിക്കുകയും ചെയ്യുന്നു.
ശരിയായ ചിന്തകളാല്‍ ഏറ്റവും ഫലപ്രദമായ നിലയില്‍ നമ്മുടെ മനസ്സിനെ പരിപോഷിപ്പിക്കുവാന്‍ കഴിയുന്ന മാര്‍ഗ്ഗം അനുദിനവും ദൈവവചനത്താല്‍ നിങ്ങളുടെ മനസ്സിനെ നിറയ്ക്കുക എന്നതാണ്.
ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമര്‍ 12:2).
റോമര്‍ 12:2 ല്‍ പൌലോസ് പറയുന്നു, നമ്മുടെ ആത്മീക രൂപാന്തരം സംഭവിക്കുന്നത് "മനസ്സിനെ പുതുക്കുന്നതില്‍ കൂടിയാണ്". നിങ്ങളുടെ ദിവസം ദൈവവചനം വായിച്ചുകൊണ്ട് അല്ലെങ്കില്‍ ഓഡിയോ ബൈബിള്‍ കേട്ടുകൊണ്ട് ആരംഭിക്കുന്നതിന് തീരുമാനിക്കുക.
എല്ലായിപ്പോഴും ദൈവത്തിന്‍റെ സാന്നിധ്യം നമുക്ക് വഹിക്കുവാന്‍ കഴിയേണ്ടതിനു ശരിയായ ചിന്തകളാല്‍ മനസ്സിനെ പോഷിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യതയും പൌലോസ് പരാമര്‍ശിക്കുന്നുണ്ട്.
ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സൽക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ. എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും. (ഫിലിപ്പിയര്‍ 4:8-9).

ഏറ്റുപറച്ചില്‍
എന്‍റെ ആത്മാവ് സംബന്ധമായി ഞാന്‍ പുതുക്കം പ്രാപിച്ചുവെന്ന് ഞാന്‍ ഏറ്റുപറയുന്നു. (എഫെസ്യര്‍ 4:23). ഞാന്‍ ക്രിസ്തുവിന്‍റെ മനസ്സുള്ളവനും അതുപോലെ പ്രവര്‍ത്തിക്കുന്നവനും ആകുമെന്ന് ഞാന്‍ ഏറ്റുപറയുന്നു. ക്രിസ്തുവിന്‍റെ ചിന്തകളോട് ഞാന്‍ എകീഭവിക്കയും, അവന്‍റെ ചിന്തകളുടെ ശക്തിയെ എന്‍റെചിന്തകളിലേക്ക് കടത്തിവിടുകയും ചെയ്യുന്നു, യേശുവിന്‍റെ നാമത്തില്‍. (1 കൊരിന്ത്യര്‍ 2:16; ഫിലിപ്പിയര്‍ 2:5).
ഈ ലോകത്തിന്‍റെ രീതിയോടും സംസ്കാരത്തോടും ഞാന്‍ അനുരൂപമാകയില്ല എന്ന് ഞാന്‍ വിശ്വസിക്കയും ഏറ്റുപറയുകയും ചെയ്യുന്നു, മാത്രമല്ല അനുദിനവും ദൈവവചനത്തില്‍ കൂടി എന്‍റെ മനസ്സിനെ പുതുക്കി രൂപാന്തരപ്പെടുന്നു. (റോമര്‍ 12:2).

Join our WhatsApp Channel
Most Read
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?● സഭയില് ഐക്യത നിലനിര്ത്തുക
● യേശുവിനെ കാണുവാന് ആഗ്രഹിക്കുക
● ഒരു പൊതുവായ താക്കോല്
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● മരിച്ചവരില്‍ ആദ്യജാതന്‍
● ദാനം നല്കുവാനുള്ള കൃപ - 3
അഭിപ്രായങ്ങള്‍