english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
അനുദിന മന്ന

ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?

Sunday, 29th of September 2024
1 0 422
Categories : റാപ്ചർ (Rapture)
ഉത്പ്രാപണം എപ്പോള്‍ സംഭവിക്കും എന്ന് വേദപുസ്തകം വ്യക്തമായി നമ്മോടു പറയുന്നില്ല.

ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗത്തിലെ ദൂതന്മാരും, പുത്രനുംകൂടെ അറിയുന്നില്ല. (മര്‍ക്കോസ് 13:32)

യേശുവിന്‍റെ മടങ്ങിവരവ് സംഭവിക്കുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഒന്നുമില്ല; ആ ചോദ്യത്തിന് വേദപുസ്തകം വ്യക്തമായി മറുപടി പറയുന്നുണ്ട്. എന്നാല്‍ യേശുവിന്‍റെ മടങ്ങിവരവ് എപ്പോള്‍ അഥവാ ഏതു സമയത്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായി അറിവില്ല, ലൂക്കോസിന്‍റെ സുവിശേഷത്തില്‍ കര്‍ത്താവായ യേശു ഇങ്ങനെ പറഞ്ഞു ഉറപ്പിക്കുന്നു, "നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിന്‍". (ലൂക്കോസ് 12:40)

മത്തായി 24:6-7 വരെയുള്ള വാക്യങ്ങളില്‍, യേശുവിന്‍റെ മടങ്ങിവരവ് എപ്പോള്‍ സംഭവിക്കും എന്നതിനെ സംബന്ധിക്കുന്ന വ്യത്യസ്തമായ അടയാളങ്ങളെ കുറിച്ച് യേശു കര്‍ത്താവ് സംസാരിക്കുന്നുണ്ട്.

നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേള്‍ക്കും; ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍; അതു സംഭവിക്കേണ്ടതുതന്നെ; എന്നാല്‍ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. (മത്തായി 24:6-7)

നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെയുള്ള അടയാളങ്ങള്‍ പലതും സംഭവിക്കുന്നത് കാണാം, അതുകൊണ്ട് കര്‍ത്താവിന്‍റെ വരവിനു ഇനിയും അധികം താമസ്സമില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഉത്പ്രാപണത്തെ സംബന്ധിക്കുന്ന താല്പര്യജനകമായ മറ്റൊരു സൂചന വേദപുസ്തകം നമുക്ക് നല്‍കുന്നുണ്ട്.

അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ആവിത്. (ലേവ്യാപുസ്തകം 23:4)

കര്‍ത്താവിന്‍റെ ഏഴു ഉത്സവങ്ങള്‍ താഴെപറയും വിധമാണ്:
  1. പെസഹ പെരുന്നാള്‍
  2. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍
  3. ആദ്യഫല പെരുന്നാള്‍
  4. പെന്തക്കോസ്ത് അഥവാ ആഴ്ചകളുടെ പെരുന്നാള്‍
  5. കാഹളനാദ പെരുന്നാള്‍
  6. പാപപരിഹാര പെരുന്നാള്‍
  7. കൂടാര പെരുന്നാള
ഈ ഏഴു പെരുന്നാളുകളില്‍ ആദ്യത്തെ നാലെണ്ണം കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ നിവൃത്തിയായി.
  1. ദൈവത്തിന്‍റെ കുഞ്ഞാടായ യേശുവിന്‍റെ യാഗം പെസഹ പെരുന്നാളില്‍.
  2. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളില്‍ യേശുവിന്‍റെ അടക്കം.
  3. ആദ്യഫല പെരുന്നാളുപോലെ യേശുവിന്‍റെ പുനരുത്ഥാനം.
  4. പെന്തക്കോസ്ത് നാളിലെ പരിശുദ്ധാത്മാവിന്‍റെ ഇറങ്ങിവരവ്.
ഏറ്റവും ശ്രദ്ധയേറിയ കാര്യം, യേശുവിന്‍റെ യാഗവും, അടക്കവും, പുനരുത്ഥാനവും, പരിശുദ്ധാത്മാവിന്‍റെ വരവും എല്ലാം സംഭവിച്ചത് ഈ ഉത്സവങ്ങള്‍ ആചരിച്ചുവന്ന അതേ ദിവസങ്ങള്‍ തന്നെയാണ് എന്നതാണ്.

ഇനിയും മൂന്നു ഉത്സവങ്ങള്‍ കൂടിയാണ് നിറവേറാനുള്ളത്.
അവ ഇതൊക്കയാണ്:

  1. കാഹളനാദ പെരുന്നാള്‍
  2. പാപപരിഹാര പെരുന്നാള്‍
  3. കൂടാര പെരുന്നാള
ദൈവം "നോഹയെ ഓര്‍ത്തു എന്ന് പറയുമ്പോള്‍" (ഉല്‍പത്തി 8:1), ദൈവം നോഹയെ മറന്നുകളഞ്ഞിരുന്നു എന്നല്ല വചനം പറയുന്നത്. അല്ല, വേദഭാഗം പറയുന്നത്, നോഹയുടെ അനുസരണം നിമിത്തം, അവനുവേണ്ടി ദൈവം സംസാരിക്കുന്ന സമയം വന്നിരിക്കയാണ്. 

ദൈവം നോഹയ്ക്കുവേണ്ടി സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍, ജലപ്രളയത്തിന്‍റെ വെള്ളം കുറയുവാന്‍ തുടങ്ങി. വിചിത്രമായി, നോഹ പെട്ടകത്തിന്‍റെ കിളിവാതില്‍ തുറന്നു ഭൂമിയുടെ ഉപരിതലം ഉണങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കിയത് "ഒന്നാം മാസമായിരുന്നു, ഒന്നാം മാസം ഒന്നാം തീയതി ആയിരുന്നു" (ഉല്‍പത്തി 8:13). ഈ പ്രെത്യേക ദിവസം പിന്നീട് കാഹളനാദ പെരുന്നാളായി അറിയപ്പെടും. കാഹളനാദ പെരുന്നാള്‍ റോഷ് ഹഷാന എന്നും അറിയപ്പെടുന്നു, യെഹൂദന്‍റെ സിവില്‍ വര്‍ഷത്തിന്‍റെ ആരംഭം.

ചന്ദ്രനിലെ മാറ്റത്തിന്‍റെ ഘട്ടങ്ങള്‍

path

അമാവാസിയില്‍ വരുന്ന ഒരേഒരു പെരുന്നാളാണ് റോഷ് ഹഷാന, എബ്രായ കലണ്ടര്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതാകയാല്‍, നമ്മുടെ കലണ്ടറില്‍ ഓരോ വര്‍ഷവും ഒരേ ദിവസത്തിലല്ല ഈ ഉത്സവം കാണപ്പെടുന്നത്. 2024 ലെ റോഷ് ഹഷാന സെപ്റ്റംബര്‍ 2 October നു വൈകുന്നേരം ആരംഭിച്ച് സെപ്റ്റംബര്‍ 4  october ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കുന്നു.

"നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം ഒന്നാം തീയതി നിങ്ങൾക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം". (ലേവ്യാപുസ്തകം 23:24).

കാഹളനാദ പെരുന്നാളിന്‍റെ ദിനത്തില്‍, കാഹളം ഊതും. വേദപുസ്തക പണ്ഡിതന്മാര്‍ കാഹളനാദ പെരുന്നാളിനെ സഭയുടെ ഉത്പ്രാപണവുമായി ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. അപ്പോസ്തലനായ പൌലോസ് എഴുതി,

"ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം:
നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല്‍ അന്ത്യകാഹള നാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. (1കൊരിന്ത്യര്‍ 15:51-52)

ഓരോ വര്‍ഷവും യെഹൂദന്മാര്‍ കാഹളനാദ പെരുന്നാള്‍ ആഘോഷിക്കാറുണ്ട്. കാഹളനാദ പെരുന്നാളിന്‍റെ ദിനം അടുക്കുമ്പോള്‍ മനോവികാരങ്ങള്‍ ഉയരത്തില്‍ എത്തും. ഉത്പ്രാപണം എപ്പോള്‍ നടക്കും എന്ന് നമുക്ക് അറിയില്ല, എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, കാഹളനാദ ദിനത്തില്‍ അത് സംഭവിക്കാം. ഒരുങ്ങിയിരിക്കുക എന്നതാണ് നമ്മുടെ ദൌത്യം.

പ്രാര്‍ത്ഥന
[നിങ്ങളുടെ ഹൃദയത്തില്‍നിന്ന്‌ വരുന്നത് വരെ ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക].

1. ആരും നശിച്ചുപോകരുത് എന്നത് അങ്ങയുടെ ഹിതമാകയാല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു പിതാവേ.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ നല്‍കേണമേ, (വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുക).

3. കര്‍ത്താവിനെ സ്വീകരിക്കുന്നതില്‍ നിന്നും ആളുകളുടെ (വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുക) മനസ്സിനെ മൂടുന്ന എല്ലാ ശത്രുവിന്‍റെ കോട്ടകളും തകര്‍ന്നു വീഴട്ടെ, യേശുവിന്‍റെ നാമത്തില്‍.

4. കര്‍ത്താവേ ഇവരുടെ (വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കുക) മേല്‍ അങ്ങയുടെ വെളിച്ചം പ്രകാശിപ്പിച്ചു, അവരെ രക്ഷിക്കേണമേ ദൈവമേ.

Join our WhatsApp Channel


Most Read
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● ഒരു ഉറപ്പുള്ള 'അതെ'  
● യേശു എന്തുകൊണ്ടാണ് ഒരു കഴുതയുടെ പുറത്ത് യാത്ര ചെയ്തത്?
● മതപരമായ ആത്മാവിനെ തിരിച്ചറിയുക
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 2 
● മഴ പെയ്യുന്നു
● ഭോഷത്തത്തില്‍നിന്നും വിശ്വാസത്തെ വേര്‍തിരിച്ചറിയുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ