അനുദിന മന്ന
അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക
Sunday, 17th of March 2024
1
0
892
Categories :
പാപം (Sin)
ഓരോ കുടുംബത്തിലും അവരുടെ കുടുംബ ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അധര്‍മ്മം ഉണ്ട്.
എന്താണ് അധര്‍മ്മം?
പാപത്തിന്‍റെ ഫലമായി പൂര്‍വ്വകാലം മുതല്‍ കുടുംബങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് അധര്‍മ്മം. ഒരേ പാപം തലമുറതലമുറകളായി ചെയ്തുവരുന്നത് നാം കാണുന്നതിന്‍റെ പ്രധാനപ്പെട്ട ഒരു കാരണം ഇതാണ്.
വേദപുസ്തകത്തില്‍ പാപത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്ന അനേകം വാക്കുകള്‍ ഉണ്ട്, എന്നാല്‍ വളരെ പ്രധാനപ്പെട്ട മൂന്നെണ്ണം വിശദമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
#1 "ഹമാര്‍ഷിയ" ഇതിന്‍റെ അര്‍ത്ഥം "ലക്ഷ്യം തെറ്റിപോകുക"
എന്നതാണ്. അമ്പെയ്ത്തില്‍ മത്സരിക്കുന്ന ഒരുവന്‍ താന്‍ അമ്പ് കൊള്ളിക്കേണ്ട ലക്ഷ്യത്തില്‍ നിന്നും തെറ്റുകയും, അതുനിമിത്തം പാരിതോഷികം അഥവാ നന്മ ലഭിക്കാതിരിക്കയും ചെയ്യുന്നു. പാപത്തിനു വേണ്ടിയുള്ള പൊതുവായ ഗ്രീക്ക് പദമാണ് ഇത്, പുതിയനിയമത്തില്‍ ഇത് ഏകദേശം 221 പ്രാവശ്യം ഉപയോഗിച്ചിട്ടുമുണ്ട്.
"മുറുകെ പറ്റുന്ന പാപം (ഹമാര്‍ഷിയ)" (എബ്രായര്‍ 12:1). നാം ലക്ഷ്യമാക്കുന്നത് ദൈവത്തിന്‍റെ ഏറ്റവും നല്ലതിനെയാണ്, എന്നാല്‍ നമുക്ക് അത് നഷ്ടമാകുന്നു.
# 2 "പാരാബേസിസ്" എന്നാല്‍ "ലംഘനം" എന്നര്‍ത്ഥം.
ലംഘനം ചെയ്യുക എന്നാല്‍ മനപൂര്‍വ്വമായി ഒരു നിയമം തെറ്റിക്കുക എന്നതാണ്. ദൈവം "മണലില്‍ ഒരു വര വരക്കുമ്പോള്‍" നാം മനപൂര്‍വ്വമായി അതിന്‍റെ "മുകളിലൂടെ കടന്നുപോയാല്‍" നമുക്ക് വലിയ പ്രതിഫലങ്ങളും അനുഗ്രഹങ്ങളും നഷ്ടമാകുന്നത് നാം സഹിക്കേണ്ടതായിട്ടു വരും.
"ഓരോരോ ലംഘനത്തിനും (പാരാബേസിസ്) അനുസരണക്കേടിനും (പാരാക്കൊയെ) ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു". (എബ്രായര്‍ 2:2).
ലംഘനം ശീലിക്കുന്നത് പാപത്തെ നിങ്ങളില്‍ ഒരു ഭാഗമാക്കി മാറ്റുന്നു; നിങ്ങളുടെ സ്വഭാവത്തിന്‍റെ ഒരു ഭാഗം; നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ ഭാഗം. ഈ അവസ്ഥയില്‍ അത് അധര്‍മ്മമായി മാറുന്നു.
#3 "അനോമിയ" എന്നാല്‍ അധര്‍മ്മം എന്നാണ് അര്‍ത്ഥം.
യേശു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തത് "നമ്മെ സകല അധര്‍മ്മത്തില്‍(അനോമിയ) നിന്നും വീണ്ടെടുക്കുവാന്‍ വേണ്ടിയാണ്" (തീത്തോസ് 2:14).
ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ട് അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി. മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്‍റെ ഭാര്യ സാറായിയോടു പറഞ്ഞത്: "ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു. മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍: ഇവള്‍ അവന്‍റെ ഭാര്യ എന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. നീ എന്‍റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്‍റെ നിമിത്തം എനിക്കു നന്മ വരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും". (ഉല്‍പത്തി 12:10-13).
കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടുവാനായി നീ എന്‍റെ സഹോദരിയാണ് എന്ന് സാറായി പറയണം എന്ന കെട്ടിച്ചമച്ച ഒരു പദ്ധതി അബ്രഹാം തയ്യാറാക്കി. അത് ഒരുപ്രാവശ്യം മാത്രമല്ല, അബ്രഹാം വീണ്ടും അങ്ങനെ ചെയ്തു.
അബ്രഹാം തന്‍റെ ഭാര്യയായ സാറായെക്കുറിച്ച്: അവള്‍ എന്‍റെ പെങ്ങള്‍ എന്നു പറഞ്ഞു. ഗെരാര്‍രാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി. (ഉല്‍പത്തി 20:2)
അബ്രഹാമിന്‍റെ ഭയമാണ് അപ്രകാരം ചെയ്യുവാന്‍ അവനെ പ്രേരിപ്പിച്ച കാര്യം. അങ്ങനെ ചെയ്തത് നിമിത്തം സാറാ ഒരു അപകടകരമായ സാഹചര്യത്തിലായി കാരണം ആ രാജ്യത്തിലെ ആളുകള്‍ സാറായെ ഭാര്യയാക്കുവാന്‍ ആഗ്രഹിച്ചു.
സാറാ സംരക്ഷിക്കപ്പെട്ടില്ലായിരുന്നു എങ്കില്‍, അവള്‍ അശുദ്ധമാക്കപ്പെടുമായിരുന്നു. എന്നിരുന്നാലും, യാഹോവയാണ് സകല ദോഷങ്ങളില്‍ നിന്നും സാറായെ സംരക്ഷിച്ചത്. അബ്രഹാമിന്‍റെ വിവാഹത്തെ സംരക്ഷിച്ചതും യഹോവ ആയിരുന്നു.
അനേകം വര്‍ഷങ്ങള്‍ക്കുശേഷം, യിസ്ഹാക് ജനിച്ചതിനു ശേഷം, അവനും അതേ പാപം ചെയ്യുന്നതായി നമുക്ക് കാണുവാന്‍ കഴിയും.
അങ്ങനെ യിസ്ഹാക് ഗെരാരില്‍ പാര്‍ത്തു. ആ സ്ഥലത്തെ ജനം അവന്‍റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; അവള്‍ എന്‍റെ സഹോദരി എന്ന് അവന്‍ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവള്‍ എന്‍റെ ഭാര്യ എന്നു പറവാന്‍ അവന്‍ ശങ്കിച്ചു.(ഉല്‍പത്തി 26:6-7).
രസകരമായ കാര്യം എന്തെന്നാല്‍ അബ്രാഹം കൃത്രിമത്വം അവലംബിച്ചപ്പോള്‍ യിസ്ഹാക് ജനിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല എന്നിട്ടും അതേ തെറ്റ് അവനും ആവര്‍ത്തിക്കുകയുണ്ടായി.
നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ, സ്വാഭാവീകമായ ഒരു തരത്തിലുമുള്ള സ്വാധീനമോ അഥവാ പ്രേരണയോ കൂടാതെ തന്നെ, തന്‍റെ പിതാവ് ചെയ്ത പാപത്തിന് ഇരയായി യിസ്ഹാക്കും വീഴുവാന്‍ ഇടയായി. അവന്‍ അവന്‍റെ പിതാവിന്‍റെ പാപം ആവര്‍ത്തിക്കുന്നു.
ഇതാണ് അധര്‍മ്മം ചെയ്യുന്നത്. തലമുറകള്‍ പിതാക്കന്മാരുടെ പാപം വീണ്ടും വീണ്ടും ആവര്‍ത്തിക്കുവാന്‍ ഇത് കാരണമാകുന്നു. പിതാക്കന്മാര്‍ ഇരകളായി വീണ അതേ പാപങ്ങളാല്‍ തുടര്‍ന്നുള്ള തലമുറകളെ പരീക്ഷിക്കുവാന്‍ പിശാചിനു നിയമപരമായ അവകാശം ഇത് നല്‍കുന്നു.
നിങ്ങളുടെ ജീവിതത്തിന്മേലുള്ള അധര്‍മ്മത്തിന്‍റെ ശക്തി ഇന്ന് യേശുവിന്‍റെ നാമത്തില്‍ തകരുവാന്‍ ഇടയാകും.

ഏറ്റുപറച്ചില്‍
പിതാവേ, അങ്ങയുടെ ഏകജാതനായ പുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിനെ എനിക്ക് പകരമായി മരിക്കുവാന്‍; അവന്‍റെ ചൊരിയപ്പെട്ട രക്തത്തില്‍ കൂടെ എന്‍റെ പാപത്തിന്‍റെ കടം വീട്ടുവാന്‍, ഞങ്ങളുടെ പാപത്തിന്‍റെയും അധര്‍മ്മത്തിന്‍റെയും ശിക്ഷ അവന്‍റെ മുറിവേറ്റതും രക്തം ഒഴുകുന്നതുമായ ശരീരത്തില്‍ വഹിക്കുവാനും വേണ്ടി കാല്‍വറി കുരിശില്‍ അയച്ചതിനാല്‍ അങ്ങേക്ക് നന്ദി അര്‍പ്പിക്കുന്നു.
ഞാന്‍ എന്നെയും എന്‍റെ സകല കുടുംബാംഗങ്ങളെയും ഇപ്പോള്‍ യേശുവിന്‍റെ വിലയേറിയ രക്തത്താല്‍ മറയ്ക്കുന്നു.
എന്‍റെ കുടുംബത്തിലും പൂര്‍വ്വീകരിലും അറിഞ്ഞും അറിയാതെയുമുള്ള സകല വിഗ്രഹാരാധനയും, അന്ധകാരത്തിന്‍റെ ശക്തിയുമായുള്ള എല്ലാ ഇടപെടലുകളും ഞാന്‍ ഏറ്റുപറയുകയും പരിത്യജിക്കുകയും ചെയ്യുന്നു.
യേശുക്രിസ്തുവിന്‍റെ നാമത്തില്‍, എന്നിലും എന്‍റെ കുടുംബത്തിലുമുള്ള സകല ദുഷ്ട പ്രതിജ്ഞകളും, രക്ത ഉടമ്പടികളും, ദുഷ്ട സമര്‍പ്പണങ്ങളും, സാത്താനുമായുള്ള എല്ലാ രക്ത അടിമത്തങ്ങളും ഞാന്‍ തകര്‍ത്തുകളയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു.

Join our WhatsApp Channel
Most Read
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 2● യാഹോവയിങ്കലെ സന്തോഷം
● പിതാവിന്‍റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
● പ്രതിരോധശക്തിയുള്ളതായി ആരുമില്ല
● അനിശ്ചിതത്വത്തിന്റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● കോപത്തെ കൈകാര്യം ചെയ്യുക
അഭിപ്രായങ്ങള്‍