english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
അനുദിന മന്ന

നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക

Friday, 12th of April 2024
1 0 909
Categories : വിശ്വാസങ്ങള്‍ (Beliefs)
മിക്കവാറും എല്ലാവരും തന്നെ പുതിയ ലക്ഷ്യങ്ങളോടെയും തീരിമാനങ്ങളോടെയും ആണ് വര്‍ഷം ആരംഭിക്കുന്നത്. ലക്ഷ്യങ്ങള്‍ ഉണ്ടാകുന്നതിലോ തീരുമാനങ്ങള്‍ എടുക്കുന്നതിലോ ഇപ്പോള്‍ തെറ്റൊന്നുമില്ല. എന്നിരുന്നാലും, പല ലക്ഷ്യങ്ങളും തീരുമാനങ്ങളും പൂര്‍ത്തീകരണ രേഖയില്‍ എത്താറില്ല. എല്ലാവരും സകാരാത്മകവും നല്ലതുമായ തീരുമാനങ്ങള്‍ ആണ് എടുക്കുന്നത് എന്നുള്ളതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

എന്നാല്‍, നിങ്ങളുടെ തീരുമാനങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കുന്നതില്‍ നിന്നും നിങ്ങളെ പരിമിതപ്പെടുത്തുന്നത് എന്താണെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ? അത് നിങ്ങളുടെ വിശ്വാസങ്ങള്‍ ആണ്. ഞാന്‍ വിശ്വാസം എന്ന് അര്‍ത്ഥമാക്കുന്നത് എന്താണ്? നിങ്ങള്‍ നിങ്ങളോടുതന്നെ പറയുന്നത് എന്താണോ അതാണ്‌ യഥാര്‍ത്ഥമായി നിങ്ങള്‍ ഉള്ളില്‍ വിശ്വസിക്കുന്നത്. നിങ്ങള്‍ ലോകത്തെ എങ്ങനെ കാണുന്നു എന്നതിലും നിങ്ങള്‍ക്ക്‌ എങ്ങനെ തോന്നുന്നു എന്നതിലും അതിനു വലിയ പങ്കു തന്നെയുണ്ട്‌. 

പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങള്‍ എന്തൊക്കെയാണ്?
 ചിന്തകളും, ഒരു വ്യക്തി സത്യമാണെന്ന് വിശ്വസിക്കുന്ന ചില അഭിപ്രായങ്ങള്‍ എന്നാല്‍ അതിനു ദൈവവചനത്തില്‍ അടിസ്ഥാനം ഇല്ലാതിരിക്കുന്നത് ഇവയാണ് പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങള്‍.

കഴിഞ്ഞ കാലങ്ങളില്‍ നടന്നതായ സംഭവങ്ങളുടെ പ്രേരണയാണ് പലപ്പോഴും ഈ പരിമിതപ്പെടുത്തിയ വിശ്വാസങ്ങള്‍. നിങ്ങള്‍ പരാജയപ്പെട്ട, അപമാനിക്കപ്പെട്ട അഥവാ കഷ്ടങ്ങളില്‍ കൂടെ കടന്നുപോയ പ്രെത്യേക സംഭവങ്ങളാണ് അതെല്ലാം.

കര്‍ത്താവായ യേശു പറഞ്ഞു "ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു" (യോഹന്നാന്‍ 14:6). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, കര്‍ത്താവായ യേശുവിന്‍റെ ഉപദേശങ്ങളില്‍ നിങ്ങളുടെ വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോള്‍, നിങ്ങള്‍ കൈകൊണ്ട തീരുമാനങ്ങളും നിങ്ങളുടെ ലക്ഷ്യങ്ങളും നേടിയെടുക്കുവാന്‍ ആ വിശ്വാസങ്ങള്‍ അസ്വാഭാവികമായി നിങ്ങളെ ശക്തീകരിക്കുവാന്‍ ഇടയാകും.

കര്‍ത്താവായ യേശു വീണ്ടും ഇപ്രകാരം പറഞ്ഞു, "നിങ്ങള്‍ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാര്‍ ആക്കുകയും ചെയ്യും" (യോഹന്നാന്‍ 8:32). ഈ സത്യം അറിയുന്നത് എന്ത് ചെയ്യുവാനാണ് നിങ്ങളെ സ്വതന്ത്രരാക്കുന്നത്? വീണ്ടും, ആ തീരുമാനങ്ങള്‍ പ്രായോഗീകമാക്കുവാനും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനും അത് നിങ്ങളെ ശക്തീകരിക്കും.

വ്യക്തിപരമായി പറഞ്ഞാല്‍, എന്‍റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ ലക്ഷ്യസ്ഥാനത്തിന്‍റെ വഴിയില്‍ നില്‍ക്കുന്ന ധാരാളം കാര്യങ്ങള്‍ ഒരിക്കല്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു.

അപ്പോഴാണ്‌ ഞാന്‍ ദൈവവചനത്തിലേക്ക് തിരിഞ്ഞത്! എന്നെ സംബന്ധിച്ച്, എന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങള്‍ ദൈവം എനിക്ക് തരും എന്ന് മനസ്സിലാക്കുന്നത് (സങ്കീ 37:4), പറഞ്ഞുതീരാത്തതുമായ സന്തോഷവും (1 പത്രോസ് 1:8), എനിക്ക് വേണ്ടിയുള്ള ദൈവത്തിന്‍റെ നിരൂപണങ്ങള്‍ നന്മയ്ക്ക് വേണ്ടിയാണ് എന്നതും (യിരെമ്യാവ് 29:11) എന്‍റെ തെറ്റായ വിശ്വാസത്തെ ചോദ്യം ചെയ്തു. ആ മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല എന്നാല്‍ ഞാന്‍ ദൈവവചനം വിശ്വസിച്ചു ഏറ്റുപറയുന്നത് തുടര്‍ന്നുകൊണ്ടിരിന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പണിയാണ് ഞാന്‍ മാത്രമല്ല അനുദിനവും ഞാന്‍ വളര്‍ച്ച പ്രാപിക്കുന്നു അതുപോലെ നിങ്ങളും ആകുന്നു.
ഏറ്റുപറച്ചില്‍
എല്ലാ ജ്ഞാനത്തിലും, ആത്മീക അറിവിലും എന്‍റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതത്തിന്‍റെ അറിവിനാല്‍ ഞാന്‍ നിറഞ്ഞിരിക്കുന്നു, അതുപോലെ എന്‍റെ എല്ലാ വഴികളിലും ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ട് ദൈവത്തിനു യോഗ്യമായ രീതിയില്‍ ഞാന്‍ നടക്കും.

Join our WhatsApp Channel


Most Read
● അന്വേഷണത്തിന്‍റെയും കണ്ടെത്തലിന്‍റെയും കഥ
● മറക്കുന്നതിലെ അപകടങ്ങള്‍
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
● ഇത് പരിഹരിക്കുക
● പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● മതപരമായ ആത്മാവിനെ തിരിച്ചറിയുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ