അനുദിന മന്ന
നിങ്ങളുടെ ദൈവീക വിധിയെ തകര്‍ക്കരുത്
Monday, 17th of June 2024
1
0
419
Categories :
ശീലങ്ങള്‍ (Habits)
നിങ്ങളുടെ നിലവിലേയും ഭാവിയിലേയും ജീവിതത്തെ വളരെയധികം മോശമായി ബാധിക്കുന്ന പ്രെത്യേക കാര്യങ്ങള്‍ തുടര്‍മാനമായി നിങ്ങള്‍ത്തന്നെ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അതിന്‍റെ യഥാര്‍ത്ഥമായ ദുഃഖകരമായ കാര്യം എന്തെന്നാല്‍ അങ്ങനെയുള്ള കാര്യങ്ങളെകുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കിലും, അതിന് ഒരു അവസാനം വരുത്തുവാന്‍ കഴിയുന്നില്ല. അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്." (റോമര്‍ 7:15).
വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികളാണ് ശീലങ്ങള്‍. അനേക സമയങ്ങളിലും, അധികം അതിനെ സംബന്ധിച്ചു ചിന്തിക്കാതെ ഈ പ്രവര്‍ത്തികള്‍ മുമ്പോട്ടു കൊണ്ടുപോയികൊണ്ടിരിക്കുന്നു. ഈ പ്രവര്‍ത്തികള്‍ നല്ലതും മോശവുമായ മാതൃകകളെ സൃഷ്ടിക്കുന്നു. ഈ മോശമായ മാതൃകകള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വളരെ നാശകരമാണ്. നമ്മുടെ ശീലങ്ങള്‍ നമ്മുടെ ഫലത്തെ സ്വാധീനിക്കുന്നതുകൊണ്ട് വിശ്വാസത്തിന്‍റെ പോരാട്ടം ദൈവഹിതത്തോടുകൂടെ നമ്മുടെ പ്രവര്‍ത്തികളെ ഒരേപോലെ അണിനിരത്തണം. "വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക." (1 തിമോഥെയോസ് 6:12).
ദൈവം നമ്മെ ഓരോരുത്തരേയും തന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും ഒരു ഉദ്ദേശത്തോടെയും വിളിയോടെയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിരുന്നാലും, ആ ഉദ്ദേശവും വിളിയും ഈ ഭൂമിയില്‍ വെളിപ്പെടണമെങ്കില്‍, ഞാനും നിങ്ങളും ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ ചില പ്രെത്യേക കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. പല സമയങ്ങളിലും, ജഡത്തിന്‍റെ ആഗ്രഹം നിമിത്തം, ഒരു വ്യക്തി ക്രിസ്തുവിലുള്ള തന്‍റെ യഥാര്‍ത്ഥമായ വിധിയില്‍ നിന്നും പുറത്തും ദൂരെയുമായി പലപ്പോഴും തന്നെത്തന്നെ കണ്ടെത്തുന്നു. നാം സൃഷ്ടിക്കപ്പെട്ട ഉദ്ദേശത്തില്‍ നിന്നും വിളിയില്‍ നിന്നും ഇത് നമ്മെ തടസ്സപ്പെടുത്തുകയോ താമസിപ്പിക്കയോ ചെയ്യുന്നു.
ഈ നാശകരമായ മാതൃക തകര്‍ക്കുവാനുള്ള ലളിതമായ രണ്ടു പടികള്‍.
1. അംഗീകരിക്കുക
വിടുതലിന്‍റെ പ്രക്രിയയിലെ ആദ്യത്തെ പടി നിങ്ങളെത്തന്നെ തകര്‍ക്കുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്നു അംഗീകരിക്കുക. താഴ്മ എന്നാല്‍ എത്ര അധികം നിങ്ങള്‍ കുനിയുന്നു എന്നതല്ല മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ മാറേണ്ടത് എന്താണെന്ന് തിരിച്ചറിയുന്നതാണ്. ഇതാണ് ശരിയായ മാനസാന്തരം.
ദാവീദ് പ്രാര്‍ത്ഥിച്ചപ്പോള്‍ താന്‍ യഥാര്‍ത്ഥമായ മാനസാന്തരം അനുഭവിക്കുവാന്‍ ഇടയായി, "ഞാന്‍ എന്‍റെ പാപം നിന്നോടറിയിച്ചു; എന്‍റെ അകൃത്യം മറച്ചതുമില്ല. എന്‍റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്‍റെ പാപത്തിന്‍റെ കുറ്റം ക്ഷമിച്ചുതന്നു." (സങ്കീ 32:5).
2. ദൈവത്തിന്‍റെ ആത്മാവിനു കീഴടങ്ങുക.
വചനത്തില്‍ കൂടിയും പ്രാര്‍ത്ഥനയില്‍ കൂടിയും ദൈവത്തെ അനുദിനവും അന്വേഷിക്കുമെന്ന് ഉറപ്പുവരുത്തുക. നാം അത് ചെയ്യുമ്പോള്‍, നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ദൈവം നമ്മോടു നിര്‍ദ്ദേശിക്കയും നമ്മെ പഠിപ്പിക്കയും ചെയ്യും. അവന്‍ തന്‍റെ കൃപയും പ്രസാദവും നമുക്ക് നല്കിതരും. അവന്‍റെ ആത്മാവില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാം, ആകയാല്‍ നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അവന്‍റെ ആത്മാവിന്‍റെ നിയന്ത്രണത്തില്‍ നാം ആയിരിക്കണം.
അതുകൊണ്ട് ഞാന്‍ പറയുന്നത്, പരിശുദ്ധാത്മാവ് നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. അപ്പോള്‍ നിങ്ങളുടെ പാപസ്വഭാവം കൊതിക്കുന്ന കാര്യം നിങ്ങള്‍ ചെയ്യുകയില്ല. പാപസ്വഭാവം ദുഷ്ടത പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു അത് ആത്മാവ് ആഗ്രഹിക്കുന്നതിനു നേരേ എതിരാണ്. ആത്മാവ് നമുക്ക് നല്‍കുന്ന അഭിലാഷം ജഡത്തിന്‍റെ ആഗ്രഹത്തിനു വിപരീതമായത് ആയിരിക്കും. (ഗലാത്യര്‍ 5:16-17).
മാനസാന്തരത്തില്‍ കൂടിയും ആത്മാവിനു കീഴടങ്ങുന്നതില്‍ കൂടിയും ഈ യുദ്ധം ജയിക്കുവാന്‍ നിങ്ങളുടെ ഹൃദയത്തെ ഒരുക്കുക. നിങ്ങള്‍ തുടര്‍മാനമായി ഇത് ചെയ്യുമ്പോള്‍, ആ ദുഷ്ട മാതൃകകള്‍ തകരുകയും നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ ഉദ്ദേശം വെളിപ്പെടുകയും ചെയ്യും.
ഇത് വായിക്കുന്ന പലരും ഈ സ്വയം തകരുന്ന രീതികളെ കൈകാര്യം ചെയ്യുന്നത് നീട്ടിവെക്കുവാന്‍ പരിശ്രമിക്കുമായിരിക്കും. എന്നാല്‍ അത് വീണ്ടും പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അത് എത്ര കഠിനമായി തോന്നിയാലും, ആ സ്വയം തകരുന്ന മാതൃകകളെ കൈകാര്യം ചെയ്യുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവയെ ഇപ്പോള്‍ തന്നെ ശ്രദ്ധിക്കുക എന്നുള്ളതാണ്. അല്ലാത്തപക്ഷം, അത് തിരികെവന്നു നിങ്ങളെ ആക്രമിക്കും. കാരണം ദൈവം പറയുന്നു, "പ്രസാദകാലത്തു ഞാന്‍ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു" എന്ന് അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. "ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം". (2 കൊരിന്ത്യര്‍ 6:2).
നിങ്ങള്‍ ശക്തരായിരിക്കുമ്പോള്‍ കൈകാര്യം ചെയ്യാതിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ബലഹീനര്‍ ആയിരിക്കുമ്പോള്‍ നിങ്ങളെ ആക്രമിക്കേണ്ടതിനു തിരികെ വരുവാന്‍ ഇടയാകും. നിങ്ങളുടെ ദൈവീക നിശ്ചയത്തെ തകര്‍ക്കരുത്!

പ്രാര്‍ത്ഥന
പിതാവേ, ക്രിസ്തുവിലുള്ള എന്‍റെ നിയോഗങ്ങളെ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും എന്‍റെ ജീവിതത്തെ പുറകോട്ടു പിടിച്ചുവലിക്കുന്ന വിഷയങ്ങളെ കൈകാര്യം ചെയ്യുവാന്‍ അങ്ങയുടെ കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള്‍ ഒരു യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍: ഉള്‍ക്കാഴ്ചകള്‍● ഇത് നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു
● ദാനം നല്കുവാനുള്ള കൃപ - 2
● പുതിയ നിങ്ങള്‍
● ദിവസം 32: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആദരവും മൂല്യവും
അഭിപ്രായങ്ങള്‍