അനുദിന മന്ന
നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
Tuesday, 20th of February 2024
1
0
427
Categories :
ശിഷ്യത്വം (Discipleship)
നിങ്ങളുടെ ജീവിതത്തിലെ ഛായാപടമാണ് ഓരോ ദിവസവും. നിങ്ങളുടെ ദിവസം നിങ്ങള്‍ എങ്ങനെ ചിലവഴിക്കുന്നു, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍, ഓരോ ദിവസങ്ങളിലും നിങ്ങള്‍ കണ്ടുമുട്ടുന്ന ആളുകള്‍ ഇവയെല്ലാം നിങ്ങളുടെ ഭാവി എങ്ങനെ രൂപപ്പെടും എന്നുള്ളതിനെകുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. നിങ്ങളുടെ ഓരോ ദിനവും നിങ്ങള്‍ ജീവിക്കുമ്പോള്‍ അങ്ങനെ നിങ്ങള്‍ നിങ്ങളുടെ ഭാവിയെ നിര്‍മ്മിക്കുകയാണ്.
'ദിനംതോറും' എന്നതിന്‍റെ പ്രാധാന്യത ദൈവവചനവും ഊന്നിപറയുന്നുണ്ട്. കര്‍ത്താവായ യേശു പറഞ്ഞു, "എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ". (ലൂക്കോസ് 9 : 23). യേശുവിനെ അനുഗമിക്കുക എന്നത് ആഴ്ചയില്‍, മാസത്തില്‍ അഥവാ വര്‍ഷത്തില്‍ ഒരുപ്രാവശ്യം ചെയ്യേണ്ട കാര്യമല്ല - അത് ദിനംതോറും നാം ചെയ്യേണ്ടതായ ഒരു കാര്യമാണ്.
യാഹോവയ്ക്കു പാടി അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍; നാള്‍തോറും അവന്‍റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 96:2).
'നാള്‍തോറും' എന്ന പദപ്രയോഗം ശ്രദ്ധിക്കുക. അതിന്‍റെ ലളിതമായ അര്‍ത്ഥം 'ഓരോ ദിവസവും' എന്നതാണ്. നാം അനുദിനവും ദൈവത്തെ ആരാധിക്കണം (യാഹോവയ്ക്കു പാടി വാഴ്ത്തണം). നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ പ്രവര്‍ത്തിക്ക് ആഴ്ചകളുടെയും മാസങ്ങളുടെയും അടിസ്ഥാനത്തിലല്ല പ്രത്യുത അനുദിനവും നാം സാക്ഷ്യം പറയേണ്ടത് ആവശ്യമാണ്.
പ്രധാനപ്പെട്ട ഒരുദിവസം അഥവാ ഉപയോഗശൂന്യമായ ഒരുദിവസം എന്ന ഒരു കാര്യമില്ല. അതുകൊണ്ടാണ് വേദപുസ്തകം ഇങ്ങനെ പറയുന്നത്: ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക. (സങ്കീര്‍ത്തനം 118:24). നിങ്ങള്‍ സന്തോഷിച്ച് ആനന്ദിക്കുവാന്‍ ദൈവം നിങ്ങളെ നിര്‍ബന്ധിക്കുകയില്ല.നമ്മുടെ ജീവിതത്തിലെ മറ്റൊരു പുതിയ ദിവസത്തിനായി സന്തോഷിച്ച് ദൈവത്തിനു നന്ദി പറയുക എന്നത് നാം തീരുമാനിക്കേണ്ട കാര്യമാണ്.
അതുകൊണ്ട് നിങ്ങള്‍ നോക്കുക, നിങ്ങളുടെ ഭാവിയുടെ രഹസ്യം മറഞ്ഞിരിക്കുന്നത് നിങ്ങളുടെ ഓരോ ദിവസവുമുള്ള ദിനചര്യയില്‍ ആകുന്നു. ഒരാള്‍ ഇപ്രകാരം പറഞ്ഞു, നിങ്ങളുടെ ദിനചര്യ എന്നെ കാണിക്കുക, അപ്പോള്‍ നിങ്ങള്‍ എവിടംവരെ പോകും എന്ന് ഞാന്‍ പറഞ്ഞുതരാം". അറിയപ്പെടുന്ന പല വലിയ കോടീശ്വരന്മാര്‍ക്കും ഈ രഹസ്യം അറിയാം, അതുപോലെ ഞാനും നിങ്ങളും ഇത് മുറുകെ പിടിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. കര്‍ത്താവായ യേശു പറഞ്ഞു, "അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി". (മത്തായി 6:34)
നാളെ എന്താണ് കരുതിവെച്ചിരിക്കുന്നത് എന്നതിനെ സംബന്ധിച്ചു അനേകരും വിചാരപ്പെടുന്നവരും ആശങ്കപ്പെടുന്നവരും ആണ്. വിചാരങ്ങളെയും ഉത്കണ്ഠകളേയും അതിജീവിക്കുവാനുള്ള രഹസ്യം നമ്മുടെ 'ഇന്നില്‍' നാം ശ്രദ്ധയുള്ളവര്‍ ആകണം എന്നതാണ് എന്ന് കര്‍ത്താവായ യേശു വെളിപ്പെടുത്തുന്നു. നാളത്തെ കൊയ്ത്തിനുള്ള വിത്താണ് ഇന്ന് എന്നത്. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോ, കാര്യനിര്‍വ്വാഹകനൊ അഥവാ ബിസിനസ് വ്യക്തിയോ ആയിരിക്കാം; ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റവും നല്ലത് നല്‍കാന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ നാളെകള്‍ സംരക്ഷിക്കപ്പെടും.
ഒരു കാര്യം കൂടി പറയട്ടെ : ഒരു പ്രശസ്തനായ ദൈവദാസന്‍ ഒരിക്കല്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി, "നിങ്ങളുടെ അനുദിന കാര്യപരിപാടി ദൈവം തന്ന ദര്‍ശനത്തിനു അനുസരിച്ച് നിങ്ങള്‍ പണിയുവാന്‍ തയ്യാറാകണം". അതുപോലെതന്നെ നിങ്ങളുടെ ഓരോ കൂടിക്കാഴ്ച ക്രമീകരണങ്ങള്‍, നിങ്ങള്‍ ചെയ്യുന്ന സകല കാര്യങ്ങളും, നിങ്ങള്‍ എവിടെ പോകുന്നു, നിങ്ങള്‍ ആരെയെല്ലാം കാണുന്നു എന്നിത്യാദി എല്ലാം. ഇതാണ് ഞാന്‍ ശ്രമിക്കുന്നതും ചെയ്യുന്നതും. ഇത് ചില ആളുകളെ അസ്വസ്ഥരാക്കും, എന്നാല്‍ ഓരോ ദിവസത്തിന്‍റെ അന്ത്യത്തില്‍, നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ പ്രസാദിപ്പിക്കും.

ഏറ്റുപറച്ചില്‍
(ഇതു ഓരോ ദിവസവും പറയുക) ഇന്ന് എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണ്. ഇന്ന് ഞാന്‍ മുന്‍പ് ഒരിക്കലും ചെയ്തിട്ടില്ലാത്തത് പോലെ പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യും. ഇന്ന് ഞാന്‍ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ലാത്തത് പോലെ ദൈവത്തിന്‍റെ പ്രീതി അനുഭവിക്കും. ഇന്ന് ഞാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത നിലയില്‍ ദൈവത്തിന്‍റെ ശക്തി എന്നിലൂടെ വെളിപ്പെടുന്നത് കാണും. എന്‍റെ ദൈവീകമായ സഹായികളെ ഇന്ന് ഞാന്‍ കാണും. ഇന്ന് വലിയ ഒരു സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും ദിവസമാകുന്നു.
Join our WhatsApp Channel
Most Read
● ആളുകള്‍ ഒഴിവുകഴിവുകള് പറയുവാനുള്ള കാരണങ്ങള് - ഭാഗം 2● ദൈവീക സ്വഭാവമുള്ള വിശ്വാസം
● ചിന്തകളുടെ തള്ളിക്കയറ്റത്തെ നിയന്ത്രിക്കുക
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക
● ഉത്കണ്ഠാപൂര്വ്വമായ കാത്തിരിപ്പ്
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
● ഒരു സ്വപ്നം ദൈവത്തിങ്കല് നിന്നാണോ എന്ന് എങ്ങനെ അറിയാം
അഭിപ്രായങ്ങള്‍