english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആ വചനം പ്രാപിക്കുക
അനുദിന മന്ന

ആ വചനം പ്രാപിക്കുക

Tuesday, 15th of October 2024
1 0 314
Categories : ദൈവവചനം (Word of God) പ്രാവചനീക വചനം (Prophetic Word)
ഇപ്പോഴൊ സെരൂബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാട്: മഹാപുരോഹിതനായി യെഹോസാദാക്കിൻ്റെ മകനായി യോശുവേ, ധൈര്യപ്പെടുക: ദേശത്തിലെ സകലജനവുമായുള്ളോരേ ധൈര്യപ്പെട്ടു വേല ചെയ്യുവിൻ എന്ന് യഹോവയുടെ അരുളപ്പാടു: ഞാൻ നിങ്ങളോടു കൂടെ ഉണ്ടല്ലോ എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. (ഹഗ്ഗായി 2:4).

യെരുശലേമിലെ യഹോവയുടെ ആലയം കുറെ നാളുകളായി നാശത്തിൽ ആയിരിക്കുകയാണ്.മുമ്പ് യെഹൂദ്യർ അത് പുതുക്കി പണിയുന്ന ജോലി ആരംഭിച്ചിരിന്നു, എന്നാൽ ശക്തമായ വെല്ലുവിളികളും വിമർശനങ്ങളും നിമിത്തം അവർക്ക് പണി ഉപേക്ഷിക്കേണ്ടതായി വന്നു അങ്ങനെ 14 വർഷങ്ങൾ പണി മുടങ്ങി കിടന്നു. 

ഇത് എപ്പോഴും ഓർക്കുക, എപ്പോഴൊക്കെ നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുവാൻ തയ്യാറാകുമോ അപ്പൊഴൊക്കെ വിമർശനങ്ങളും വെല്ലുവിളികളും ഉണ്ടാകും. പ്രാദേശിക ഭാഷയിൽ ഇങ്ങനെ ഒരു ചൊല്ലുണ്ട്, "ഫലം ഉള്ള വൃക്ഷത്തിലാണ് ഏറ് വരുന്നത്". 

അതുകൊണ്ട് ഈ ഒരു പശ്ചാത്തലത്തിലാണ് അവർ ഇന്ന് വരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ദൗത്യത്തെ സംബന്ധിച്ച് അവരോട് സംസാരിക്കുവാനും അവരെ ഉത്സാഹിപ്പിക്കുവാനും വേണ്ടി ദൈവം പ്രവാചകനായ ഹഗ്ഗായിയെ അവരുടെ അടുക്കൽ അയയ്ക്കുന്നത്. പ്രാവചനീക വചനം, റീമ വചനം (ഇപ്പോൾ ആവശ്യമായ ദൈവ വചനം), അവർ അഭിമുഖീകരിച്ച വെല്ലുവിളികളും ആരോപണങ്ങളും അതിജീവിക്കുവാൻ അവരെ സഹായിച്ചു. അതേ റീമ വചനം നിങ്ങളുടെ വെല്ലുവിളികളേയും അതിജീവിക്കുവാൻ നിങ്ങളെ സഹായിക്കും. 

കർത്താവായ യേശു മരുഭൂമിയിൽ പിശാചിനാൽ പരീക്ഷിക്കപ്പെട്ടു, ഓരോ പരീക്ഷയും അവൻ "റീമ വചനം" ഉരുവിട്ട് കൊണ്ട് നേരിടുവാൻ ഇടയായി. മത്തായി 4:4ൽ യേശു പറഞ്ഞു, അതിനു അവൻ, "മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ വായിൽകൂടി വരുന്ന സകല വചനംകൊണ്ടും ( റീമ വചനം) ജിവിക്കുന്നു" എന്ന് എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. സാഹചര്യങ്ങൾക്ക് അനുസരിച്ച് യേശു എഴുതപ്പെട്ട വചനം സംസാരിച്ചു. ആകയാൽ ഒരു റീമ വചനം എന്നാൽ സംസാരിക്കപ്പെട്ട വചനമാണ്. 

നമുക്ക് നമ്മുടെ അടിസ്ഥാനമായി എഴുതപ്പെട്ട വചനം ആവശ്യമാണ്, എന്നാൽ മാർഗ്ഗ നിർദ്ദേശത്തിനായി നമുക്ക് സംസാരിക്കപ്പെട്ട വചനവും (റീമ വചനം) ആവശ്യമാണ്. നമുക്ക് ഉറച്ച് നിൽക്കുവാൻ എഴുതപ്പെട്ട വചനം നമുക്കുണ്ട്. നാം എന്ത് ചെയ്യണമെന്നും എവിടെ പോകണമെന്നും നമ്മെ അറിയിക്കേണ്ടതിന് സംസാരിക്കപ്പെട്ട വചനം, റീമ വചനം നമുക്കുണ്ട്. 

എന്നാൽ നിർമ്മാണം പുനരാരംഭിക്കുവാൻ അടിസ്ഥാനമിട്ടപ്പോൾ ചിലർ വീണ്ടും നിരാശയിൽ ആകുവാൻ ഇടയായി. എസ്രാ 3:12 പറയുന്നു, "എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ ഈ ആലയത്തിൻ്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോൾ ഉറക്കെ കരഞ്ഞുപോയി". 

പുതിയ ആലയം പൂർത്തിയാകുവാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ടായിരുന്നു, എന്നാൽ ചിലർ ദൈവം ചെയ്യുന്ന കാര്യങ്ങൾക്കായി ആനന്ദിക്കയും ദൈവത്തെ സ്തുതിക്കയും ചെയ്യുന്നതിന് പകരം, അവർ നിലവിളിക്കയും നിരുത്സാഹം തങ്ങളെ നിയന്ത്രിക്കുവാൻ അനുവദിക്കുകയും ചെയ്തു.

ദൈവ ജനത്തിന് വിരോധമായി ശത്രു ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ നാശകരമായ ഒരു ആയുധമാണ് നിരുത്സാഹം. നിങ്ങൾ ചെയ്യേണ്ടത് വചനത്തിലും ആരാധനയിലും ആയിരിക്കുക എന്നതാണ്. നിങ്ങൾ അത് ചെയ്യുമ്പോൾ ദൈവം നിങ്ങളോടു സംസാരിക്കുവാൻ തുടങ്ങും. ദൈവം നിങ്ങളോടു സംസാരിക്കുവാൻ തുടങ്ങിയാൽ അതിൽ (റീമ വചനം) ഉറച്ചു നിൽക്കുക. ഇത് ശത്രുവിന്‍റെ എല്ലാ തടസ്സങ്ങളും അതിജീവിക്കുവാൻ നിങ്ങളെ സഹായിക്കും. 
പ്രാര്‍ത്ഥന
യേശുവിന്‍റെ നാമത്തിൽ, ഞാൻ ഉറപ്പും ധൈര്യവും ഉള്ളവൻ ആയിരിക്കും. ഞാൻ ഭയപ്പെടുകയും ഭ്രമിക്കയുമില്ല കാരണം ഞാൻ പോകുന്നിടത്തെല്ലാം എൻ്റെ ദൈവമായ യഹോവ എന്നോടു കൂടെയുണ്ട്.

Join our WhatsApp Channel


Most Read
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
● ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അധിപതി
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● ദാനം നല്‍കുവാനുള്ള കൃപ - 3
● അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 1
● സ്ഥിരതയുടെ ശക്തി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ