english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആരാധനയ്ക്കുള്ള ഇന്ധനം
അനുദിന മന്ന

ആരാധനയ്ക്കുള്ള ഇന്ധനം

Tuesday, 8th of October 2024
1 0 218
Categories : ദൈവവചനം (Word of God)
അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്‍റെ കാല്ക്കൽ വീണു. അവൻ വലംകൈ എന്‍റെമേൽ വച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോൽ എന്‍റെ കൈവശമുണ്ട്. (വെളിപ്പാട് 1:17-18).

വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. (സദൃശ്യവാക്യങ്ങള്‍ 26:20).

എന്‍റെ പ്രാര്‍ത്ഥനാ സമയത്ത്, കര്‍ത്താവിനെ ആരാധിക്കുവാന്‍ സമയം ചിലവഴിക്കുവാനും അവനെ സ്നേഹിക്കുവാനും വേണ്ടി പരിശുദ്ധാത്മാവ് എനിക്ക് പ്രേരണ നല്‍കുകയുണ്ടായി. വളരെ വിരളമായി, നമ്മുടെ ആരാധന സമയങ്ങള്‍ എളുപ്പത്തില്‍ ഒരു കോണ്‍ഫെറന്‍സൊ, ഒരു യോഗമോ അഥവാ ഒരു അനുഭവമോ ഒക്കെയായി പരിമിതപ്പെടാം. കോണ്‍ഫെറന്‍സ് അവസാനിച്ചാല്‍; ആ യോഗം അവസാനിച്ചാല്‍, ആ ആവേശവും ഉത്സാഹവും മങ്ങിപോകുവാന്‍ ഇടയാകും. 

എനിക്ക് ഉറപ്പായി ബോധ്യമായ ഒരു കാര്യം, പലപ്പോഴും, അത് സംഭവിക്കുന്നത്‌ അഗ്നിയ്ക്ക് ആവശ്യമായ ഇന്ധനം നിറയ്ക്കുന്നതില്‍ നാം പരാജയപ്പെടുന്നത് കൊണ്ടാണ്. നമ്മുടെ ആരാധന വേഗത്തില്‍ മങ്ങിപോകുന്നുവെങ്കില്‍, അത് ഇന്ധനത്തിന്‍റെ കുറവ് നിമിത്തമാണ്.

ആരാധനയ്ക്ക് വേണ്ടിയുള്ള ഇന്ധനം എന്താണ്?
അപ്പോസ്തലനായ യോഹന്നാന്‍റെ ആരാധനയെ ജ്വലിപ്പിച്ച ഇന്ധനം എന്തായിരുന്നുവെന്ന് അടുത്ത് പരിശോധിച്ചാല്‍ ഈ രഹസ്യം നമുക്ക് വെളിപ്പെട്ടു കിട്ടും. നമ്മുടെ ആരാധനയ്ക്കുള്ള ഇന്ധനം ദൈവത്തിന്‍റെ വെളിപ്പാട് ആകുന്നു! അത് ഏറ്റവും പുതിയ സംഗീതമല്ല, പുതുപുത്തന്‍ അനുഭവമോ അഥവാ കോണ്‍ഫറന്‍സൊ അല്ല, ഏതെങ്കിലും പ്രെത്യേക ആരാധന നയിക്കുന്ന വ്യക്തിയോ അഥവാ സംഗീതമേളയോ അല്ല, ഏറ്റവും നല്ല പ്രസംഗകനോ യോഗമോ അല്ല! ഈ കാര്യങ്ങളെല്ലാം നല്ലതാണ്, ഞാന്‍ ഒരിക്കലും ഇതിനൊന്നും എതിരുമല്ല. എന്നിരുന്നാലും, നമ്മുടെ കര്‍ത്താവ് സത്യമായി ആരായിരുക്കുന്നു എന്ന് നാം കാണുമ്പോള്‍ മാത്രമാണ് ശരിയായ ആരാധന ഉണ്ടാകുന്നത്.

ദൈവം സത്യമായി ആരായിരിക്കുന്നുവെന്ന് കണ്ട ചുരുക്കം ചിലര്‍ ഇവരാണ്. മോശെ വീണു നമസ്കരിച്ചു. (പുറപ്പാട് 34:5-8). യോശുവ വീണു നമസ്കരിച്ചു. (യോശുവ 5:13-15). സകല ജനവും വീണു നമസ്കരിക്കും (ഫിലിപ്പിയര്‍ 2:10-11). നാം ദൈവത്തെ ആരാധിച്ചു പ്രത്യുത്തരം നല്‍കുന്നില്ലെങ്കില്‍, അതിനു ഒരു കാരണമാണ് ഉള്ളത്; നിങ്ങള്‍ ദൈവത്തെ സത്യത്തില്‍ അവന്‍ ആരായിരിക്കുന്നു എന്ന നിലയില്‍ കാണുന്നില്ല. ദൈവത്തെ കാണുകയെന്നാല്‍ അവനെ ആരാധിക്കുക എന്നാണ്.

ഒരു ഗ്രന്ഥകാരനും ആരാധന നയിക്കുന്നവനുമായ മാറ്റ് റെഡ്മാന്‍ ഇങ്ങനെ എഴുതി: 'എന്‍റെ ആരാധന പലപ്പോഴും വരണ്ടുപോകുന്നു, ഇതിന്‍റെ കാരണം ഞാന്‍ എന്നെത്തന്നെ ദൈവത്തിന്‍റെ വെളിപ്പാടിന്‍റെ മാരിയില്‍ നനച്ചില്ല എന്നതായിരുന്നു'.

സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്‍റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ. (കൊലൊസ്സ്യര്‍ 3:16).

നാം ദൈവവചനത്തിനു നമ്മില്‍ അവസരം നല്‍കുകയും അത് നമ്മുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുവാന്‍ നാം അനുവദിക്കയും ചെയ്‌താല്‍, ദൈവം സത്യമായി ആരാകുന്നു എന്ന വെളിപ്പാട് അത് കൊണ്ടുവരുവാന്‍ ഇടയാകും. ഇത്, നന്ദിയുള്ള ഹൃദയത്തോടെയും, ചില സമയങ്ങളില്‍ ആത്മാവ് പെട്ടെന്ന് നമുക്ക് നല്‍കുന്ന പ്രാവചനീക പാട്ടുകളോടെയും ദൈവത്തെ ആരാധിക്കുന്നതിലേക്ക് നമ്മെ നയിക്കും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങ് എന്‍റെ കര്‍ത്താവാകയാല്‍ ഞാന്‍ നന്ദി പറയുന്നു. അങ്ങ് ആരാധനയ്ക്കും സ്തുതിയ്ക്കും യോഗ്യനാകുന്നു. അങ്ങ് ആരായിരിക്കുന്നു എന്നോര്‍ത്ത് ഞാന്‍ അങ്ങയെ ആരാധിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍. (ദൈവത്തെ ആരാധിക്കുന്നതില്‍ വിലപ്പെട്ട സമയങ്ങള്‍ ചിലവഴിക്കുക).

Join our WhatsApp Channel


Most Read
● ബൈബിള്‍ ഫലപ്രദമായി എങ്ങനെ വായിക്കാം.
● സര്‍പ്പങ്ങളെ തടയുക   
● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
● ഒരു മാറ്റത്തിനുള്ള സമയം
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്‍
● നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?
● ആത്മാവില്‍ എരിവുള്ളവര്‍ ആയിരിപ്പിന്‍ 
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ