english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2
അനുദിന മന്ന

യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 2

Thursday, 24th of October 2024
1 0 294
Categories : പാപം (Sin)
നാം നമ്മുടെ പഠന പരമ്പര തുടരുകയാണ്: 
യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍. വചനം ഒന്നുംതന്നെ മറച്ചുവെക്കുന്നില്ല. വേദപുസ്തകം വ്യക്തമായി പറയുന്നു, "എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു" (റോമര്‍ 15:4).

യൂദായുടെ ജീവിതത്തില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട് - അദ്ദേഹം കര്‍ത്താവായ യേശുവിന്‍റെ അടുത്ത ശിഷ്യന്മാരില്‍ ഒരുവനായിരുന്നു എന്നാല്‍ ഒടുവില്‍ താന്‍ യേശുവിനെ തള്ളിപറഞ്ഞു. 

യൂദാ വീഴുവാനുള്ള മറ്റൊരു കാരണം:
2. ഏറ്റുപറയാത്ത പാപം
ഏറ്റുപറയാത്ത പാപം എപ്പോഴും നമ്മുടെ പ്രാണന്‍റെ ശത്രുവായ സാത്താന് വാതില്‍ തുറന്നുകൊടുക്കും.

ഒരു സ്ത്രീ സ്വച്ഛജടമാംസി തൈലം യേശുവിന്‍റെ തലമേല്‍ പൂശിയപ്പോള്‍, യൂദായ്ക്ക് പ്രയാസം ഉണ്ടാകുകയും ഇങ്ങനെയുള്ള വെറുംചിലവു ഒഴിവാക്കി ആ പണം ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നു എന്ന് അവന്‍ പറയുകയുണ്ടായി.

ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി (ലഭിച്ചിരുന്ന പണം സൂക്ഷിച്ചിരുന്ന പെട്ടി, പന്ത്രണ്ടുപേരുടെയും പണസഞ്ചി) തന്‍റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്. (യോഹന്നാന്‍ 12:6).

ഞാന്‍ നേരത്തെ പരാമര്‍ശിച്ചതുപോലെ, ദൈവവചനം മനുഷ്യന്‍റെ ബലഹീനതയെ മറച്ചുവെയ്ക്കുന്നില്ല എന്നാല്‍ അവര്‍ മാനസാന്തരപ്പെട്ട് മടങ്ങിവരേണ്ടതിനു അത് അവര്‍ക്ക് തുറന്നു കാട്ടുന്നു. തീര്‍ച്ചയായും, 'പണത്തെ സ്നേഹിക്കുന്ന' ഒരു വിഷയം യൂദായ്ക്ക് ഉണ്ടായിരുന്നു. (1 തിമോഥെയോസ് 6:10), അതില്‍ നിന്നാണ് ശത്രു അവന്‍റെ ജീവിതത്തില്‍ ആധിക്യം പ്രാപിക്കുവാന്‍ തുടങ്ങിയത്.

യേശു ശമര്യകാരത്തിയായ സ്ത്രീയോടു സംസാരിക്കുന്നത് യൂദാ കണ്ടിട്ടുണ്ട്, അവള്‍ പാപത്തില്‍ ജീവിച്ചവള്‍ ആയിരുന്നു എന്നാല്‍ അവളുടെ ജീവിതം മാറിയതും യൂദാ കണ്ടു. ഏറ്റവും മോശമായ പാപപ്രവര്‍ത്തികള്‍ ചെയ്തവരോടും യേശു എത്രമാത്രം കരുണയോടെയാണ് പെരുമാറിയത് എന്ന കാര്യവും അവന്‍ കണ്ടതാണ്. അവനു തന്‍റെ ബലഹീനതയെ സംബന്ധിച്ചു വളരെ എളുപ്പത്തില്‍ യേശുവിനോട് സംസാരിക്കാമായിരുന്നു, തീര്‍ച്ചയായും അതിനെ അതിജീവിക്കുവാന്‍ കര്‍ത്താവായ യേശു അവനെ സഹായിക്കുമായിരുന്നു. എന്നാല്‍ യൂദാ എപ്പോഴും കാര്യങ്ങള്‍ മറച്ചുവെയ്ക്കുകയും താന്‍ അങ്ങനെയുള്ള ഒരു വ്യക്തിയല്ല എന്ന രീതിയില്‍ അഭിനയിക്കയും ചെയ്തു.

വേദപുസ്തകം അത് വ്യക്തമായി പറയുന്നു.
"തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല;
അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും". (സദൃശ്യവാക്യങ്ങള്‍ 28:13).

യൂദായുടെ ഏറ്റുപറയാത്ത പാപം സാത്താന് വാതില്‍ തുറന്നുകൊടുത്തു. അപ്പോള്‍ ഈസ്കര്യോത്താ യൂദായിൽ സാത്താൻ കടന്നു. (ലൂക്കോസ് 22:3-4).
പിശാച്, ശിമോന്‍റെ മകനായ യൂദാ ഈസ്കര്യോത്താവിന്‍റെ ഹൃദയത്തിൽ അവനെ കാണിച്ചുകൊടുപ്പാൻ തോന്നിച്ചിരുന്നു. (യോഹന്നാന്‍ 13:2).
യൂദയാണ് സാത്താന് വാതില്‍ തുറന്നുകൊടുത്തതും അങ്ങനെ കര്‍ത്താവിനെ തള്ളിപറയുന്നതില്‍ അവസാനിക്കയും ചെയ്തു.

1 യോഹന്നാന്‍ 1:9 പറയുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു". ഇന്ന്, എന്തുകൊണ്ട് നിങ്ങളുടെ ബലഹീനത യേശുവിനോട് പറഞ്ഞുകൂടാ. അതിനെ അതിജീവിക്കുവാനുള്ള ശക്തി തീര്‍ച്ചയായും അവന്‍ നല്കിത്തരും.
പ്രാര്‍ത്ഥന
1. പിതാവേ, ഞാന്‍ എന്‍റെ ബലഹീനതയെ അങ്ങയോടു ഏറ്റുപറയുന്നു. (ഇത് പറയുന്നതില്‍ കുറച്ചു പ്രയോജനമുള്ള സമയങ്ങള്‍ ചിലവിടുക).

2. പിതാവേ, നാളെ വരുന്നതിനെ അഭിമുഖീകരിക്കുവാന്‍ ഇന്ന് ഒരുക്കത്തോടെ ഇരിക്കുവാനുള്ള കൃപയും അങ്ങയുടെ ജ്ഞാനവും എനിക്ക് നല്‍കേണമേ. സുഭിക്ഷതയുടെ കാലത്ത് വരുവാനുള്ള ക്ഷാമക്കാലത്തിനായി കരുതി വെയ്ക്കുവാന്‍ അങ്ങ് യോസേഫിനെ സഹായിച്ചത്പോലെ; ശീതകാലത്തിനായി ഉറുമ്പ് ഒരുങ്ങുകയും ശേഖരിച്ചുവെയ്ക്കുകയും ചെയ്യുന്നതുപോലെ, ആ ഒരു ദീര്‍ഘവീക്ഷണം എനിക്ക് നല്‍കേണമേ. ഭാവിയെ ത്യജിച്ചുക്കളഞ്ഞുകൊണ്ട് ഇന്നത്തെ ആവേശത്തില്‍ ജീവിക്കുവാന്‍ ഞാന്‍ ഒരുക്കമല്ല. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ദൈവീകമായ ക്രമം - 1
● സ്വയമായി വരുത്തിയ ശാപത്തില്‍ നിന്നുള്ള വിടുതല്‍
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
● കര്‍ത്താവായ യേശുവില്‍ കൂടിയുള്ള കൃപ
● പ്രവചനത്തിന്‍റെ ആത്മാവ്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ