english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #2
അനുദിന മന്ന

അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #2

Monday, 28th of October 2024
1 0 243
Categories : ദൈവവചനം (Word of God) പ്രാവചനീക വചനം (Prophetic Word)
നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയുംകുറിച്ചു കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതുതന്നെ; എന്നാൽ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. (മത്തായി 24:6-7).

'അന്ത്യകാലത്തെകുറിച്ചുള്ള പ്രാവചനീക ലക്ഷണങ്ങള്‍' എന്ന നമ്മുടെ പഠന പരമ്പര തുടരുകയാണ്, യേശു സംസാരിച്ച മറ്റൊരു ലക്ഷണം 'യുദ്ധങ്ങളും യുദ്ധശ്രുതികളും ആകുന്നു'.

ഈ അടുത്ത കാലത്ത് നടന്ന ഒരു ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നത് ഇന്ന് ലോകത്തിലെ അമ്പതു ശതമാനത്തോളം ഗവേഷണ ശാസ്ത്രഞ്ജന്മാരും ഉള്‍പ്പെട്ടിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളും പടക്കോപ്പുകളും വികസിപ്പിക്കുന്ന ജോലിയിലാണ്. അത് കൂടാതെ, ഈ അന്ത്യകാലത്ത്, നാം ഇതുവരേയും അനുഭവിച്ചിട്ടുള്ള സകലത്തേയും മറികടക്കുന്ന തരത്തിലുള്ള വളരെ വിനാശകരമായ യുദ്ധങ്ങളും സംഭവിക്കും. എന്നിരുന്നാലും, കര്‍ത്താവായ യേശു തന്‍റെ അനുയായികളോട് വ്യക്തമായി പറഞ്ഞു ഈവക കാര്യങ്ങളാല്‍ നിങ്ങള്‍ പരിഭ്രാന്തരാകരുത്. 

ഈ അടയാളങ്ങളുടെ ഉദ്ദേശം എന്താണ്? നാം മേഘങ്ങള്‍ കാണുമ്പോള്‍, അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ചക്രവാളത്തില്‍ പെട്ടെന്ന് മഴയുണ്ടാകും എന്നാണ്. ഈ അടയാളങ്ങള്‍ കര്‍ത്താവിന്‍റെ മടങ്ങിവരവിലേക്കാണ് സൂചന നല്‍കുന്നത്. 

ലക്ഷണങ്ങള്‍ ധാരാളമായി കാണുന്നത് കര്‍ത്താവ് ഇന്ന് വരുമെന്നല്ല അര്‍ത്ഥമാക്കുന്നത് എന്ന് ദയവായി മനസ്സിലാക്കുക, എന്നാല്‍ എത്രയധികം അടയാളങ്ങള്‍ നാം കാണുന്നുവോ അത്രയധികം കര്‍ത്താവിന്‍റെ വരവ് അടുത്തിരിക്കുന്നതിന്‍റെ സാധ്യതയാണ് നാം കാണുന്നത്. 

മനുഷ്യര്‍ക്കുള്ള ദൈവത്തിന്‍റെ ദാനമാണ് സമാധാനം. ഈ സമാധാനം (മനുഷ്യര്‍ക്കുള്ള ദൈവത്തിന്‍റെ ദാനം) ഒരിക്കല്‍ എടുക്കപ്പെട്ടുകഴിഞ്ഞാല്‍, മനുഷ്യര്‍ യുദ്ധത്തിലേക്കും നാശത്തിലേക്കും വേഗത്തില്‍ പോകും. മനുഷ്യരും രാജ്യങ്ങളും തമ്മിലുള്ള സമാധാനം ദൈവത്തിങ്കല്‍ നിന്നുള്ള ഒരു ദാനമാകുന്നു. നമ്മുടെ രാജ്യത്തിന്‍റെയും ലോകത്തിലെ സകല രാജ്യങ്ങളുടേയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നത് നാം ഒരു ശീലമാക്കി മാറ്റണം.

അടുത്തകാലത്ത് ആരോ ഒരാള്‍ എന്നോടു ഇങ്ങനെ എഴുതി ചോദിച്ചു, "പാസ്റ്റര്‍, യുദ്ധം നടക്കേണ്ടതാണെങ്കില്‍, പിന്നെ സമാധാനത്തിനായി നാം എന്തിനു പ്രാര്‍ത്ഥിക്കണം, അപ്പോള്‍ നാം ദൈവഹിതത്തിനു എതിരായിട്ടു പോകുകയല്ലേ ചെയ്യുന്നത്?"

ഒന്നാമതായി, ദൈവത്തിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണ്ടതിനായി പ്രാര്‍ത്ഥിക്കണമെന്ന് കര്‍ത്താവ് നമ്മെ പഠിപ്പിച്ചു. (മത്തായി 6:10), പാപികളായ മനുഷ്യരാല്‍ ഭൂമിയില്‍ നടക്കുന്നതുപോലെ ആകണം എന്നല്ല പറഞ്ഞത്.

സുവിശേഷം നിമിത്തം രാജ്യങ്ങള്‍ തമ്മില്‍ സമാധാനം ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപ്പോസ്തലനായ പൌലോസും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. "എന്നാൽ സകല മനുഷ്യർക്കും നാം സർവഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കുംവേണ്ടി യാചനയും പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു'. (1 തിമോഥെയോസ് 2:1-4).

രാജ്യത്തിലെ സമാധാനവും സുവിശേഷീകരണവും തമ്മിലുള്ള ശക്തമായ ബന്ധത്തെ ശ്രദ്ധിക്കുക. 

അവസാനമായി, കര്‍ത്താവായ യേശു തന്നെത്താന്‍ ഇപ്രകാരം പ്രഖ്യാപിച്ചു, "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്‍റെ പുത്രന്മാർ എന്നു വിളിക്കപ്പെടും". (മത്തായി 5:9).

ആകയാല്‍, നമുക്ക് ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന സകലത്തിന്‍റെയും നടുവില്‍ സമാധാനം നിലനില്‍ക്കുവാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന
1. പിതാവേ, അങ്ങ് സകല രാജ്യങ്ങള്‍ക്കും മീതെ ദൈവമാകുന്നു. അങ്ങേയ്ക്ക് സകലവും സാധ്യമാകുന്നു. ഞങ്ങളുടെ രാജ്യത്തിലും അതിന്‍റെ അതിര്‍ത്തിപ്രദേശങ്ങളിലും സമാധാനം ഉണ്ടാകേണ്ടതിനായി ഞങ്ങള്‍ അങ്ങയോടു അപേക്ഷിക്കുന്നു.

2. പിതാവേ, ജീവനുള്ളവരുടെ ദേശത്ത്‌ ഞാനും എന്‍റെ കുടുംബാംഗങ്ങളും യഹോവയുടെ നന്മ കാണുമെന്നു ഞാന്‍ ഏറ്റുപറയുന്നു.

3. കര്‍ത്താവേ, ലോകത്തിലെ രാജ്യങ്ങള്‍ തമ്മില സമാധാനം ഉണ്ടാകട്ടെ. അവര്‍ അങ്ങയുടെ സമാധാനത്തെ അറിയട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ആ വചനം പ്രാപിക്കുക
● ഒരു ഉദ്ദേശത്തിനായി ജനിച്ചിരിക്കുന്നു
● നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - II
● നല്ലവിജയം എന്നാല്‍ എന്ത്?
● രൂപാന്തരത്തിന്‍റെ വില
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● ഉപവാസത്തില്‍ കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്‍ത്തുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ