അനുദിന മന്ന
ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
Thursday, 2nd of November 2023
1
0
1239
Categories :
താഴ്മ (Humility)
ബഹുമാനം (Honour)
സുവിശേഷങ്ങളില്‍, യോഹന്നാന്‍ സ്നാപകന്‍റെ ജീവിതത്തില്‍ കൂടി താഴ്മയുടേയും ബഹുമാനത്തിന്‍റെയും ആഴമായ ഒരു വിവരണം നമുക്ക് കാണുവാന്‍ കഴിയുന്നു. ദൈവരാജ്യത്തിന്‍റെ സംസ്കാരത്തെ സംബന്ധിച്ച് വാല്യങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ യോഹന്നാന്‍ 3:27 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു തര്‍ക്കത്തിനിടയില്‍ തന്‍റെ ശിഷ്യന്മാരോടു സംസാരിക്കുമ്പോള്‍ യോഹന്നാന്‍, ആഴമേറിയ ജ്ഞാനത്തിന്‍റെ വാക്കുകള്‍ ഉരുവിടുന്നു, "സ്വർഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴികയില്ല". ലളിതവും എന്നാല്‍ വളരെ അഗാധവുമായ ഈ തിരിച്ചറിവ് ദൈവരാജ്യത്തിന്‍റെ അന്തര്‍ലീനമായ മൂല്യങ്ങളെ - താഴ്മയും ബഹുമാനവും - സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുക്കുന്നു.
ലോകം ആനന്ദം കണ്ടെത്തുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ തത്വങ്ങളിലാണ് ദൈവരാജ്യം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. മുമ്പന്മാര്‍ പിമ്പന്മാര്‍ ആകുന്ന (മത്തായി 20:16), നേതൃത്വത്തിലുള്ളവര്‍ സേവനം ചെയ്യുന്ന ഒരു രാജ്യമാകുന്നിത്. തന്നില്‍ നിന്നും ക്രിസ്തുവിങ്കലേക്ക് ശ്രദ്ധ തിരിച്ചുവിടുവാന്‍ തീരുമാനിച്ചപ്പോള്‍ യോഹന്നാന്‍ സ്നാപകന്‍ ഈ സംസ്കാരത്തെ ദൃഷ്ടാന്തീകരിച്ചു, ശരിയായ താഴ്മ മറ്റൊരുവനെ താഴ്ത്തി ചിന്തിക്കുന്നതല്ല മറിച്ച് അവനവനെ തന്നെ താഴ്ത്തി ചിന്തിക്കുന്നതാണ്.
ഇന്നത്തെ കാലത്ത്, താഴ്മ പലപ്പോഴും ബലഹീനതയായോ അല്ലെങ്കില്‍ ആഗ്രഹത്തിന്‍റെ അഭാവമായോ തെറ്റായി കാണാറുണ്ട്. എന്നിരുന്നാലും, വേദപുസ്തകപരമായ താഴ്മ ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തെ തിരിച്ചറിയുന്ന ഒരു ബലമാകുന്നു. സദൃശ്യവാക്യങ്ങള്‍ 22:4 ല്‍ ഇത് നന്നായി ചിത്രീകരിച്ചിട്ടുണ്ട്, അവിടെ പറയുന്നു, "താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു". എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽനിന്നും ആകുന്നുവെന്ന് നാം മനസ്സിലാക്കുമ്പോള്‍ (യാക്കോബ് 1:17), നമ്മുടെ വിജയങ്ങളും പരാജയങ്ങളും ദൈവത്തിന്‍റെ പരമാധികാരത്തിന്‍റെ വെളിച്ചത്തില്‍ നാം കാണുവാന്‍ തുടങ്ങും, അങ്ങനെ മത്സരം സഹകരണത്തിന് വഴിയൊരുക്കുന്നു.
യേശുവിന്‍റെ മുന്‍ഗാമിയെന്ന നിലയിലെ യോഹന്നാന്‍റെ പങ്കു നിര്‍ണ്ണായകമായതായിരുന്നു. എന്നിരുന്നാലും, അനുഗാമികള്‍ക്കുവേണ്ടി യേശുവുമായുള്ള മത്സരത്തിന്‍റെ തീരുമാനത്തെ അഭിമുഖീകരിച്ചപ്പോള്‍, അവന്‍ യേശുവിനെ ബഹുമാനിക്കുവാന്‍ തീരുമാനിച്ചു. യോഹന്നാന്‍റെ ജീവിതം, "അവൻ വളരേണം, ഞാനോ കുറയേണം" (യോഹന്നാന്‍ 3:30) എന്ന ദൈവവചനത്തിന്‍റെ ഒരു സാക്ഷ്യമായിരുന്നു. ദൈവരാജ്യത്തിലെ ബഹുമാനത്തിന്‍റെ അന്തഃസത്ത ഇതാകുന്നു - മറ്റുള്ളവരെ ഉയര്‍ത്തുക, ചിലസമയങ്ങളില്‍ നമ്മെക്കാളും മുകളിലായി, കാരണം ദൈവം രചിക്കുന്ന മഹത്തായ വിവരണത്തിലെ നമ്മുടെ പങ്കുകളെ നാം മനസ്സിലാക്കുന്നു.
ക്രിസ്തുവിന്‍റെ ശരീരത്തില്‍, ഓരോ അംഗങ്ങള്‍ക്കും അതുല്യമായ പ്രവര്‍ത്തനങ്ങളുണ്ട് (1 കൊരിന്ത്യര്‍ 12:12-27). ശരീരത്തിലെ ഒരു ഭാഗം ആദരിക്കപ്പെടുമ്പോള്‍, എല്ലാ അവയങ്ങളും ആനന്ദിക്കുന്നു. ഇതാണ് യഥാര്‍ത്ഥ താഴ്മ - മറ്റുള്ളവരുടെ വിജയത്തില്‍ നമ്മുടേത് എന്ന നിലയില്‍ സന്തോഷിക്കുക. വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിങ്കല്‍ നമ്മുടെ കണ്ണുകളെ ഉറപ്പിക്കുന്നതില്‍ കൂടി, (എബ്രായര്‍ 12:2), മത്സരിക്കാനുള്ള ത്വരയെ നമുക്ക് ചെറുക്കുവാനും അതിനുപകരം ദൈവത്തിന്‍റെ രാജ്യത്തിന്‍റെ വിസ്തൃതിയ്ക്കായി സഹകരിക്കുവാനും കഴിയും.
നാം ക്രിസ്തുവില്‍ വെരൂന്നുമ്പോള്‍, കൊലൊസ്സ്യര്‍ 2:19 പ്രബോധിപ്പിക്കുന്നതുപോലെ, ദൈവത്തിങ്കല്‍ നിന്നും വരുന്നതായ വര്‍ദ്ധനവില്‍ നാം വളരുന്നു. താഴ്മയുള്ളവരായി നിലകൊള്ളാനുള്ള കൃപയും മറ്റുള്ളവരെ ആത്മാര്‍ത്ഥമായി ബഹുമാനിക്കുവാനുള്ള കഴിവും നാം കണ്ടെത്തുന്നത് യേശുവുമായുള്ള നിലനില്‍ക്കുന്ന ബന്ധത്തിലാണ്. ഇത് നേട്ടങ്ങളില്‍ നിന്നും അകന്നുപോകുന്ന നിഷ്ക്രിയമായ താഴ്മയല്ല മറിച്ച് സകല അനുഗ്രഹങ്ങളുടെയും ഉറവിടം തിരിച്ചറിയുന്ന സജീവമായ ഒന്നാകുന്നു.
താഴ്മയുടെ പ്രവര്‍ത്തനത്തിന്‍റെ മനോഹരമായ ഒരു ചിത്രം ആദിമ സഭ നമുക്ക് നല്‍കുന്നു. വിശ്വാസികളുടെ വലിയൊരു കൂട്ടം ഒരേ ഹൃദയവും ഒരേ ആത്മാവും ഉള്ളവരായിരുന്നു എന്ന് അപ്പൊ.പ്രവൃ 4:32 നമ്മോടു പറയുന്നു. തങ്ങള്‍ക്കുണ്ടായിരുന്ന സകലതും അവര്‍ പരസ്പരം പങ്കുവെച്ചതുകൊണ്ട് ആവശ്യത്തിലുള്ള ഒരു വ്യക്തിപോലും അവരില്‍ ഉണ്ടായിരുന്നില്ല. അവരുടെ താഴ്മ അവര്‍ക്കിടയില്‍ ഐക്യത്തിന്‍റെയും ബഹുമാനത്തിന്‍റെയും ബോധം വളര്‍ത്തി, അത് കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തമായ ഒരു സാക്ഷ്യമായിരുന്നു.
ഈ സത്യങ്ങള്‍ നാം ചിന്തിക്കുമ്പോള്‍, നമുക്ക് നമ്മുടെ പാതകളെ പരിശോധിക്കാം. നാം പരസ്പരം പൂര്‍ത്തീകരിക്കേണ്ടിടത്തു ആയിരിക്കുവാന്‍ നാം മത്സരിക്കുകയാണോ? നാം നമുക്കുതന്നെ ബഹുമാനം വരുത്തുവാന്‍ അന്വേഷിക്കുന്നവരാണോ, അഥവാ നാം ദൈവത്തേയും മറ്റുള്ളവരേയും ബഹുമാനിക്കുവാന്‍ നോക്കുന്നവരാണോ?
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ രാജ്യത്തില്‍ താഴ്മയോടെയും ബഹുമാനത്തോടെയും ആയിരിപ്പാന്‍ എന്നെ സഹായിക്കേണമേ. അങ്ങ് എന്നെ കാണുന്നതുപോലെ എന്നെ കാണുവാനും, മറ്റുള്ളവരെ അങ്ങ് വില കല്‍പ്പിക്കുന്നതുപോലെ വില കല്പ്പിക്കുവാനും എന്നെ സഹായിക്കേണമേ. എന്‍റെ ജീവിതം അങ്ങയുടെ രാജ്യത്തിന്‍റെയും അങ്ങയുടെ മൂല്യങ്ങളുടെയും ഒരു സാക്ഷ്യമായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ സാന്നിദ്ധ്യത്തോടു സുപരിചിതമാകുക● ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സ്വാധീനത്തിന്റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഡാഡിയുടെ മകള്‍ - അക്സ
● അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥ
● യെഹൂദാ ആദ്യം പുറപ്പെടട്ടെ
അഭിപ്രായങ്ങള്‍