english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ യഥാര്‍ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക
അനുദിന മന്ന

നിങ്ങളുടെ യഥാര്‍ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക

Tuesday, 31st of October 2023
1 0 885
Categories : Emotions Mental Health Our Identity in Christ Spiritual Growth
"നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു". (എഫെസ്യര്‍ 2:10).

സാമൂഹീക നിലവാരം, ജോലിയിലെ വിജയം, മറ്റുള്ളവരുടെ അംഗീകാരം എന്നിവയുടെ അടിസ്ഥാനത്തില്‍ പലപ്പോഴും വൈശിഷ്ട്യത്തെ അളക്കുന്ന ഒരു ലോകത്തില്‍, നിങ്ങള്‍ വേണ്ടവിധം നല്ലവരല്ലെന്ന് തോന്നുവാന്‍ എളുപ്പമാണ്. ഒരുപക്ഷേ നിങ്ങള്‍ കേള്‍ക്കുന്നതായ ഉച്ചത്തിലുള്ള ശബ്ദം നിങ്ങള്‍ അസമര്‍ത്ഥനോ, അയോഗ്യനോ, അല്ലെങ്കില്‍ അപ്രധാന്യനോ എന്ന് പറയുന്നതായിരിക്കാം. എന്നാല്‍ ഇന്ന്, ഉന്നതമായ ഒരു സത്യത്തില്‍ നമ്മുടെ ഹൃദയങ്ങളെ ഉറപ്പിക്കാം: നിങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാകുന്നു എന്ന് പറയുന്ന ദൈവത്തിന്‍റെ ഉറപ്പിക്കുന്ന വാക്കുകളാകുന്നു.

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അംഗീകാരത്തിന്‍റെ ഔന്നിത്യം ഒരു നിമിഷത്തേക്ക് ഉണ്ടാകുകയും അടുത്ത നിമിഷത്തില്‍ തന്നെ തിരസ്കരണത്തിന്‍റെ താഴ്ച അനുഭവപ്പെട്ടിട്ടുണ്ടോ? വൈകാരീകമായി തകര്‍ച്ച കൊണ്ടുവന്നേക്കാവുന്ന ഒരു വിനോദതീവണ്ടിപാതപോലെ ആകുന്നിത്. സദൃശ്യവാക്യങ്ങള്‍ 29:25 പറയുന്നു, "മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും". നമ്മുടെ സ്വയ മൂല്യം നാം മറ്റുള്ളവരില്‍ കാണുവാന്‍ ശ്രമിക്കുമ്പോള്‍, മാനുഷീക വികാരങ്ങളുടെയും ന്യായവിധിയുടേയും അസ്ഥിരതയ്ക്ക് നാം നമ്മെത്തന്നെ വിധേയരാക്കുന്നു. 

വേലിയേറ്റം പോലെ ചാഞ്ചാടുന്ന മനുഷ്യരുടെ അഭിപ്രായങ്ങളില്‍ നിന്നും വ്യത്യസ്തമായി, നമ്മെ സംബന്ധിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം സ്ഥിരമായി നിലനില്‍ക്കുന്നു. സങ്കീര്‍ത്തനം 139:14ല്‍ സങ്കീര്‍ത്തനക്കാരന്‍ ഇപ്രകാരം പ്രഖ്യാപിക്കുന്നു, "ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികൾ അദ്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു". മഹാനായ സൃഷ്ടിതാവായ ദൈവം, മനഃപൂര്‍വ്വവും കരുതലോടെയുമാണ് നമ്മെ ഒരുമിച്ച് നെയ്തെടുത്തത്.

ദൈവത്തിന്‍റെ ദൃഷ്ടിയിലെ നമ്മുടെ വൈശിഷ്ട്യത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ വസ്തുതകളില്‍ ഒന്ന് നമ്മുടെ വീണ്ടെടുപ്പില്‍ വെളിപ്പെട്ടിട്ടുണ്ട്.  റോമര്‍ 5:8 നമ്മോടു പറയുന്നു, "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു". നിങ്ങള്‍ മരണത്തിനു അര്‍ഹനായിരുന്നു. നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടതിനുശേഷം, നിങ്ങള്‍ക്ക് ക്ഷമ ലഭിക്കയും സ്വതന്ത്രരാകുകയും ചെയ്തു. കൊലൊസ്സ്യര്‍ 1:14 പറയുന്നു, "അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്".

ദൈവം നമ്മെ വെറുതെ സൃഷ്ടിച്ച് ലക്ഷ്യമില്ലാതെ അലയുവാന്‍ വേണ്ടി വിട്ടുകളയുകയല്ല ചെയ്തത്. യിരെമ്യാവ് 29:11 നമുക്ക് ഉറപ്പ് നല്‍കുന്നു, "നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്". അതുല്യമായ ഒരു ഉദ്ദേശത്തിനായി ദൈവം നമ്മെ സങ്കീര്‍ണ്ണമായി രൂപപ്പെടുത്തിയിരിക്കുന്നു, ഈ ദൈവീകമായ പദ്ധതിയുമായി നാം നമ്മെത്തന്നെ യോജിപ്പിക്കുമ്പോള്‍ ആകുന്നു നമ്മുടെ മാറ്റാനാകാത്ത വൈശിഷ്ട്യം നാം ശരിക്കും മനസ്സിലാക്കുവാന്‍ ആരംഭിക്കുന്നത്. 

അതുകൊണ്ട്, നമ്മുടെ ശരിയായ വൈശിഷ്ട്യം മനസ്സിലാക്കുവാന്‍ നാം എവിടെക്കാണ്‌ തിരിയേണ്ടത്‌? ദൈവത്തിന്‍റെ സാന്നിധ്യത്തെക്കാള്‍ കൂടുതലായി വേറെ എവിടേയും നോക്കേണ്ട. സെഫന്യാവ് 3:17 പറയുന്നു, "നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും".
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയില്‍ മാത്രം ഞാന്‍ എന്‍റെ വൈശിഷ്ട്യത്തെ കണ്ടെത്തട്ടെ. ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന് എന്നോട് പറയുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുകയും, ഞാന്‍ അങ്ങയുടെ ഉദ്ദേശത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന, അങ്ങയുടെ വിലയേറിയ സൃഷ്ടിയാകുന്നു ഞാന്‍ എന്ന ഉറപ്പുകൊണ്ട് എന്നെ നിറയ്ക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● കുറച്ചു യാത്രചെയ്യുന്നതിനുള്ള പാത
● ദൈവത്തിനായി ദാഹിക്കുക
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്‍ക്കാരന്‍
● നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
● അനിശ്ചിതത്വത്തിന്‍റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● മാറുവാന്‍ സമയം വൈകിയിട്ടില്ല
● ദൈവീക സമാധാനം പ്രാപ്യമാക്കുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ