english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഇന്ന് എനിക്കുവേണ്ടി കരുതുവാന്‍ ദൈവത്തിനു കഴിയുമോ?
അനുദിന മന്ന

ഇന്ന് എനിക്കുവേണ്ടി കരുതുവാന്‍ ദൈവത്തിനു കഴിയുമോ?

Saturday, 15th of June 2024
1 0 697
Categories : കരുതല്‍ (Provision)
യിസ്രായേല്‍ മക്കള്‍ ഒരിക്കല്‍ പരിഹാസത്തോടെ ദൈവത്തോടു ഈ ചോദ്യം ചോദിക്കുകയുണ്ടായി, "മരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിനു കഴിയുമോ?" (സങ്കീ 78:19). ആ ചോദ്യത്തിനുള്ള ഉത്തരം തീര്‍ച്ചയായും "കഴിയും" എന്നാണ്! യഥാര്‍ത്ഥത്തില്‍, അവരുടെ പാളയത്തില്‍ ആറു ദിവസവും രാവിലെ സ്വര്‍ഗീയ മന്ന വീഴുകയുണ്ടായി. "യിസ്രായേല്യര്‍ ആ സാധനത്തിനു മന്ന എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേന്‍ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു." (പുറപ്പാട് 16:31).

വീണ്ടും, മന്നയ്ക്ക് പകരമായി യിസ്രായേല്‍ മക്കള്‍ ഇറച്ചി തിന്നുവാന്‍ ആഗ്രഹിച്ചപ്പോള്‍, യഹോവ അരുളിച്ചെയ്തു, "യഹോവയുടെ കൈ കുറുതായിപ്പോയോ? എന്‍റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു." (സംഖ്യാപുസ്തകം 11:23).

ഈ വാക്കുകള്‍ക്ക് ശേഷമായി, യഹോവ ഒരു കാറ്റ് അയച്ചു, "അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലില്‍നിന്ന് കാടയെ കൊണ്ടുവന്നു പാളയത്തിന്‍റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്‍റെ ചുറ്റിലും നിലത്തോട്‌ ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്‍ക്കുമാറാക്കി. ജനം എഴുന്നേറ്റ് അന്നു പകല്‍ മുഴുവനും രാത്രി മുഴുവനും പിറ്റന്നാള്‍ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ചു പിടിച്ചവന്‍ പത്തു പറ പിടിച്ചു കൂട്ടി; അവര്‍ അവയെ പാളയത്തിന്‍റെ ചുറ്റിലും ചിക്കി." (സംഖ്യാപുസ്തകം 11:31-32).

അത്ഭുതങ്ങള്‍ നിന്നുപോയില്ല. യിസ്രായേല്‍ മക്കള്‍ ധരിച്ച വസ്ത്രങ്ങള്‍ പഴകിപോകയോ അവര്‍ ഇട്ടിരുന്ന ചെരിപ്പ് നശിച്ചുപോകയോ ചെയ്തില്ല, അവരുടെ കാല്‍ വീങ്ങിയതുമില്ല. (നെഹെമ്യാവ് 9:21). ഈ പ്രവൃത്തികള്‍ എല്ലാം അമാനുഷീകമായ കരുതലിന്‍റെ പ്രവൃത്തികള്‍ ആയിരുന്നു.

ഇതെല്ലാം വായിച്ചതിനുശേഷം, അനേക ക്രിസ്ത്യാനികള്‍ക്ക് തോന്നും, "ഓ തീര്‍ച്ചയായും, ഞാന്‍ ഇത് വിശ്വസിക്കുന്നു, എന്നാല്‍ അത് വളരെ നാളുകള്‍ക്ക് മുമ്പായിരുന്നു". അവരില്‍ ഒരുവന്‍ ആകരുത്. നിങ്ങളുടെ അത്ഭുതകരമായ കരുതലിനുവേണ്ടി വ്യക്തിപരമായി ദൈവത്തില്‍ ആശ്രയിക്കേണ്ടതായി വരുമ്പോള്‍ നിങ്ങളുടെ വിശ്വാസം പതറിപ്പോകുവാന്‍ അനുവദിക്കരുത്. ഞാന്‍ ഇപ്പോള്‍ പറയുവാന്‍ പോകുന്ന കാര്യത്തിനു ദയവായി പ്രെത്യേക ശ്രദ്ധ കൊടുക്കുക: "നിങ്ങള്‍ക്കായി കരുതുവാനുള്ള ദൈവത്തിന്‍റെ പ്രാപ്തി വെളിപ്പാടില്‍ കൂടി നിങ്ങളുടെ ഉള്ളില്‍ ഉരുവാകേണം. അത് പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തില്‍ കൂടി വരേണം."

നിങ്ങള്‍ ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ്. അടുത്ത ഏഴു ദിവസങ്ങള്‍, അമാനുഷീകമായ കരുതലുമായി ബന്ധപ്പെട്ട ദൈവവചനങ്ങള്‍ തുടര്‍മാനമായി വായിക്കുക. ആ വചനങ്ങള്‍ വായിച്ചതിനുശേഷം, നിങ്ങള്‍ക്കായി കരുതുവാന്‍ വേണ്ടി ദൈവത്തോടു അപേക്ഷിക്കുക. എന്‍റെ വാക്കുകള്‍ അടയാളപ്പെടുത്തുക; നിങ്ങളുടെ ജീവിതത്തില്‍ കാര്യങ്ങള്‍ സംഭവിക്കുവാനായി ആരംഭിക്കും. ഇത് നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍, ജീവിതകാലം മുഴുവന്‍ ഇത് പ്രായോഗീകമാക്കുകയും അതുപോലെ മറ്റുള്ളവരെ പഠിപ്പിക്കയും ചെയ്യുക.

നാം അന്ത്യകാലത്തിലാണ് ജീവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉപദ്രവകാലം വരുന്നതിനു മുമ്പ് "ഈറ്റുനോവ്‌" ആരംഭിക്കുമെന്ന് വേദപുസ്തകം പ്രവചിക്കുന്നു (മത്തായി 24:8). എന്നാല്‍, വചനവും ചരിത്രവും ഒരുപോലെ വെളിപ്പെടുത്തുന്നു, നല്ല സമയത്തും ബുദ്ധിമുട്ടിന്‍റെ സമയത്തും നിങ്ങള്‍ക്കുവേണ്ടി അത്ഭുതകരമായി കരുതുവാന്‍ ദൈവം ശക്തിയുള്ളവനാണെന്ന്!
പ്രാര്‍ത്ഥന
പിതാവേ, അമാനുഷീകമായ കരുതലിനു വേണ്ടിയുള്ള അങ്ങയുടെ വചനം ഞാന്‍ സ്വീകരിക്കുന്നു. അങ്ങ് ഇതുവരേയും മാറിയിട്ടില്ല. അങ്ങ് ഇന്നലേയും ഇന്നും എന്നെന്നേക്കും അനന്യനാകുന്നു. അവിടുന്ന് എനിക്കുവേണ്ടി കരുതുന്നവനാണ്. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
● രഹസ്യമായതിനെ ആലിംഗനം ചെയ്യുക
● അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
● ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്‍
● വിത്തിന്‍റെ ശക്തി - 1
● ഭയത്തിന്‍റെ ആത്മാവ്
● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ