അനുദിന മന്ന
സന്ദര്‍ശനത്തിന്‍റെയും പ്രത്യക്ഷതയുടേയും ഇടയില്‍
Sunday, 14th of April 2024
1
0
247
Categories :
ദൈവീക സന്ദര്‍ശനങ്ങള്‍ (Divine Visitation)
അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. (ഉല്‍പത്തി 21:1).
"യഹോവ അരുളിച്ചെയ്തിരുന്നതുപോലെ", "താന്‍ വാഗ്ദത്തം ചെയ്തിരുന്നതുപോലെ" തുടങ്ങിയ പദപ്രയോഗങ്ങള്‍ നിങ്ങള്‍ ശ്രദ്ധയോടെ നോക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
ദൈവത്തിന്‍റെ സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ട് ദൈവവചനം പറയുന്നു, "വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?" (സംഖ്യാപുസ്തകം 23:19). ദൈവം ചില കാര്യങ്ങളെ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് അവന്‍ പൂര്‍ത്തീകരിക്കും എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.
എന്നിരുന്നാലും, നിങ്ങള്‍ അറിയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഉണ്ട്. നിങ്ങള്‍ അറിഞ്ഞിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങളാണിത്. സന്ദര്‍ശനത്തിനും പ്രത്യക്ഷതയ്ക്കും ഇടയില്‍ എപ്പോഴും ഒരു സമയപരിധി ഉണ്ടായിരിക്കും. ചിലര്‍ക്ക് ഈ സമയപരിധി കുറച്ചു കാലമായിരിക്കും എന്നാല്‍ മറ്റു ചിലര്‍ക്ക് ദീര്‍ഘകാലം ആയിരിക്കാം. ഞാന്‍ വിശദമാക്കാം.
സാറാ അവളുടെ ഗര്‍ഭസ്ഥ കാലത്ത് ആയിരുന്നപ്പോള്‍ പല തരത്തിലുമുള്ള ചിന്തകളുടെ മേഘം അവളുടെ മനസ്സില്‍ മൂടുവാന്‍ ശ്രമിച്ചു. "എനിക്ക് ദീര്‍ഘകാലത്തിനു ശേഷമാണ് ഈ കുഞ്ഞിനെ കിട്ടിയിരിക്കുന്നത്, എനിക്ക് കുഞ്ഞിനെ നഷ്ടമായാല്‍ എന്ത് ചെയ്യും?" അവളുടെ അത്ഭുതം പുറത്തു വന്നിട്ടില്ലായിരുന്നു അവള്‍ അതിന്‍റെ പ്രക്രിയയില്‍ ആയിരുന്നു. ഇതിനെയാണ് കാത്തിരിപ്പിന്‍റെ കാലം എന്ന് പറയുന്നത്. കാത്തിരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല.
കാത്തിരിപ്പിന്‍റെ ഈ കാലത്ത് നാം എന്താണ് ചെയ്യേണ്ടത്?
"യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവയ്ക്കുക". (സങ്കീര്‍ത്തനം 27:14). ഇതായിരിക്കാം സാറാ ചെയ്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതുപോലെ നാമും ചെയ്യണം.
നാമെല്ലാം കാത്തിരിപ്പിന്‍റെ കാലം അനുഭവിക്കുന്നവര്‍ ആണ്. അങ്ങനെയുള്ള സമയങ്ങളില്‍, നമുക്ക് ഒരു തിരഞ്ഞെടുപ്പ് നടത്താം: നമുക്ക് നമ്മോടു തന്നെ സഹതാപം തോന്നുകയും, ഭയവും നിരാശയും നമ്മെ നിയന്ത്രിക്കാന്‍ അനുവദിക്കയും ചെയ്യാം, അല്ലെങ്കില്‍ നാം കാത്തിരിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ദൈവം എന്തെല്ലാം ചെയ്യുന്നു എന്ന് കാണുവാന്‍ വേണ്ടി ദൈവത്തില്‍ ആശ്രയിക്കയും ചെയ്യാം.
കാത്തിരിപ്പിന്‍റെ കാലത്ത് സാറായെ പോലെ നാമും ദൈവത്തിന്‍റെ വചനത്തില്‍ മുറുകെ പിടിക്കണം. എബ്രായര്‍ 11:11 പറയുന്നു, "വിശ്വാസത്താല്‍ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്ഥന്‍ എന്ന് എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു".
ദൈവവചനം വിശ്വാസത്തെ സംബന്ധിച്ചു പറയുമ്പോള്‍ ഒക്കേയും, അത് എപ്പോഴും തിരുവെഴുത്തുകളുമായി ബന്ധപ്പെട്ടതാണ്. ദൈവം സംസാരിച്ച വചനത്തെ സാറാ മുറുകെ പിടിക്കുവാന്‍ ഇടയായി. ദൈവം എന്താണ് സംസാരിച്ചത് എന്ന് അവള്‍ വീണ്ടും വീണ്ടും അവളെത്തന്നെ ഓര്‍മ്മിപ്പിച്ചു കാണും. ഇത് തന്നെയാണ് നാമും ചെയ്യേണ്ടത്.

പ്രാര്‍ത്ഥന
പിതാവേ, അവിടുന്ന് വിശ്വസ്ഥന്‍ ആണ്. എന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുവാനുള്ള അങ്ങയുടെ സമ്പത്തിനെയും സൃഷ്ടിപരമായ കഴിവിനേയും ഒരിക്കലും സംശയിക്കാതിരിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ഒരു കാര്യം: ക്രിസ്തുവില്‍ ശരിയായ നിക്ഷേപം കണ്ടെത്തുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #7
● ദാനം നല്കുവാനുള്ള കൃപ - 1
● മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
● നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?
● ചില നേതാക്കള്‍ വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
അഭിപ്രായങ്ങള്‍