ഞാന്‍ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്‍റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്‍റെ ആയുഷ്കാലം ഒക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിനു തന്നെ.(സങ്കീര്‍ത്തനം 27:4)
ദൈവം സകലവും അറിയുന്നു എന്ന യാഥാര്‍ത്ഥ്യത്തോടു കൂടെയാണ് നമ്മില്‍ അനേകം ആളുകളും. എന്നിരുന്നാലും, ദൈവം തന്‍റെ ദിവ്യജ്ഞാനം നാമുമായി പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഭാവനാതീതമാകാം- എന്നാല്‍ അത് സത്യവുമാണ്.
ഒരു ദിവസം, ദാവീദും അവന്‍റെ ആളുകളും സിക്ലാഗില്‍ എത്തിയപ്പോള്‍ അമാലേക്യര്‍ തെക്കേദേശവും സിക്ലാഗും ആക്രമിച്ചു സിക്ലാഗിനെ ജയിച്ച് അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു. അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെയും കുട്ടികളേയും അടിമകളായി പിടിച്ചുകൊണ്ടുപോയി. (1ശമുവേല്‍ 30:1-3).
ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തില്‍ ഒരോരുത്തന്‍റെ ഹൃദയം താന്താന്‍റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലെറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്‍റെ ദൈവമായ യഹോവയില്‍ ധൈര്യപ്പെട്ടു. (1ശമുവേല്‍ 30:6).
ദാവീദിനും കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ക്കും അവരുടെ കുടുംബത്തേയും, വിലപിടിപ്പുള്ള വസ്തുക്കളെയും നഷ്ടമായി, ആ കാരണത്താല്‍ എല്ലാവരും വളരെയധികം വികാരാധീനരായി തീര്‍ന്നു. വികാരങ്ങള്‍ ഉയര്‍ന്നതോതില്‍ ആകുമ്പോള്‍ എല്ലാവരും ദ്രുതഗതിയിലുള്ള തീരുമാനങ്ങള്‍ കൈകൊള്ളുവാനുള്ള സാദ്ധ്യത കൂടുതലാണ്- വര്‍ഷങ്ങളോളം വേദനയും ദുഃഖവും നല്‍കുവാന്‍ കാരണമാകുന്ന തീരുമാനങ്ങള്‍.
വികാരം വളരെയധികം ഉയര്‍ന്നു നില്‍ക്കുന്ന ഈ സാഹചര്യത്തിലും ദാവീദ് തന്‍റെ സ്വാഭാവീക അവബോധത്തില്‍ ആശ്രയിക്കാതെ ദൈവത്തെ അന്വേഷിക്കുവാന്‍ തീരുമാനിച്ചു, കര്‍ത്താവ് അവനു ഉത്തരം നല്‍കി. ജീവിതത്തിലെ നിര്‍ണ്ണായകമായ ഈ പാഠം നാം പഠിക്കണം.
എന്നാറെ ദാവീദ് യഹോവയോട്: ഞാന്‍ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി. (1ശമുവേല്‍ 30:8)
നിങ്ങള്‍ എന്തെങ്കിലും ഒരു വ്യവസായം ചെയ്യുവാന്‍ പദ്ധതിയിട്ട് നിങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ അതില്‍ നിക്ഷേപിക്കുവാന്‍ ഒരുങ്ങിയിരിക്കുക ആയിരിക്കാം. നിങ്ങള്‍ കേള്‍ക്കുന്ന ആകര്‍ഷകമായ ചില ആളുകളുടെ മോഹന, മാധുര്യ വര്‍ത്തമാനങ്ങള്‍ കേട്ട് ചാടി പുറപ്പെടരുത്. ദൈവത്തോട് ചോദിക്കുക, അവന്‍ നിങ്ങളെ നിയന്ത്രിക്കും.
നിങ്ങള്‍ ഒരു വ്യക്തിയുടെ ഫോട്ടോ ഫെയ്സ് ബുക്കിലോ, ഇന്‍സ്ടഗ്രാമിലോ കണ്ടിട്ട് പെട്ടെന്ന് നിങ്ങള്‍ തലയ്ക്കു മുകളില്‍ അദ്ദേഹത്തെ എടുത്തുവെച്ചു ഇഷ്ടപ്പെടുവാന്‍ തുടങ്ങും. എല്ലാം ശരിയെന്നു സ്വാഭാവീകമായി തോന്നിയേക്കാം. എന്നാല്‍ പിന്നീട് ദൈവത്തോടു ആലോചന ചോദിക്കാന്‍ നിങ്ങള്‍ സമയം എടുക്കണം. അപ്പോള്‍ നിങ്ങള്‍ കണ്ടതായ ആ ഫോട്ടോകള്‍ എല്ലാം വേറെ ആരുടെയോ നിര്‍ത്തിയിട്ടിരുന്ന കാറിനു അടുത്തു നിന്ന് അദ്ദേഹം എടുത്തതാണെന്നു നിങ്ങള്‍ തിരിച്ചറിയും. അപ്പോള്‍ പെട്ടെന്ന് ശാന്തനായി ഇടപ്പെട്ടിരുന്ന വ്യക്തി ഒരിക്കലും ശാന്തനല്ലാതായി മാറും.
ഒരു വിഷയത്തിന്‍റെ അനന്തരഫലം ദൈവത്തിന്‍റെ വീക്ഷണത്തില്‍ അറിയുന്നതാണ് ദൈവത്തെ അന്വേഷിക്കുക എന്ന് പറയുന്നത്. പരാജയത്തിനും വിജയത്തിനും ഇടയിലുള്ള പ്രധാനകാര്യം അതാണ്.
ഞാന്‍ [കര്‍ത്താവ്] നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും; ഞാന്‍ നിന്‍റെമേല്‍ ദൃഷ്ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും. നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയേയും കോവര്‍കഴുതയേയും പോലെയാകരുത്; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ട് അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല. (സങ്കീര്‍ത്തനം 32:8-9)
കര്‍ത്താവിനെ അന്വേഷിക്കുക എന്നാല്‍ ഒരു വിഷയത്തെ സംബന്ധിച്ചു ദൈവഹിതം അറിയുകയും അതില്‍ നമ്മുടെ ഇഷ്ടം ചുമത്താതിരിക്കുന്നതും ആകുന്നു.

പ്രാര്‍ത്ഥന
സര്‍വ്വശക്തനായ പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടേയും സാഹചര്യങ്ങളുടേയും പിന്നിലെ രഹസ്യങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ പോകേണ്ടതായ പാതയിലൂടെ പോകുവാന്‍ എന്നെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യേണമേ. എന്നെ നയിക്കേണമേ കര്‍ത്താവേ, അതുപോലെ എന്നെ ഫലവത്താക്കി മാറ്റേണമേ.
പിതാവേ, പാസ്റ്റര്‍ മൈക്കിളിനും, തന്‍റെ കുടുംബത്തിനും മാത്രമല്ല ടീമിലെ അംഗങ്ങള്‍ക്കും ദൈവവചനത്തിലും പ്രാര്‍ത്ഥനയിലും ആഴമായ ആനന്ദം ഉണ്ടാകുവാന്‍ അവിടുന്ന് ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
പിതാവേ, പാസ്റ്റര്‍ മൈക്കിളും, തന്‍റെ കുടുംബവും മാത്രമല്ല ടീമിലെ അംഗങ്ങളും പരിശുദ്ധാത്മാവില്‍ നിരന്തരമായി നടക്കുവാനും ആത്മാവിന്‍റെ ഫലം പ്രകടമാക്കുവാനും ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
പിതാവേ, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാരും അങ്ങയെ അറിയുകയും അങ്ങയെ സേവിക്കുകയും ചെയ്യേണ്ടതിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍.
പിതാവേ, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും അങ്ങയുടെ ജ്ഞാനം നല്‍കുകയും ആത്മീകരായ ഉപദേഷ്ടാക്കന്മാര്‍ അവരെ വലയം ചെയ്യുവാന്‍ അങ്ങ് ഇടയാക്കുകയും ചെയ്യണം. യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel
Most Read
● ഒരു പൊതുവായ താക്കോല്‍● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യത
● മാറുവാന്‍ സമയം വൈകിയിട്ടില്ല
● ഐക്യതയുടേയും അനുസരണത്തിന്റെയും ഒരു ദര്‍ശനം
● വലിയ വാതിലുകള്‍ ദൈവം തുറക്കുന്നു
● ആത്മീയ വാതിലുകള്‍ അടയ്ക്കുന്നു
അഭിപ്രായങ്ങള്‍