english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 2
അനുദിന മന്ന

കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 2

Sunday, 11th of February 2024
1 0 954
Categories : കടം (Debt)
പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി (പ്രവാചകനായ) എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവ് മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തന്‍ ആയിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. (2 രാജാക്കന്മാര്‍ 4:1).

ആ മനുഷ്യന്‍ തന്‍റെ ഭാര്യയേയും മക്കളേയും കടത്തില്‍ വിട്ടേച്ചുപോയി. വേദപുസ്തകം പറയുന്നു, "ഗുണവാന്‍ മക്കളുടെ മക്കള്‍ക്കു അവകാശം വെച്ചേക്കുന്നു" (സദൃശ്യവാക്യങ്ങള്‍ 13:22).

അത് ഞാനും നിങ്ങളും ആകുവാന്‍ പോകുന്നു എന്ന് ഞാന്‍ പ്രവചിച്ചു പറയുന്നു.

(പ്രവാചകന്‍) എലീശാ അവളോടു: "ഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്നു അവള്‍ പറഞ്ഞു". (2 രാജാക്കന്മാര്‍ 4:2).

ആ വിധവ ഏറെക്കുറെ വിചിത്രമായ മറുപടിയാണ് നല്‍കിയത്. "എനിക്ക് ഒന്നുമില്ല, എന്നാല്‍ എനിക്ക് ചിലതുണ്ട്". ദൈവം നിങ്ങള്‍ക്ക്‌ ഇതിനകം തന്നിട്ടുള്ള ചില കാര്യങ്ങളെ ദൈവം എപ്പോഴും ഉപയോഗിക്കും. ദൈവം മോശെയോടു ചോദിച്ചു നിന്‍റെ കൈയില്‍ എന്തുള്ളു. അപ്പോള്‍ മോശെയുടെ കൈവശം അപ്രധാനം എന്ന് തോന്നിപ്പിക്കുന്ന ഒരു വടി മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ദേശത്തെ മുഴുവന്‍ വിടുവിക്കുവാന്‍ ദൈവം അതാണ്‌ ഉപയോഗിച്ചത്.

ദാവീദിനെ യിസ്രായേലില്‍ മുഴുവന്‍ പ്രസിദ്ധമാക്കുവാന്‍ ഒരു കവിണയും ചില കല്ലുകളും മാത്രമാണ് ദൈവം ഉപയോഗിക്കുന്നത്. അയ്യായിരത്തില്‍ അധികമായി ഉണ്ടായിരുന്ന വലിയ ഒരു പുരുഷാരത്തെ പോഷിപ്പിക്കുവാന്‍ ദൈവം അഞ്ചു അപ്പവും രണ്ടു മീനുമാണ് (അതും അല്പം പഴകിയത്) ഉപയോഗിക്കുവാന്‍ ഇടയായത്. നിങ്ങള്‍ക്ക്‌ ഉള്ളത് എന്തെന്ന് ദൈവം നിങ്ങളെ കാണിച്ചുതരട്ടെ എന്നതാണ് എന്‍റെ പ്രാര്‍ത്ഥന. അത് ഒരു താലന്താകാം, ഒരു വരം ആകാം; അത് എത്ര ചെറുതായാലും കുഴപ്പമില്ല, നിങ്ങളെ കടത്തില്‍ നിന്നും പുറത്തു കൊണ്ടുവരുവാന്‍ ദൈവം അത് ഉപയോഗിക്കുവാന്‍ ഇടയാകും. ഈ വചനം ഏറ്റെടുക്കുക.

അതിനു അവന്‍ (പ്രവാചകന്‍): "നീ ചെന്നു നിന്‍റെ അയല്‍ക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുത്. പിന്നെ നീയും നിന്‍റെ മക്കളും അകത്തു കയറി വാതില്‍ അടെച്ചു പാത്രങ്ങളിലൊക്കെയും പകര്‍ന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്ത് മാറ്റിവെക്കുക എന്നു പറഞ്ഞു". (2 രാജാക്കന്മാര്‍ 4:3-4).

ദൈവമനുഷ്യന്‍ ആ വിധവയ്ക്ക് പ്രാവചനീകമായ ഒരു നിര്‍ദ്ദേശം നല്‍കുന്നു. അത് എങ്ങനെയാണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന് ചോദ്യം ചെയ്യാതെ ആ പ്രാവചനീക വചനം അവള്‍ വിശ്വസിക്കുകയുണ്ടായി. നിങ്ങള്‍ അനുസരിക്കുവാന്‍ തീരുമാനിക്കുന്ന ഒരു നിര്‍ദ്ദേശം നിങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്ന ഭാവിയെ നിര്‍ണ്ണയിക്കും. ഒരു നിര്‍ദ്ദേശം നിര്‍മ്മിതിയെ കൊണ്ടുവരുന്നു. നിര്‍ദ്ദേശങ്ങളുടെ ദൌര്‍ലഭ്യം നാശത്തെ കൊണ്ടുവരുന്നു.

നിങ്ങള്‍ക്ക്‌ നല്‍കുവാന്‍ ഒരു പ്രാവചനീക നിര്‍ദ്ദേശം എന്‍റെ പക്കല്‍ ഉണ്ട്.
നിങ്ങളുടെ കടങ്ങള്‍ എല്ലാം ഒരു പേപ്പറില്‍ എഴുതുക. ഓരോ പ്രാവശ്യവും നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവിടെ പറഞ്ഞിരിക്കുന്ന പ്രാര്‍ത്ഥനാ സൂചികപോലെ പറഞ്ഞു ആ കടങ്ങളെ തുടച്ചുനീക്കണമേ എന്നു കര്‍ത്താവിനോടു അപേക്ഷിക്കുക. ഇത് വളരെ ലളിതമെന്നു തോന്നിയേക്കാം എന്ന് എനിക്കറിയാം, എന്നാല്‍ ഈ പ്രവചന സന്ദേശം വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി ഇത് പ്രവര്‍ത്തിക്കുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക.

1. കര്‍ത്താവേ, അങ്ങ് എനിക്ക് തന്നിരിക്കുന്നത് കാണുവാന്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ.

2. കര്‍ത്താവേ മറ്റുള്ളവര്‍ എളുപ്പത്തില്‍ കാണാത്ത കാര്യങ്ങളെ കാണുവാന്‍ വേണ്ടി എന്‍റെ കണ്ണുകളെ തുറക്കേണമേ. ദൈവീകമായ അവസരങ്ങള്‍ക്കായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു.

3. എന്‍റെ ജീവിതത്തിലേയും, എന്‍റെ കുടുംബത്തിലേയും എല്ലാ കടത്തിന്‍റെ മലകളും യേശുവിന്‍റെ നാമത്തില്‍ വേരോടെ പറിഞ്ഞുപോകട്ടെ.

4. എനിക്ക് പകരമായി യേശുവിന്‍റെ രക്തം സംസാരിക്കട്ടെ, കടം വാങ്ങിക്കുന്ന ശാപം ഇന്നുതന്നെ എന്‍റെ ജീവിതത്തില്‍ നിന്നും
 തകര്‍ക്കപ്പെടുകയും ഞാന്‍ വായ്പ കൊടുക്കുവാന്‍ ഇടയാകയും ചെയ്യട്ടെ, യേശുക്രിസ്തുവിന്‍റെ നാമത്തില്‍. ആമേന്‍.

5.എന്‍റെ കുടുംബ പരമ്പരയില്‍ ഞാന്‍ അഭിവൃദ്ധി പ്രാപിക്കയില്ല എന്നു പറയുന്ന ഓരോ ശക്തികളുമേ, നിങ്ങള്‍ ഭോഷ്കരാണ്, അഗ്നിയാല്‍ വെന്തുപോകുക, യേശുക്രിസ്തുവിന്‍റെ നാമത്തില്‍..

Join our WhatsApp Channel


Most Read
● ജാഗ്രതയോടെ നിങ്ങളുടെ ഹൃദയങ്ങള്‍ സൂക്ഷിക്കുക
● അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● ഒരു പൊതുവായ താക്കോല്‍
● യേശുവിന്‍റെ രക്തം പ്രയോഗിക്കുക
● താമസമില്ലാത്ത അനുസരണത്തിന്‍റെ ശക്തി
● ഏഴു വിധ അനുഗ്രഹങ്ങള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ