english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിയമലംഘനത്തിന്‍റെ കെണിയില്‍ നിന്നും സ്വതന്ത്രരായി നില്‍ക്കുക
അനുദിന മന്ന

നിയമലംഘനത്തിന്‍റെ കെണിയില്‍ നിന്നും സ്വതന്ത്രരായി നില്‍ക്കുക

Saturday, 10th of August 2024
1 0 397
Categories : ഇടര്‍ച്ച (Offence)
ആളുകള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കപ്പെടുന്ന തരത്തിലുള്ള പെട്ടെന്ന് വികാരഭരിതരാകുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. നിയമലംഘനം എന്ന കെണിയില്‍ ക്രിസ്ത്യാനികള്‍ പോലും അകപ്പെട്ടുകൊണ്ടിരിക്കുന്നു, അങ്ങനെ ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയില്‍ സ്പര്‍ദ്ധയും ഭിന്നതയും കൊണ്ടുവരുന്നു. 

അന്ത്യകാലത്തിലെ അടയാളങ്ങളിലൊന്നു അതായിരിക്കുമെന്ന് കര്‍ത്താവായ യേശു വ്യക്തമായി പരാമര്‍ശിച്ചിരിക്കുന്നു, "പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും". (മത്തായി 24:10).

"ഇടര്‍ച്ച" എന്ന വാക്കിന്‍റെ മൂലഭാഷയിലെ ശരിയായ അര്‍ത്ഥം, "തള്ളിയിടുക, അല്ലെങ്കില്‍ പാപം ചെയ്യുവാന്‍ ഒരുവനെ പ്രേരിപ്പിക്കുക" എന്നതാണ്. അപവാദം എന്ന വാക്കിന്‍റെ ഉത്ഭവവും അതില്‍ നിന്നുതന്നെയാണ്.

അതുപോലെതന്നെ, പാറസ്ഥലത്ത് വിതച്ചത്; വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ, അംഗീകരിക്കുന്നവര്‍, സ്വാഗതം ചെയ്യുന്നവര്‍ ആകുന്നു; എങ്കിലും അവർ ഉള്ളിൽ യഥാര്‍ത്ഥമായ വേരില്ലാത്തതിനാൽ അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നു. പിന്നീട് വചനംനിമിത്തം ഉപദ്രവമോ പീഢയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരാകുന്നു (അതൃപ്തരായി, രോഷാകുലരായി, നീരസമുള്ളവരായി മാറുന്നു). (മര്‍ക്കൊസ് 4:16, 17 ആംപ്ലിഫൈഡ് പരിഭാഷ).

ദൈവത്തിന്‍റെ വചനം കേള്‍ക്കുകയും, അത് സന്തോഷത്തോടെ സ്വീകരിക്കയും, അംഗീകരിക്കയും ഏറ്റെടുക്കയും ചെയ്യുന്ന ആളുകളുണ്ട്. ആ രീതിയില്‍ വചനം നിങ്ങളുടെ ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങിയാല്‍, അത് വലിച്ചെടുക്കുവാന്‍ സാത്താന് യാതൊരു വഴിയും ഉണ്ടാകുകയില്ല.

നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും വചനം എടുത്തുക്കളയുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുക മാത്രമേ വഴിയുള്ളൂ. അവന്‍ എങ്ങനെയാണ് അത് ചെയ്യുന്നത്? ഏതെങ്കിലും കാര്യത്തില്‍ അല്ലെങ്കില്‍ ആരോടെങ്കിലും നിങ്ങള്‍ക്ക്‌ ഇടര്‍ച്ച ഉണ്ടാക്കുക. ദൈവവചനത്തിന്‍റെ വേര് നിങ്ങള്‍ പിഴുതെറിയുവാന്‍ വേണ്ടി സാത്താന്‍ ഉപയോഗിക്കുന്ന അവന്‍റെ പ്രധാനപ്പെട്ട ഒരു തന്ത്രമാണിത്. 

നിങ്ങള്‍ നോക്കുക, ഇടറിപ്പോകുവാനായി നിങ്ങളെ പരീക്ഷിക്കുവാന്‍ സാത്താന് കഴിഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ കൊയ്ത്ത് നശിപ്പിക്കുവാന്‍ ഇടയാകും. ഇടറിപ്പോകുവാന്‍ നിങ്ങള്‍ തീരുമാനിക്കുമ്പോള്‍, നിങ്ങള്‍ പതറുകയും, തെറ്റായ ചുവടുകള്‍ വെയ്ക്കുകയും, തെറ്റായ നീക്കങ്ങള്‍ നടത്തുകയും ചെയ്യും. ആംപ്ലിഫൈഡ് പരിഭാഷ പറയുന്നത് ഇടറിപോകുക എന്നാല്‍ "പതറുകയും വീഴ്ച സംഭവിക്കയും ചെയ്യും" എന്നാണ്.

തെറ്റുകളില്‍ തുടരുന്ന ഒരു വ്യക്തി, തന്‍റെ ആത്മീക നടപ്പ് അകത്തുനിന്നും വരണ്ടുപോകുവാന്‍ തുടങ്ങും. അവനോ അഥവാ അവള്‍ക്കോ പുറമേ ചില ചലനങ്ങള്‍ ഒക്കെ കാണുമായിരിക്കും എന്നാല്‍ അങ്ങനെയുള്ളവര്‍ ഉള്ളില്‍ വരണ്ടിരിക്കുന്നവര്‍ ആകുന്നു. നിയലംഘനം കൊണ്ടുനടക്കുന്ന ഒരു വ്യക്തിയ്ക്ക് ഒരിക്കലും മനസ്സിനു സമാധാനം ഉണ്ടാവുകയില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് കല്ലായ ഹൃദയം ഉളവാക്കും.

നിയമലംഘനത്തിന്‍റെ കെണിയില്‍ നിന്നും നാം എങ്ങനെയാണ് സ്വതന്ത്രരാകുക?
സങ്കീര്‍ത്തനങ്ങള്‍ 119:165 നോക്കുക,
അങ്ങയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവര്‍ക്ക് വീഴ്ചയ്ക്ക് സംഗതി ഏതുമില്ല അല്ലെങ്കില്‍ അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.

മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, സ്നേഹത്തില്‍ നടക്കുന്നവര്‍, കുറ്റകൃത്യങ്ങള്‍ക്ക് അവരെ ഇടറിക്കുവാനോ വീഴ്ത്തുവാനോ കഴിയുകയില്ല. ദൈവത്തിന്‍റെ വചനത്തെ സ്നേഹിക്കുന്നവര്‍ അതിനെ അനുസരിക്കും. വചനം പറയുന്നത് മുഴുവനും അവര്‍ അനുസരിക്കും. ഇങ്ങനെയാണ് നമുക്ക് നിയമലംഘനത്തിന്‍റെ കെണിയില്‍ നിന്നും അകന്നുനില്‍ക്കുവാന്‍ കഴിയുന്നത്‌.
പ്രാര്‍ത്ഥന
പിതാവേ, ജീവന്‍റെ ഉത്ഭവം ഹൃദയത്തില്‍ നിന്നും ഒഴുകുന്നതുകൊണ്ട്, ഒരു വ്യക്തിയോടും ഇടര്‍ച്ച ഉണ്ടാകാത്ത രീതിയില്‍ എന്‍റെ ഹൃദയത്തെ സൂക്ഷിക്കുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ സഹായിക്കേണമേ. (മത്തായി 18, സദൃശ്യവാക്യങ്ങള്‍ 4:23).

പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ഹൃദയത്തില്‍ നിന്നും കുറ്റകൃത്യങ്ങളുടെ എല്ലാ വേരുകളെയും പിഴുതെറിയുകയും നശിപ്പിക്കയും ചെയ്യേണമേ, യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● വിത്തിനെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യം
● ദയ സുപ്രധാനമായതാണ്
● കൃപയാല്‍ രക്ഷിയ്ക്കപ്പെട്ടു
● മറ്റുള്ളവര്‍ക്കായി വഴി തെളിക്കുക
● നിശ്ശേഷീകരണത്തെ നിര്‍വചിക്കുക
● ഈ പുതുവര്‍ഷത്തിന്‍റെ ഓരോദിവസവും സന്തോഷം അനുഭവിക്കുന്നത് എങ്ങനെ?
● നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - 1
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ