english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വേരിനെ കൈകാര്യം ചെയ്യുക
അനുദിന മന്ന

വേരിനെ കൈകാര്യം ചെയ്യുക

Thursday, 22nd of August 2024
1 0 546
Categories : വിടുതല്‍ (Deliverance)
അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും. (ഇയ്യോബ് 18:16). 

ഒരു ചെടിയുടെ 'അദൃശ്യമായ' ഭാഗമാണ് വേര്, എന്നാല്‍ കൊമ്പ് 'ദൃശ്യമായ' ഭാഗമാണ്.

അതുപോലെ, നിങ്ങളുടെ ആത്മീക ജീവിതം (അദൃശ്യമായത്) അഭിവൃദ്ധി പ്രാപിക്കുന്നില്ല എങ്കില്‍, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ (ദൃശ്യമായത്) ദൈവത്തിന്‍റെ ജീവന്‍ ഉണ്ടാവുകയില്ല. അത് അഭിവൃദ്ധിപ്പെടുകയില്ല എന്നാല്‍ ഉണങ്ങി പോകും.

അനേകരും അവരുടെ ശ്രദ്ധ ദൃശ്യമായ കാര്യങ്ങളില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നത് - സ്പഷ്ടമായത്. എന്നിരുന്നാലും, ജീവിതത്തിന്‍റെ എല്ലാ ഭാഗങ്ങളുടേയും പ്രധാന കാരണങ്ങള്‍, ഉറവിടങ്ങള്‍, ഉത്ഭവസ്ഥാനങ്ങള്‍ ഇവ അറിയുന്നതിന്‍റെ പ്രാധാന്യം കാണുവാന്‍ വേദപുസ്തകം നമ്മെ സഹായിക്കുന്നു. 

ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു (മത്തായി 3:10).

കര്‍ത്താവായ യേശുക്രിസ്തു യോഹന്നാന്‍ സ്നാപകന്‍റെ ശുശ്രൂഷയെക്കുറിച്ച് വിവരിക്കുമ്പോള്‍, മരത്തിന്‍റെ ചുവട്ടില്‍ വെച്ചിരിക്കുന്ന ഒരു കോടാലിയുടെ സാദൃശ്യം അവന്‍ ഉപയോഗിക്കുന്നു. കര്‍ത്താവായ യേശു നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് ലക്ഷണങ്ങളില്‍ മാത്രം ശ്രദ്ധ പതിപ്പിക്കയോ അഥവാ പെട്ടെന്നുള്ള പരിഹാരമോ അല്ല എന്നാല്‍ വേരിനെ ആക്രമിച്ചുകൊണ്ട് പ്രശ്നങ്ങളെ പരിഹരിക്കുകയാണ് വേണ്ടത്. 

ലക്ഷണങ്ങള്‍ മാത്രം കൈകാര്യം ചെയ്താല്‍ ഒരുപക്ഷേ കുറച്ചുസമയത്തേക്ക് ഒരു ആശ്വാസം വരുമായിരിക്കും, എന്നാല്‍ ഈ പ്രശ്നം നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും എന്ന പിശാചിന്‍റെ നുണ നിങ്ങള്‍ വിശ്വസിക്കുവാന്‍ ആരംഭിക്കുമ്പോള്‍ ആ പ്രശ്നം വീണ്ടും വീണ്ടും പൊങ്ങിവരുവാന്‍ ഇടയാകും.

മറുഭാഗത്ത്, വേരിനെ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വേദനയുളവാക്കുന്നതും ദീര്‍ഘകാലം എടുക്കുന്നതുമായ ഒരു പ്രക്രിയയാണ്. എന്നാല്‍ നിലനില്‍ക്കുന്ന വ്യത്യാസങ്ങള്‍ കൊണ്ടുവരുന്ന തരത്തില്‍ അത് നമ്മെ മാറ്റുമെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു, അതുകൊണ്ട് നാം അതേ പ്രശ്നങ്ങളെ പിന്നെയും പിന്നെയും സന്ദര്‍ശിക്കുന്നില്ല. 

യഹോവ അരുളിച്ചെയ്തു, "എങ്കിലും ഞാൻ മീതെ അവന്‍റെ ഫലവും താഴെ അവന്‍റെ വേരും നശിപ്പിച്ചുകളഞ്ഞു." (ആമോസ് 2:9).

വേരിനെ കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുമ്പോള്‍, ഫലവും നശിപ്പിക്കപ്പെടും. നിലനില്‍ക്കുന്ന വിടുതലുകള്‍ ഉണ്ടാകും.
പ്രാര്‍ത്ഥന
1. പിതാവാം ദൈവമേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ മൂല കാരണങ്ങള്‍ കാണുവാന്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ.

2. പിതാവാം ദൈവമേ, യേശുവിന്‍റെ നാമത്തില്‍, ഞാന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ മൂല കാരണങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ അങ്ങയുടെ ശക്തിയും കൃപയും എനിക്ക് തരേണമേ.

3. കര്‍ത്താവേ, അങ്ങയുടെ അഗ്നിയുടെ കോടാലി എന്‍റെ ജീവിതത്തിന്‍റെ അടിസ്ഥാനത്തിന്മേല്‍ അയച്ച് എല്ലാ ദോഷകരമായ നടീലുകളേയും നശിപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. 

4. എന്‍റെ ജീവിതത്തിലേയും കുടുംബാംഗങ്ങളുടെ ജീവിതത്തിലേയും കുടുംബ പ്രശ്നങ്ങളുടെ വേരുകള്‍, അഗ്നിയുടെ കോടാലിയാല്‍ മുറിഞ്ഞുപോകട്ടെ, യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● കൃപയാല്‍ രക്ഷിയ്ക്കപ്പെട്ടു
● സമ്മര്‍ദ്ദത്തെ തകര്‍ക്കാനുള്ള 3 ശക്തമായ വഴികള്‍
● സൌമ്യത ബലഹീനതയ്ക്ക് സമാനമായതല്ല
● ആ വചനം പ്രാപിക്കുക
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● വേദന - കാര്യങ്ങളെ മാറ്റുന്നവന്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ