ധനികനായ യുവാവായ പ്രമാണിയുടെ ബുദ്ധിമുട്ടിനു സാക്ഷ്യം വഹിച്ച ശിഷ്യന്മാർ, ശിഷ്യത്വത്തിൻ്റെ വിലയെക്കുറിച്ച് ചിന്തിക്കാൻ ഇടയായി. പലപ്പോഴും കൂട്ടത്തിൻ്റെ ശബ്ദമായിരുന്ന പത്രോസ്, യേശുവിനോട് ഉഗ്രമായ ഒരു ചോദ്യം ചോദിക്കുന്നതായി, ലൂക്കോസ് 18: 28-30 ൽ ചുരുക്കമായി പരാമർശിച്ചിരിക്കുന്നു.
28 "ഇതാ ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു. 29യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട് 30ഈ കാലത്തിൽ തന്നെ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു".
വീട്, കുടുംബം, ഉപജീവനമാർഗ്ഗം എന്നിവയിലുള്ള അവരുടെ ത്യാഗങ്ങൾ ചെറുതല്ലായിരുന്നു, അപ്രകാരമുള്ള പ്രധാനപ്പെട്ട നിക്ഷേപത്തിന്‍റെ മൂല്യം മനസ്സിലാക്കുവാന്‍ പത്രോസ് ശ്രമിച്ചു.
കര്‍ത്താവായ യേശു ആഴമായ ഒരു ഉറപ്പോടെ പ്രതികരിക്കുന്നു - ദൈവത്തിന്‍റെ രാജ്യത്തിനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചവര്‍ ഈ ജീവിതത്തില്‍ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുമെന്ന് മാത്രമല്ല, വളരെ പ്രധാനമായി, നിത്യജീവനേയും അവകാശമാക്കും. ദൈവരാജ്യത്തിന്‍റെ പ്രതിഫലങ്ങള്‍ ഇടപാടുകളല്ല മറിച്ച് രൂപാന്തരമാണ്, മാത്രമല്ല അത് താല്ക്കാലീകമല്ല നിത്യമായതാണ്.
ആദിമസഭയിലെ ശിഷ്യന്മാരുടെ പങ്ക് ബൃഹത്തായതായിരുന്നു.
"ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു". (എഫെസ്യര്‍ 2:20).
"നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനവും അതിൽ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ട്". (വെളിപ്പാട് 21:14).
അവരുടെ അടിസ്ഥാനപരമായ സംഭാവനകളെ ഈ വാക്യങ്ങള്‍ എടുത്തുകാട്ടുന്നു. അവരുടെ ഭൌമീകമായ ത്യാഗങ്ങള്‍ക്ക് നിത്യമായ ബഹുമാനം ലഭിക്കുന്നു.
പലപ്പോഴും ദൈവരാജ്യം ലോകത്തിന്‍റെ വഴികള്‍ക്ക് വിരുദ്ധമായി തോന്നുന്ന തത്വങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വിട്ടുകൊടുക്കുന്ന, ത്യജിക്കുന്ന, സേവനം ചെയ്യുന്ന പ്രവര്‍ത്തി ശരിയായ സമ്പത്തിലേക്ക് നയിക്കുന്നു. കര്‍ത്താവായ യേശു പറഞ്ഞതുപോലെ, "വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം" (അപ്പൊ.പ്രവൃ 20:35). ഈ സ്വര്‍ഗ്ഗീയമായ സമ്പദ്വ്യവസ്ഥയില്‍ നഷ്ടം ലാഭവും, സമര്‍പ്പണം വിജയവും ആകുന്നു.
കൊടുക്കുവാനുള്ള ഒരു മനസ്സ് ഉണ്ടായിരിക്കുന്നത് സാമ്പത്തീക അഴിമതിയ്ക്കെതിരായ ഒരു സുരക്ഷാകവചമാണ്. ദ്രവ്യാഗ്രഹം വെരൂന്നുമ്പോള്‍, അത് സകല വിധ ദോഷത്തിലേക്കും നയിക്കുവാന്‍ ഇടയാകും (1 തിമോഥെയോസ് 6:10). എന്നിരുന്നാലും, ദൈവത്തിന്‍റെ ഹൃദയത്തോടു യോജിക്കുന്ന ഒരു ഹൃദയം ഔദാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അല്ലാതെ കൂട്ടിവെക്കുന്നതിലല്ല.
ദൈവത്തിന്‍റെ വാഗ്ദത്തം വ്യക്തമാണ്: ഔദാര്യത്തില്‍ അവന്‍ കവിഞ്ഞുപോകുകയില്ല. കൊടുക്കുവാന്‍ നാം ഉപയോഗിക്കുന്ന അളവ് - അത് സമയമാകട്ടെ, വിഭവങ്ങളാകട്ടെ, അഥവാ സ്നേഹമാകട്ടെ - അതേ അളവിനാല്‍ തന്നെയാണ് നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നത്, അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. (ലൂക്കോസ് 6:38). ദൈവത്തിന്‍റെ സമ്പദ്വ്യവസ്ഥയില്‍, നമ്മുടെ നിക്ഷേപം എപ്പോഴും സുരക്ഷിതവും അളവിനപ്പുറം ലാഭവിഹിതം നല്‍കുന്നതുമാകുന്നു.
കൊടുക്കുവാനുള്ള ഒരു ജീവിതശൈലി ആശ്ലേഷിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ലോകത്തിന്‍റെ സമ്പത്തിനെക്കാള്‍ അപ്പുറമായി ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ്.നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനു നമ്മുടെ ആവശ്യങ്ങള്‍ അറിയാമെന്നും മുന്നമേ നാം ദൈവത്തിന്‍റെ രാജ്യം അന്വേഷിക്കുമ്പോള്‍ അത് നമുക്ക് നല്‍കുമെന്നും വിശ്വസിക്കുന്നത് അതില്‍ ഉള്‍പ്പെടുന്നു. (മത്തായി 6:33). വര്‍ത്തമാന കാലത്തില്‍ ഈ തത്വപ്രകാരം ജീവിക്കുന്നത് യേശു വാഗ്ദത്തം ചെയ്ത "അനവധി തവണ കൂടുതല്‍" എന്നതിനെ അനുഭവിക്കുന്ന തലത്തില്‍ നമ്മെ നിര്‍ത്തുന്നു.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, യഥാര്‍ത്ഥമായ ഔദാര്യത്തിന്‍റെ ഒരു ഹൃദയം ഞങ്ങളില്‍ വളര്‍ത്തേണമേ. നിത്യമായ സമ്പത്തിനെക്കുറിച്ചുള്ള അങ്ങയുടെ വാഗ്ദത്തങ്ങളില്‍ ആശ്രയിച്ചുകൊണ്ടു, ഞങ്ങള്‍ അങ്ങയുടെ രാജ്യത്തില്‍ നിക്ഷേപിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പ്രവചനത്തിന്റെ ആത്മാവ്● ദിവസം 12 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● രൂപാന്തരത്തിന്റെ വില
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന് അനുവദിക്കരുത് -1
● മാനുഷീക പ്രകൃതം
● ദാനം നല്കുവാനുള്ള കൃപ - 1
● സ്വയമായി വരുത്തിയ ശാപത്തില് നിന്നുള്ള വിടുതല്
അഭിപ്രായങ്ങള്‍