അനുദിന മന്ന
അമാനുഷീകമായതിനെ പരിപോഷിപ്പിക്കുക
Saturday, 30th of March 2024
1
0
862
Categories :
കാത്തിരിക്കുക (Waiting)
നമ്മുടെ ക്രിസ്തീയ ജീവിത യാത്രയില്‍, പരിശുദ്ധാത്മാവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരേ സമയത്ത് ആശ്രയിക്കുകയും, ദൈവം നല്‍കിയിട്ടുള്ള നമ്മുടെ കഴിവുകള്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ട്, പലപ്പോഴും വളരെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളില്‍ കൂടി നാം യാത്രചെയ്യുന്നതായി നാം നമ്മെത്തന്നെ കണ്ടെത്തുന്നു. 1 കൊരിന്ത്യര്‍ 12:4-6 വരെയുള്ള വാക്യങ്ങളില്‍ അപ്പോസ്തലനായ പൌലോസ് നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, "എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട് ; കർത്താവ് ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻതന്നെ".
നമ്മുടെ സൃഷ്ടിതാവ് നമുക്ക് നല്‍കിയിട്ടുള്ള കഴിവുകളും നിപുണതകളും ഉപയോഗിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും, നമ്മുടെ ആശ്രയം ഈ വരങ്ങളില്‍ മാത്രമായി വെക്കാതിരിക്കുവാന്‍ നാം ജാഗ്രതയുള്ളവര്‍ ആയിരിക്കണം. സദൃശ്യവാക്യങ്ങള്‍ 3:5-6 നമ്മോടു ഇപ്രകാരം നിര്‍ദ്ദേശിക്കുന്നു, "പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും".
നമ്മുടേതായ മേഖലകളില്‍ നാം വളരുകയും മികവിന്‍റെ തലങ്ങള്‍ കൈവരിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ നേട്ടങ്ങള്‍ നമ്മുടെ സ്വന്തം പ്രയത്നത്തിന്‍റെ ഫലമാണോ അതോ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തിയുടെ ഫലമാണോ എന്ന് വിവേചിച്ചറിയുന്നത് കൂടുതല്‍ വെല്ലുവിളിയായി മാറുന്നു. ഇവിടെയാണ് നമ്മുടെ താലന്തുകള്‍ ദൈവത്തിനു സമര്‍പ്പിക്കേണ്ടതിന്‍റെ പ്രാധാന്യം കടന്നുവരുന്നത്. വിദഗ്ദ്ധനായ ഒരു കുശവന്‍ കളിമണ്ണിനെ പണിതെടുക്കുന്നതു പോലെ, നമ്മുടെ കഴിവുകള്‍ ദൈവത്തിന്‍റെ കൈകളിലെ കേവലം ഉപകരണങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, കര്‍ത്താവിന്‍റെ കരങ്ങളാല്‍ നാം രൂപപ്പെടുവാനും നയിക്കപ്പെടുവാനും നാം നമ്മെത്തന്നെ അനുവദിക്കണം.
മഹത്തായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു നിസ്സാരമെന്ന് തോന്നുന്നതായ കാര്യങ്ങളെ ദൈവത്തിനു എപ്രകാരം ഉപയോഗിക്കുവാന്‍ കഴിയുമെന്നതിന്‍റെ ശക്തമായ ഒരു ഓര്‍മ്മപ്പെടുത്തലാണ് ന്യായാധിപന്മാരുടെ പുസ്തകം 7-ാം അദ്ധ്യായത്തിലെ ഗിദയോന്‍റെ ചരിത്രം. മിദ്യാന്യരെ പരാജയപ്പെടുത്തുക എന്ന അതികഠിനമായ ദൌത്യം ഗിദയോന്‍ നേരിട്ടപ്പോള്‍, പ്രാരംഭമായി അവന്‍ 32,000 പേര്‍ അടങ്ങുന്നതായ ഒരു സൈന്യത്തെ ഒരുമിച്ചുകൂട്ടി. എന്നാല്‍, തന്‍റെ സൈന്യത്തെ വെറും 300 പേരുടെ കൂട്ടമായി ചുരുക്കുവാന്‍ ദൈവം അവനോടു ആവശ്യപ്പെട്ടു, അങ്ങനെ മാനുഷീക ശക്തികളെക്കാള്‍ ഉപരിയായി ദൈവീക ഇടപ്പെടല്‍ മുഖാന്തിരമാണ് വിജയം കൈവരിക്കപ്പെടുന്നത് എന്ന് ഉറപ്പാക്കി കൊടുത്തു.
അതുപോലെ, നാമും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നതിനു മുമ്പ് കര്‍ത്താവിനായി കാത്തിരിക്കുവാനും അവന്‍റെ ശബ്ദം കേള്‍ക്കുവാനും നാം പഠിക്കണം. യെശയ്യാവ് 40:31 ഇപ്രകാരം വാഗ്ദത്തം ചെയ്യുന്നു, "എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും". ക്ഷമയുടേയും ശ്രദ്ധയുടേയും ഒരു ഭാവം വളര്‍ത്തിയെടുക്കുന്നതില്‍ കൂടി, ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കുവാനും, നമ്മുടേതായ സ്വന്തം വിവേകത്തില്‍ ഊന്നുവാനുള്ള കെണികളെ ഒഴിവാക്കുവാനും ഉള്ളതായ ഒരു സ്ഥാനത്തു നാം നമ്മെത്തന്നെ ഉറപ്പിക്കും.
അതിലുപരിയായി, നമ്മുടെ താലന്തുകളും വരങ്ങളും വ്യക്തിപരമായ നേട്ടത്തിനും അല്ലെങ്കില്‍ ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ളതല്ല മറിച്ച്, ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ വളര്‍ച്ചയ്ക്കും ദൈവ രാജ്യത്തിന്‍റെ ഉന്നമനത്തിനും വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുന്നത് പ്രധാനപ്പെട്ടതായ കാര്യമാകുന്നു. 1 പത്രോസ് 4:10 നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, "ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ".
അങ്ങനെയാണെങ്കില്‍, ദൈവത്തിന്‍റെ ആത്മാവില്‍ ആശ്രയിക്കുകയും നമ്മുടെ വരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിന്‍റെ ഇടയിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിര്‍ത്തികൊണ്ടുള്ള യാത്രയുടെ താക്കോല്‍ എന്നത് താഴ്മയുള്ളതും വഴങ്ങുന്നതുമായ ഹൃദയം കാത്തുസൂക്ഷിക്കുക എന്നതാകുന്നു. കര്‍ത്താവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം നിരന്തരമായി അന്വേഷിക്കുന്നതിലൂടെ, അവന്‍റെ നടത്തിപ്പിനായി കാത്തിരിക്കുന്നതിലൂടെ, നമ്മുടെ കഴിവുകളെ ദൈവത്തിന്‍റെ മഹത്വത്തിനായി വിനിയോഗിക്കുന്നതിലൂടെ, ദൈവത്തിന്‍റെ അത്യന്തമായ ശക്തി നമ്മിലൂടെ പ്രവര്‍ത്തിക്കുന്നത് നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും. നാം അങ്ങനെ ചെയ്യുമ്പോള്‍, ഫിലിപ്പിയര്‍ 4:13 ലെ സത്യത്തിനു നാം സാക്ഷ്യം വഹിക്കും, അവിടെ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്, "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു".
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ശബ്ദം കേള്‍ക്കുവാനായി എന്നെ പഠിപ്പിക്കേണമേ. എന്‍റെ എല്ലാ തീരുമാനങ്ങളും അങ്ങയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്നത് ആയിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 06:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● മദ്ധ്യസ്ഥ പ്രാര്ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്
● ആദരവും മൂല്യവും
● മല്ലന്മാരുടെ വംശം
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 14: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍