അനുദിന മന്ന
സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെടുക
Sunday, 19th of November 2023
0
0
877
Categories :
സ്നേഹം (Love)
തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാന്‍ 3:16)
ആ ക്രമം ശ്രദ്ധിക്കുക, ദൈവം ലോകത്തെ സ്നേഹിച്ചു, അവന്‍ നല്‍കി. കാരണം ദൈവം സ്നേഹം ആകുന്നു (1യോഹന്നാന്‍ 4:16). ദൈവം നല്‍കുന്നവന്‍ കൂടെയാണ്. ദൈവം സ്വഭാവത്താല്‍ തന്നെ ആത്യന്തികമായി നല്‍കുന്നവന്‍ ആകുന്നു. സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെട്ടു നല്‍കുവാന്‍ ദൈവം ഒരു ഉദാഹരണം കാണിച്ചിരിക്കുന്നു.
സ്നേഹത്തിന്‍റെ മനോഭാവത്തോടെ നാം നല്‍കുക എന്നത് നമുക്ക് നിര്‍ണ്ണായകമായ കാര്യമാണ്. വേദപുസ്തകം പറയുന്നു, "എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്ക് ഒരു പ്രയോജനവും ഇല്ല". (1കൊരിന്ത്യര്‍ 13:3)
ദരിദ്രരും ആവശ്യത്തില്‍ ഇരിക്കുന്നവരും ആയവര്‍ക്ക് ഭക്ഷണം കൊടുക്കുവാന്‍ ത്യാഗം സഹിക്കുന്നവര്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ സ്നേഹം ഇല്ലാതെ അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്‌താല്‍, കൊടുക്കുന്നവര്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു.
ദൈവത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍, കൊടുക്കുന്ന തുകയേക്കാള്‍ പ്രാധാന്യമായിരിക്കുന്നത് ശരിയായ മനോഭാവമാണ്.
കര്‍ത്താവായ യേശു ഈ കാര്യം ഊന്നിപറയുകയുണ്ടായി:
"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരും ആയുള്ളോരെ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം(ദശാംശം) കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു". (മത്തായി 23:23)
യേശുവിന്‍റെ കാലത്തെ മതനേതാക്കള്‍ കൃത്യമായ തുക നല്‍കുവാന്‍ സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും, ഇതിന്‍റെ മദ്ധ്യത്തില്‍, അവരുടെ മനോഭാവം കാരണം ക്രിസ്തു അവരെ ശാസിക്കുകയുണ്ടായി. അവര്‍ ന്യായം, കരുണ, വിശ്വസ്തത എന്നിവയെ ത്യജിച്ചു കളയുന്നു. അവരുടെ മനോഭാവം കപടഭക്തിയുള്ളതായിരുന്നു. എത്ര തുകയാണ് കൊടുക്കുന്നതെങ്കിലും, അത് സ്നേഹം നിറഞ്ഞ ഹൃദയത്തോടെ ആയിരിക്കണം ചെയ്യേണ്ടത്.
അപ്പോസ്തലനായ പൗലോസ് പറഞ്ഞു, "ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ, എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കുവേണ്ടി മരിച്ചു ഉയിര്‍ത്തവനായിട്ടു തന്നെ ജീവിക്കേണ്ടതിന് അവന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു". (2കൊരിന്ത്യര്‍ 5:14-15).
നമ്മിലുള്ള ക്രിസ്തുവിന്‍റെ സ്നേഹമാണ് എല്ലാ പ്രചോദകരെക്കാള്‍ ഏറ്റവും വലിയത്. അതാണ് അവനെ പിന്‍പറ്റുവാന്‍, നമുക്കായിട്ടല്ല അവനായി തന്നെ ജീവിക്കുവാന്‍ നമ്മെ കാരണമാക്കുന്നത്. പിതാവിന്‍റെ സ്നേഹം നമ്മില്‍ ഉണ്ടെങ്കില്‍, നാമും കൊടുക്കുന്നവര്‍ ആയിരിക്കും. നൂറുകണക്കിന് ആളുകള്‍ ഞങ്ങളുടെ ആരാധനയില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നുണ്ട്, എന്നാല്‍ കൊടുക്കുന്നവര്‍ വളരെ ചുരുക്കം ആണ്.
ഇന്ന് നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക. സ്നേഹത്തിന്‍റെ മനോഭാവത്തോടെ കര്‍ത്താവിന്‍റെ വേലയ്ക്കു കൊടുക്കുന്നവരാണോ നിങ്ങള്‍? സ്നേഹ മനോഭാവത്തോടുകൂടെ കര്‍ത്താവിനെ സേവിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് സ്നേഹ മനോഭാവത്തോടുകൂടെയാണോ അതോ കേവലം ഒരു ദൌത്യത്തിന്‍റെ ഭാഗമായാണോ?
ഏറ്റുപറച്ചില്‍
എനിക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിനാല്‍ ദൈവസ്നേഹം എന്‍റെ ഹൃദയത്തിലേക്ക് പകരപ്പെടട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്നുമുതല്‍ ഞാന്‍ ചെയ്യുന്നതെല്ലാം സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെട്ട് ആയിരിക്കും.
എന്‍റെ കൊടുക്കലുകള്‍, എന്‍റെ സേവനം, എന്‍റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ എല്ലാം കര്‍ത്താവിനു ഒരു സൌരഭ്യവാസനയായി തീരട്ടെ.
എന്‍റെ കൊടുക്കലുകള്‍, എന്‍റെ സേവനം, എന്‍റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ എല്ലാം കര്‍ത്താവിനു ഒരു സൌരഭ്യവാസനയായി തീരട്ടെ.
Join our WhatsApp Channel
Most Read
● ദിവസം 18:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ആരാധനയ്ക്കുള്ള ഇന്ധനം
● സുവിശേഷം പ്രചരിപ്പിക്കുക
● തളിര്‍ത്ത വടി
● മറക്കുന്നതിലെ അപകടങ്ങള്
● പ്രാര്ത്ഥനയില് ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം
● ദൈവം എങ്ങനെയാണ് കരുതുന്നത് #2
അഭിപ്രായങ്ങള്‍