അനുദിന മന്ന
ദിവസം39:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Thursday, 18th of January 2024
1
0
703
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
എനിക്കൊരു അത്ഭുതം ആവശ്യമാണ്
"അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമംതന്നെ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായിത്തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവനു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായിത്തീർന്നു". (അപ്പൊ.പ്രവൃ 3:16).
മാനുഷീക വിശദീകരണങ്ങളെ വെല്ലുവിളിക്കുന്ന, ഭൌമീക മണ്ഡലത്തില്‍ പ്രകടമാകുന്ന അമാനുഷീകമായ ദൈവത്തിന്റെ പ്രവൃത്തികളാണ് അത്ഭുതങ്ങള്‍. അത്ഭുതങ്ങളെ വിശദീകരിക്കുവാന്‍ കഴിയുകയില്ല; അത് ദൈവത്തിന്റെ ശക്തിയാല്‍ മനുഷ്യര്‍ ആസ്വദിക്കുന്നതായ കാര്യമാകുന്നു. നമ്മുടെ ജീവിതത്തില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു അവസരത്തില്‍, നാം അത്ഭുതങ്ങളെ അനുഭവിച്ചിട്ടുള്ളവരാണ്.
യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷയില്‍ ഉടനീളം, തന്റെ ജീവിതത്തിലൂടെ അത്ഭുതങ്ങള്‍ നടക്കുന്നതായി നാം കാണുന്നുണ്ട്. യേശുവിനെ സംബന്ധിച്ച് അത്ഭുതങ്ങള്‍ സാധാരണമായ ഒരു കാര്യമായിരുന്നു. അപ്പൊസ്തലന്മാരും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുവാന്‍ ഇടയായി. ഒരു വിഷപാമ്പ് പൌലോസിന്റെ കൈയ്യില്‍ കടിച്ചു തൂങ്ങിയപ്പോള്‍, അവന് മരിച്ചുപോകുമെന്ന് ആളുകള്‍ വിചാരിച്ചു, എന്നാല്‍ അവന് മരിച്ചില്ല (അപ്പൊ.പ്രവൃ 28:4-6). അവന് ഒരു അത്ഭുതം അനുഭവിച്ചു. യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും കരങ്ങളില്‍ കൂടി അത്ഭുതങ്ങള്‍ നടക്കുവാന്‍ ദൈവം അനുവദിച്ചു.
പഴയനിയമത്തില്‍ പോലും, വിവിധ തരത്തിലുള്ള അത്ഭുതങ്ങളെ നാം കാണുന്നുണ്ട്. ഇന്ന്, നമ്മുടെ ജീവിതത്തിലേക്ക് ദൈവത്തിന്റെ അത്ഭുതത്തിന്റെ ശക്തി ഇറങ്ങി വരേണ്ടതിനായി പ്രാര്‍ത്ഥിക്കുവാനാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങള്‍ക്ക് എവിടെയാണ് ഒരു അത്ഭുതം ആവശ്യമായിരിക്കുന്നത് എന്ന് എനിക്കറിയില്ല, എന്നാല്‍ ഈ കാലങ്ങളില്‍ നിങ്ങള്‍ക്ക് യേശുവിന്റെ നാമത്തില്‍ ഒരു അത്ഭുതം ലഭിക്കുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.
ആളുകള്‍ക്ക് അത്ഭുതം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
1. അവരുടെ മാനുഷീക ശക്തി അവരെ പരാജയപ്പെടുത്തുമ്പോള്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ ആവശ്യമാണ്.
2. അവര്‍ക്കെതിരായുള്ള യുദ്ധം കഠിനമായിരിക്കുമ്പോള്‍ അവര്‍ക്ക് അത്ഭുതം ആവശ്യമാണ്.
3. സകല പ്രതീക്ഷകളും അസ്തമിച്ച് യാതൊരു പ്രതീക്ഷയുമില്ലാതെ ഇരിക്കുമ്പോള്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ ആവശ്യമാകുന്നു.
4. ചില കാര്യങ്ങള്‍ ചെയ്തുതീര്ക്കുവാന് അവര്‍ക്ക് ഒരു സമയപരിധിയുള്ളപ്പോള് അവര്‍ക്ക് അത്ഭുതം ആവശ്യമാണ്.
5. കാര്യങ്ങള്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുമ്പോള്‍, എന്തുകൊണ്ട് കാര്യങ്ങള്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ രഹസ്യം അവര്‍ക്ക് വിശേദീകരിക്കുവാന് കഴിയാതെയിരിക്കുമ്പോള്‍ അവര്‍ക്ക് ഒരു അത്ഭുതം ആവശ്യമാണ്.
6. നാണക്കേടിന്റെയും പരിഹാസത്തിന്റെയും ഘട്ടത്തില്‍ ആളുകള്‍ക്ക് അത്ഭുതങ്ങള്‍ ആവശ്യമാണ്.
7. ജീവനു ഭീഷണിയായിരിക്കുന്ന ഒരു രോഗത്തെ ആളുകള്‍ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് ഒരു അത്ഭുതം ആവശ്യമാണ്.
8. അവശ്യസാധനങ്ങള്‍ അത്യാവശ്യമായി വരുമ്പോള്‍ ആളുകള്‍ക്ക് അത്ഭുതം ആവശ്യമാകുന്നു.
9. ആരുംതന്നെ സഹായിക്കുവാന്‍ ഇല്ലാതിരിക്കുമ്പോള്‍ ആളുകള്‍ക്ക് അത്ഭുതം ആവശ്യമാണ്. ആളുകളെ തട്ടിക്കൊണ്ടു പോകുകയും, അവര്‍ക്കായി സഹായത്തിനു ആരുമില്ലാതെയിരിക്കയും, എന്നാല്‍ ഒരു അത്ഭുതം സംഭവിച്ചതുനിമിത്തം അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് പരിക്കേല്‍ക്കാതെ മടങ്ങിവരികയും ചെയ്തതായ കേസുകളെ സംബന്ധിച്ച് ഞാന്‍ കേട്ടിട്ടുണ്ട്.
നിങ്ങള്‍ക്ക് ഒരു അത്ഭുതം ആവശ്യമുള്ളപ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്?
1. നിങ്ങളുടെ വിശ്വാസത്തെ വളര്‍ത്തുക.
നമ്മുടെ ഇന്നത്തെ പ്രധാന വേദഭാഗത്തില്‍ നിന്നും, യേശുവിന്റെ നാമത്തില്‍ ശിഷ്യന്മാര്ക്ക് വിശ്വാസമുണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് കാണാം. യേശുവിന്റെ നാമം പ്രകൃതിയില്‍ അത്ഭുതകരമാണ് കാരണം തിരുവചനം പറയുന്നു അവനെ അത്ഭുതമന്ത്രി എന്ന് വിളിക്കണം, അതിന്റെ അര്‍ത്ഥവും അത്ഭുതം എന്നുതന്നെയാണ്. യെശയ്യാവ് 9:6.
അതുകൊണ്ട്, ദൈവത്തിലും യേശുക്രിസ്തുവിന്റെ നാമത്തിലുമുള്ളതായ നിങ്ങളുടെ വിശ്വാസത്തെ വളര്‍ത്തിയെടുക്കുക കാരണം അതാണ് ഈ നിമിഷത്തേക്കുള്ള അത്ഭുതത്തെ സൃഷ്ടിക്കുന്നത്.
2. ഒരു അത്ഭുതം പ്രതീക്ഷിക്കുക. നിങ്ങള്‍ ഒരു അത്ഭുതത്തെ പ്രതീക്ഷിക്കണം. ഒരു പ്രശ്നത്തെ പ്രതീക്ഷിക്കരുത്. ലജ്ജയെ പ്രതീക്ഷിക്കരുത്. മരണത്തെ പ്രതീക്ഷിക്കരുത്. ഭൌതീക മണ്ഡലത്തില്‍ എന്ത് സംഭവിക്കുന്നു എന്നത് കാര്യമാക്കേണ്ട, ദൈവത്തിന്റെ ഇടപ്പെടല്‍ പ്രതീക്ഷിക്കുക.
3. നിങ്ങള്‍ ഒരു അത്ഭുതത്തെ നിശ്ചയമായി പ്രതീക്ഷിക്കണം.
വചനം പറയുന്നു നിങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വരികയില്ല (സദൃശ്യവാക്യങ്ങള്‍ 23:18). അതുകൊണ്ട് നിങ്ങള്‍ ഒരു അത്ഭുതം പ്രതീക്ഷിക്കുന്നില്ലയെങ്കില്, ഒരു അത്ഭുതം അനുഭവിക്കുവാന്‍ നിങ്ങള്‍ക്ക് പ്രയാസമായിരിക്കും.
4. ഒരു അത്ഭുതത്തിനായി പ്രാര്‍ത്ഥിക്കുക.
നിങ്ങള്‍ക്ക് ആവശ്യമായ സകല കാര്യങ്ങളേയും പ്രാര്‍ത്ഥന മറികടക്കുന്നു. വാതിലുകള്‍ തുറക്കുവാന്‍ ആവശ്യമായ പ്രധാനപെട്ട താക്കോലാണ് പ്രാര്‍ത്ഥന. നിങ്ങള്‍ ഒരു അത്ഭുതത്തിനായി പ്രാര്‍ത്ഥിക്കണം.
5. നന്ദി അര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്യുക. അപ്പത്തേയും മീനിനേയും യേശു വര്‍ദ്ധിപ്പിക്കുന്നതിനു മുമ്പ്, അവന് നന്ദി അര്‍പ്പിച്ചു (യോഹന്നാന് 6:11). നന്ദി അര്‍പ്പിക്കുന്നത് അത്ഭുതങ്ങള്‍ ഉളവാക്കുവാന്‍ ഇടയാക്കും.
ആരാധന, സ്തുതി, സ്തോത്രാര്‍പ്പണം എന്നിവയ്ക്ക് അത്ഭുതങ്ങളെ ഉളവാക്കുവാന്‍ സാധിക്കും. പൌലോസും ശീലാസും കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍, അവര്‍ പ്രാര്‍ത്ഥിക്കുകയും പാടി ദൈവത്തെ സ്തുതിയ്ക്കുകയും ചെയ്തു, അപ്പോള്‍ അവിടെ ഒരു ഭൂകമ്പമുണ്ടായി. ആ ഭൂകമ്പം ഒരു അത്ഭുതമായിരുന്നു (അപ്പൊ.പ്രവൃ 16:25-26). ദൈവത്തിന്റെ സാന്നിധ്യത്തെ ആകര്‍ഷിക്കുന്ന ആ ശബ്ദം പുറപ്പെടുവിക്കുവാന്‍ നിങ്ങള്‍ പഠിക്കണം. നിങ്ങള്‍ക്ക് ആവശ്യങ്ങളുള്ളതും ബുദ്ധിമുട്ടേറിയതുമായ സമയങ്ങളില്‍, എത്രയധികം നിങ്ങള്‍ പരാതിപ്പെടുമോ അത്രയധികം അത്ഭുതങ്ങള്‍ നിങ്ങളില്‍ നിന്നും അകലെയായിരിക്കും.
അത് എങ്ങനെ നടക്കുമെന്ന് നിങ്ങള്‍ അറിയേണ്ടതായ കാര്യമില്ല. ദൈവം നിങ്ങള്‍ക്കായി ഇറങ്ങിവന്നു നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുക മാത്രം ചെയ്യുക.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. അതേ കര്‍ത്താവേ, എന്റെ ജീവിതത്തിന്റെ ഈ സമയത്ത് എനിക്കൊരു അത്ഭുതം ആവശ്യമാണ്. യേശുവിന്റെ നാമത്തില്‍. (യിരെമ്യാവ് 32:27).
2. പിതാവേ, എന്റെ സകല സാമ്പത്തീക ആവശ്യങ്ങളെയും നിറവേറ്റുന്ന, കരുതലിന്റെ ഒരു അത്ഭുതം ഈ മാസത്തില്‍, ഈ കാലങ്ങളില്‍ സംഭവിക്കേണ്ടതിനായി യേശുവിന്റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (ഫിലിപ്പിയര്‍ 4:19).
3. പിതാവേ, ഈ കാലങ്ങളില്‍ എന്റെ ജീവിതത്തില്‍ വര്‍ദ്ധനവിന്റെയും വളര്‍ച്ചയുടെയും അത്ഭുതങ്ങള്‍ നടക്കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, യേശുവിന്റെ നാമത്തില്‍. (2 കൊരിന്ത്യര്‍ 9:8).
4. പിതാവേ, എന്റെ ജീവിതത്തില്‍ സഹായത്തിന്റെ അത്ഭുതത്തിനായി യേശുവിന്റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (സങ്കീര്‍ത്തനം 121:1-2).
5. ഈ വര്‍ഷം മുഴുവനും, എന്റെ സാമ്പത്തീക കാര്യത്തിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരു അത്ഭുതം ഞാന്‍ യേശുവിന്റെ നാമത്തില്‍ ആസ്വദിക്കും. (ആവര്‍ത്തനപുസ്തകം 28:12).
6. പിതാവേ, യാതൊരു വഴിയുമില്ലാത്തിടത്ത് എനിക്കായി ഒരു വഴി അവിടുന്ന് ഒരുക്കേണമേ, യേശുവിന്റെ നാമത്തില്‍. (യെശയ്യാവ് 43:19).
7. യേശുവിന്റെ നാമത്തില്‍, ഞാന്‍ അത്ഭുതങ്ങളില്‍ നടക്കും, ഞാന്‍ വിജയത്തില്‍ നടക്കും ഞാന്‍ സമൃദ്ധിയില്‍ നടക്കും, യേശുവിന്റെ നാമത്തില്‍. (3 യോഹന്നാന് 1:2).
8. എന്റെ ജീവിതത്തിനു എതിരായി അടച്ചുവെച്ചിരിക്കുന്ന ഏതൊരു വാതിലും യേശുക്രിസ്തുവിന്റെ നാമത്തില്‍ ഇപ്പോള്‍ത്തന്നെ തുറക്കപ്പെടട്ടെ. (വെളിപ്പാട് 3:8).
9. പിതാവേ, എനിക്കായി പുതിയ വാതിലുകളെ തുറക്കേണമേ, അനുഗ്രഹത്തിന്റെ വാതിലുകള്‍, ഉയര്‍ച്ചയുടെ വാതിലുകള്‍, വര്‍ദ്ധനവിന്റെ വാതിലുകള്‍, യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 84:11).
10. നഷ്ടപ്പെട്ട സകല അനുഗ്രഹങ്ങളെയും നിയമനങ്ങളെയും ഞാന്‍ തിരിച്ചുപിടിക്കുന്നു. അത് എങ്ങനെ സംഭവിക്കും എന്ന് എനിക്കറിയില്ല. എന്നാല്‍ ഈ കാലങ്ങളില്‍ അത് നിശ്ചയമായി സംഭവിക്കും, യേശുവിന്റെ നാമത്തില്‍, ആമേന്‍. (യോവേല്‍ 2:25).
Join our WhatsApp Channel
Most Read
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2● സുവിശേഷം അറിയിക്കുന്നവര്‍
● എസ്ഥേറിന്റെ രഹസ്യം എന്തായിരുന്നു?
● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
● സ്തോത്രമാകുന്ന യാഗം
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
● യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുക
അഭിപ്രായങ്ങള്‍