അനുദിന മന്ന
മരിച്ചവരില്‍ ആദ്യജാതന്‍
Sunday, 25th of February 2024
1
0
900
Categories :
ക്രിസ്തുവിന്‍റെ ദൈവത്വം (Deity of Christ)
വിശ്വസ്ത സാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താല്‍ വിടുവിക്കുന്നവനും, (വെളിപ്പാട് 1:5)
കര്‍ത്താവിനു നല്‍കിയിരിക്കുന്ന രണ്ടാമത്തെ നാമം നാം കാണുന്നത് : മരിച്ചവരില്‍ ആദ്യജാതന്‍ എന്നതാണ്.
ലാസറും മറ്റുള്ളവരും യേശുവിനു മുമ്പ് ഉയിര്‍ത്തെഴുന്നേറ്റിട്ടും കര്‍ത്താവായ യേശുക്രിസ്തുവിനെ "മരിച്ചവരില്‍ ആദ്യജാതന്‍" എന്നു വിളിക്കുന്നത് എന്തുകൊണ്ട്? അതിന്‍റെ ഉത്തരം ഇതാണ്, അവര്‍ എല്ലാവരും ജീവനിലേക്കു ഉയര്‍ത്തെഴുന്നേറ്റു എങ്കിലും അവര്‍ വീണ്ടും മരിക്കുവാന്‍ ഇടയായി. "ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തില്‍ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും." (അപ്പൊ.പ്രവൃ 26:23)
ശ്രദ്ധിക്കുക, ഈ വാക്യത്തിലും; ഇത് പറയുന്നു, "മരിച്ചവരില്‍ നിന്നും ഉയിര്‍ക്കുന്നവരില്‍ അവന്‍ ആദ്യനായിരിക്കും", എന്നെന്നേക്കും ജീവിക്കേണ്ടതിനു അവന്‍ മരിച്ചവരില്‍ നിന്നും ഉയിര്‍ക്കും എന്നതാണ് അതിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം. ആ ആശയത്തില്‍, മരിച്ചവരില്‍ നിന്നും ആദ്യം ഉയിര്‍ത്തെഴുന്നേറ്റത് ശരിക്കും ക്രിസ്തു ആയിരുന്നു.
ക്രിസ്തു "മരിച്ചവരില്‍ ആദ്യജാതന്‍" എന്ന സൂചന, കൊലോസ്യര്‍ 1:15 ലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രസ്താവനയേയും വ്യക്തമാക്കി തരുന്നു: "അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിമയും സര്‍വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു". ഇവിടെ, ക്രിസ്തു "സര്‍വസൃഷ്ടിക്കും ആദ്യജാതന്‍" എന്ന് പറഞ്ഞിരിക്കുന്നു.
ഉപരിതലത്തില്‍ നിന്നു ഇത് നോക്കിയാല്‍, ക്രിസ്തു ഈ ലോകത്തില്‍ ജനിച്ചപ്പോള്‍ ആണ് അവന്‍ അസ്തിത്വത്തിലേക്ക് വന്നത്, മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അവന്‍ നിത്യനല്ല മറിച്ച് സൃഷ്ടിക്കപ്പെട്ട മറ്റൊരു വ്യക്തിയാണ് എന്ന് തോന്നിയേക്കാം. യഹോവ സാക്ഷികള്‍ തങ്ങളുടെ കാര്യപരിപാടി വളര്‍ത്തുവാന്‍ വേണ്ടി ഈ വേദഭാഗത്തെ വളച്ചൊടിക്കാറുണ്ട്. പ്രധാനപ്പെട്ട കാര്യം എന്നത് മരിച്ചവരില്‍ നിന്നു എന്നെന്നേക്കുമായി പുനരുത്ഥാനം പ്രാപിച്ച ആദ്യ വ്യക്തി യേശുക്രിസ്തുവാണ്.
"ആദ്യജാതന്‍" എന്ന പദത്തിന്‍റെ ലളിതമായ അര്‍ത്ഥം, അദ്രവത്വമുള്ള, തേജസ്സുള്ള ശരീരത്തോടുകൂടെ ഉയിര്‍ക്കുവാന്‍ കാത്തിരിക്കുന്ന നീണ്ട നിരയിലെ ആളുകളില്‍ നിന്നും ക്രിസ്തു "ആദ്യഫലമായി തീര്‍ന്നു" എന്നതാണ്. (1കൊരിന്ത്യര്‍ 15:20).
വേദപുസ്തകം പറയുന്നു ക്രിസ്തുവിന്‍റെ രണ്ടാമത്തെ വരവിങ്കല്‍ നാം തേജസ്സുള്ള ശരീരം പ്രാപിക്കുവാന്‍ ഇടയാകും. നമ്മുടെ തേജസ്സുള്ള ശരീരം എങ്ങനെയുള്ളത് ആയിരിക്കും?
1കൊരിന്ത്യര്‍ 15:53 പറയുന്നു, "ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യത്വത്തെയും ധരിക്കേണം".
ഈ വാക്യം പറയുന്നു നമുക്ക് മാറ്റം സംഭവിക്കും എന്ന്. അതുപോലെ 1യോഹന്നാന്‍ 3:2 പറയുന്നു, ".............അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കുംപോലെ തന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാര്‍ ആകും". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, നമ്മുടെ തേജസ്സുള്ള ശരീരം ക്രിസ്തുവിന്‍റെ തേജസ്സുള്ള ശരീരം പോലെയായിരിക്കും.
ക്രിസ്തുവിന്‍റെ തേജസ്സുള്ള ശരീരം എങ്ങനെയുള്ളത് ആയിരുന്നു?
1. അത് ആത്മീകം ആയിരുന്നു - പ്രകൃതി നിയമങ്ങള്‍ക്കുള്ളില്‍ അത് ഒതുങ്ങുന്നത് ആയിരുന്നില്ല. ലൂക്കോസ് 24ഉം യോഹന്നാന്‍ 20ഉം അനുസരിച്ച്, യേശുവിനു പ്രത്യക്ഷന്‍ ആകുവാനും അപ്രത്യക്ഷന്‍ ആകുവാനും കഴിയും, അതുപോലെ അവനു ചുമരില്‍ കൂടിയും അടച്ചിരിക്കുന്ന വാതിലില്‍ കൂടിയും പോകുവാന്‍ കഴിയും.
2. അത് ശാരീരികം ആയിരുന്നു. യേശുവിനു മീനും തേങ്കട്ടയും ഭക്ഷിക്കുവാന്‍ കഴിഞ്ഞു, തന്‍റെ കൈകാലുകളിലെ ആണിപ്പാടുകള്‍ തന്‍റെ ശിഷ്യന്മാരെ കാണിക്കുവാന്‍ അവനു സാധിച്ചു, അതുപോലെ അവനു സംസാരിക്കുവാനും മനസ്സിലാക്കുവാനും കഴിഞ്ഞു.
3. അത് ശക്തിയുള്ളതായിരുന്നു. അപ്പൊ.പ്രവൃ 1:9-11 വരെയുള്ള വാക്യങ്ങളില്‍, യേശു ഒരു മലയുടെ മുകളില്‍ നില്‍ക്കുകയും അവിടെ നിന്നു പെട്ടെന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു.
4. അത് മഹത്വീകരിക്കപ്പെട്ടത് ആയിരുന്നു. ലൂക്കോസ് 24:31 പറയുന്നതുപോലെ, ഒരു ചിന്തയാല്‍ യേശുവിനു തന്നെത്തന്നെ കൊണ്ടുപോകുവാന്‍ കഴിയുമായിരുന്നു.
5. അത് അദ്രവത്വമായത് ആയിരുന്നു. അപ്പൊ.പ്രവൃ 1:11 നമ്മോടു പറയുന്നത്, ഏകദേശം 2,000 ത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശു പോയ അതേ ശരീരത്തോടുകൂടെ അവന്‍ വീണ്ടുംവരും എന്നാണ്.

പ്രാര്‍ത്ഥന
1. സ്നേഹമുള്ള പിതാവേ, യേശുവിനെ സ്വീകരിക്കുന്നതില്‍ കൂടെ എനിക്ക് ക്ഷമയും നിത്യജീവനും ലഭിക്കുവാന്‍ വേണ്ടി കര്‍ത്താവായ യേശുക്രിസ്തു വന്ന് എനിയ്ക്കായി മരിച്ചു എന്ന് ഞാന്‍ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു.
2. കര്‍ത്താവേ, അങ്ങയുടെ മഹത്വകരമായ വരവിനു വേണ്ടി ഞാനും എന്‍റെ കുടുംബവും ഒരുങ്ങിയിരിക്കുവാന്‍ അങ്ങയുടെ ആത്മാവിനാല്‍ ഞങ്ങളെ ശക്തീകരിക്കേണമേ.
3. പിതാവേ, മറ്റു അനേകം ആളുകളെ മാനസാന്തരത്തിലേക്കും അങ്ങയിലുള്ള വിശ്വാസത്തിലേക്കും വരുവാന്‍ സഹായിക്കേണ്ടതിനു അങ്ങയുടെ ആത്മാവിനാല്‍ എന്നെ ബലപ്പെടുത്തേണമേ, അങ്ങനെ അവരും അവന്‍റെ മഹത്വത്തിലെ വരവിനായി തയ്യാറുള്ളവര്‍ ആയിരിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel
Most Read
● ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● അഭിഷേകത്തിന്റെ നമ്പര്. 1 ശത്രു.
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● വിശ്വാസത്തില് ഉറച്ചുനില്ക്കുക
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● മാനുഷീക പ്രകൃതം
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
അഭിപ്രായങ്ങള്‍