അനുദിന മന്ന
യേശുവിന്റെ കര്തൃത്വത്തെ ഏറ്റുപറയുക
Thursday, 21st of March 2024
1
0
666
Categories :
ഭയം (Fear)
"മനുഷ്യരുടെ മുമ്പില് എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്ഗസ്ഥനായ എന്റെ പിതാവിന് മുമ്പില് ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില് എന്നെ തള്ളിപറയുന്നവനെയോ എന്റെ പിതാവിന് മുമ്പില് ഞാനും തള്ളിപറയും". (മത്തായി 10:32-33)
മനുഷ്യരുടെ മുമ്പില് യേശുവിന്റെ കര്തൃത്വം ഏറ്റുപറയുന്നത് ലജ്ജിക്കേണ്ടതോ ഭയപ്പെടേണ്ടതോ ആയ കാര്യമല്ല. എന്നിട്ടും, അനേകം ക്രിസ്ത്യാനികള് മനുഷ്യരെ ഭയന്നുകൊണ്ട് യേശുക്രിസ്തുവിനെ കര്ത്താവും രക്ഷകനും ആയി പരസ്യമായി അംഗീകരിക്കുവാന് പേടിക്കുന്നു.
യേശുവിന്റെ ഇഹലോകവാസ കാലത്തുപോലും, അനേകര് അവന് മിശിഹ ആണെന്ന് വിശ്വസിക്കുവാന് ഇടയായി എന്നാല് തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്നും അഥവാ അവരെ യെഹൂദാ സമുദായത്തില് നിന്നും ബഹിഷ്കരിക്കും എന്നുമുള്ള ഭയത്താല് അവര് യേശുവിനെ പരസ്യമായി ഏറ്റുപറയുവാന് പേടിച്ചിരുന്നു.
ആ കാര്യത്തിനുള്ള ഒരു സംഗതി : പിറവിയിലെ കുരുടനായിരുന്ന ഒരു മനുഷ്യന് യേശുവിന്റെ കരങ്ങളാല് സൌഖ്യം പ്രാപിച്ചു. അത് തങ്ങളുടെ മകനാണോ എന്ന് തിരിച്ചറിയുവാന് അവന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്, അവര് ഇങ്ങനെ മറുപടി പറഞ്ഞു, "ഇവന് ഞങ്ങളുടെ മകന് എന്നും, കുരുടനായി ജനിച്ചവന് എന്നും ഞങ്ങള് അറിയുന്നു. എന്നാല് കണ്ണു കാണുന്നത് എങ്ങനെ എന്ന് അറിയുന്നില്ല; അവനോട് ചോദിപ്പിന്; അവന് പ്രായം ഉണ്ടല്ലോ; അവന് തന്നെ പറയും."
യേശുവാണ് തങ്ങളുടെ മകനെ സൌഖ്യമാക്കിയത് എന്ന് അവര്ക്ക് അറിയാമായിരുന്നു. എന്നാല് അവന്റെ അമ്മയപ്പന്മാര് ഇങ്ങനെ പറയുവാനുള്ള കാരണം, യേശുവിനെ മിശിഹ അഥവാ ക്രിസ്തു എന്ന് ഏറ്റുപറയുന്നവര് പള്ളിഭ്രഷ്ടര് ആകേണം എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്ന യെഹൂദാ നേതാക്കന്മാരെ അവര് ഭയപ്പെട്ടിരുന്നു എന്നുള്ളതാണ്. 23അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാര്: "അവന് പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിന് എന്നു പറഞ്ഞത്." (യോഹന്നാന് 9:22-23).
വേദപുസ്തകം പിന്നെയും നമ്മോടു പറയുന്നു, "എന്നിട്ടും പ്രമാണികളില് തന്നേയും അനേകര് അവനില് വിശ്വസിച്ചു; പള്ളിഭ്രഷ്ടര് ആകാതിരിപ്പാന് പരീശന്മാര് നിമിത്തം ഏറ്റുപറഞ്ഞില്ലതാനും." (യോഹന്നാന് 12:42).
യേശുക്രിസ്തുവിനെ ജനങ്ങള് തങ്ങളുടെ കര്ത്താവും രക്ഷിതാവും ആയി പരസ്യമായി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ട്?
വേദപുസ്തകം പറയുന്നു, "അവര് ദൈവത്താലുള്ള മാനത്തെക്കാള് മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു". (യോഹന്നാന് 12:43). പല സമയങ്ങളിലും, ദൈവത്തിന്റെ അംഗീകാരത്തെക്കാള് മനുഷ്യന്റെ അംഗീകാരത്തെ കൂടുതല് പ്രാധാന്യത്തോടെ കാണുമ്പോഴാണ്, യേശുക്രിസ്തുവിനെ പരസ്യമായി അംഗീകരിക്കുന്നതില് ആളുകള് പരാജയപ്പെടുന്നത്.
മറ്റുള്ളവരുടെ വിസമ്മതത്തെ നാം വളരെയധികം ഭയപ്പെടുവാന് കാരണമെന്ത്?
വേദപുസ്തകം അതിനെ വിളിക്കുന്നത്, "മാനുഷ ഭയം" എന്നാണ്. മാനുഷ ഭയം നാം നടപടി എടുക്കേണ്ട സമയത്ത് നമ്മെ സ്തംഭിപ്പിക്കയും നാം സംസാരിക്കേണ്ട സമയത്ത് നമ്മുടെ വായ് അടെപ്പിക്കയും ചെയ്യുന്നു.
"മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയില് ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും" (സദൃശ്യവാക്യങ്ങള് 29:25).
"കെണി" എന്നതിനു ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം സൂചിപ്പിക്കുന്നത് മൃഗങ്ങളെയോ പക്ഷികളെയോ പിടിക്കുവാന് വേട്ടക്കാര് ഉപയോഗിച്ചിരുന്ന കെണിയെയാണ്. കെണികള് അപകടകാരികളാണ്, നാം സ്വതന്ത്രരാകുവാന് നമ്മളാല് കഴിയുന്നതെല്ലാം നാം ചെയ്യേണ്ടതാണ്.
മാനുഷഭയത്തില് നിന്നും നമ്മെ വിടുവിക്കുവാന് ദൈവത്തിനു ശക്തിയുണ്ട് എന്നതാണ് സദ്വര്ത്തമാനം അങ്ങനെ അവന്റെ പുത്രനായ കര്ത്താവായ യേശുക്രിസ്തുവിന്റെ സമ്പൂര്ണ്ണമായ യാഗത്തിലൂടെ ദൈവം നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യത്തില് സുരക്ഷിതമായും ഭയമില്ലാതെയും നമുക്ക് ജീവിക്കാം.
#1 നിങ്ങളുടെ ജീവിതത്തിലെ മാനുഷഭയത്തെ നിങ്ങള് തിരിച്ചറിയുന്ന മാത്രയില് തന്നെ, അത് പാപമാണെന്ന് ദൈവത്തോടു ഏറ്റുപറയുകയും മാനസാന്തരപ്പെടുകയും ചെയ്യുക.
#2 "മനുഷ്യരേക്കാള് നാം ദൈവത്തെ അനുസരിക്കേണ്ടതാകുന്നു" (അപ്പൊ.പ്രവൃ 5:29). അനുസരണം ധൈര്യത്തിനു വേണ്ടി വിളിക്കുന്നു. ധൈര്യം എന്നാല് ഭയമെന്ന വികാരത്തിന്റെ അസാന്നിധ്യമല്ല, എന്നാല് നമുക്ക് എന്ത് തോന്നുന്നു എന്നതിലുപരി അനുസരിക്കുവാനുള്ള സ്പഷ്ടതയാണ് അത്.
#3. എല്ലാ സമയങ്ങളിലും എല്ലാ സ്ഥലത്തും ഭയം കൂടാതെയും ധൈര്യത്തോടെയും യേശുക്രിസ്തുവിനെ പ്രഘോഷിക്കുവാന് വേണ്ടിയുള്ള കൃപയ്ക്കായും ശക്തിക്കായും ദൈവത്തോടു അപേക്ഷിക്കുക.

ഏറ്റുപറച്ചില്
ഞാന് ദൈവത്തെ ഭയപ്പെടും മനുഷ്യരെ ഭയപ്പെടുകയില്ല. കര്ത്താവായ യേശുക്രിസ്തു എനിക്ക് വേണ്ടി മരിച്ചു, അവന് വീണ്ടും ഉയര്ത്തെഴുന്നേറ്റപ്പോള്, അവന് എനിക്ക് വിജയം നല്കി. ആകയാല് എല്ലാ സമയത്തും എല്ലാ സ്ഥലങ്ങളിലും ഞാന് യേശുവിനെ ഏറ്റവും ഉയര്ത്തും.
Join our WhatsApp Channel
Most Read
● ജ്ഞാനവും സ്നേഹവും പ്രചോദകര് എന്ന നിലയില്● ദൈവീകമായ മര്മ്മങ്ങള് അനാവരണം ചെയ്യപ്പെടുന്നു
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
● ഏറ്റവും കൂടുതൽ പൊതുവായുള്ള ഭയം
● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
● നിങ്ങളുടെ ആശ്വാസ മേഖലയില്നിന്ന് പുറത്തുവരിക
● ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
അഭിപ്രായങ്ങള്