അനുദിന മന്ന
സ്വര്‍ഗ്ഗത്തിന്‍റെ വാഗ്ദത്തം
Monday, 7th of October 2024
1
0
109
Categories :
സമര്‍പ്പണം (Surrender)
മനുഷ്യന്‍റെ ചരിത്രത്തിലെ ഓരോ സംസ്കാരങ്ങളിലും എവിടൊക്കെയോ രൂപപ്പെട്ട ഒരു ചിന്തയാണ് നാം കാലാകാലങ്ങളിലായി ജീവിച്ചിരിക്കും എന്നുള്ളത്.
ഞാന്‍ മിസ്രയിം സന്ദര്‍ശിച്ചപ്പോള്‍, ഗൈഡ് എന്നോടു പറഞ്ഞു മിസ്രയിമിലെ പിരമിഡുകളില്‍ അടക്കം ചെയ്തിരിക്കുന്ന ശവശരീരങ്ങളുടെ പുറകില്‍ ഭാവി ലോകത്തിനു അറിയുവാനായി ഭൂപടങ്ങള്‍ വെച്ചിട്ടുണ്ട്. ഇപ്പോള്‍, ഇതാണ് അവര്‍ വിശ്വസിച്ചിരുന്നത്.
ഇറ്റലിയിലെ റോമിലുള്ള ശ്മശാനഗുഹകളില്‍ അനേകം ക്രിസ്തീയ രക്തസാക്ഷികളുടെ ശരീരങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ഈ ശ്മശാനഗുഹകളുടെ തീയതികള്‍ എ.ഡി രണ്ടാം നൂറ്റാണ്ടിലേതാണ്. ആ ശ്മശാനഗുഹകളുടെ പുറത്തുള്ള സ്വര്‍ഗ്ഗത്തെ സാദൃശീകരിക്കുന്ന ചിത്രത്തില്‍ മനോഹരമായ സ്ഥലങ്ങളും, കുഞ്ഞുങ്ങള്‍ കളിക്കുന്നതും ആളുകള്‍ വിരുന്നു മേശയില്‍ ഇരുന്നു സന്തോഷിക്കുന്നതും കാണുവാന്‍ സാധിക്കും.
ചില വര്‍ഷങ്ങള്‍ക്കുമുമ്പ്, ഞാന്‍ പ്രാര്‍ത്ഥനയില്‍ ആയിരുന്നപ്പോള്‍, ഞാന്‍ സ്വര്‍ഗ്ഗത്തെ കുറിച്ച് ഒരു ദര്‍ശനം കാണുകയും അതില്‍ മനോഹരമായ കെട്ടിടങ്ങള്‍ കാണുകയും ചെയ്തു. ഈ കെട്ടിടങ്ങള്‍ വളരെ ഉയരമുള്ളതും അതിന്‍റെ പുറംഭാഗം വളരെയധികം തിളങ്ങുന്നതും ആയിരുന്നു. അത് ഒരു വലിയ നഗരം പോലെയായിരുന്നു. ആ പട്ടണത്തില്‍ മുഴുവന്‍ ഒരു പ്രെത്യേക തരത്തിലുള്ള തിളക്കം ഉണ്ടായിരുന്നു.
ഇപ്പോള്‍ ചിലരെ സംബന്ധിച്ച്, ഇതെല്ലാം അവര്‍ക്ക് ഒരു യക്ഷികഥ പോലെ തോന്നും, എന്നാല്‍ ഇതെല്ലാം വചനത്തില്‍ ആഴമായി എഴുതിയിരിക്കുന്ന കാര്യങ്ങളാണ്.
അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയര്‍ക്ക് ഇപ്രകാരം എഴുതുകയുണ്ടായി:
21എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.
23ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ. (ഫിലിപ്പിയര്‍ 1:21,23).
ആകയാല്‍ നാം എപ്പോഴും ഉറപ്പുള്ളവരാണ്, നാം ഈ ശരീരത്തില്‍ വസിക്കുന്നിടത്തോളം, നാം കര്‍ത്താവിനോടുകൂടെ ഭവനത്തില്‍ അല്ലായെന്ന് നമുക്ക് അറിയാം. ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും, ശരീരത്തിൽ വസിക്കുമ്പോഴൊക്കെയും കർത്താവിനോട് അകന്നു പരദേശികൾ ആയിരിക്കുന്നു എന്ന് അറിയുന്നു. ഇങ്ങനെ ഞങ്ങൾ ധൈര്യപ്പെട്ടു ശരീരം വിട്ടു കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു. (2 കൊരിന്ത്യര്‍ 5:6,8).
ഇത് വായിക്കുന്ന നിങ്ങളില്‍ ഭൂരിഭാഗം പേരും, ഏതെങ്കിലും ഒരു സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ ആയിരിക്കാം. നാം എല്ലാവരും പ്രതീക്ഷിക്കുന്നതും വിശ്വസിക്കുന്നതും അവര്‍ ഏറ്റവും നല്ല സ്ഥലത്തായിരിക്കും എന്നാണ്. ചില സമയങ്ങളില്‍, നമ്മുടെ ഹൃദയങ്ങളില്‍ ഭയവും സംശയവും കടന്നുവരാറുണ്ട്, നാം ഇങ്ങനെ ചിന്തിച്ചു അത്ഭുതപ്പെടാറുണ്ട്, "നാം എന്നെങ്കിലും അവിടെ എത്തുമോ".
ഫ്രാന്‍സിന്‍റെ രാജാവായിരുന്ന ലൂയിസ് പതിനാലാമന്‍, 'മരണം' എന്ന വാക്ക് തന്‍റെ മുമ്പില്‍ ആരുംതന്നെ ഉച്ചരിക്കരുതെന്ന് ഒരു നിയമം പാസാക്കി. അത്രയും അധികം അദ്ദേഹം മരണത്തെ ഭയപ്പെട്ടിരുന്നു. കര്‍ത്താവായ യേശു ഈ വിഷയത്തെ ഇപ്രകാരം അഭിസംബോധന ചെയ്തുപറഞ്ഞു, "നിങ്ങളുടെ ഹൃദയം കലങ്ങിപോകരുത്; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍."
കര്‍ത്താവായ യേശു പ്രത്യേകമായി പറയുന്നത് "നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുക, അത് നല്ലതാണ്, നിങ്ങള്‍ അവനിലും വിശ്വസിക്കേണ്ടത് ആവശ്യമാണ്. പിതാവിങ്കലേക്കുള്ള വഴി യേശുവാണ്.
യേശു പിന്നീട് ഒരു നിത്യമായ ഭവനത്തെ സംബന്ധിച്ചു അവര്‍ക്ക് ഉറപ്പുനല്‍കുന്നു.
നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്‍റെ പിതാവിന്‍റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കൽ ചേർത്തുകൊള്ളും. (യോഹന്നാന്‍ 14:1-3).
ശ്രദ്ധിക്കുക, കര്‍ത്താവായ യേശു എവിടെ പോകുന്നുയെന്നും നമുക്കായി എന്ത് ഒരുക്കുന്നു എന്നും വിവരിക്കുവാന്‍ വേണ്ടി സാധാരണമായ ഭൌതീകമായ വാക്കുകളായ വീട്, സൌധം, സ്ഥലം ഇവ ഉപയോഗിക്കുന്നു. നാം എവിടെ യേശുവിനോടുകൂടെ ആയിരിക്കുമെന്ന് അറിയിക്കുവാനും അതിനായി നോക്കി കാത്തിരിക്കുവാനും യേശു തന്‍റെ ശിഷ്യന്മാരെ (അത് ഞാനും നിങ്ങളും ആകുന്നു) കുറിച്ച് ആഗ്രഹിക്കുന്നു.
സ്വര്‍ഗ്ഗത്തെ കുറിച്ചുള്ള വാഗ്ദത്തം പ്രധാനപ്പെട്ട ഒന്നാണ്. ഇത് അനേകര്‍ക്ക് അവരുടെ മരണകിടക്കയില്‍, അത് ഭവനത്തില്‍ ആയാലും അഥവാ ആശുപത്രിയില്‍ ആയാലും, ആശ്വാസവും പ്രത്യാശയും നല്‍കിയിട്ടുണ്ട്. സ്വര്‍ഗ്ഗം ഒരു യാഥാര്‍ത്ഥ്യമായ സ്ഥലമാണ്, ഒരു നിത്യമായ ഭവനം.

പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങ് ദൈവപുത്രനും ദൈവത്തിങ്കലേക്കുള്ള ഏക വഴിയും ആകുന്നു. ഞാന്‍ അങ്ങയെ എന്‍റെ കര്‍ത്താവും രക്ഷിതാവുമായി സീകരിക്കുന്നു. എനിക്ക് വേണ്ടി ക്രൂശില്‍ അവിടുന്ന് യാഗമായതിനായി ഞാന്‍ നന്ദി പറയുന്നു. കര്‍ത്താവേ അങ്ങയെ കൂടുതല്‍ അടുത്തു അറിയുവാനായി ഞാന്‍ ആഗ്രഹിക്കുന്നു. ഈ കൃപയ്ക്കായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● സ്നേഹത്തിന്റെ ഭാഷ● പന്ത്രണ്ടില് ഒരുവന്
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്
● സ്വര്ഗ്ഗമെന്നു വിളിക്കപ്പെടുന്ന ഒരു സ്ഥലം
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യത
● നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക
● പ്രാര്ത്ഥനയിലെ അത്യാവശ്യകത
അഭിപ്രായങ്ങള്‍