"അവർ യോഗ്യന്മാരാകയാൽ വെള്ള ധരിച്ചും കൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേർ ഏറ്റുപറയും". (വെളിപ്പാട് 3:5).
ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിലൂടെ നമുക്ക് ലഭിക്കുന്ന വിശുദ്ധിയേയും പവിത്രതയേയുമാണ് ഈ വെള്ളവസ്ത്രം സാദൃശീകരിക്കുന്നത്. നമ്മുടെ പാപങ്ങളെ മറച്ച് വിശുദ്ധനായ ദൈവത്തിന്‍റെ മുമ്പാകെ കുറ്റമില്ലാത്തവരായി നില്‍ക്കുവാന്‍ നമ്മെ അനുവദിക്കുന്ന, കര്‍ത്താവായ യേശുവിന്‍റെ സമ്പൂര്‍ണ്ണമായ നീതിയെയാണ് അവ പ്രതിനിധാനം ചെയ്യുന്നത്.
ആദാമും ഹവ്വയും പാപം ചെയ്തതിനു ശേഷം, അവര്‍ തങ്ങളുടെ നഗ്നതയെ തിരിച്ചറിയുകയും അത്തിയില കൂട്ടിത്തുന്നി തങ്ങളെത്തന്നെ മറയ്ക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു (ഉല്പത്തി 3:7). എന്നാല്‍, തങ്ങളുടെ ലജ്ജയും കുറ്റബോധവും മറച്ചുവെക്കുവാനുള്ള തങ്ങളുടെ സ്വന്തം പ്രയത്നം വെറുതെയായി. ദൈവമാണ് അവര്‍ക്ക് തോല്‍കൊണ്ട് ഒരു ഉടുപ്പ് ഉണ്ടാക്കി കൊടുത്തത് (ഉല്പത്തി 3:21), കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വരാനിരിക്കുന്ന നീതിയുടെ ആത്യന്തീകമായ ആവരണത്തിന്‍റെ മുന്‍നിഴലായിരുന്നത്.
ആദാമിനും ഹവ്വയ്ക്കും ദൈവത്തിങ്കല്‍ നിന്നും ഒരു ആവരണം ആവശ്യമായിരുന്നതുപോലെ, നമ്മുടെതല്ലാത്ത ഒരു നീതി നമുക്കും ആവശ്യമാകുന്നു. പ്രവാചകനായ യെശയ്യാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു, "'ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങൾ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു". (യെശയ്യാവ് 64:6). നീതിക്കുവേണ്ടിയുള്ള നമ്മുടെ സ്വന്ത ശ്രമങ്ങള്‍ ദൈവത്തിന്‍റെ പൂര്‍ണ്ണതയുള്ള നിലവാരത്തെക്കാള്‍ കുറവാകുന്നു. എന്നാല്‍ ക്രിസ്തുവില്‍ കൂടിയുള്ള വിശ്വാസത്താല്‍, നാം അവന്‍റെ നീതിയില്‍ ധരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സദ്വാര്‍ത്ത. അപ്പോസ്തലനായ പൌലോസ് ഇപ്രകാരം എഴുതിയിരിക്കുന്നു, "'ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താല്‍ വെളിപ്പെട്ടുവന്നിരിക്കുന്നു" (റോമര്‍ 3:22).
നാം ക്രിസ്തുവിന്‍റെ നീതിയെ ധരിച്ചിരിക്കുമ്പോള്‍, ദൈവത്തിന്‍റെ സന്നിധിയിലേക്ക് ധൈര്യത്തോടെ പ്രവേശിക്കാനുള്ള പദവി നമുക്കുണ്ട്. എബ്രായര്‍ നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "അതുകൊണ്ടു സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയിൽക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്‍റെ രക്തത്താൽ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന് ധൈര്യവും ദൈവാലയത്തിന്മേൽ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട് നാം ദുർമനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂർണനിശ്ചയം പൂണ്ടു പരമാർഥഹൃദയത്തോടെ അടുത്തു ചെല്ലുക" (എബ്രായര്‍ 10:19-22).
കല്യാണവിരുന്നിന്‍റെ ഉപമയില്‍, കല്യാണവസ്ത്രം ധരിക്കാതെ വിരുന്നുശാലയില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ച ഒരു മനുഷ്യനെക്കുറിച്ച് യേശു വിവരിക്കുന്നുണ്ട് (മത്തായി 22:11-14). തന്നെ ചോദ്യം ചെയ്തപ്പോള്‍ ആ മനുഷ്യനു ഒന്നും പറയാനില്ലായിരുന്നു, ഒടുവില്‍ അവനെ പുറത്താക്കുകയും ചെയ്തു. നമ്മുടെ സ്വന്തം യോഗ്യതകൊണ്ട് നമുക്ക് ദൈവത്തെ സമീപിക്കുവാന്‍ കഴിയുകയില്ല എന്ന് ഈ ഉപമ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്താല്‍ നമുക്ക് സൌജന്യമായി ലഭിക്കുന്ന ക്രിസ്തുവിന്‍റെ നീതിയെ നാം ധരിക്കണം.
നാം ക്രിസ്തുവില്‍ നമ്മുടെ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റത്തെ അപ്പോസ്തലനായ പൌലോസ് മനോഹരമായി സംഗ്രഹിക്കുന്നുണ്ട്: "പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്, അവൻ നമുക്കുവേണ്ടി പാപം ആക്കി" (2 കൊരിന്ത്യര്‍ 5:21). നമ്മുടെ പാപത്തെ ക്രിസ്തു സ്വയമായി ഏറ്റെടുക്കുകയും പകരമായി തന്‍റെ നീതിയെ നമുക്ക് തരികയും ചെയ്തു. എത്ര അവിശ്വസനീയമായ ഒരു ദാനം.
ക്രിസ്തുവിന്‍റെ നീതിയെന്ന ഈ ദാനം നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ? ദൈവവുമായി ശരിയായ ബന്ധത്തില്‍ ആയിരിക്കുവാന്‍ നിങ്ങള്‍ സ്വയമായ പരിശ്രമത്തില്‍ ആശ്രയിക്കുന്നവരാണോ, അതോ യേശുവിന്‍റെ ക്രൂശിലെ പൂര്‍ത്തിയായ പ്രവര്‍ത്തിയില്‍ ആശ്രയിക്കുന്നവരാണോ? നിങ്ങളിലേക്ക് നീട്ടപ്പെട്ടിരിക്കുന്ന അതിശയകരമായ കൃപയെക്കുറിച്ച് ചിന്തിക്കുവാന്‍ വേണ്ടി ഒരു നിമിഷം എടുക്കുക. ക്രിസ്തുവിന്‍റെ നീതി നിങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കില്‍, അവന്‍റെ രക്ഷയെന്ന സൌജന്യ ദാനത്തെ ആലിംഗനം ചെയ്യുവാനുള്ള ദിവസം ഇന്നാകുന്നു. അതുപോലെ നിങ്ങള്‍ ഇതിനകം തന്നെ അവന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, ദൈവത്തിന്‍റെ കൃപയുടെ രൂപാന്തര ശക്തിയുടെ ഒരു സാക്ഷ്യമായിരിക്കട്ടെ നിങ്ങളുടെ ജീവിതം.
ക്രിസ്തു നമുക്കുവേണ്ടി നല്‍കിയിരിക്കുന്ന രക്ഷയെന്ന വിശിഷ്ടമായ വസ്ത്രത്തെ നാം നിസ്സാരമായി കാണരുത്. നാം പ്രാപിച്ചിരിക്കുന്ന നീതിയ്ക്കു യോഗ്യമാംവണ്ണം, അനുദിനവും നന്ദിയുള്ളവരായി നമുക്ക് ജീവിക്കാം.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രന്‍റെ നീതിയാല്‍ എന്നെ ധരിപ്പിച്ചതിനു ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ വിലയേറിയ ദാനത്തെ ഞാന്‍ ഒരിക്കലും നിസ്സാരമായി കാണുവാന്‍ ഇടയാകല്ലേ, പകരം അങ്ങയോടുള്ള നന്ദിയിലും ഭക്തിയിലും ഓരോ ദിവസവും ഞാന്‍ ജീവിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 14:21 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും● ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്‍
● ദൈവീകമായ ക്രമം - 2
● അന്യഭാഷയില് സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
● ദിവസം 15:21 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● പാപത്തോടുള്ള മല്പിടുത്തം
അഭിപ്രായങ്ങള്‍