അനുദിന മന്ന
ഡാഡിയുടെ മകള്‍ - അക്സ
Friday, 27th of September 2024
1
0
177
Categories :
പ്രാര്‍ത്ഥന (Prayer)
വിശ്വാസം (Faith)
അപ്പോൾ കാലേബ്: കിര്യത്ത്-സേഫെർ ജയിച്ചടക്കുന്നവനു ഞാൻ എന്‍റെ മകൾ അക്സായെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു. കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്‍റെ മകൾ അക്സായെ അവനു ഭാര്യയായി കൊടുത്തു. (ന്യായാധിപന്മാര്‍ 1:12-13).
കാലേബിനു എണ്‍പത്തി അഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു എങ്കിലും, ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ അവനു പൂര്‍ണ്ണമായ വിശ്വാസം ഉണ്ടായിരുന്നു. അതിലുപരിയായി, ശക്തമായ ഒരു സ്വഭാവത്തിനുടമയായ നല്ല ഒരു മനുഷ്യനായിരുന്നു അവന്‍. അക്സ എന്ന് പേരുള്ള ഒരു മകള്‍ അവനുണ്ടായിരുന്നു, അവളെ ഒത്നിയേല്‍ എന്ന പുരുഷനുമായി വിവാഹം ചെയ്തുകൊടുത്തു.
ഒരു കുഞ്ഞിന്‍റെ വിശ്വാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനം മാതാപിതാക്കളുടെതാണ്. അതില്‍ ആത്മീക സ്വാധീനവും ഉള്‍പ്പെടുന്നു. ഒരു ചെറിയ കുട്ടിയായിരുന്ന സമയത്ത്, എന്‍റെ മാതാവ് എന്നെ സഭയില്‍ കൂട്ടികൊണ്ട് പോയിരുന്ന കാര്യം ഞാന്‍ വാത്സല്യത്തോടെ ഓര്‍ക്കുന്നു. അവള്‍ക്ക് അധികം വിദ്യാഭ്യാസം ഇല്ലായിരുന്നുവെങ്കിലും, അത്താഴത്തിന്‍റെ സമയത്ത് എനിക്കും എന്‍റെ ഇളയ സഹോദരനും അവള്‍ നിരന്തരമായി വേദപുസ്തകത്തില്‍ നിന്നുള്ള കഥകള്‍ പറഞ്ഞുതരുമായിരുന്നു. സ്വാഭാവീകമായി, ഒരു ചെറിയ കുട്ടി എന്ന നിലയില്‍ ഇത് എന്നെ വളരെ സ്വാധീനിച്ചു.
എന്‍റെ കൌമാര പ്രായത്തില്‍, ഞാന്‍ മത്സരിച്ച് ലോകത്തിലേക്ക് തിരിയുകയും ആയോധനകലകളുടെയും സംഗീതത്തിന്‍റെയും പിന്നാലെ പോകുകയും ചെയ്തു. എന്നാല്‍, അപ്പോള്‍ പോലും, ഞാന്‍ ദൈവത്തിങ്കലേക്ക് മടങ്ങിവരുവാന്‍ വേണ്ടി അവള്‍ നിരന്തരം ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അനേക സമയങ്ങളില്‍, ഞാന്‍ രാത്രിയില്‍ വളരെയധികം താമസിച്ചു വരുമ്പോഴും എന്‍റെ സുരക്ഷയ്ക്കായി അവള്‍ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് എന്‍റെ ജീവിതത്തെ ആഴമായി സ്വാധീനിച്ചു, അത് എന്നെ പിന്നീട് കര്‍ത്താവിങ്കലേക്ക് തിരിച്ചു.
മാതാപിതാക്കന്മാരുടെയോ വല്യപ്പന്‍റെയൊ വല്ല്യമ്മയുടെയോ വിശ്വാസം ഒരു കുടുംബത്തില്‍ വലിയ സ്വാധീനം ഉളവാക്കുമെന്ന് അപ്പോസ്തലനായ പൌലോസ് നമ്മെ ഓര്‍പ്പിക്കുന്നു. പൌലോസ് തിമോത്തിയെ ഓര്‍പ്പിച്ചുകൊണ്ട് പറയുന്നു, "ആ വിശ്വാസം ആദ്യം നിന്‍റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറച്ചിരിക്കുന്നു".(2 തിമോഥെയോസ് 1:5).
ആദിമ സഭയിലെ സുവിശേഷത്തിന്‍റെ ശക്തനായ ഒരു ശുശ്രൂഷകനായും വലിയ അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്ന അപ്പോസ്തലനായ പൌലോസിന്‍റെ വിശ്വസ്തനായ സഹപ്രവര്‍ത്തകനും സഹയാത്രികനായും മാറുവാന്‍ ഇത് തിമോത്തിയുടെ ജീവിതത്തില്‍ ഒരു അടിസ്ഥാനം ഇടുകയുണ്ടായി.
അവൾ വന്നപ്പോൾ തന്‍റെ അപ്പനോട് ഒരു വയൽ ചോദിപ്പാൻ അവനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചു. അവൾ അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ. (ന്യായാധിപന്മാര്‍ 1:14-15).
ഒരു പുതു മണവാട്ടി എന്ന നിലയില്‍, അക്സ അവളുടെ പിതാവിന്‍റെ ആത്മീക അനുഗ്രഹം തന്‍റെ ജീവിതത്തിലും വിവാഹ ജീവിതത്തിലും ഉണ്ടാകുവാന്‍ വേണ്ടി പിതാവിനോട് ചോദിക്കാന്‍ മടങ്ങി വന്നിരിക്കയാണ്. ദൈവത്തിന്‍റെ അനുഗ്രഹം തന്‍റെ ജീവിതത്തില്‍ ആവശ്യമാണെന്ന് അവള്‍ അറിഞ്ഞിരുന്നു. ആദ്യം തന്‍റെ പിതാവിനോടു ഒരു അനുഗ്രഹം ചോദിപ്പാന്‍ അവള്‍ തന്‍റെ ഭര്‍ത്താവിനെ ഉത്സാഹിപ്പിച്ചു, എന്നാല്‍, അപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു, അവള്‍ തന്‍റെ പിതാവിനോട് ധൈര്യത്തോടെ ഒരു അനുഗ്രഹം ചോദിച്ചു.
ഒരു മകള്‍ എന്ന നിലയില്‍ അവള്‍ക്കു തന്‍റെ പിതാവുമായി നല്ലൊരു ബന്ധം ഉണ്ടായിരുന്നുവെന്ന് ഇത് എന്നോടു പറയുന്നു. പിതാവുമായുള്ള ഏറ്റവും അടുത്ത ആ ബന്ധമാണ് തന്‍റെ പിതാവിനോടു ഒരു അനുഗ്രഹം ചോദിക്കുവാനുള്ള ധൈര്യം അവള്‍ക്കു നല്‍കിയത്. താന്‍ തന്‍റെ പിതാവിനോടു ചോദിച്ചാല്‍ അവന്‍ അത് നിരസിക്കയില്ല എന്ന ഉറപ്പു അവള്‍ക്ക് ഉണ്ടായിരുന്നു.
ഇത് പ്രാര്‍ത്ഥനയിലെ അതിശയകരമായ ഒരു പാഠം ആകുന്നു.
അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. (1 യോഹനാന്‍ 5:14-15).
പ്രാര്‍ത്ഥനയിലെ ധൈര്യം ദൈവവുമായി അനുദിനവുമുള്ള ബന്ധത്തില്‍ നിന്നും വരുന്നതാണ്. ആ ധൈര്യം പ്രാര്‍ത്ഥനയ്ക്കായി നമുക്ക് ഉറപ്പ് നല്‍കുന്നു. ദൈവത്തിനു പ്രസാദമില്ലാത്ത യാതൊന്നും നാം ചോദിക്കയില്ലെന്നും കര്‍ത്താവുമായുള്ള ബന്ധം ഉറപ്പുനല്‍കുന്നു. മറുപടി ലഭിക്കുന്ന പ്രാര്‍ത്ഥനയുടെ രഹസ്യമാണിത്. അക്സയുടെ വിവാഹവും ഭവനവും അനുഗ്രഹിക്കപ്പെട്ടു, അതുപോലെ ഈ തത്വങ്ങള്‍ നാം പ്രാവര്‍ത്തീകമാക്കുമ്പോള്‍, എന്‍റെയും നിങ്ങളുടേയും വിവാഹ ജീവിതവും ഭവനവും അനുഗ്രഹിക്കപ്പെടും.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പരിമിതിയില്ലാത്ത വിജയത്തിലേക്കും നന്മയിലേക്കും അങ്ങയുടെ ആത്മാവിനാലും വചനത്താലും എന്നെ നയിക്കേണമേ. പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിനും എന്‍റെ കുടുംബത്തിനും എതിരായുള്ള എല്ലാ സാത്താന്യ ഇടപ്പെടലുകളും പരിശുദ്ധാത്മാവിന്‍റെ കാറ്റിനാല്‍ ചിതറിപോകട്ടെ..
Join our WhatsApp Channel
Most Read
● വാഗ്ദത്ത ദേശത്തിലെ കോട്ടകളെ കൈകാര്യം ചെയ്യുക● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #3
● അന്ത്യകാല മര്മ്മങ്ങളെ പ്രവചനപരമായി വ്യാഖ്യാനിക്കുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #7
● ഭയപ്പെടേണ്ട
● ദൈവീകമായ ശീലങ്ങള്‍
● അധികമായ സാധനസാമഗ്രികള് വേണ്ട
അഭിപ്രായങ്ങള്‍