അനുദിന മന്ന
ആ കള്ളങ്ങളെ പുറത്തുകൊണ്ടുവരിക
Wednesday, 28th of February 2024
1
0
857
Categories :
വിശ്വാസങ്ങള്‍ (Beliefs)
ഈ അടുത്ത സമയത്ത്, യേശുവില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ തന്‍റെ സ്കൂള്‍ പഠനകാലം മുഴുവന്‍ ഭീഷണി കേള്‍ക്കേണ്ടി വന്ന ഒരു യ്യൌവനക്കാരനില്‍ നിന്നും എനിക്ക് ഒരു ഇ മെയില്‍ ലഭിക്കുകയുണ്ടായി - അവന്‍ താമസിച്ചിരുന്നത് അധികം ക്രിസ്ത്യാനികള്‍ ഒന്നും ഇല്ലാത്ത ഉത്തര ഭാരതത്തിലെ ഏതോ ഒരു സ്ഥലത്തായിരുന്നു. ഈ കാരണത്താല്‍ ക്രിസ്ത്യാനികള്‍ എന്നും ദുരിതത്തിലും കഷ്ടതയിലും ജീവിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ ആണെന്ന് അവന്‍ വിശ്വസിക്കുവാന്‍ ഇടയായി. ഇപ്പോള്‍, അവന്‍ കോളേജില്‍ എത്തിനില്‍ക്കുമ്പോള്‍, അത് അവനെ ഒരു കൂട്ടിനകത്ത് പോകുവാന്‍ ഇടയാക്കി. അത് അവന്‍റെ മാര്‍ക്കുകളെയും വല്ലാതെ ബാധിക്കുകയുണ്ടായി.
അവന് ഞാന്‍ എഴുതിയ മറുപടിയുടെ ഒരു ഭാഗമാണ് ഇത്, അനേകര്‍ക്ക് ഇത് ബാധകമാണെന്ന് ഞാന്‍ ചിന്തിക്കുന്നു.
നമ്മുടെ പല വിശ്വാസങ്ങളും ദൈവവചനത്തിന്‍റെ സത്യങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല. ആയതിനാല്‍ ആണ് ഞാനും നിങ്ങളും ദൈവവചനം ദിനംതോറും പഠിക്കണം എന്ന് പറയുന്നത്. (നോഹ ആപ്പിലെ അനുദിന മന്ന, വേദപുസ്തക വ്യാഖ്യാനം എന്നിവ നിങ്ങള്‍ക്ക് അത് തുടങ്ങുന്നതിനു നല്ലത് ആയിരിക്കും).
വര്‍ഷങ്ങളായി, മാസങ്ങളായി മാറി വന്ന വ്യത്യസ്ത സാഹചര്യങ്ങളുടെ കാരണത്താല്‍ നിങ്ങള്‍ ശേഖരിച്ച സകല അവിശ്വാസങ്ങളെയും ദൈവത്തിന്‍റെ വചനം വെല്ലുവിളിക്കാന്‍ ഇടയായിത്തീരും.
ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതും പ്രാണനേയും ആത്മാവിനേയും സന്ധിമജ്ജകളേയും വേര്‍വിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. (എബ്രായര്‍ 4:12).
ശ്രദ്ധിക്കുക, നമ്മുടെ ആന്തരീകമായ ചിന്തകളേയും ആഗ്രഹങ്ങളെയും ദൈവത്തിന്‍റെ വചനം പുറത്തു കൊണ്ടുവരുന്നു (അതിന്‍റെ വെളിച്ചം പ്രകാശിക്കുന്നു). സത്യം എന്ത് ആകുന്നു എന്നും എന്തല്ല എന്നും, ശരി എന്ത് എന്നും തെറ്റ് എന്ത് എന്നും അങ്ങനെ പലതും ദൈവവചനം തുറന്നുകാട്ടുന്നു. ഇത് ലളിതമായി തോന്നിയേക്കാം, എന്നാല്‍ ഇത് നിര്‍ണായകമായ ഒരു കാര്യമാണ്.
ഒന്നാമതായി, തെറ്റായ വിശ്വാസങ്ങളെ വേരോടെ പിഴുതു മാറ്റുവാന്‍ ഇത് പ്രവര്‍ത്തിക്കുന്നു (ഉദാഹരണത്തിന്, നിങ്ങള്‍ മൂഢനൊ, താഴ്ന്നവനോ, കൊള്ളാത്തവനോ, കുടുംബത്തിലെ വെറുക്കപ്പെട്ടവനൊ അല്ല).
രണ്ടാമതായി, നിങ്ങള്‍ യഥാര്‍ത്ഥമായി ആരായിരിക്കുന്നു എന്ന സത്യത്തിലേക്കും (സ്നേഹിക്കപ്പെട്ടവര്‍, അംഗീകരിക്കപ്പെട്ടവര്‍, ക്ഷമിക്കപ്പെട്ടവര്‍), വിശ്വാസി എന്ന നിലയില്‍ നിങ്ങള്‍ ആരുടെതാണെന്നും (അവിശ്വസനീയമായി സ്നേഹിക്കുന്ന ഒരു ദൈവത്തിന്‍റെ), നിങ്ങള്‍ക്കു വേണ്ടിയുള്ള ദൈവത്തിന്‍റെ അത്യന്തമായ സ്നേഹത്തിലേക്കും വാഗ്ദത്തങ്ങളിലേക്കും, അചഞ്ചലമായും സ്ഥിരമായും ഇന്നും എന്നേക്കും നില്‍ക്കുന്നതിലേക്കും ആ കള്ളങ്ങള്‍ എല്ലാം വഴിമാറും.
ദൈവവചനം പഠിക്കുന്നത് ഒരിക്കലും നിര്‍ത്തരുത് കാരണം നിങ്ങള്‍ വിജയികളാകുവാനും നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉയരങ്ങളില്‍ എത്തുവാനും വേണ്ടിയാണ് നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ കാണുവാനായി തുടങ്ങും!

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം എന്‍റെ ആത്മാവില്‍ ആഴമായി ഇറങ്ങുമാറാകട്ടെ. ഓരോ ദിവസവും അങ്ങയുടെ വചനം പഠിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ മഹത്വത്തിനായി എന്‍റെ ജീവിതത്തെ സ്വാധീനിക്കുവാന്‍ കഴിയുന്ന മറഞ്ഞുകിടക്കുന്ന സത്യങ്ങളെ വചനത്തില്‍ നിന്നും എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്● വചനത്തിന്റെ സ്വാധീനം
● ആ കാര്യങ്ങള് സജീവമാക്കുക
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്ഗ്ഗങ്ങള്
● ഒരു കാര്യം: ക്രിസ്തുവില് ശരിയായ നിക്ഷേപം കണ്ടെത്തുക
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
അഭിപ്രായങ്ങള്‍