അനുദിന മന്ന
ദൈവീക ശിക്ഷണത്തിന്‍റെ സ്വഭാവം - 1
Wednesday, 30th of October 2024
0
0
81
Categories :
ശിഷ്യത്വം (Discipleship)
ഈ ഭൂമിയുടെ പരപ്പിലെ ഏറ്റവും സമര്‍പ്പണവും, അച്ചടക്കവും, ദൃഢനിശ്ചയവും ഉള്ളവര്‍ ഒളിമ്പിക്സ് കായികതാരങ്ങളാണ്. ഒരു ഒളിമ്പിക്സ് കായികതാരം അനുദിനവും ആത്മശിക്ഷണം ശീലിക്കണം അല്ലെങ്കില്‍ ജയിക്കുമെന്നുള്ള പ്രതീക്ഷകള്‍ എല്ലാം നഷ്ടമായിപോകും.
ഇതുതന്നെയാണ് ദൈവവചനത്തില്‍ അപ്പോസ്തലനായ പൌലോസ് എഴുതി ഓര്‍പ്പിച്ചിരിക്കുന്നത്, "ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ". (1 കൊരിന്ത്യര്‍ 9:24).
ക്രിസ്തീയ ജീവിതം ഒരു ഒളിമ്പിക്സ് കായികതാരത്തിന്‍റെ ജീവിതം പോലെയാണ്. നാമെല്ലാവരും കൃപയാല്‍ രക്ഷിക്കപ്പെട്ടുവെന്നും കൃപയാല്‍ ജീവിക്കുന്നുവെന്നുമുള്ളത് വളരെ സത്യമായ കാര്യമാണ്. എന്നിരുന്നാലും, അപ്പോസ്തലനായ പൌലോസ് എഴുതിയിരിക്കുന്നത് നോക്കുക: "എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യർഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ". (1 കൊരിന്ത്യര്‍ 15:10).
ഇന്ന് നാം എന്തായിരിക്കുന്നുവോ അത് മുഴുവനും ദൈവത്തിന്‍റെ കൃപയാലാണ് ആയിരിക്കുന്നത്. അപ്പോസ്തലനായ പൗലോസ് അത് അംഗീകരിക്കുന്നു. എന്നിരുന്നാലും, അവന്‍ ഇങ്ങനെയും പറയുന്നു, "അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അധ്വാനിച്ചിരിക്കുന്നു". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ദൈവം തന്‍റെ ഭാഗം ചെയ്തു, ഇപ്പോള്‍ പൗലോസ് തന്‍റെ ഭാഗം ചെയ്യുകയാണ്.
ഒരു ക്രിസ്ത്യാനിയ്ക്ക് ഒന്നാമതായി വില കണക്കാക്കാതെ കര്‍ത്താവിനോടുകൂടെ നടക്കുവാന്‍ കഴിയുകയില്ല. ലളിതമായി പറഞ്ഞാല്‍, യേശുവിനെ അനുഗമിക്കുന്നതില്‍ ഒരു വില അടങ്ങിയിട്ടുണ്ട്. യേശു ഒന്നുംതന്നെ മറച്ചുവെച്ചില്ല. യേശുവിനു ചെറിയ അക്ഷരങ്ങള്‍ ഒന്നുംതന്നെയില്ല: അതെല്ലാം വ്യക്തവും ഉച്ചത്തില്‍ ഉള്ളതുമാണ്.
നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്ന് അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? (ലൂക്കോസ് 14:28).
നമ്മുടെ ജഡത്തിന്‍റെ ആഗ്രഹങ്ങളെ അവഗണിച്ചുകൊണ്ട് നമ്മുടെ കുരിശ് വഹിക്കുവാനായി കർത്താവ് നമ്മെ വിളിക്കുന്നു, അല്ലെങ്കിൽ നമുക്ക് നമ്മുടെ ഓട്ടം പൂർത്തിയാക്കുവാൻ കഴിയുകയില്ല. ആകയാൽ നാം വില മനസ്സിലാക്കി നമ്മുടെ എല്ലാ നടപ്പുകളിലും ആത്മശിക്ഷണമുള്ളവർ ആയിരിക്കണം.
അപ്പോസ്തലനായ പൗലോസിന്‍റെ ഫലപ്രാപ്തിയുടേയും വലിപ്പത്തിൻ്റെയും രഹസ്യം ഈ വാക്യങ്ങളിൽ അടങ്ങിയിട്ടുണ്ട്: അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വർജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ. ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്. (1 കൊരിന്ത്യര്‍ 9;25-27).

പ്രാര്‍ത്ഥന
വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്കും, മഹത്വത്തില്‍നിന്നും മഹത്വത്തിലേക്കും ഞാന്‍ വളരുന്നു. കര്‍ത്താവ് എന്നോടുകൂടെയുണ്ട്, അതുകൊണ്ട് ആര്‍ എനിക്കെതിരായി നില്‍ക്കും? ഞാന്‍ യേശുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചു; പിന്മാറുകയില്ല, പിന്മാറുകയില്ല.
Join our WhatsApp Channel
Most Read
● ഉപവാസത്തില്‍ കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്‍ത്തുക● ഭൂമിയുടെ ഉപ്പ് അല്ലെങ്കില്‍ ഉപ്പുതൂണ്
● ആത്മാവിന്റെ ഫലത്തെ വളര്‍ത്തുന്നത് എങ്ങനെ - 1
● പരദൂഷണം ബന്ധങ്ങളെ നശിപ്പിക്കുന്നു
● ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● രൂപാന്തരത്തിന്റെ വില
അഭിപ്രായങ്ങള്‍